[0:00]ഉദയപ്പൂരിൽ നിന്നും നമ്മൾ നേരെ പോയത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഫോട്ടുള്ള ചിറ്റോർഗഡിലേക്കാണ്. 6 km നീളവും 1 1/2 km വീതിയുമുള്ള ഈ ഫോർട്ടിന് 13 km ആണ് പെരിമീറ്റർ വാൾ ഉള്ളത്. ഇതിൻ്റെ ഏരിയ എന്ന് പറയുന്നത് ഏകദേശം 700 ഏക്കേഴ്സ് ആണ്.
[0:28]180 m ഉയരമുള്ള ഒരു ഹിൽ ടോപ്പിലാണ് ഈ ഫോർട്ട് നിർമ്മിച്ചിരിക്കുന്നത്. Yeah, Fords come and work out, Ford, Chittoor. Kayse aagya? ഏഴാം നൂറ്റാണ്ടിൽ മൗര്യരാജാവായിരുന്ന ചിത്രൻഗ് ആണ് ഈ ഫോർട്ട് നിർമ്മിച്ചത്. റാംപോൾ ലക്ഷ്മൺ പോൾ ഗണേഷ് പോൾ ഹനുമാൻ പോൾ എന്നിങ്ങനെ ഏഴ് ഹെവിലി കൺസ്ട്രക്റ്റഡ് കവാടങ്ങൾ കടന്നു വേണം ഫോർട്ടിനുള്ളിലേക്ക് പോകാൻ. എൻട്രി ഗേറ്റ്സിൻ്റെ ഒരു വശത്തായിട്ട് ഗാർഡ്സ് റൂം പോലൊരു നിർമ്മാണം കൂടെ കാണാം. നമ്മുടെ നാട്ടിലൊക്കെ കാണുന്ന ബെസ്റ്റ് ഓപ്പിൻ്റെ ഒരു ആകൃതിയിലാണ് കേട്ടോ നിർമ്മിച്ചിരിക്കുന്നത്. അവസാനത്തെ എൻട്രി ഗേറ്റും കടന്ന് നമ്മൾ ചെല്ലുന്നത് ചെറിയൊരു വില്ലേജിലേക്കാണ്. ഇവിടെ വെച്ച് നമ്മളെ ഒരു ഗൈഡ് അപ്രോച്ച് ചെയ്തു. അദ്ദേഹം ₹200 ക്ക് നമ്മളെ ഫുൾ ആയിട്ട് കൊണ്ട് കാണിക്കാം എന്ന് പറഞ്ഞു. അദ്ദേഹത്തോടൊപ്പമാണ് ഞങ്ങളുടെ ഇന്നത്തെ യാത്ര. നമ്മളെ ഗൈഡ് ചെയ്യുന്ന ആ ചേട്ടൻ നമ്മളെ ആദ്യം കൂട്ടിക്കൊണ്ടുപോയത് കുംഭ ശ്യാം ക്ഷേത്രത്തിലേക്കാണ്. ഒറിജിനലി എട്ടാം നൂറ്റാണ്ടിൽ നിർമ്മിച്ച ഈ ക്ഷേത്രം 15-ാം നൂറ്റാണ്ടിൽ റിനോവേറ്റ് ചെയ്തത് മഹാറാണ കുംഭ ആണ്. ഇൻഡോ ആര്യൻ ആർക്കിടെക്ച്ചർ സ്റ്റൈലിലാണ് നിർമ്മാണം.
[2:04]നമ്മൾ ഈ കാണുന്നത് ടവർ ഓഫ് വിക്ടറി എന്നറിയപ്പെടുന്ന വിജയ് സ്തംഭമാണ്. മുസ്ലിം റൂളേഴ്സിൻ്റെ ഇൻവേഷനെ ചെറുത്തു നിന്നതിൻ്റെ ഭാഗമായിട്ടാണ് ഈ ഒരു വിജയ് സ്തംഭം നിർമ്മിച്ചിട്ടുള്ളത്. നമ്മളുടെ പദ്മാവത് മൂവിയിലൊക്കെ കാണുന്ന പോലെ റാണി പദ്മിനിയും മറ്റു സ്ത്രീകളും തീയിലേക്ക് ചാടി മരിക്കുന്നത് നമ്മൾ ഈ കാണുന്ന സ്ഥലത്ത് വെച്ചാണ് എന്നാണ് നമ്മളുടെ ഗൈഡ് നമ്മളോട് പറഞ്ഞത്. എന്നാൽ ഇതിനെപ്പറ്റി കൂടുതൽ വായിച്ചു കഴിഞ്ഞപ്പോൾ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് ഇത് നടന്നത് രണകം പാലസിലാണ് എന്നതാണ്. അൺഫോർച്ച്യുനേറ്റ്ലി നമുക്കവിടെ പോകാൻ കഴിഞ്ഞില്ല. ഈ ഫോർട്ട് മൂന്ന് തവണ അറ്റാക്ക് ചെയ്യപ്പെട്ട് പിടിച്ചെടുത്തപ്പോഴും ഈ ജോഹാർ എന്ന തീയിലേക്ക് ചാടി മരിക്കുന്ന ആ ഒരു സംഭവം നടന്നിട്ടുണ്ട്. ഡൽഹി സുൽത്താൻ ആയിരുന്ന അലാഉദ്ദീൻ ഖിൽജി ഗുജറാത്ത് സുൽത്താൻ ആയിരുന്ന ബഹുദൂർ ഷാ പിന്നീട് മുഗൾ രാജാവായിരുന്ന അക്ബർ എന്നിവരാണ് ഈ ഫോർട്ട് ആക്രമിച്ചിട്ടുള്ളത്. നമ്മൾ ഉദയപ്പൂരിലെ കഴിഞ്ഞ എപ്പിസോഡിൽ പറഞ്ഞപോലെ തന്നെ അക്ബർ ചക്രവർത്തി ഈ ഫോർട്ട് പിടിച്ചെടുത്തതിനുശേഷമാണ് അന്നത്തെ രാജാവായിരുന്ന മഹാറാണ ഉദയസിംഗ് രണ്ടാമൻ ഉദയപ്പൂരിലേക്ക് തൻ്റെ ക്യാപിറ്റൽ ഷിഫ്റ്റ് ചെയ്തു.
[3:05]ഇതിൻ്റെ ഒരു വശത്തായിട്ട് നമുക്ക് ഗൗമുഖ് കുണ്ഡ് എന്ന് പറയുന്ന ഒരു സൈക്രട്ട് വാട്ടർ ടാങ്കും കൂടെ കാണാൻ കഴിയും. ഗൗമുഖ് എന്നുള്ളത് പശുവിൻ്റെ മുഖം എന്നുള്ള ഒരു കൺസെപ്റ്റ് ആണ് കേട്ടോ. ചിറ്റോർഗഡ് ഫോർട്ടിലെ ഏറ്റവും വലിയ അട്രാക്ഷൻസിൽ ഒന്നാണ് കേട്ടോ വിജയ് സ്തംഭവും കീർത്തി സ്തംഭവും. കാണാൻ വളരെ ഭംഗിയുള്ള എപ്പിക്കൽ ആർട്ട് വർക്കുകളുള്ള ഒരു ടവർ ആണ് ഈ കാണുന്നത്. 1440 നും 1448 നുമിടയിൽ മഹാറാണ കുംഭ ആണ് ഈ ടവർ നിർമ്മിച്ചത്. മാൾവയിലെയും ഗുജറാത്തിലെയും മുസ്ലിം റൂളേഴ്സുമായിട്ടുള്ള പോരാട്ടത്തിൽ വിജയം കണ്ടതിൻ്റെ ഭാഗമായിട്ടാണ് ഇത് നിർമ്മിച്ചിട്ടുള്ളത്. ചെങ്കല്ല് ഉപയോഗിച്ചും വൈറ്റ് മാർബിൾ ഉപയോഗിച്ചുമാണ് നിർമ്മാണം. 37 മീറ്റർ ആണ് വിജയ് സ്തംഭത്തിൻ്റെ ഉയരം. നിലവിൽ അനുവദിക്കുകയില്ലെങ്കിലും ഇതിനുള്ളിലൂടെ നമുക്ക് ഇതിൻ്റെ ടോപ്പിലേക്ക് പോകാനും എൻ്റയർ ചിറ്റോർഗഡ് ഏരിയ ഇതിൻ്റെ മുകളിൽ നിന്ന് കാണാനും കഴിയും. ഒൻപത് നിലകളുള്ള ഈ ടവർ ഹിന്ദു ദേവീദേവൻമാരുടെ ഡീറ്റെയിലിങ്ങുകളാൽ നിറഞ്ഞ ഒന്നാണ്.
[4:31]ഇവിടുന്ന് കുറച്ചുകൂടെ മുന്നോട്ട് പോയാൽ കീർത്തി സ്തംഭം എന്ന് പറയുന്ന ടവർ ഓഫ് ഫെയിം എന്നറിയപ്പെടുന്ന ഒരു സ്തംഭകൂടെ നമുക്ക് കാണാൻ കഴിയും. അത് ആദ്യത്തെ ജൈൻ തീർത്തംകാരനായ ആദിനാഥന് സമർപ്പിച്ചിട്ടുള്ളതാണ്. പിന്നീട് അദ്ദേഹം നമ്മളെ കൂട്ടിക്കൊണ്ടുപോയത് ഇവിടെ അടുത്ത് തന്നെയുള്ള ഒരു ടെക്സ്റ്റൈൽ ഷോപ്പിലേക്കാണ്. ഇവിടുത്തെ പ്രത്യേകത ഈ വില്ലേജേഴ്സ് തന്നെയാണ് ഇവിടേക്കുള്ള വസ്ത്രങ്ങളൊക്കെ ഉണ്ടാക്കുന്നത്. പല ഇലകളൊക്കെ ഉപയോഗിച്ചിട്ടാണ് ഈ സാരികളൊക്കെ ഉണ്ടാക്കുന്നത്. ഞങ്ങൾ രണ്ടാളും വീട്ടിലേക്ക് ഒന്ന് രണ്ട് സാരിയൊക്കെ വാങ്ങി അവിടുന്ന് ഇറങ്ങി. അതിനുള്ളിൽ വീഡിയോ അലോഡ് അല്ലാത്തതുകൊണ്ടാണ് കേട്ടോ വിശ്വസ് ഒന്നും കാണിക്കാത്തത്.
[5:14]രാജ്പുത്തിൻ്റെ ധൈര്യത്തിൻ്റെയും ത്യാഗത്തിൻ്റെയും ഒക്കെ ഒരു സിംബൽ ആയിട്ടാണ് ഇന്ന് ചിറ്റോർഗഡ് ഫോർട്ട് നിലനിൽക്കുന്നത്. ഈ മനോഹരമായ യുനസ്കോ വേൾഡ് ഹെറിറ്റേജ് സൈറ്റിൽ നിന്നുമിറങ്ങി ഞങ്ങളുടെ യാത്ര ജോധ്പ്പൂരിലേക്കാണ്.
[5:33]ജോധ്പ്പൂരിലേക്ക് പോകുന്ന വഴിക്ക് ഒരു മാർബിൾ വേസ്റ്റ് ഡംപ് യാർഡ് ഉണ്ട്. അവിടെയും കൂടെ ഒന്ന് കേറി. ഇപ്പോ നിങ്ങൾ ആലോചിക്കുന്നത് വേസ്റ്റ് ഡംപ് യാർഡിൽ എന്തിനാണ് ഞങ്ങൾ പോകുന്നത് എന്നുള്ളതാണ്. വേസ്റ്റ് ഡംപ് യാർഡ് ഇതുപോലെയാണ് ഇരിക്കുന്നതെങ്കിൽ ആരാണെങ്കിലും ഒന്ന് പോകില്ലേ? ഇത് ഇന്നൊരു ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആണ് കേട്ടോ. മാർബിൾ ഉണ്ടാക്കുന്ന സമയത്ത് അതിൻ്റെ ബൈ പ്രോഡക്റ്റ് ആയിട്ട് അല്ലെങ്കിൽ വേസ്റ്റ് ആയിട്ട് വരുന്ന ഒരു വൈറ്റ് പൗഡർ പോലെയുള്ള ഒരു സബ്സ്റ്റൻസ് ആണ് കേട്ടോ നമ്മൾ ഈ കാണുന്ന ഒരു മലയായിട്ട് മാറിയിരിക്കുന്നത്. ഇവിടെ നിറച്ച് ഫോട്ടോഗ്രാഫേഴ്സും വീഡിയോഗ്രാഫേഴ്സും ഡ്രോണും ഒക്കെയാണ് കേട്ടോ. അതുകൊണ്ട് തന്നെ അവരെ ഒന്ന് ശല്യപ്പെടുത്താതെ വളരെ മിനിമൽ ആയിട്ടുള്ള ഷോട്ട്സ് മാത്രമാണ് നമ്മൾ എടുത്തിട്ടുള്ളൂ. നമ്മൾ റൺ ഓഫ് കച്ചിൽ കണ്ടില്ലേ ഫുൾ വൈറ്റ് ആയിട്ടുള്ള ഒരു ഫീൽ അതേ ഒരു അറ്റ്മോസ്ഫിയർ തന്നെയാണിടത്തുള്ളത്. പക്ഷെ സംഭവം ഭയങ്കര പൊടിയാണ് നമുക്ക് ഹെൽത്ത് ഇഷ്യൂസ് ഒക്കെയുള്ള സാധനമാണ് കേട്ടോ. അധികം നേരം നമ്മൾ അവിടെ സ്പെൻഡ് ചെയ്തില്ല. ജസ്റ്റ് ഒന്ന് വന്നു കേറി കണ്ടു. കുറച്ച് ഫോട്ടോസും വീഡിയോസും ഒക്കെ എടുത്തിട്ട് നമ്മൾ നേരെ ജോധ്പൂരിലേക്ക് വിട്ടു.
[7:03]ചിറ്റോർഗഡിൽ നിന്ന് ജോധ്പൂരിലേക്ക് ഏകദേശം 300 km ദൂരമുണ്ട് കേട്ടോ. അതുകൊണ്ട് തന്നെ നമ്മൾ ജോധ്പൂരിൽ എത്തിയപ്പോൾ രാത്രിയായിരുന്നു. ഇവിടുത്തെ റെയിൽവേ സ്റ്റേഷൻ തൊട്ടടുത്ത് തന്നെയുള്ള ഹോട്ടലിലാണ് നമ്മൾ സ്റ്റേ ചെയ്യുന്നത്. ഇവിടുന്ന് നമ്മൾ ഡിന്നർ കഴിക്കാനായിട്ട് പുറത്ത് പോയപ്പോൾ ഉള്ള രാത്രിയിലെ കുറച്ച് കാഴ്ചകളും ഹോട്ടലിൻ്റെ ചെറിയൊരു ഗ്ലിംസും കാണിച്ച് നമ്മൾ ഈ വീഡിയോ വൈൻഡ് അപ്പ് ചെയ്യുകയാണ്.
[8:04]ജോധ്പൂരിലെ കാഴ്ചകളുമായിട്ട് നമുക്ക് അടുത്ത വീഡിയോയിൽ കാണാം. താങ്ക്സ് ഫോർ വാച്ചിങ്. സബ്സ്ക്രൈബ് ചെയ്യാനും നിങ്ങളുടെ അഭിപ്രായങ്ങൾ ഷെയർ ചെയ്യാനും മറക്കരുതേ. ബൈ ബൈ.



