Thumbnail for AMI GESU CHALLENGE 2.0 & SCRIPTURE STRIKE 2026 | Lent 2026 | Archdiocese of Trichur | Day 7 by MEDIA CATHOLICA

AMI GESU CHALLENGE 2.0 & SCRIPTURE STRIKE 2026 | Lent 2026 | Archdiocese of Trichur | Day 7

MEDIA CATHOLICA

2m 3s192 words~1 min read
YouTube auto captions
Transcript source

YouTube auto captions

This transcript was extracted from YouTube's auto-generated caption track. The transcript below is server-rendered so it can be read, searched, cited, and shared without opening the original YouTube player.

Pull quotes
[0:00]ഹലോ കുഞ്ഞുങ്ങളൊക്കെ സുഖമായിരിക്കുന്നു എന്റെ പേര് ഹന്നാ ഇന്നെ ഇപ്പോൾ അറിയുന്നത് ഇസ്രായേലിലെ വലിയ പ്രവാചകനായ സാമുവേലിന്റെ അമ്മയായിട്ടാണ്.
[0:00]പക്ഷേ ആ സന്തോഷത്തിലേക്ക് എത്തുന്നതിനു മുൻപ് ഞാൻ നടന്നു വന്ന വഴികൾ അത്ര എളുപ്പമായിരുന്നില്ല.
[0:00]കുഞ്ഞുങ്ങൾ ഇല്ല എന്നതിനേക്കാളും എന്നെ തളർത്തിയത് കൂടെയുള്ളവരുടെ പരിഹാസങ്ങളായിരുന്നു.
[0:00]പക്ഷേ ഒരു കാര്യം എനിക്ക് മനസ്സിലായി ലോകത്തിലുള്ള എല്ലാവർക്കും എന്റെ സങ്കടങ്ങൾ കേൾക്കാനേ പറ്റുള്ളൂ.
Use this transcript
Related transcript hubs

[0:00]ഹലോ കുഞ്ഞുങ്ങളൊക്കെ സുഖമായിരിക്കുന്നു എന്റെ പേര് ഹന്നാ ഇന്നെ ഇപ്പോൾ അറിയുന്നത് ഇസ്രായേലിലെ വലിയ പ്രവാചകനായ സാമുവേലിന്റെ അമ്മയായിട്ടാണ്. പക്ഷേ ആ സന്തോഷത്തിലേക്ക് എത്തുന്നതിനു മുൻപ് ഞാൻ നടന്നു വന്ന വഴികൾ അത്ര എളുപ്പമായിരുന്നില്ല. എനിക്ക് കുഞ്ഞുങ്ങൾ ഇല്ലായിരുന്നു. അന്നത്തെ കാലത്ത് അത് ദൈവത്തിന്റെ ശാപമയാണ് ആളുകൾ കണ്ടിരുന്നത്. എന്റെ ഭർത്താവ് എൽക്കാന എന്നെ ഒരുപാട് സ്നേഹിച്ചിരുന്നു. കുഞ്ഞുങ്ങൾ ഇല്ല എന്നതിനേക്കാളും എന്നെ തളർത്തിയത് കൂടെയുള്ളവരുടെ പരിഹാസങ്ങളായിരുന്നു. ഞാൻ കരഞ്ഞുകൊണ്ട് തള്ളിനീക്കിയ ദിവസങ്ങൾ നിരവധിയാണ്. പക്ഷേ ഒരു കാര്യം എനിക്ക് മനസ്സിലായി ലോകത്തിലുള്ള എല്ലാവർക്കും എന്റെ സങ്കടങ്ങൾ കേൾക്കാനേ പറ്റുള്ളൂ. എന്നാൽ എന്റെ സങ്കടങ്ങളെ അനുഗ്രഹമാക്കാൻ എന്റെ ദൈവത്തിന് സാധിക്കും എന്ന്. ഞാൻ ദേവാലയത്തിലേക്ക് ഓടി. ഷിലോയിലെ ദേവാലയത്തിൽ വെച്ച് ഞാൻ അലമുറയിട്ട് ഒരു ഭ്രാന്തിയെ പോലെ കരഞ്ഞു പ്രാർത്ഥിച്ചു. സാമുവേലിന്റെ ഒന്നാം പുസ്തകം രണ്ടാം അധ്യായം രണ്ടാം വാക്യം. കർത്താവിനെ പോലെ പരിശുദ്ധനായി മറ്റാരുമില്ല. കർത്താവല്ലാതെ മറ്റാരുമില്ല. നമ്മുടെ ദൈവത്തെ പോലെ സുസ്ഥിരമായ ഒരു ആശ്രയമില്ല. അവിടെ ഉണ്ടായിരുന്ന പുരോഹിതനായ ഏലി വിചാരിച്ചത് ഞാൻ മദ്യപിച്ചിട്ടുണ്ടെന്നാണ്. അദ്ദേഹം വന്ന് എന്നെ തലങ്ങും വിലങ്ങും ചീത്ത പറഞ്ഞു. എന്നാൽ എന്റെ ജീവിതാവസ്ഥ മനസ്സിലാക്കി അദ്ദേഹം എന്നെ കൈകൾ വെച്ച് അനുഗ്രഹിച്ചു. പിന്നീട് നടന്നത് അത്ഭുതമായിരുന്നു. ദൈവം എന്റെ പ്രാർത്ഥന കേട്ടു. എനിക്കൊരു മകൻ ജനിച്ചു അവന് ഞാൻ സാമുവേൽ എന്ന് പേരിട്ടു. ദൈവത്തോട് ചോദിച്ചു വാങ്ങിയവൻ എന്നാണല്ലോ അതിൻറെ അർത്ഥം. കുഞ്ഞുങ്ങളെ ഒരു കാര്യം. പരിഹാസങ്ങളും ട്രോളുകളും കുത്തുവാക്കുകളുമാണ് ലൈഫിൽ നമുക്ക് ഫ്രീ ആയിട്ട് കിട്ടുന്ന ഇൻവെസ്റ്റ്മെന്റ്. അത് ഡിപ്പോസിറ്റ് ചെയ്യേണ്ടത് ബാറിലോ മൊബൈലിലോ ഗെയിമുകളിലോ മറ്റുള്ളവരുടെ നെഞ്ചത്തോ അല്ല ദേവാലയത്തിലാണ്. ഈശോയുടെ മുൻപിലാണ്. പിന്നെ നിനക്ക് ആ കുറവിനെ ഓർത്ത് കരയേണ്ടി വരില്ല. കുറവ് ദൈവം ഡിലീറ്റ് ചെയ്തു കളയും എന്നല്ല. ആ മുറവിളിയിൽ ദൈവത്തിന്റെ സ്വപ്നം ദൈവം നിനക്ക് വെളിപ്പെടുത്തും.

Need another transcript?

Paste any YouTube URL to get a clean transcript in seconds.

Get a Transcript