Thumbnail for വിദ്യാഭ്യാസവും തൊഴിൽ സാധ്യതകളും: കേരള പാഠ്യ പദ്ധതി പര്യാപതമോ? |  Muhammed Munavvar | Sahityolsav'25 by SSF KOZHIKODE NORTH

വിദ്യാഭ്യാസവും തൊഴിൽ സാധ്യതകളും: കേരള പാഠ്യ പദ്ധതി പര്യാപതമോ? | Muhammed Munavvar | Sahityolsav'25

SSF KOZHIKODE NORTH

5m 59s579 words~3 min read
YouTube auto captions
Transcript source

YouTube auto captions

This transcript was extracted from YouTube's auto-generated caption track. The transcript below is server-rendered so it can be read, searched, cited, and shared without opening the original YouTube player.

Pull quotes
[0:04]കേവലം തൊഴിൽ എന്നത് മാത്രമല്ല തൊഴിലും അടങ്ങുന്ന ഒരു മനോഹരമായ ജീവിതത്തെ നെയ്തെടുക്കുക എന്നുള്ളതാണ് വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കുന്നത്.
[0:04]വിദ്യാഭ്യാസം നിർവചിക്കുന്നിടത്ത് കാണാം വിദ്യ എന്ന് പറയുന്നത് അതിജീവനത്തിന്റെയും ഉപജീവനത്തിന്റെയും ആയുധമാണ്.
[0:04]അങ്ങനെ വിദ്യാഭ്യാസം നേടിക്കൊണ്ട് പിന്നീട് ഉപജീവനത്തിന്റെ മാർഗ്ഗത്തിലേക്ക് സഞ്ചരിക്കുന്ന നമ്മുടെ മലയാളി വിദ്യാർത്ഥികളെ നമുക്ക് നാലായി തിരിക്കാം.
[0:04]ഒന്ന് സാധാരണ നമ്മൾ കാണുന്നത് പോലെ പ്ലസ് ടു വരെ പഠിക്കുന്നു, ഡിഗ്രി പഠിക്കുന്നു ശേഷം ഉപജീവനത്തിന്റെ മാർഗ്ഗത്തിലേക്ക് സഞ്ചരിക്കുന്നു.
Use this transcript
Related transcript hubs

[0:04]അസ്സലാമു അലൈക്കും വറഹ്മത്തുള്ള ബിസ്മില്ലാഹ് അൽഹംദുലില്ലാഹ് അസ്സലാത്തു വസ്സലാമു അലാ അഷ്റഫ് റസൂലില്ലാ വഅലാ ആലിഹി വസഹ്ബിഹി അജ്മഈൻ അമ്മാബ പ്രിയമുള്ളവരെ വിദ്യ നുകരുന്നതിന്റെ ആത്യന്തിക ലക്ഷ്യം എന്താണ് ഒരു മികച്ച കരിയറിനെ സെറ്റ് ചെയ്യുക എന്നുള്ളതാണ്. കേവലം തൊഴിൽ എന്നത് മാത്രമല്ല തൊഴിലും അടങ്ങുന്ന ഒരു മനോഹരമായ ജീവിതത്തെ നെയ്തെടുക്കുക എന്നുള്ളതാണ് വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കുന്നത്. തൊഴിൽ വളരെ പ്രധാനമാണ്. വിദ്യാഭ്യാസം നിർവചിക്കുന്നിടത്ത് കാണാം വിദ്യ എന്ന് പറയുന്നത് അതിജീവനത്തിന്റെയും ഉപജീവനത്തിന്റെയും ആയുധമാണ്. വളരെ മനോഹരമായ ഡെഫിനിഷൻ ആണ്. അങ്ങനെ വിദ്യാഭ്യാസം നേടിക്കൊണ്ട് പിന്നീട് ഉപജീവനത്തിന്റെ മാർഗ്ഗത്തിലേക്ക് സഞ്ചരിക്കുന്ന നമ്മുടെ മലയാളി വിദ്യാർത്ഥികളെ നമുക്ക് നാലായി തിരിക്കാം. ഒന്ന് സാധാരണ നമ്മൾ കാണുന്നത് പോലെ പ്ലസ് ടു വരെ പഠിക്കുന്നു, ഡിഗ്രി പഠിക്കുന്നു ശേഷം ഉപജീവനത്തിന്റെ മാർഗ്ഗത്തിലേക്ക് സഞ്ചരിക്കുന്നു. ഒന്നുകിൽ കുടുംബപരമായ പ്രാരബ്ധമായിരിക്കും അല്ലെങ്കിൽ ജീവിതത്തിന്റെ മുഖ്യ പ്രാഥമിക ഘട്ടത്തിൽ തന്നെ സാമ്പത്തിക സുഖാനുഭൂതി അനുഭവിക്കാനുള്ള പ്രേരണയായിരിക്കും. ഏതായാലും അവരിൽ തന്നെയും മരമേതായാലും പിടിവള്ളി ലഭിച്ചാൽ മതി എന്ന് ഒരു കൂട്ടരുണ്ടാവും. അവർക്ക് അനേകം തൊഴിൽ അവസരങ്ങളുണ്ട്. എന്നാൽ ഇവിടെ ചോദിക്കപ്പെടുന്ന ഒരു ചോദ്യം ഇങ്ങനെ പ്ലസ് ടു വരെ പഠിച്ച് ഡിഗ്രി വരെ പഠിച്ച് എന്തെങ്കിലും ഒരു തൊഴിലിന് നിപുണനാക്കി അവനെ ഈ വിദ്യ മാറ്റിയിട്ടുണ്ടോ എന്നുള്ളതാണ്. അവൻ ഏതെങ്കിലും ഒരു തൊഴിലിന് യോഗ്യനാണോ എന്നുള്ളതാണ്. ബിഗ് സീറോയാണ് അതിന്റെ ഉത്തരം. അത് നമ്മുടെ വിദ്യാഭ്യാസ സിസ്റ്റത്തിന്റെ ഒരു മുഖ്യ പ്രശ്നമാണ്. എന്താണ് അതിന്റെ കാരണം? നമ്മൾ തൊഴിലവസരങ്ങൾ നിലവിൽ ലഭ്യമായിട്ടുള്ളത് സ്കിൽസ് ബേസ്ഡ് ആയിട്ടാണ്. ഒരു കാര്യത്തെ വിശകലനം ചെയ്യാനുള്ള കഴിവ്, ഒരു പ്രശ്നത്തെ പരിഹരിക്കാനുള്ള കഴിവ്, പുതിയ കണ്ടെന്റുകൾ ക്രിയേറ്റ് ചെയ്യാനുള്ള കഴിവ് അങ്ങനെയുള്ള കഴിവിനെ അടിസ്ഥാനമാക്കിയിട്ടാണ് ഇപ്പോൾ തൊഴിൽ നിലനിൽക്കുന്നത്. പക്ഷെ നമ്മുടെ സിലബസ് നിലനിൽക്കുന്നതാണ് ആകട്ടെ സൈദ്ധാന്തികമായ കുറെ വിവരണങ്ങൾ വിതരണം ചെയ്യുന്ന വിളമ്പുന്ന സാമ്പാറുകൾ വിളമ്പുന്ന ഒരു ചെമ്പ് മാത്രമായി നമ്മുടെ വിദ്യാഭ്യാസം മാറുകയാണ്. നമുക്കതിനെ മാറ്റി വെക്കാം. രണ്ടാമത്തെ ഒരു വിഭാഗം അത് പ്ലസ് ടു കഴിയുന്നു, ഡിഗ്രി കഴിയുന്നു പിന്നീട് ഡിജിറ്റൽ സാക്ഷരത കോഴ്സുകളിലേക്ക് തിരിയുന്നു. ഞാൻ എടുത്തു പറയാൻ കാരണം നിലവിൽ തൊഴിലവസരങ്ങളുടെ അപ്രമാദിത്വം കിടക്കുന്നത് ഡിജിറ്റൽ മേഖലകളിലാണ്. ഡാറ്റാ കളക്ഷൻസ്, പോസ്റ്റർ ഡിസൈനിംഗ്, വെബ് ഡെവലപ്മെന്റ്, ഡിജിറ്റൽ മാനേജ്മെന്റ് ഇങ്ങനെ വിവിധ തൊഴിലവസരങ്ങൾ. പക്ഷെ ഇവിടെയും ഒരു പ്രശ്നം കിടപ്പുണ്ട്. ഇത്തരം തൊഴിലവസരങ്ങൾ സാധാരണ ജനങ്ങൾക്ക് പ്രാപ്യമാകുന്നില്ല, ലഭ്യമമാകുന്നില്ല എന്നുള്ളതാണ്. എന്താണ് കാരണം? അത് ഡിജിറ്റൽ നിരക്ഷരത എന്നുള്ളതാണ്. ഡിജിറ്റൽ നിരക്ഷരത നിലവിലെ ആധുനിക സാമൂഹിക പ്രശ്നമായി വിരാജിക്കുകയാണ്. അതിനെന്താണ് പരിഹാരം? അതിന്റെ പരിഹാരം കേരള പാഠ്യപദ്ധതി ആവിഷ്കരിക്കുന്നുണ്ട്. പരിഷ്കാരത്തിൽ നമ്മുടെ വിദ്യാഭ്യാസ സിലബസ്സിൽ നമുക്ക് ഡിജിറ്റൽ വിദ്യാഭ്യാസത്തിന് പ്രാധാന്യം കൊടുക്കണമെന്ന് പറയുന്നുണ്ട്. എങ്കിലും ചില ആശങ്കകൾ ബാക്കിയാവുന്നുണ്ട്. ഒടുവിൽ സൂചിപ്പിക്കാം. മൂന്നാമത്തെ ഒരു വിഭാഗം പ്ലസ് ടു അല്ലെങ്കിൽ ഡിഗ്രി കഴിഞ്ഞതിനു ശേഷം അവർക്ക് ഇതുവരെയും ഒരു തൊഴിലിന് ഉതകുന്നതായ വിദ്യ ലഭിച്ചിട്ടില്ല. കേവലം അക്ഷര വായനയുടെ ഞാനം മാത്രമാണ് ലഭിച്ചത്. അതുകൊണ്ടുതന്നെ തൊഴിലിന് പ്രാപ്തമായ അവരെ മാറ്റാൻ വേണ്ടി അവർ പുതിയൊരു ഡിപ്ലോമ കോഴ്സ് ചെയ്യുന്നു. ഇതും ഒരു പ്രശ്നമാണ്. വിദ്യാഭ്യാസം ഇത്രമേൽ പഠിച്ചുകൊണ്ട് അവർക്ക് ഒരു തൊഴിൽ ലഭ്യമാക്കാൻ ലഭ്യമമാക്കാൻ വിധത്തിൽ അവർക്ക് ഞാനം കരസ്ഥമാക്കാൻ കഴിയുന്നില്ല എന്നുള്ളതൊരു മുഖ്യ പ്രശ്നമാണ്. നാലാമത്തെ ഒരു വിഭാഗമുണ്ട്. അവർ ട്രഡീഷണൽ ശൈലിയാണ്. ഡിഗ്രി പിന്നെ പിജി നെറ്റ് ജിആർഎഫ് പിഎച്ച്ഡി അല്ലെങ്കിൽ ബിബിഎ എംബിഎ അല്ലെങ്കിൽ എംബിബിഎസ്. ഇങ്ങനെ ഒരു വിഭാഗം. അവരിൽ നമുക്ക് ജിആർഎഫിന്റെ പാതയിൽ എടുത്തു നോക്കുകയാണെങ്കിൽ ജിആർഎഫും നെറ്റും കിട്ടുന്നവർക്ക് ടീച്ചിങ് സ്കോപ്പ് നിലവിൽ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. പിന്നെ എന്താണുള്ളത്? റിസർച്ച് ഒരു സ്കോപ്പ് ആണ്. പക്ഷെ റിസർച്ചിൽ തന്നെയും ഇന്ത്യയിൽ ഒരു ശതമാനത്തിൽ ലഭിക്കുന്ന ജിആർഎഫ് ഹോൾഡേഴ്സിന് മാത്രമാണ് ഫെലോഷിപ്പ് ലഭിക്കുന്നത്. നെറ്റ് നെറ്റ് ലഭിച്ചവര് റിസർച്ചിലേക്ക് ഇറങ്ങിയാണെങ്കിൽ റിസർച്ച് ചെയ്യുന്നതിനനുരിച്ച് കീശയിൽ അരിപ്പ വീഴും എന്നുള്ളതാണ് നമ്മൾ ചേർത്ത് വായിക്കേണ്ടത്. ബിബിഎ എംബിഎയുടെ കോഴ്സുകളുടെ സാധ്യതകൾ തൊഴിൽ സാധ്യതകൾ കേരളത്തിൽ കുറഞ്ഞു വരുന്നു. വിദേശ രാഷ്ട്രങ്ങളിലാണ് ഇന്ന് സുലഭമായി ലഭിക്കുന്നത്. എംബിബിഎസ് ആണെങ്കിൽ കേരളത്തിൽ മെഡിക്കൽ കേരള മെഡിക്കൽ കൗൺസിലിംഗിൽ നിലവിൽ ഒരു ലക്ഷത്തിൽ കൂടുതൽ ബിരുദധാരികൾ കാത്തുനിൽക്കുകയാണ്. ഒരു ജീവിതവൈക്ക് എവിടെയെങ്കിലും ഒരു ക്ലിനിക്ക് തേടിക്കൊണ്ട് കാത്തിരിക്കുകയാണ്. ഇതാണ് നമ്മുടെ വിദ്യാഭ്യാസ സിലബസിൽ നിലവിലുള്ള പ്രശ്നം. ഇതിനെ എങ്ങനെയാണ് നമ്മുടെ പാഠ്യപദ്ധതി പുതിയ പാഠ്യപദ്ധതി അതിനെ കാണുന്നത് എന്ന് നമ്മൾ ചേർത്ത് വായിക്കണം. നേരത്തെ സൂചിപ്പിച്ചു ഡിജിറ്റൽ വിദ്യാഭ്യാസത്തിന് പ്രാധാന്യം ഏകുന്നുണ്ട്. അപ്രകാരം തന്നെ സ്കിൽസ് ബേസ്ഡ് ആയിട്ടുള്ള എഡ്യൂക്കേഷനും പ്രാധാന്യം നൽകുന്നുണ്ട്. പക്ഷെ നമ്മൾ ആദ്യം ഡിജിറ്റൽ എഡ്യൂക്കേഷൻ എങ്ങനെയാണ് പ്രാധാന്യം നൽകുന്നത് എന്ന് നമ്മൾക്കൊന്ന് എടുത്തു വായിക്കാം. ഡിജിറ്റൽ എഡ്യൂക്കേഷൻ ഒരു പ്രത്യേകത ഉണ്ട്. എന്താണ് അത് ദൈനംദിനം അപ്ഡേഷൻ ചെയ്തുകൊണ്ടിരിക്കുകയാണ്. നമ്മുടെ വിദ്യാർത്ഥികളും അതിനനുസരിച്ച് തന്നെ അവരുടെ അറിവ് അപ്ഡേഷൻ ചെയ്യണം എന്നുള്ളതാണ് നമ്മുടെ താല്പര്യം. അങ്ങനെ വരുമ്പോൾ ഡിജിറ്റൽ സിലബസ്സിൽ ഇങ്ങനെ ഓരോദിനം അപ്ഡേഷൻ ചെയ്തുകൊണ്ടിരിക്കുന്ന ഡിജിറ്റലിനെ അതാതൊരു രൂപത്തിൽ അപ്ഡേറ്റ് ചെയ്ത് സിലബസ്സിനെ ആവിഷ്കരിക്കുക എന്നുള്ള ഒരു പ്രശ്നമാണ്. അതിനുള്ള പരിഹാരം പാഠ്യപദ്ധതി പരിഷ്കർത്താക്കൾ നടപ്പിലാക്കിയിട്ടില്ല. മറ്റൊന്ന് സ്കിൽസ് ബേസ്ഡ് ആയിട്ട് ഉള്ള വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുമ്പോൾ അതിനെ അതിന് കൃത്യമായ ഒരു ചട്ടക്കൂട് നിർമ്മിച്ചെടുക്കാൻ ഇതുവരെയും സാധിച്ചിട്ടില്ല. ഇങ്ങനെ അനേകം പ്രശ്നങ്ങൾ തൊഴിലവസരങ്ങൾ സൃഷ്ടിക്ക സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിന്റെ പുറത്ത് നിർമ്മിച്ചെടുത്ത പുതിയ പാഠ്യപദ്ധതി പരിഷ്കാരത്തിൽ ഉണ്ട്. അതിനെയെല്ലാം പരിഹരിച്ചുകൊണ്ട് ഏറ്റവും അടിസ്ഥാനപരമായിട്ടുള്ള വിജ്ഞാനം എന്ന മേഖലയിലുള്ള എല്ലാവിധ സമസ്യകളെയും പരിഹരിക്കാൻ നമ്മുടെ കേരള സർക്കാരിനും സമൂഹത്തിനും സാധിക്കട്ടെ എന്ന് ആശംസിച്ച് നിർത്തുന്നു. വാഹിറ ഹംദുലില്ലാഹി റബ്ബിൽ ആലമീൻ അസ്സലാമു അലൈക്കും.

Need another transcript?

Paste any YouTube URL to get a clean transcript in seconds.

Get a Transcript