Thumbnail for FCRA വിവാദങ്ങളും വസ്തുതകളും | FCAR Bill Malayalam | FCRA Amendment Bill 2026 by alexplain

FCRA വിവാദങ്ങളും വസ്തുതകളും | FCAR Bill Malayalam | FCRA Amendment Bill 2026

alexplain

17m 7s2,329 words~12 min read
Auto-Generated

[0:00]FCRA, Foreign Contribution Regulation Act, അല്ലെങ്കിൽ വിദേശ സംഭാവന നിയന്ത്രണ നിയമം എന്ന് പറഞ്ഞിട്ടുള്ള ഒരു നിയമം നമ്മുടെ രാജ്യത്ത് നിലവിലുണ്ട്. അപ്പൊ ഈ നിയമവുമായി ബന്ധപ്പെട്ടിട്ട് കഴിഞ്ഞ മാർച്ച് 25 ആം തീയതി ഒരു അമെൻഡ്മെന്റ് ബില്ല് ലോക്സഭയിൽ അവതരിപ്പിക്കപ്പെടുകയും അതിന്റെ ഭാഗമായിട്ട് വലിയ വിവാദങ്ങൾ ഇന്ത്യയിൽ എമ്പാടും പ്രത്യേകിച്ച് കേരളത്തിലും ഉണ്ടാകുന്ന വാർത്തകൾ നമ്മൾ കണ്ടു. ഈ ബില്ലുമായി ബന്ധപ്പെട്ടിട്ടുള്ള ചർച്ചകൾ താൽക്കാലികമായി പോസ്റ്റ്പോൺ ചെയ്തിരിക്കുന്നു അല്ലെങ്കിൽ മാറ്റിവെച്ചിരിക്കുന്നു എന്നുള്ള വാർത്തയും ഇപ്പോൾ വന്നുകൊണ്ടിരിക്കുകയാണ്. അപ്പൊ ഇതുപോലൊരു നിയമവുമായി ബന്ധപ്പെട്ടിട്ട് ഇങ്ങനെ ഒരു ഭേദഗതി അവതരിപ്പിക്കുമ്പോൾ എന്തുകൊണ്ടാണ് അതുമായി ബന്ധപ്പെട്ടിട്ട് ഇത്രയും വലിയ വിവാദങ്ങൾ ഉണ്ടാകുന്നത്? എന്താണ് ഈ FCRA ആക്ട് എന്ന് പറയുന്നത്? പുതിയ ഈ ഒരു ഭേദഗതിയിൽ എന്തെല്ലാം കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നത്? ഇത്തരത്തിലുള്ള കാര്യങ്ങളാണ് ഇന്നത്തെ ഈ വീഡിയോയിലൂടെ വിശദീകരിക്കുന്നത്. നമുക്ക് വീഡിയോയിലേക്ക് കടക്കാം. മൈ നെയിം ഈസ് അലക്സ്, വാട്ട് ഐ ഡു ഈസ് എക്സ്പ്ലെയിൻ, വെൽക്കം ടു അലക്സ്പ്ലെയിൻ. അപ്പൊ ആദ്യം തന്നെ എന്താണ് ഈ FCRA? അത് എന്തിനു വേണ്ടിയിട്ടാണ് ഇങ്ങനെ ഒരു നിയമം നടപ്പിലാക്കിയിട്ടുള്ളത് എന്ന് മനസ്സിലാക്കാൻ വേണ്ടി ശ്രമിക്കാം. അപ്പൊ നമ്മുടെ നാട്ടിൽ നമ്മൾ നോക്കുകയാണെങ്കിൽ ഇൻഡിവിജ്വൽസ് ആയിട്ടുള്ള ആളുകൾ അതുപോലെതന്നെ ഇൻസ്റ്റിറ്റ്യൂഷൻസ്, റിലീജിയസ് ഇൻസ്റ്റിറ്റ്യൂഷൻസ്, അതുപോലെതന്നെ എൻജിഒസ് ഇങ്ങനെയുള്ള പല ഓർഗനൈസേഷൻസിനും വിദേശ രാജ്യങ്ങളിൽ നിന്നും ഡൊണേഷൻസും ഗ്രാൻഡ്സും ഒക്കെ വരുന്നത് നമുക്ക് കാണാം. അപ്പൊ ഇത്തരത്തിൽ വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്ന സംഭാവനകൾ ഇത്തരത്തിലുള്ള ഓർഗനൈസേഷൻസ് സ്വീകരിക്കുമ്പോൾ അതിന് യാതൊരു തരത്തിലുള്ള നിയന്ത്രണവുമില്ല അല്ലെങ്കിൽ ഗവൺമെന്റിന്റെതായിട്ടുള്ള ഒരു റെഗുലേഷനും അതിന്റെ മുകളിൽ ഇല്ല എങ്കിൽ പല തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇപ്പോൾ തന്നെ നോക്കുകയാണെങ്കിൽ വിദേശത്തുനിന്നും ഇന്ത്യയിലെ ഓർഗനൈസേഷൻസിലേക്ക് പണം കൊടുത്തുകൊണ്ട് ഇവിടെ പൊളിറ്റിക്കൽ ആയിട്ടും കൾച്ചറൽ ആയിട്ടും ഒക്കെ ഇടപെടാൻ വിദേശത്തുള്ള ആളുകൾക്കും ഓർഗനൈസേഷൻസിനും വിദേശ രാജ്യങ്ങൾക്കും ഒക്കെ സാധിക്കും. അതുപോലെതന്നെ കമ്മ്യൂണൽ ആയിട്ടുള്ള പ്രശ്നങ്ങളൊക്കെ ഉണ്ടാക്കാൻ വേണ്ടി സാധിക്കും. ഇനി ഇതോടൊപ്പം മണി ലോണ്ടറിങ് അതായത് കള്ളപ്പണം വെളുപ്പിക്കുന്നതിനു വേണ്ടിയിട്ടും വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഇത്തരത്തിലുള്ള ഡൊണേഷൻസ് പലപ്പോഴും ഉപയോഗിക്കുന്നത് നമ്മൾ കാണാറുണ്ട്. അപ്പൊ പൊളിറ്റിക്കൽ ആയിട്ടും നോൺ പൊളിറ്റിക്കൽ ആയിട്ട്, കൾച്ചറൽ ആയിട്ട്, സോഷ്യൽ ആയിട്ട് ഇനി അതുപോലെതന്നെ എക്കണോമിക് ആയിട്ടൊക്കെ ഒരുപാട് ഇംപാക്ട് ഉണ്ടാക്കാൻ ഇത്തരത്തിലുള്ള ഡൊണേഷൻസിന് സാധിക്കുന്നത് കൊണ്ടാണ് എപ്പോഴും ഗവൺമെന്റ് അതിന്റെ മുകളിൽ ഒരു നിയന്ത്രണം കൊണ്ടുവരുന്നത്. എവിടെ നിന്നാണ് ഈ പണം വരുന്നത്? എന്ത് ആവശ്യത്തിനാണ് ഈ പണം വരുന്നത്? ഈ പണം എങ്ങനെയാണ് ഉപയോഗിക്കുന്നത്? ഇങ്ങനെയുള്ള എല്ലാ കാര്യത്തിനും മുകളിൽ ഗവൺമെന്റിന് സ്ട്രിക്റ്റ് ആയിട്ടുള്ള നിയന്ത്രണങ്ങൾ കൊണ്ടുവരുന്നു. അപ്പോ അതിനുവേണ്ടിയിട്ടാണ് ഗവൺമെന്റ് ഈ ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് എന്ന് പറഞ്ഞിട്ടുള്ള ഒരു നിയമം കൊണ്ടുവന്നിരിക്കുന്നത്. ആദ്യമായിട്ട് ഇത്തരത്തിലുള്ള ഒരു നിയമം നമ്മുടെ രാജ്യത്ത് വരുന്നത് 1976 ൽ അടിയന്തരാവസ്ഥയുടെ സമയത്ത് ഇന്ദിരാഗാന്ധി ഗവൺമെന്റിന്റെ ഭാഗത്തുനിന്നാണ് എന്ന് കാണാം. എന്നാൽ നമ്മൾ ഇന്ന് കാണുന്ന രീതിയിൽ ഈ FCRA ആക്ട് നിലവിൽ വരുന്നത് 2010 ലാണ് എന്ന് കാണാം. 2016 ലും 2018 ലും 2020 ലും ഒക്കെ ഇതിനകത്ത് ഭേദഗതികൾ വന്നിട്ടാണ് നമ്മൾ ഇന്ന് കാണുന്ന രീതിയിലുള്ള ഈ നിയമം വന്നത് എന്നുള്ളത് മനസ്സിലാക്കാം. അപ്പൊ നിലവിൽ ഇന്ത്യയിൽ നോക്കുകയാണെങ്കിൽ ഏകദേശം 16000 ലധികം ഓർഗനൈസേഷൻസ് വഴി ഓരോ വർഷവും 22000 കോടി രൂപയോളമാണ് ഡൊണേഷൻ ആയിട്ട് ഈ FCRA നിയമത്തിന്റെ കീഴിൽ ഇന്ത്യയിലേക്ക് വരുന്നത് എന്ന് നമുക്ക് കാണാൻ സാധിക്കും. അപ്പൊ നിലവിലത്തെ നിയമത്തിന്റെ കീഴിൽ എന്തൊക്കെ കാര്യങ്ങളാണ് പ്രധാനമായിട്ടും പറഞ്ഞിരിക്കുന്നത് എന്ന് നോക്കാം. ഇതിനകത്ത് ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത് ആർക്കാണ് നമ്മുടെ രാജ്യത്ത് ഇത്തരത്തിൽ വിദേശ രാജ്യങ്ങളിൽ നിന്നും ഡൊണേഷൻസും കോൺട്രിബ്യൂഷൻസും ഒക്കെ സ്വീകരിക്കാൻ സാധിക്കുന്നത്. അപ്പൊ ഇവിടെ ഇൻഡിവിജ്വൽസ് ആയിട്ടുള്ള ആളുകളുണ്ട് റിലീജിയസ് മൈനോരിറ്റി ഇൻസ്റ്റിറ്റ്യൂഷൻസ് ഉണ്ട് അതുപോലെതന്നെ ട്രസ്റ്റുകൾ ഉണ്ട് എൻജിഒകൾ ഉണ്ട് മറ്റു ഓർഗനൈസേഷൻസ് ഉണ്ട്. ഇവർക്കൊക്കെ ധനസഹായം അല്ലെങ്കിൽ ഇത്തരത്തിലുള്ള ഫോറിൻ കോൺട്രിബ്യൂഷൻ സ്വീകരിക്കണമെങ്കിൽ സെൻട്രൽ ഗവൺമെൻറ് കേന്ദ്ര ഗവൺമെന്റിന്റെ അടുത്ത് അവർ രജിസ്ട്രേഷൻ നടത്തിയിരിക്കണം എന്ന് മാത്രമല്ല കേന്ദ്ര ഗവൺമെന്റിന്റെ അനുമതിയോടുകൂടി മാത്രമേ ഇത്തരത്തിലുള്ള ഫണ്ടുകൾ സ്വീകരിക്കാൻ സാധിക്കുകയുള്ളൂ. അപ്പൊ ഇവിടെ കേന്ദ്ര ഗവൺമെന്റിന്റെ അനുമതി എന്നത് നമ്മൾ മറ്റൊരു രീതിയിൽ പറയാറുണ്ട് ഇതിനെയാണ് ഒരു FCRA ലൈസൻസ് എന്ന് പറയുന്നത്. അപ്പൊ കേന്ദ്ര ഗവൺമെന്റ് നൽകുന്ന FCRA ലൈസൻസ് ഉള്ള ആളുകൾക്ക് മാത്രമാണ് ഇത്തരത്തിൽ വിദേശത്തുനിന്നുള്ള ധനസഹായം സ്വീകരിക്കാൻ സാധിക്കുകയുള്ളൂ. ഇപ്പോൾ നോക്കുകയാണെങ്കിൽ ഇന്ത്യയിലെ സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ട് അതുപോലെതന്നെ ഇന്ത്യൻ ട്രസ്റ്റ് ആക്ട് അതുപോലെതന്നെ കമ്പനീസ് ആക്ടിന്റെ സെക്ഷൻ 25 ഇങ്ങനെയൊക്കെ രജിസ്റ്റർ ചെയ്ത ആളുകൾ. മാത്രമല്ല അവർക്ക് മിനിമം മൂന്നു വർഷത്തെ എങ്കിലും പ്രവർത്തി പരിചയം വേണം അതുപോലെതന്നെ മൂന്നു വർഷത്തെ എങ്കിലും ഒരു പ്രൂവൻ ആയിട്ടുള്ള ട്രാക്ക് റെക്കോർഡ് വേണം. ഈ മൂന്നു വർഷത്തിനുള്ളിൽ മിനിമം 15 ലക്ഷം രൂപയെങ്കിലും റൈസ് ചെയ്യാനും ഇവർ ഏതു മേഖലയിലാണോ പ്രവർത്തിക്കുന്നത് ആ മേഖലയിൽ ചെലവഴിക്കാനും ഒക്കെ ഇവർക്ക് സാധിച്ചിരിക്കണം. അപ്പൊ ഇങ്ങനെ പല കാര്യങ്ങൾ പരിഗണിച്ചിട്ടാണ് ഗവൺമെന്റ് ഇത്രയും ആളുകൾക്ക് ഇത്തരത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ആളുകൾക്ക് ഈ ലൈസൻസ് നൽകുന്നത് എന്നുള്ളത് മനസ്സിലാക്കുക. ഇനി ഇങ്ങനെ ഒരു ലൈസൻസ് കിട്ടിക്കഴിഞ്ഞാൽ ആ ഒരു സംഘടനയുടെ ഏത് അക്കൗണ്ടിലേക്കും ഇത്തരത്തിലുള്ള ധനസഹായം സ്വീകരിക്കാൻ വേണ്ടി സാധിക്കുകയില്ല. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ന്യൂ ഡൽഹിയിലെ മെയിൻ ബ്രാഞ്ചിൽ ഒരു FCRA അക്കൗണ്ട് ഇത്രയും സംഘടനകൾ തുടങ്ങണം ആ ഒരു അക്കൗണ്ടിലേക്ക് മാത്രമേ അവർക്ക് ഇത്തരത്തിലുള്ള സംഭാവനകൾ സ്വീകരിക്കാൻ സാധിക്കുകയുള്ളൂ. ഈ പണം ചെലവഴിക്കുന്നതുമായി ബന്ധപ്പെട്ടിട്ട് വളരെ പ്രധാനപ്പെട്ട ഒരു കാര്യമുണ്ട് എന്ത് ആവശ്യത്തിനു വേണ്ടിയിട്ടാണോ ഇത്തരത്തിലുള്ള സംഘടനകൾക്ക് ഈ ഡൊണേഷൻ കിട്ടുന്നത് ആ ആവശ്യത്തിനുവേണ്ടി മാത്രമേ ഈ പണം ചെലവഴിക്കാൻ സാധിക്കുകയുള്ളൂ. ഇനി ഈ ലൈസൻസുമായി ബന്ധപ്പെട്ടിട്ട് വളരെ പ്രധാനപ്പെട്ട ഒരു കാര്യമുണ്ട് ഈ ലൈസൻസിനെല്ലാം അഞ്ചു വർഷത്തെ കാലാവധി മാത്രമേയുള്ളൂ. ഓരോ അഞ്ചു വർഷവും കൂടുമ്പോൾ ഈ ഓർഗനൈസേഷൻസ് അവരുടെ FCRA ലൈസൻസ് പുതുക്കിക്കൊണ്ടിരിക്കണം അല്ലെങ്കിൽ റിന്യൂ ചെയ്തുകൊണ്ടിരിക്കണം. അഞ്ചു വർഷം തികയുന്നതിന് ആറു മാസം മുന്നേ തന്നെ ഈ റിന്യൂവൽ നടപടികൾ ആരംഭിച്ചിരിക്കണം എന്നാണ് പറയുന്നത്. ഇനി ആദ്യമായിട്ട് ഈ ലൈസൻസ് ഇഷ്യൂ ചെയ്യുന്ന സമയമായിക്കോട്ടെ ഇത് റിന്യൂ ചെയ്യുന്ന സമയമായിക്കോട്ടെ അപ്പോഴെല്ലാം ഗവൺമെൻറിന്റെ ഭാഗത്തുനിന്ന് ഈ സംഘടനകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ടിട്ട് ഇവര് സ്വീകരിക്കുന്ന പണവുമായി ബന്ധപ്പെട്ടിട്ട് ഈ പണം ചെലവഴിക്കുന്നതുമായി ബന്ധപ്പെട്ടിട്ടൊക്കെ കൃത്യമായിട്ടുള്ള അന്വേഷണം നടത്തിയതിനു ശേഷം മാത്രമേ ഈ ലൈസൻസ് ഇഷ്യൂ ചെയ്യുകയോ അത് റിന്യൂ ചെയ്യുകയോ ചെയ്യുകയുള്ളൂ. ഏതെങ്കിലും തരത്തിലുള്ള വയലേഷൻസ് ഇവരുടെ ഭാഗത്തുനിന്ന് കാണുകയാണെങ്കിൽ എപ്പോൾ വേണമെങ്കിലും ഈ ലൈസൻസ് സസ്പെൻഡ് ചെയ്യാനും അതുപോലെതന്നെ ഈ ലൈസൻസ് ക്യാൻസൽ ചെയ്യാനുള്ള അധികാരവും ഗവൺമെന്റിന്റെ കയ്യിൽ ഉണ്ടായിരുന്നു മനസ്സിലാക്കാം. ഇനി ആർക്കൊക്കെ ഈ ലൈസൻസിന്റെ അല്ലെങ്കിൽ ഈ ഒരു നിയമത്തിന്റെ കീഴിൽ വിദേശ സഹായം സ്വീകരിക്കാം എന്ന് പറഞ്ഞു എന്നാൽ ചില ആളുകൾക്ക് ഒരു കാരണവശാലും വിദേശ സഹായം സ്വീകരിക്കാൻ സാധിക്കില്ല. ഇപ്പോൾ നോക്കുകയാണെങ്കിൽ രാജ്യത്തെ വിവിധ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ അതുപോലെതന്നെ ഇവിടുത്തെ പത്രപ്രവർത്തകര് ഇവിടുത്തെ ഇന്ത്യയിലെ ന്യൂസ് പേപ്പേഴ്സ് മീഡിയ ബ്രോഡ്കാസ്റ്റിംഗ് കമ്പനി അതുപോലെതന്നെ ഇവിടുത്തെ ഗവൺമെന്റ് ജഡ്ജസ്, ഗവൺമെന്റിന്റെ സർവന്റ്സ് ആയിട്ടുള്ള ഗവൺമെന്റിന്റെ ശമ്പളം വാങ്ങുന്ന ആളുകൾ ഇന്ത്യയിലെ മെമ്പർ ഓഫ് ലെജിസ്ലേച്ചേഴ്സ് അത് നിയമസഭകളായിക്കോട്ടെ ലോക്സഭയോ രാജ്യസഭയോ ആയിക്കോട്ടെ അതിനകത്തെ മെമ്പർമാര് വിവിധ പൊളിറ്റിക്കൽ പാർട്ടികൾ പൊളിറ്റിക്കൽ അഫിലിയേഷൻസ് ഉള്ള ഓർഗനൈസേഷൻസ് ഇങ്ങനെ വിവിധ ആളുകൾക്ക് ഒരു കാരണവശാലും ഇവിടെ രജിസ്റ്റർ ചെയ്യാനോ ഇത്തരത്തിൽ വിദേശത്തുനിന്നുള്ള ധനസഹായം സ്വീകരിക്കാനോ സാധിക്കുകയില്ല. ഇനി ഇവിടെ മറ്റൊരു കാര്യവും കൂടി കൃത്യമായിട്ട് പറയുന്നുണ്ട് ഇത്തരത്തിൽ ലഭിക്കുന്ന പണം ചില കാര്യങ്ങൾക്ക് വേണ്ടി മാത്രം ഉപയോഗിക്കാൻ പറ്റുകയുള്ളൂ. ഇപ്പോ സോഷ്യൽ ആയിട്ടുള്ള കാര്യങ്ങൾ കൾച്ചറൽ ആയിട്ടുള്ള കാര്യങ്ങൾ എഡ്യൂക്കേഷണൽ ആയിട്ടുള്ള കാര്യങ്ങൾ ഇങ്ങനെയുള്ള ചില കാര്യങ്ങൾക്ക് വേണ്ടി മാത്രം ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. ചില കാര്യങ്ങൾക്ക് വേണ്ടി ഒരു കാരണവശാലും ഇത്തരത്തിലുള്ള ധനസഹായങ്ങൾ ഉപയോഗിക്കാൻ പാടില്ല എന്നും ഈ നിയമത്തിൽ കൃത്യമായിട്ട് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ തന്നെ നോക്കുകയാണെങ്കിൽ പൊളിറ്റിക്കൽ ആയിട്ടുള്ള കാര്യങ്ങൾ അതുപോലെതന്നെ റിലീജിയസ് കൺവെർഷൻ മതമാറ്റം നടത്തുന്നതിനു വേണ്ടിയിട്ട് ഇനി അതുപോലെതന്നെ കമ്മ്യൂണൽ ആയിട്ടുള്ള പ്രശ്നങ്ങൾ വർഗീയ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന രീതിയിൽ അങ്ങനെ ചില കാര്യങ്ങളിൽ ഈ പണം ഒരിക്കലും ഉപയോഗിക്കാൻ പാടില്ല എന്നും ഈ നിയമത്തിൽ കൃത്യമായിട്ട് പറഞ്ഞിട്ടുണ്ട്. അപ്പൊ ഈ രീതിയിലെല്ലാം വിദേശത്തുനിന്ന് വരുന്ന ധനസഹായം ഉപയോഗിച്ച് അല്ലെങ്കിൽ വിദേശത്തുനിന്ന് വരുന്ന ഡൊണേഷൻസ് ഉപയോഗിച്ചുകൊണ്ട് നമ്മുടെ രാജ്യത്ത് ഒരു പ്രശ്നങ്ങളുമില്ല എന്ന് വളരെ വലിയ രീതിയിൽ ഉറപ്പാക്കുകയാണ് ഈ FCRA എന്ന് പറഞ്ഞിട്ടുള്ള നിയമം ചെയ്യുന്നത് എന്ന് ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടാകും. ഇനി അടുത്ത ചോദ്യം വരുന്നത് ഇപ്പോഴത്തെ 2026 ൽ സർക്കാർ മുന്നോട്ടുവെച്ചിട്ടുള്ള ഈ ഒരു ഭേദഗതിയിൽ എന്തെല്ലാം മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത് അല്ലെങ്കിൽ എന്തെല്ലാം പുതിയ കാര്യങ്ങളാണ് ആഡ് ചെയ്തിരിക്കുന്നത്. അതിനകത്തെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ഒരു ഡെസിഗ്നേറ്റഡ് അതോറിറ്റി എന്ന് പറയുന്നത്. ഇപ്പോഴത്തെ നിയമം നോക്കുകയാണെങ്കിൽ ഇപ്പൊ ഏതെങ്കിലും ഒരു എൻജിഒ ആ എൻജിഒ അവരുടെ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് വിചാരിക്കുക. അല്ലെങ്കിൽ ഈ ലൈസൻസ് ഉള്ള ഒരു ഓർഗനൈസേഷൻ അഞ്ചു വർഷം കഴിഞ്ഞിട്ട് അവരുടെ ലൈസൻസ് പുതുക്കാതെ അത് എക്സ്പയർ ആയി പോവുകയാണെന്ന് വിചാരിക്കുക. ഇനി അതല്ല ഗവൺമെൻറ് എന്തെങ്കിലും അന്വേഷണത്തിന്റെ ഭാഗമായിട്ട് ഈ ലൈസൻസ് സസ്പെൻഡ് ചെയ്യുകയോ അല്ലെങ്കിൽ ക്യാൻസൽ ചെയ്യുകയോ ഒക്കെ ചെയ്യുന്ന സമയത്ത് ഈ വിദേശത്തുനിന്ന് വരുന്ന ഫണ്ടിനും ഈ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ള അസറ്റുകൾക്കും അല്ലെങ്കിൽ സ്വത്തുക്കൾക്കും എന്ത് സംഭവിക്കും എന്നുള്ള ഒരു ചോദ്യമുണ്ട്. അപ്പൊ നിലവിലത്തെ നിയമത്തിൽ ഗവൺമെൻറ് പലതരത്തിലുള്ള ആക്ഷൻസ് ആണ് സ്വീകരിക്കുന്നത്. ഗവൺമെന്റ് ആ ഒരു സ്വത്തിന്റെ ഒരു കസ്റ്റോഡിയൻ ആയിട്ട് മാറും അല്ലെങ്കിൽ ഒരു ട്രസ്റ്റീഷിപ്പ് ഗവൺമെന്റിന് കിട്ടും. നിലവിൽ വരുന്ന ഫണ്ട് ഉപയോഗിച്ചുകൊണ്ട് ആ ഒരു സ്ഥാപനത്തെ കുറച്ചുകാലം ഗവൺമെൻറ് മുന്നോട്ടു കൊണ്ടുപോകും. വലിയ വലിയ പ്രശ്നങ്ങളോ അല്ലെങ്കിൽ വയലേഷൻസോ ഒക്കെ കണ്ടെത്തുകയാണെങ്കിൽ ഗവൺമെൻറ് ഈ സ്വത്ത് കണ്ടുകെട്ടാൻ അങ്ങനെയൊക്കെയുള്ള ഓരോ സാഹചര്യങ്ങളിലും ഒരു കേസ് ബൈ കേസ് ഡിസിഷൻ ആണ് ഗവൺമെൻറ് എടുത്തുകൊണ്ടിരുന്നത്. അപ്പൊ അതിനകത്ത് ഒരു വ്യക്തതയില്ല ഒരു ആംബിഗിറ്റി ഉണ്ട് എന്ന് നമുക്ക് കാണാൻ സാധിക്കും. അതിനെ ഒഴിവാക്കാൻ വേണ്ടിയിട്ടാണ് ഈ ഡെസിഗ്നേറ്റഡ് അതോറിറ്റി മുന്നോട്ടു വെച്ചിരിക്കുന്നത്. അതായത് ഞാൻ നേരത്തെ പറഞ്ഞ സാഹചര്യങ്ങൾ ഏതെങ്കിലും സംഘടന അവരുടെ പ്രവർത്തനം അവസാനിപ്പിക്കുകയോ അവരുടെ ലൈസൻസ് ക്യാൻസൽ ആവുകയോ അല്ലെങ്കിൽ റിന്യൂ ചെയ്യാതെ ഈ ലൈസൻസിന്റെ കാലാവധി അവസാനിക്കുകയൊക്കെ ചെയ്തു കഴിഞ്ഞാൽ ഈ ഫണ്ടിന്റെയും അതുപോലെതന്നെ ഇത്തരത്തിലുള്ള ഫണ്ടുകൾ ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ള അസറ്റുകളുടെയും മുഴുവൻ അധികാരവും ഈ പറഞ്ഞിട്ടുള്ള ഡെസിഗ്നേറ്റഡ് അതോറിറ്റിയുടെ കയ്യിലേക്ക് പോവുകയാണ്. ഇവർക്ക് രണ്ടു തരത്തിലുള്ള അധികാരം കിട്ടുകയാണ് ഒന്നാമത്തേതാണ് പ്രൊവിഷണൽ അതോറിറ്റി എന്ന് പറയുന്നത്. അതായത് താൽക്കാലികമായിട്ടാണ് ഇവിടെ പ്രശ്നങ്ങൾ നിലനിൽക്കുന്നത് അല്ലെങ്കിൽ ഈ പറഞ്ഞിട്ടുള്ള ലൈസൻസ് ഇല്ലാതാകുന്നത് എന്നൊക്കെ ഉണ്ടായെങ്കിൽ പ്രൊവിഷണൽ ആയിട്ടുള്ള ഒരു വെസ്റ്റിംഗ് ഇതിനെ അസറ്റ് വെസ്റ്റിംഗ് എന്നാണ് പറയുന്നത്. പ്രൊവിഷണൽ ആയിട്ടുള്ള ഒരു അധികാരം മാത്രമാണ് ഈ അതോറിറ്റിക്ക് കിട്ടുന്നത്. എന്നാൽ ഇവിടെ വലിയ രീതിയിലുള്ള വയലേഷൻസ് നടക്കുകയോ പെർമനന്റ് ആയിട്ട് ലൈസൻസ് ക്യാൻസൽ ചെയ്യുക അങ്ങനെയുള്ള കാര്യങ്ങൾ വന്നു കഴിഞ്ഞാൽ ഇത്തരത്തിലുള്ള സ്വത്തുക്കളുടെയൊക്കെ പൂർണ്ണമായ അധികാരം ഈ അതോറിറ്റിയുടെ കയ്യിലേക്ക് വരുന്നു. പൂർണ്ണമായ അധികാരം ഈ അതോറിറ്റിക്ക് കിട്ടുകയാണെങ്കിൽ വേണ്ടിവന്നാൽ ഈ സ്വത്തുക്കൾ വിൽക്കാനും ആ പണം കൺസോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യ ഇന്ത്യൻ ഗവൺമെൻറിന്റെ ഫണ്ടിലേക്ക് കണ്ടുകെട്ടാനുമുള്ള അധികാരം വരെ ഈ അതോറിറ്റിക്ക് കൊടുത്തിരിക്കുകയാണ്. അപ്പൊ ഇതുമായി ബന്ധപ്പെട്ടിട്ടുള്ള ആ ചില ഗ്യാപ്പുകൾ പരിഹരിക്കുകയാണ് ഈ ഒരു ഭേദഗതിയിലൂടെ നടത്തിയിരിക്കുന്നത് എന്ന് നമുക്ക് കാണാം. ഇനി ഇവിടുത്തെ രണ്ടാമത്തെ പ്രധാനപ്പെട്ട മാറ്റം ഈ ലൈസൻസുകളുടെ ഓട്ടോമാറ്റിക് എക്സ്പിറേഷനുമായിട്ട് ബന്ധപ്പെട്ടിട്ടാണ്. ഞാൻ നേരത്തെ തന്നെ പറഞ്ഞു ഈ ലൈസൻസുകൾക്ക് അഞ്ചു വർഷത്തെ കാലാവധി മാത്രമേയുള്ളൂ. ഈ അഞ്ചു വർഷം തികയുന്നതിന് ആറു മാസം മുന്നേ തന്നെ ഈ ലൈസൻസ് റിന്യൂ ചെയ്യുന്നതിനുവേണ്ടിയിട്ടുള്ള പുതുക്കുന്നതിനുവേണ്ടിയിട്ടുള്ള നടപടികൾ ആരംഭിക്കണമെന്ന് പറഞ്ഞു. അപ്പൊ ഇവിടെ ചില പ്രശ്നങ്ങളുണ്ടാകുകയാണ് എന്ന് വിചാരിക്കുക. അതായത് കൃത്യസമയത്ത് ഈ ലൈസൻസ് പുതുക്കാൻ സാധിക്കുന്നില്ല അല്ലെങ്കിൽ അതിന്റെ നടപടിക്രമങ്ങൾ ആരംഭിക്കാൻ സാധിക്കുന്നില്ല. അല്ലെങ്കിൽ ഈ ലൈസൻസ് റിന്യൂ ചെയ്യുന്നതിനുള്ള അപ്ലിക്കേഷൻ ഗവൺമെന്റ് കൊടുക്കുകയും ഗവൺമെൻറ് അത് റിജക്ട് ചെയ്യുകയും ചെയ്യുകയാണെന്ന് വിചാരിക്കുക. അപ്പൊ ഇത്തരത്തിലുള്ള സാഹചര്യത്തിലൊക്കെ ഈ ലൈസൻസിന്റെ കാലാവധി തീരുമ്പോൾ ഓട്ടോമാറ്റിക് ആയിട്ട് ആ ലൈസൻസ് എക്സ്പയർ ആകും എന്നാണ് പറഞ്ഞിട്ടുള്ളത്. ഇനി ഇവിടുത്തെ മൂന്നാമത്തെ പ്രധാനപ്പെട്ട മാറ്റം എന്ന് പറയുന്നത് ഇത്തരത്തിലുള്ള ഓർഗനൈസേഷൻസിന്റെ കീ ഫംഗ്ഷനറീസുമായിട്ട് ബന്ധപ്പെട്ടിട്ടാണ്. ഇപ്പോൾ തന്നെ നോക്കുകയാണെങ്കിൽ ഇതിന്റെ ഡയറക്ടേഴ്സ് അതുപോലെതന്നെ ട്രസ്റ്റീസ്, കമ്മിറ്റി മെമ്പേഴ്സ് അങ്ങനെ ഇത്തരത്തിലുള്ള ഓർഗനൈസേഷൻസിന്റെ ഡിസിഷൻ മേക്കിംഗുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ ആളുകളെയും ഇവിടെ ഐഡന്റിഫൈ ചെയ്യുകയാണ്. അതെന്തിനാണെന്ന് ചോദിച്ചു കഴിഞ്ഞാൽ ഇത്തരത്തിലുള്ള സംഘടനകളൊക്കെയായി ബന്ധപ്പെട്ടിട്ട് എന്തെങ്കിലും പ്രശ്നങ്ങളുണ്ടായി കഴിഞ്ഞാൽ ഇത്തരത്തിലുള്ള ആളുകളെല്ലാം അതിന് അക്കൗണ്ടബിളും ലയബിളും ആയിരിക്കും എന്നുള്ളത് മനസ്സിലാക്കുക. ഇനി അടുത്ത ഒരു പ്രധാനപ്പെട്ട മാറ്റം എന്ന് പറയുന്നത് ഈ FCRA നിയമവുമായി ബന്ധപ്പെട്ടിട്ട് ഏതെങ്കിലും വ്യക്തികൾക്കെതിരെയോ സംഘടനകൾക്കെതിരെയോ ഏതെങ്കിലും തരത്തിലുള്ള അന്വേഷണങ്ങൾ നടത്തുകയോ നടപടികൾ എടുക്കുകയോ ഒക്കെ ചെയ്യണമെങ്കിൽ അതിന് കേന്ദ്ര സർക്കാരിന്റെ മുൻകൂർ അനുമതി പ്രയർ അപ്രൂവൽ വാങ്ങിയാൽ മാത്രമേ സാധിക്കുകയുള്ളൂ എന്ന് പറയുന്നു. ഇനി അവസാനത്തെ ഒരു പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത് ഈ നിയമലംഘനവുമായി ബന്ധപ്പെട്ടിട്ടുള്ള ശിക്ഷകൾ അല്ലെങ്കിൽ പെനാൽറ്റി ഒക്കെ ആയി ബന്ധപ്പെട്ടിട്ടാണ്. അപ്പൊ ഇത്രയും കാലം മാക്സിമം അഞ്ചു വർഷം വരെ തടവുണ്ടായിരുന്നു എന്നാൽ അത് ഒരു വർഷമായിട്ട് കുറച്ചിരിക്കുകയാണ്. എന്നാൽ ഫൈനാൻഷ്യൽ പെനാൽറ്റിയിൽ വലിയ രീതിയിലുള്ള ഒരു വർദ്ധനവ് കൊണ്ടുവന്നിരിക്കുകയാണ്. അപ്പൊ ഈ പറഞ്ഞിട്ടുള്ള കാര്യങ്ങളാണ് ഈ പുതിയ അമെൻഡ്മെന്റുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള മാറ്റങ്ങൾ അല്ലെങ്കിൽ പുതിയ കാര്യങ്ങൾ എന്ന് പറയുന്നത്. അപ്പൊ ഇത്രയും കാര്യം കേൾക്കുമ്പോൾ എല്ലാവർക്കും ഒരു സംശയം തോന്നും എന്തുകൊണ്ടാണ് ഈ മാറ്റങ്ങളുമായി ബന്ധപ്പെട്ടിട്ട് ഇത്രയും വലിയ പ്രശ്നങ്ങളും വിവാദങ്ങളും ഒക്കെ ഉണ്ടാകുന്നത് എന്ന്. ഏറ്റവും പ്രധാനപ്പെട്ട വിവാദങ്ങൾ വരുന്നത് ഒന്നാമത്തെയും രണ്ടാമത്തെയും തീരുമാനത്തിന്റെ ഭാഗമായിട്ടാണ്. അതായത് ഒരു ഡെസിഗ്നേറ്റഡ് അതോറിറ്റി അതുപോലെതന്നെ ഈ ലൈസൻസിന്റെ ഓട്ടോമാറ്റിക് എക്സ്പിറേഷൻ. ഇപ്പോൾ നമ്മൾ ഒരു സാഹചര്യം എടുത്തു നോക്കുകയാണെങ്കിൽ ഏതെങ്കിലും ഒരു കമ്പനി അല്ലെങ്കിൽ ഏതെങ്കിലും ഒരു ഓർഗനൈസേഷന് അവരുടെ കൃത്യമായിട്ട് അവരുടെ ലൈസൻസ് റിന്യൂ ചെയ്യാൻ സാധിക്കുന്നില്ല. അല്ലെങ്കിൽ ഇത് റിന്യൂ ചെയ്യുന്ന സമയത്ത് ടെക്നിക്കൽ ആയിട്ടുള്ള പ്രശ്നങ്ങൾ കാരണം ഗവൺമെന്റിന്റെ ഭാഗത്തുനിന്നുള്ള മറുപടി വരുന്നില്ല. അപ്പൊ ഓട്ടോമാറ്റിക് ആയിട്ട് ഇവരുടെ ആ ഒരു ലൈസൻസ് എക്സ്പയർ ആവുകയാണ്. അപ്പൊ ഈ ലൈസൻസ് ഓട്ടോമാറ്റിക് ആയിട്ട് എക്സ്പയർ ആയി കഴിഞ്ഞാൽ ഈ പറഞ്ഞിട്ടുള്ള ഫണ്ടുകളുടെയും അതുപോലെതന്നെ ഈ ഫണ്ടുകൾ ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ള അസറ്റുകൾ അത് പൂർണ്ണമായിട്ടും ഈ പറഞ്ഞിട്ടുള്ള വിദേശ ഫണ്ടുകൾ ആവണം എന്ന നിർബന്ധമില്ല. ഭാഗീകമായിട്ട് വിദേശ ഫണ്ടുകൾ ഉപയോഗിച്ചുകൊണ്ട് നിർമ്മിച്ചിട്ടുള്ള അസറ്റുകൾ ആണെങ്കിൽ പോലും അതിന്റെ അധികാരം നേരത്തെ പറഞ്ഞ ഡെസിഗ്നേറ്റഡ് അതോറിറ്റിയുടെ കയ്യിലേക്ക് പോവുകയാണ്. ഈ ഡെസിഗ്നേറ്റഡ് അതോറിറ്റിക്ക് ഈ അധികാരം കിട്ടിക്കഴിഞ്ഞാൽ ഞാൻ നേരത്തെ പറഞ്ഞു വേണമെങ്കിൽ ഈ സ്വത്തുക്കൾ വിറ്റ് ആ പണം സർക്കാരിലേക്ക് കണ്ടുകെട്ടാം എന്ന് പറഞ്ഞു. അപ്പൊ ഇതിനെ എതിർക്കുന്ന ആളുകൾ മുന്നോട്ട് വെക്കുന്ന ഒരു പ്രധാനപ്പെട്ട വാദം എന്ന് പറയുന്നത് എന്തെങ്കിലും ചെറിയ കാരണങ്ങൾ കൊണ്ട് ഈ ലൈസൻസ് പുതുക്കാൻ സാധിക്കാതെ വന്നു കഴിഞ്ഞാൽ അല്ലെങ്കിൽ ടെക്നിക്കൽ ആയിട്ടുള്ള എന്തെങ്കിലും പ്രശ്നങ്ങൾ കൊണ്ട് ഗവൺമെന്റിന് ഇതിനകത്ത് ഒരു തീരുമാനം എടുക്കാൻ കഴിയാതെ വന്നാൽ ഈ ലൈസൻസ് എക്സ്പയർ ആവുകയും അപ്പോൾ തന്നെ ഇത്തരത്തിലുള്ള സ്ഥാപനങ്ങളും മറ്റും ഇത്തരത്തിലുള്ള ഒരു ഡെസിഗ്നേറ്റഡ് അതോറിറ്റിയുടെ കയ്യിലേക്ക് പോവുകയും ചെയ്യുന്നത് ശരിയാണോ എന്നുള്ള ഒരു ചോദ്യമാണ് ചോദിക്കുന്നത്. ഇനി അതുപോലെതന്നെ കേന്ദ്ര സർക്കാരിന് അല്ലെങ്കിൽ മാറിമാറി വരുന്ന കേന്ദ്ര സർക്കാരുകൾക്ക് ഇത്തരത്തിൽ മൈനോരിറ്റി റിലീജിയസ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെയോ അല്ലെങ്കിൽ ഇത്തരത്തിലുള്ള എൻജിഒകളുടെയൊക്കെ കയ്യിൽ ഇരിക്കുന്ന സ്വത്ത് പിടിച്ചെടുക്കാൻ ഈ നിയമത്തെ ദുരുപയോഗം ചെയ്യാൻ പറ്റുമെന്നാണ് പറയുന്നത്. ഇപ്പോൾ തന്നെ നോക്കുകയാണെങ്കിൽ ആരെങ്കിലും ഈ ലൈസൻസ് റിന്യൂ ചെയ്യുന്നതിനുള്ള ആപ്ലിക്കേഷൻ മുന്നോട്ട് വയ്ക്കുമ്പോൾ ആ ആപ്ലിക്കേഷനിൽ തീരുമാനം എടുക്കാതെ വൈകിപ്പിച്ചു കൊണ്ടുപോയിട്ട് ഈ ലൈസൻസ് എക്സ്പയർ ആവുകയും ഈ ഡെസിഗ്നേറ്റഡ് അതോറിറ്റിക്ക് ആ ഒരു സ്വത്ത് പിടിച്ചെടുക്കാനുള്ള ഒരു അവസരം കിട്ടുകയല്ലേ. അപ്പൊ ഗവൺമെന്റിന്റെ പൊളിറ്റിക്കൽ വ്യൂസിന് എതിരെ നിൽക്കുന്ന ആളുകൾ അല്ലെങ്കിൽ അത്തരത്തിലുള്ള എൻജിഒസ് അല്ലെങ്കിൽ ഗവൺമെന്റിന് ഇഷ്ടമില്ലാത്ത സംഘടനകൾ ഇവരുടെയൊക്കെ സ്വത്ത് പിടിച്ചെടുക്കുന്നതിനുള്ള ഒരു മാർഗ്ഗമായിട്ട് ഗവൺമെന്റിന് ഇതൊരു ദുരുപയോഗം ചെയ്യാൻ സാധിക്കും എന്നുള്ള ഒരു വലിയ ആരോപണവും ഒരു ആശങ്കയുമായിട്ട് ഈ ബില്ലിനെ എതിർക്കുന്ന ആളുകൾ മുന്നോട്ട് വെക്കുന്നു എന്നുള്ളത് മനസ്സിലാക്കാം. ഇനി ഇവിടെ രണ്ടാമത്തെ ഒരു പ്രശ്നമായി ചൂണ്ടിക്കാണിക്കുന്നത് ഈ ഡെസിഗ്നേറ്റഡ് അതോറിറ്റിയുമായി ബന്ധപ്പെട്ടിട്ട് കൃത്യമായിട്ടുള്ള കാര്യങ്ങളൊന്നും ഈ നിയമത്തിൽ പറയുന്നില്ല. ആരാണ് അല്ലെങ്കിൽ ആരെയാണ് ഒരു ഡെസിഗ്നേറ്റഡ് അതോറിറ്റി ആയിട്ട് നിയമിക്കുന്നത്? അവരുടെ അധികാരങ്ങൾ എന്തൊക്കെയാണ്? ഏത് സാഹചര്യത്തിലാണ് ഈ പറഞ്ഞിട്ടുള്ള അസറ്റുകൾ വിൽക്കണമോ വേണ്ടയോ മുതലായ തീരുമാനങ്ങളൊക്കെ അവർ എടുക്കുന്നത് മുതലായ കാര്യങ്ങളൊക്കെ ആയി ബന്ധപ്പെട്ടിട്ട് വ്യക്തമായ ഒരു കാര്യവും ഈ നിയമത്തിൽ പറഞ്ഞിട്ടില്ല എന്നാണ് പറയുന്നത്. അത്തരത്തിൽ ഒരു വ്യക്തത ഇല്ലാത്ത സാഹചര്യത്തിൽ ഈ നിയമം ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ട് എന്ന് പറയുന്നു. ഇനി അടുത്ത ഒരു പ്രധാനപ്പെട്ട ആരോപണം ഈ FCRA യുമായി ബന്ധപ്പെട്ടിട്ട് ആരെങ്കിലും ഏതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങളൊക്കെ നടത്തുകയാണെങ്കിൽ അവർക്കെതിരെ അന്വേഷണം നടത്താനും അതുപോലെതന്നെ നടപടി എടുക്കാനും കേന്ദ്ര ഗവൺമെന്റിന്റെ മുൻകൂർ അനുമതി വേണം എന്ന പോയിന്റുമായി ബന്ധപ്പെട്ടാണ്. അപ്പൊ ഇവിടെ അവർ പറയുന്നത് എന്താണെന്ന് ചോദിച്ചു കഴിഞ്ഞാൽ ഇപ്പോൾ ഏതെങ്കിലും ഒരു സംസ്ഥാനത്ത് കേന്ദ്ര ഗവൺമെന്റുമായി ചേർന്നുനിൽക്കുന്ന സംഘടനകളോ അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ടിട്ടുള്ള ആളുകളോ റൺ ചെയ്യുന്ന ഓർഗനൈസേഷൻസ് ഒക്കെ എന്തെങ്കിലും തരത്തിലുള്ള വയലേഷൻസ് നടത്തിക്കഴിഞ്ഞാൽ അതത് സംസ്ഥാനത്തെ സർക്കാരുകൾക്കോ പോലീസിനോ ഒന്നും അവർക്കെതിരെ അന്വേഷണം നടത്താൻ സാധിക്കുകയില്ല. അതായത് ഗവൺമെന്റ് അതിനുള്ള അനുമതി കൊടുക്കുകയില്ല. എന്നാൽ കേന്ദ്ര ഗവൺമെന്റിന് ഒപ്പോസിഷനിൽ നിൽക്കുന്ന പാർട്ടികളോ അല്ലെങ്കിൽ കേന്ദ്ര ഗവൺമെന്റിന്റെ പൊളിറ്റിക്കൽ വ്യൂസിന് എതിരെ നിൽക്കുന്ന സംഘടനകൾക്കെതിരെ അന്വേഷണം വരുമ്പോൾ മാത്രമേ അവർ അതിന് അനുമതി കൊടുക്കുകയുള്ളൂ. അപ്പൊ ഈ രീതിയിൽ ഈ FCRA യിൽ വയലേഷൻ നടത്തുന്നവർക്കെതിരെ പക്ഷപാതപരമായ ഒരു നടപടി സ്വീകരിക്കാൻ കേന്ദ്ര ഗവൺമെന്റിന് സാധിക്കും എന്നുള്ള ഒരു ആരോപണവും ഇവിടെ ഉയർന്നു വരുന്നുണ്ട്. ഇനി ഇവിടെ ഈ ഒരു വിഷയവുമായി ബന്ധപ്പെട്ടിട്ട് ഏറ്റവും പ്രധാനപ്പെട്ട ചോദ്യങ്ങളും ആശങ്കകളും ഒക്കെ മുന്നോട്ട് വെക്കുന്നത് നമ്മുടെ നാട്ടിലെ ന്യൂനപക്ഷ മതസംഘടനകളാണ് എന്ന് നമുക്ക് കാണാം. ഇപ്പോൾ വാർത്തകളൊക്കെ നോക്കുകയാണെങ്കിൽ കേരളത്തിൽ നിന്നൊക്കെയുള്ള ക്രിസ്ത്യൻ മതവുമായി ഒക്കെ ബന്ധപ്പെട്ടിട്ടുള്ള പല സംഘടനകളും അവരുടെയൊക്കെ ആശങ്കകൾ മുന്നോട്ട് വെച്ചിരിക്കുന്നത് കാണാം. അപ്പൊ ഇവരൊക്കെ മുന്നോട്ട് വെക്കുന്ന ഒരു പ്രധാനപ്പെട്ട ആശങ്ക എന്താണെന്ന് ചോദിച്ചു കഴിഞ്ഞാൽ ഇത്തരം മതസംഘടനകൾ കാലാകാലങ്ങളായി ഈ FCRA നിയമത്തിന്റെ കീഴിൽ വിദേശത്തുനിന്നും പലതരത്തിലുള്ള ഡൊണേഷൻസ് സ്വീകരിച്ചുകൊണ്ട് ധാരാളം സ്ഥാപനങ്ങൾ ഇവിടെ നടത്തുന്നുണ്ട്. ഇപ്പോൾ നോക്കുകയാണെങ്കിൽ ആശുപത്രികൾ, കോളേജുകൾ, സ്കൂളുകൾ ഇങ്ങനെ ധാരാളം സ്ഥാപനങ്ങൾ നടത്തുന്നുണ്ട്. അപ്പൊ ഞാൻ നേരത്തെ ചില ആശങ്കകൾ അല്ലെങ്കിൽ ചില ആരോപണങ്ങൾ മുന്നോട്ട് വെച്ചിരുന്നു. സൊ ആ രീതിയിൽ ഈ നിയമത്തിൽ എന്തെങ്കിലും ദുരുപയോഗം ഒക്കെ നടക്കുകയാണെങ്കിൽ ഈ സ്ഥാപനങ്ങളുടെ നടത്തിപ്പും അതിന്റെ അവകാശവും ഒക്കെയായി ബന്ധപ്പെട്ടിട്ട് പ്രശ്നങ്ങൾ ഉണ്ടാവുകയില്ലേ എന്നുള്ള ഒരു ആശങ്കയാണ് ഇവർ മുന്നോട്ട് വെക്കുന്നത്. അതുപോലെതന്നെ വളരെ പ്രധാനപ്പെട്ട മറ്റൊരു ചോദ്യവും കൂടെ മുന്നോട്ട് വരുന്നുണ്ട്. ഈ മതങ്ങളുടെ കീഴിൽ വിദേശത്തുനിന്നുള്ള ഡൊണേഷനും കൂടി ഉപയോഗിച്ചുകൊണ്ട് നിർമ്മിച്ചിട്ടുള്ള ധാരാളം ആരാധനാലയങ്ങളുണ്ട്. അപ്പൊ ഇവരുടെ ലൈസൻസുമായി ബന്ധപ്പെട്ടിട്ട് എന്തെങ്കിലും പ്രശ്നങ്ങളുണ്ടാവുകയാണെങ്കിൽ ഈ ആരാധനാലയങ്ങളും ഗവൺമെന്റ് ഏറ്റെടുക്കുമോ? ഇത് ഏറ്റെടുത്തു കഴിഞ്ഞ് അവരത് വിൽക്കാനൊക്കെ മുന്നോട്ട് പോയി കഴിഞ്ഞാൽ പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാവുകയില്ലേ എന്നുള്ള ഒരു ചോദ്യമാണ് മുന്നോട്ട് വെക്കുന്നത്. പക്ഷേ ഈ ആശങ്ക അസ്ഥാനത്താണ് എന്ന് ഗവൺമെന്റ് പറയുന്നു ഇതിന് കൃത്യമായിട്ടുള്ള ഒരു മറുപടി ഈ നിയമത്തിൽ തന്നെ കൊടുത്തിരിക്കുന്നത് കാണാം. ഇത്തരത്തിലുള്ള ലൈസൻസോ അല്ലെങ്കിൽ ഇത്തരത്തിലുള്ള സംഘടനകളൊക്കെയായി ബന്ധപ്പെട്ടിട്ടുള്ള അസറ്റുകൾ സ്വത്തുക്കൾ ഒരു പ്ലേസ് ഓഫ് വർഷിപ്പ് ആണെങ്കിൽ ഒരു ആരാധനാലയം ആണെങ്കിൽ അതിന്റെ നേച്ചർ പോകാതെ അതിന്റെ സ്വഭാവം നഷ്ടപ്പെടാതെയുള്ള പ്രവർത്തനങ്ങളുമായിട്ടേ മുന്നോട്ടു പോവുകയുള്ളൂ എന്ന് കൃത്യമായിട്ട് ഈ നിയമത്തിൽ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് അതിനെക്കുറിച്ച് ആശങ്കപ്പെടേണ്ട എന്നാണ് ഗവൺമെന്റ് പറയുന്നത്. ഇനി ഈ ഒരു വിഷയവുമായി ബന്ധപ്പെട്ടിട്ട് ഉയർന്നു വന്നിട്ടുള്ള മറ്റു വിവാദങ്ങൾക്ക് ഗവൺമെൻറ് എന്ത് മറുപടിയാണ് കൊടുക്കുന്നത് എന്ന് കൂടി നമുക്ക് നോക്കാം. കേന്ദ്ര സർക്കാർ കൊടുക്കുന്ന മറുപടി ഇതുവരെയുള്ള നിയമത്തിൽ അല്ലെങ്കിൽ നിലവിലുള്ള നിയമത്തിൽ പല ഗ്യാപ്പുകളും ഉണ്ട് അല്ലെങ്കിൽ പല ആംബിഗിറ്റികളും ഉണ്ട്. കൃത്യമായ വ്യക്തതയില്ലാത്ത പല ഭാഗങ്ങളുമുണ്ട്. ഇപ്പോ ഉദാഹരണം നോക്കുകയാണെങ്കിൽ ഏതെങ്കിലും ഒരു എൻജിഒ ഒരു സുപ്രഭാതത്തിൽ അവരുടെ പ്രവർത്തനം അവസാനിപ്പിക്കുന്നു. അല്ലെങ്കിൽ ഏതെങ്കിലും ഒരു സംഘടന അവരുടെ ലൈസൻസ് റിന്യൂ ചെയ്യാതെ അവരുടെ കയ്യിലുള്ള ലൈസൻസ് എക്സ്പയർ ആവുന്നു. അവരുടെ അക്കൗണ്ടിലേക്ക് വന്നുകൊണ്ടിരിക്കുന്ന പൈസയ്ക്കും അതുപോലെതന്നെ അവർ ആ പണം ഉപയോഗിച്ച് ആരംഭിച്ചിട്ടുള്ള സ്ഥാപനങ്ങൾക്കും എന്തു സംഭവിക്കും? ഈ ലൈസൻസുമായി ബന്ധപ്പെട്ടിട്ട് അവർ ഒരു തീരുമാനം എടുക്കുന്നത് വരെയോ അല്ലെങ്കിൽ ഇതുമായി ബന്ധപ്പെട്ടിട്ട് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അതുമായിട്ടുള്ള കേസിന്റെ വിധി വരുന്നത് വരെയോ ഈ സ്ഥാപനങ്ങൾ പൂട്ടിയിടാനും ഈ പണം ഉപയോഗിക്കാതിരിക്കാനും സർക്കാരിന് സാധിക്കുകയില്ല. ആ സ്ഥാപനങ്ങൾ മുന്നോട്ട് പോവുക അല്ലെങ്കിൽ കൃത്യമായ രീതിയിൽ കാര്യങ്ങൾ മുന്നോട്ട് പോകുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക എന്നുള്ളത് ഗവൺമെന്റിന്റെ കടമയാണ്. അപ്പൊ അതിനുവേണ്ടിയിട്ടാണ് ഇത്തരത്തിലുള്ള ആംബിഗിറ്റികൾ അല്ലെങ്കിൽ വ്യക്തതയില്ലാത്ത ഭാഗങ്ങളിൽ വ്യക്തത വരുത്തുന്നതിനു വേണ്ടിയിട്ടാണ് ഈ ഒരു ഇത് കൊണ്ടുവന്നിരിക്കുന്നത് എന്ന് പറയുന്നു. അതുപോലെതന്നെ ഞാൻ നേരത്തെ പറഞ്ഞു ഒരു റെഗുലേഷനും ഇല്ലാതെ നമ്മുടെ നാട്ടിലേക്ക് വിദേശത്തുനിന്നുള്ള ധനസഹായങ്ങൾ വരികയാണെങ്കിൽ പലതരത്തിലുള്ള പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ട്. അത് രാജ്യ സുരക്ഷയെ തന്നെ ബാധിക്കാനുള്ള സാധ്യതയുണ്ട്. അപ്പൊ ആ ഒരു സാഹചര്യത്തിൽ ഈ ഒരു നിയമം ഏറ്റവും കർക്കശമാക്കുക ഏറ്റവും സ്ട്രിക്റ്റ് ആക്കുക എന്ന് പറയുന്നത് ഗവൺമെന്റിന്റെ ഉത്തരവാദിത്വമാണ് അതിനുവേണ്ടിയിട്ടാണ് ഇത്തരത്തിലുള്ള നിലപാടുകൾ സ്വീകരിച്ചിരിക്കുന്നത് എന്നാണ് കേന്ദ്ര ഗവൺമെന്റ് പറയുന്നത്. സൊ നമ്മുടെ നാട്ടിൽ എന്തിനാണ് ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് എന്ന് പറഞ്ഞിട്ടുള്ള ഒരു നിയമം വന്നിരിക്കുന്നത്. ആ നിയമത്തിൽ എന്തെല്ലാം കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നത് ഈ പുതിയ അമെൻഡ്മെന്റിന്റെ ഭാഗമായി എന്തെല്ലാം കാര്യങ്ങളാണ് നിർദ്ദേശിച്ചിരിക്കുന്നത് അതിനെതിരെ ഇത്തരത്തിലുള്ള വിവാദങ്ങൾ ഉയർന്നു വരുന്നതിനുള്ള കാരണം എന്താണ്. ഇത്രയും കാര്യങ്ങൾ ഇന്നത്തെ ഈ വീഡിയോയിലൂടെ നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട് എന്ന് വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ ഈ വീഡിയോയെക്കുറിച്ചും ഈ വിഷയത്തെക്കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സംശയങ്ങളും നിങ്ങൾക്കറിയാവുന്ന എക്സ്ട്രാ പോയിന്റുകളും തീർച്ചയായിട്ടും നിങ്ങൾ കമൻറ് ബോക്സിൽ രേഖപ്പെടുത്തുക. ഈ ഒരു വീഡിയോ മറ്റുള്ളവർ കാണുന്നത് നല്ലതാണ് എന്ന് തോന്നുന്നുണ്ടെങ്കിൽ തീർച്ചയായിട്ടും നിങ്ങൾ ഈ വീഡിയോ ഷെയർ ചെയ്യുക. ഇതുപോലത്തെ നല്ല നല്ല ടോപ്പിക്സുമായി വീണ്ടും വരുന്നതുവരേക്കും നന്ദി.

Need another transcript?

Paste any YouTube URL to get a clean transcript in seconds.

Get a Transcript