[0:14]കുന്നും മലയും ഒക്കെയെ ചുറ്റപ്പെട്ട ചെറിയ ഗ്രാമത്തിലെ കുഞ്ഞു സ്കൂളിൽ അധ്യാപകനായിരുന്നു ഡാനിയൽ. ഭാവിയെക്കുറിച്ച് ഡാനിയേലിന് വലിയ ആശങ്കകളായിരുന്നു. അനിശ്ചിതമായ ലോകത്തിൽ നാളെ എന്ത് സംഭവിക്കും? തനിക്ക് ലഭിച്ച ഉത്തരവാദിത്വത്തെക്കുറിച്ചും വളരെ ചെറുതായി ഒരു തോന്നൽ ഡാനിയേലിനുണ്ടായിരുന്നു. എല്ലാ ദിവസവും ഗ്രാമത്തിലെ പഴയ പള്ളിയുടെ മുമ്പിലിരുന്ന് അസ്തമയ സൂര്യനെ നോക്കി ഉള്ളിൽ ദൈവത്തോട് ചോദിക്കും നാളെ ഈ ലോകത്ത് എന്തു സംഭവിക്കും? അന്ന് രാത്രി ഉറങ്ങുമ്പോൾ ഡാനിയൽ ഒരു സ്വപ്നം കണ്ടു. താഴ്വാരത്തിൽ ഇരുട്ടിലൂടെ മഞ്ഞിൽ ഒന്നും കാണാൻ കഴിയാതെ ബോട്ട് നീങ്ങാൻ കഴിയാതെ അങ്ങനെ നിൽക്കുകയാണ് ഡാനിയൽ. പെട്ടെന്ന് ഒരു ചെറിയ വിളക്കുമായി ഒരു വൃദ്ധൻ പ്രത്യക്ഷപ്പെടുന്നു. അദ്ദേഹത്തോട് എന്താണ് ഇത്ര ആശങ്ക എന്ന് ചോദിച്ചു. ഡാനിയേൽ പറഞ്ഞു എനിക്ക് മുമ്പോട്ടുള്ളത് ഒന്നും കാണാൻ കഴിയുന്നില്ല. വൃദ്ധൻ പറഞ്ഞു ഈ കുഞ്ഞു പ്രകാശത്തിൽ അങ്ങ് പോകാനുള്ള വഴി മൊത്തമായി കാണാൻ കഴിഞ്ഞില്ലെങ്കിലും മുമ്പോട്ട് വെക്കാനുള്ള ഒരു ചുവട് അത് വ്യക്തമായി കാണാൻ കഴിയും. അങ്ങനെ അവർ രണ്ടുപേരും മുമ്പോട്ട് യാത്ര തുടങ്ങി. കുറേ കഴിഞ്ഞപ്പോൾ ഡാനിയേലിന് മനസ്സിലായി തന്റെ പിന്നാലെ ധാരാളം പേർ നടന്നു വരുന്നത്. അവർ അറിയാവുന്നവരും അറിയാത്തവരുമായി ധാരാളം പേരുണ്ടായിരുന്നു. അവരാകട്ടെ ഡാനിയേലിന്റെ കയ്യിലുണ്ടായിരുന്ന ചെറിയ പ്രകാശം കണ്ട് പിന്തുടരുന്നവരാണ്. ഭാവിയിൽ കുറിച്ചുള്ള കാഴ്ചകൾ അത് പടിപടിയായി മാത്രം തുറന്നുവരുന്നവയാണ്. ഞായർ പള്ളിക്കൂടം ആരംഭിക്കുന്നു. എല്ലാ കൂട്ടുകാർക്കും സ്വാഗതം. പ്രലോഭനങ്ങളുടെ നടുവിൽ ദൈവത്തോടുള്ള ഭക്തിയും ദൈവത്തോടുള്ള ഭയവും കൊണ്ട് ജീവിതത്തെ തിന്മയിൽ നിന്ന് ഒഴിവാക്കി കൊണ്ട് ജീവിക്കുവാനുള്ള ആ വലിയ ശക്തി ദൈവത്തിൽ നിന്ന് ലഭിച്ച ഒരു യുവാവായിരുന്നു സുന്ദരനായ യുവാവായിരുന്നു യൗസേപ്പ്. നമ്മുടെ വിശ്വാസാചാരങ്ങൾ വേദപുസ്തകാടിസ്ഥാനത്തിലുള്ളതാണെന്ന് സമർത്ഥിക്കുന്ന മതോപദേശ സാരങ്ങൾ എന്ന വിലപ്പെട്ട കൃതി വട്ടശ്ശേരിൽ തിരുമേനിയുടെ സംഭാവനയാണ്. ചൈൽഡ് ഹെൽപ് ലൈൻ അല്ലേ? പ്രയാസങ്ങൾ അനുഭവിക്കുന്ന കുട്ടികൾക്ക് 24 ഇൻടു സെവൻ ബന്ധപ്പെടാൻ കഴിയുന്ന സംവിധാനമാണ് ചൈൽഡ് ഹെൽപ്പ് ലൈൻ.
[2:28]ഭാവിയെക്കുറിച്ച് എത്ര ആശങ്കയുണ്ടെങ്കിലും എത്തേണ്ടുന്ന വഴി, എത്തേണ്ടുന്ന ഇടം അതിനെക്കുറിച്ച് എത്ര വ്യക്തതയുണ്ടെങ്കിലും പിന്നീട് വരുന്ന വഴി അത്ര സുതാര്യമാകണമെന്നില്ല. ഓരോ ചുവടും മുമ്പോട്ട് വെച്ച് പോകണമെങ്കിലും അത് തെളിമയുണ്ടാകാൻ ഒരല്പം പ്രകാശം കയ്യിൽ ഉണ്ടാകണം. വാഗ്ദാനങ്ങളുടെ പിന്തുണയുണ്ടായിട്ടും അബ്രഹാം ഇസഹാക്കും യാക്കോബും എല്ലാം വഴി പിന്നിട്ടത് അങ്ങനെ തന്നെയാണ്. പിന്നീട് ഗോത്രപിതാക്കന്മാരായ യാക്കോബിന്റെ 12 മക്കൾക്കും അങ്ങനെ തന്നെയായിരുന്നു. അതിലും ഏറെ വ്യത്യസ്തമായിരുന്നു 11-ാമൻ ജോസഫിന്റെ കാര്യം. അപ്പൊ ഇനി ഡോക്ടർ ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപോലിത്തയുടെ സന്ദേശത്തിലേക്ക് 11-ാമൻ ജോസഫ്.
[3:28]പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ തനിക്ക് സ്തുതി. ഞായർ പള്ളിക്കൂടത്തിലെ എന്റെ കൊച്ചു കൂട്ടുകാർക്ക് ക്രിസ്തുയേശുവിൽ സ്നേഹവന്ദനം പ്രിയപ്പെട്ട മക്കളെ ഇന്ന് നമുക്ക് ജോസഫ് എന്ന ഒരു ദൈവ മനുഷ്യനെ സംബന്ധിച്ച് ദൈവം സമൃദ്ധമായി അനുഗ്രഹിച്ച ഒരു പഴയ നിയമ വ്യക്തിത്വത്തെക്കുറിച്ചാണ് നമുക്ക് പഠിക്കാനുള്ളത്. ജോസഫ് എന്ന വാക്കിന്റെ അർത്ഥം ഗോഡ് വിൽ ഇൻക്രീസ് എന്നാണ്. ജോസഫ് എന്നുള്ളത് ഇംഗ്ലീഷ് രൂപമാണ്. എന്നാൽ മൂലഭാഷയായ എബ്രായ ഭാഷയിൽ അത് ഉച്ചരിക്കുന്നത് യൗസേഫ് എന്നാണ്.
[4:19]അങ്ങനെയാണ് മലയാള വേദപുസ്തകത്തിൽ ജോസഫ് എന്നുള്ളതിന് മലയാള രൂപമായി പേര് കൊടുത്തിരിക്കുന്നത്. യൗസേപ്പ് എന്നാണ്. ജോസഫ് മലയാളത്തിലും എബ്രായ ഭാഷയിലും യൗസേപ്പ് എന്നാണ്. അതിന്റെ അർത്ഥം യഹോവ വർദ്ധിപ്പിക്കും. പ്രത്യേകമായ അനുഗ്രഹങ്ങൾ കൊണ്ട് നിറയ്ക്കും. അങ്ങനെ ജീവിതത്തെ അഭിവൃദ്ധിപ്പെടുത്തി സന്തോഷകരമായ അനുഗ്രഹകരമായ ഒരാളത്വമായി യൗസേപ്പ് രൂപാന്തരപ്പെടുന്നതായി നമുക്ക് കാണാൻ സാധിക്കും. യൗസേഫിന്റെ ജീവിതത്തിൽ ജീവിതത്തിലെ ഒരു സംഭവം നമുക്ക് ഇന്ന് പ്രത്യേകമായ പഠനത്തിനായി സ്വീകരിക്കാം. ഉല്പത്തി പുസ്തകം 39 ആം അധ്യായത്തിലാണ് ഈ അനുഭവം രേഖപ്പെടുത്തിയിരിക്കുന്നത്. യൗസേഫ് യാക്കോബിന്റെ 12 പുത്രന്മാരിൽ 11-ാമത്തെ ആളായിരുന്നു. ഗോത്രപിതാക്കന്മാരിൽ 11-ാമത്തെ ആൾ എന്നും നമുക്ക് പറയാൻ സാധിക്കും. യാക്കോബിന്റെ മക്കളായ പിതാക്കന്മാർ. യൗസേപ്പ് യൗസേഫിന്റെ ജീവിതം പ്രത്യേകിച്ച് ഞാൻ ആവർത്തിച്ചു പറയേണ്ടതില്ല. നമുക്കെല്ലാവർക്കും അറിയാം. എന്നാൽ 39 ആമത്തെ അധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന യൗസേഫിന്റെ ജീവിതത്തിലെ സുപ്രധാനമായ ഒരു സംഭവം നമുക്ക് ഒരു ഗുണപാഠമായി സ്വീകരിക്കാൻ സാധിക്കുന്നതാണ്. ഈ യൗസേഫിനെ അവന്റെ പിതാവായ യാക്കോബ് വളരെ സ്നേഹിച്ചു. അതിൽ അസൂയമുണ്ട് സഹോദരന്മാർ അവനെ വിറ്റു. വാങ്ങിയത് ഒരു മിസ്രീംകാരനായ പൊത്തിഫർ എന്ന് പറയുന്ന ഒരു വലിയ രാജ്യ മിസ്രയേലിലെ ഫറവോന്റെ കൊട്ടാരത്തിൽ പ്രവർത്തി എടുക്കുന്ന ഒരു ഉദ്യോഗസ്ഥനായിരുന്നു പൊത്തിഫർ. പൊത്തിഫർ യൗസേഫിനെ വിലയ്ക്ക് വാങ്ങുകയായിരുന്നു. യൗസേഫ് പൊത്തിഫറിന്റെ വിശ്വസ്തനായ ജോലിക്കാരനായി അവനെ വീട്ടിലെ കാര്യങ്ങളൊക്കെ നോക്കാനായി ഏൽപ്പിച്ചത്. അവിടെ 39 ആം അധ്യായത്തിൽ ആവർത്തിച്ച് രേഖപ്പെടുത്തിയിരിക്കുന്ന ഒരു കാര്യം യൗസേഫിനെ ദൈവം സ്നേഹിച്ചു. യൗസേഫിനെ ദൈവം അനുഗ്രഹിച്ചു. അതുകൊണ്ട് അവനെ എവിടെയൊക്കെ ആയിരുന്നുവോ അവിടെയെല്ലാം ദൈവകൃപ ലഭിച്ചു. യൗസേഫിന് മാത്രമല്ല എവിടെയാണോ അവൻ ആയിരുന്നത് അവിടെയെല്ലാം പൊത്തിഫറിന്റെ ഭവനം പൊത്തിഫറിന്റെ ഭവനത്തിൽ അവനെ വീട്ടുകാര്യം ഒക്കെ ഗ്രഹകാര്യങ്ങളൊക്കെ നോക്കുന്നതിന് ഏൽപ്പിക്കുകയായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവിടെ രേഖപ്പെടുത്തുന്നതേ യൗസേഫിനോടുകൂടെ ദൈവമുണ്ട്. അവൻ ചെയ്യുന്നതൊക്കെയും മംഗളകരമായി വരുന്നു എന്നാണ് രേഖപ്പെടുത്തുന്നത്. യൗസേഫിനോടുകൂടെ ദൈവമുണ്ട് അവൻ ചെയ്യുന്നതൊക്കെയും മംഗളകരമായി വരുന്നു അനുഗ്രഹകരമായി വരുന്നു. ഇത് പൊത്തിഫർ കണ്ടു. അപ്പോ അവനെ വീടിന്റെ മുഴുവൻ കാര്യവിചാരകനാക്കി. ആ ഭവനം ഒരു വലിയ ഉദ്യോഗസ്ഥന്റെ ഭവനമാണ്. അതുകൊണ്ട് ധാരാളം കാര്യങ്ങൾ നോക്കി നടത്താനുണ്ട്. അതെല്ലാം യൗസേപ്പ് വിശ്വസ്തതയോടെ നടന്നു. പക്ഷേ പ്രത്യേകമായി കാണുന്നത് അവൻ ഏറ്റെടുത്ത് നടത്തുന്നതെല്ലാം ദൈവസന്നിധിയിൽ പ്രസാദകരമായിരുന്നു അനുഗ്രഹകരമായിരുന്നു എന്നാണ്. യൗസേഫ് യുവാവായിരുന്നു. സുന്ദരനുമായിരുന്നു. പക്ഷേ അതോടൊപ്പം വലിയ ദൈവഭക്തൻ വലിയ ദൈവഭക്തനും. വലിയ ദൈവഭക്തൻ.
[8:27]യൗസേഫിന്റെ ജീവിതത്തിൽ ഒരു നിർണായകമായ സംഭവം പൊത്തിഫറിന്റെ ഭവനത്തിൽ കാര്യവിചാരകനായി അവൻ പ്രവർത്തിക്കുകയുണ്ടായി. ഞാൻ സൂചിപ്പിച്ചല്ലോ അവൻ സുന്ദരനായിരുന്നു. പൊത്തിഫറിന്റെ സഹധർമ്മിണി ഭാര്യ സുന്ദരനായ യൗസേഫിനാൽ ആകൃഷ്ടയായി. അതുകൊണ്ട് അവൾ അവനെ പ്രലോഭിപ്പിച്ചു. അതൊരു വലിയ പരീക്ഷണമായിരുന്നു. പക്ഷേ അവൻ ഞാൻ സൂചിപ്പിച്ചല്ലോ ദൈവഭക്തനായിരുന്നു. അവൻ പൊത്തിഫറിന്റെ ഭാര്യയോട് പറഞ്ഞു അയ്യോ ദൈവം എന്നെ കാണുന്നു. ദൈവസന്നിധിയിൽ ഇത്ര വലിയ ദോഷം ചെയ്യുവാൻ ഈ മഹാദോഷം ചെയ്യുവാൻ എനിക്കെങ്ങനെ കഴിയും എന്ന് പറഞ്ഞ് പൊത്തിഫറിന്റെ ഭാര്യയുടെ ആ വലയത്തിൽ നിന്ന് ആ ഭവനത്തിൽ നിന്ന് തന്നെ അവൻ ഓടി പോവുകയായിരുന്നു. ദൈവസന്നിധിയിൽ ഈ വലിയ മഹാദോഷം ചെയ്യുവാൻ എനിക്കെങ്ങനെ കഴിയും ഒരിക്കലും ആവില്ല. അതുകൊണ്ടാണ് അവനെ സംബന്ധിച്ച് പറയുന്നത് രേഖപ്പെടുത്തിയിരിക്കുന്നത് അവൻ യഹോവയുടെ ഭക്തനായിരുന്നു യഹോവയ്ക്ക് പ്രസാദമുള്ള മകനായിരുന്നു. അക്കാരണത്താൽ ദൈവത്തിന്റെ സംരക്ഷ. തിന്മയായിട്ടുള്ളത് ചെയ്യുന്നത് എനിക്ക് ദൈവസന്നിധിയിൽ നന്നല്ല എന്നുള്ള നന്മയും തിന്മയും തിരിച്ചറിയുവാനുള്ള വിവേകം സുന്ദരനും വിവേകിയുമായിരുന്നു ഭക്തനുമായിരുന്നു യൗസേപ്പ് എന്നുള്ളത് പ്രത്യേകം നാം ശ്രദ്ധിക്കുകയാ. എന്നാൽ മറ്റൊരു വിധത്തിൽ അവനെ അവന്റെ മേൽ കുറ്റം ചുമത്തി അവനെ ജയിലിൽ അടച്ചു. പക്ഷേ ജയിലിന്റെ പ്രമാണി ജയിലിന്റെ കാര്യങ്ങളൊക്കെ നോക്കുന്നയാൾ കുറച്ചു കഴിഞ്ഞപ്പോൾ യൗസേഫിനെ ജയിൽ കാര്യങ്ങളെല്ലാം കാരാഗ്രഹ കാര്യങ്ങളെല്ലാം അവൻ നോക്കി നടത്താൻ ഏൽപ്പിക്കുകയായിരുന്നു. പൊത്തിഫറിന്റെ ഭവനത്തിലായിരുന്നപ്പോൾ യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു. അവന്റെ അവനിലൂടെ ദൈവത്തിന്റെ അനുഗ്രഹം സമൃദ്ധിയായി ഒഴുകി. അതുപോലെതന്നെ ജയിലിൽ അവൻ അടയ്ക്കപ്പെട്ടപ്പോഴും ജയിലിന്റെ കാര്യങ്ങളെല്ലാം നോക്കുന്ന കാര്യവിചാരകനായി അവിടെയും ദൈവം അവനെ അനുഗ്രഹിച്ചു. അവിടെയെല്ലാം ജയിൽ പ്രമാണിക്ക് അവനോട് വളരെയധികം ആദരവുണ്ടായി. ദൈവത്തിന്റെ അനുഗ്രഹം സമൃദ്ധമായി ഏത് സാഹചര്യത്തിലും ഉണ്ടാകുന്നു. അതിന്റെ അടിസ്ഥാനകപരമായ കാരണം പ്രലോഭനങ്ങളുടെ നടുവിൽ ദൈവത്തോടുള്ള ഭക്തിയും ദൈവത്തോടുള്ള ഭയവും കൊണ്ട് ജീവിതത്തെ തിന്മയിൽ നിന്ന് ഒഴിവാക്കി കൊണ്ട് ജീവിക്കുവാനുള്ള ആ വലിയ ശക്തി ദൈവത്തിൽ നിന്ന് ലഭിച്ച ഒരു യുവാവായിരുന്നു സുന്ദരനായ യുവാവായിരുന്നു യൗസേപ്പ്. യൗസേപ്പ് നമുക്കൊരു പാഠമായിരിക്കണം. മാതൃകയായിരിക്കണം. ദൈവസന്നിധിയിൽ ഈ ദോഷം ചെയ്യുവാൻ എന്നെക്കൊണ്ടാവില്ല തിന്മകളുടെ പ്രേരണ വരുമ്പോൾ ആകർഷണം ഉണ്ടാകുമ്പോൾ പരീക്ഷ ഉണ്ടാകുമ്പോൾ തീർച്ചയായും ആ ഒരു ദൈവസാമീപ്യം ദൈവ കൂടെയുണ്ടെന്നുള്ള ദൈവം കാണുന്നു എന്നുള്ള ഒരു വിവേകം ഒരു തിരിച്ചറിവ് നിലനിർത്തിയതുകൊണ്ട് യൗസേഫ് അനുഗ്രഹീതനായി തീർന്നു എന്ന് നമുക്ക് തുടർന്നും കാണാനായിട്ട് സാധിക്കും. നമുക്കും യൗസേഫിനെ മാതൃകയാക്കാം കുഞ്ഞുങ്ങളെ ദൈവം തമ്പുരാൻ നാം എല്ലാവരെയും സഹായിക്കുമാറാകട്ടെ.
[13:16]കഴിഞ്ഞ ഫെബ്രുവരി 24 നായിരുന്നു പരിശുദ്ധനായ വട്ടശ്ശേരിൽ മാർ ദീവന്നാസിയോസ് തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ. പൗരസ്ത്യ കാതോലിക്ക സിംഹാസനം മലങ്കരയിൽ സ്ഥാപിതമാകുന്നതുവരെയുള്ള സംഭവബഹുലമായ കാലം സധൈര്യം നയിച്ച പുണ്യപിതാവാണ് വട്ടശ്ശേരിൽ മാർ ദീവന്നാസിയോസ്. പരിശുദ്ധന്മാരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ട ഈ പുണ്യപിതാവിനെക്കുറിച്ച് ഇന്ന് നമുക്ക് അല്പം പഠിക്കാം. 1858 ഒക്ടോബർ 31ന് മല്ലപ്പള്ളി വട്ടശ്ശേരിൽ കുടുംബത്തിൽ ജോസഫ് പുന്നൂസിന്റെയും മാതാവ് ഏലിയാമ്മയുടെയും അഞ്ചാമത്തെ പുത്രനായി ഗീവർഗീസ് ജനിച്ചു. തന്റെ പ്രാഥമിക വിദ്യാഭ്യാസം മല്ലപ്പള്ളി സിഎംഎസ് സ്കൂളിലും തുടർന്ന് ഹൈസ്കൂൾ വിദ്യാഭ്യാസം കോട്ടയം സിഎംഎസ് ഹൈസ്കൂളിലുമായി പൂർത്തീകരിച്ചു. ഹൈസ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ ദൈവവേലക്കായി സമർപ്പിക്കപ്പെട്ടു. പരിശുദ്ധ പരമല തിരുമേനിയുടെ ശ്രദ്ധാപൂർവ്വമായ ശിക്ഷണത്തിൽ സുറിയാനി ഭാഷയിലും സഭയുടെ തത്വസംഹിതകളിലും അഗാധമായ ജ്ഞാനം നേടി. 1880 ജനുവരി 18ന് അദ്ദേഹം പരിശുദ്ധ പരമന തിരുമേനിയിൽ നിന്നും പട്ടത്വം സ്വീകരിച്ചു. തുടർന്നുള്ള വർഷങ്ങളിൽ തിരുമേനിയുടെ സെക്രട്ടറിയായും പരുമല സെമിനാരിയുടെ മാനേജരായും സേവനം അനുഷ്ഠിച്ചു. 1875ൽ പരിശുദ്ധ പരമല തിരുമേനിയോടൊപ്പം വിശുദ്ധ നാട് സന്ദർശിക്കുവാനുള്ള അവസരവും കൈവന്നു.
[14:55]തന്റെ സുറിയാനി ഭാഷയിലുള്ള പ്രാവീണ്യവും സഭയുടെ കാനോനികമായ തത്വങ്ങളിലും വിശ്വാസങ്ങളിലുമുള്ള അഗാധമായ പാണ്ഡിത്യവും അദ്ദേഹത്തെ മലങ്കര അൽപാനായി മാറ്റി. തുടർന്ന് പണിത്തവീട് എന്നറിയപ്പെടുന്ന പഴയ സെമിനാരിയിൽ സുറിയാനി അധ്യാപകനായി നിയമിതനാകുകയും ചെയ്തു. 1896ൽ സഭയുടെ മാനേജിംഗ് കമ്മിറ്റി അദ്ദേഹത്തെ സെമിനാരിയുടെ പ്രിൻസിപ്പലായി തിരഞ്ഞെടുത്തു.
[16:02]1902 ഡിസംബർ രണ്ടിന് കൂടിയ മലങ്കര അസോസിയേഷൻ ഫാദർ ഗീവർഗീസ് അൽപാനെ റംബാൻ സ്ഥാനത്തേക്ക് നിർദ്ദേശിച്ചു. 1908 ഫെബ്രുവരി 28ന് മലങ്കര അസോസിയേഷൻ കൂടി മലങ്കര അൽപാൻ വട്ടശ്ശേരിൽ ഗീവർഗീസ് റംബാനെ മലങ്കര മെത്രാപോലിത്തായുടെ അസിസ്റ്റന്റും പിൻഗാമിയുമായി തിരഞ്ഞെടുത്തു. അതേവർഷം മെയ് 31ന് യെരുശലേമിൽ വെച്ച് മാർ അബ്ദുള്ള ദ്വിതീയൻ പാത്രിയോർക്കീസ് അദ്ദേഹത്തെ മാർ ദീവന്നാസിയോസ് ആറാമൻ എന്ന പേരിൽ മേൽപ്പട്ടക്കാരനായി വാഴിച്ചു. അതേവർഷം നവംബർ മാസം 26ന് പഴയ സെമിനാരിയിൽ കൂടിയ മലങ്കര അസോസിയേഷൻ മാനേജിംഗ് കമ്മിറ്റിയാണ് മാർ ദീവന്നാസിയോസിനെ മലങ്കര മെത്രാപോലിത്ത സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. തുടർന്ന് 1909ൽ അദ്ദേഹം പുലിക്കോട്ടിൽ ജോസഫ് മാർ ദീവന്നാസിയോസ് രണ്ടാമന്റെ പിൻഗാമിയായി ചുമതല ഏൽക്കുകയും ചെയ്തു. തുടർന്ന് ചരിത്രമായി മാറിയ സംഭവബഹുലമായ കാലഘട്ടത്തിലേക്ക് സഭ പ്രവേശിച്ചു. 1910ൽ മലങ്കരയിൽ എത്തിയ അബ്ദുള്ള ദ്വിതീയൻ പാത്രിയോർക്കീസിന് മലങ്കര സഭയുടെ ലൗകിക അധികാരത്തെ അടിയറവ് വയ്ക്കുവാൻ വിസമ്മതിച്ചതിന് അദ്ദേഹം വട്ടശ്ശേരിൽ മാർ ദീവന്നാസിയോസ് തിരുമേനിയെ മുടക്കി. പിന്നീട് 1928ൽ റോയൽ കോർട്ട് ഈ മുടക്ക് അസാധുവും നിലനിൽക്കാത്തതുമാണെന്ന് വിധിച്ചു. അന്ത്യോക്യൻ പാത്രിയോർക്കീസിന്റെ ലൗകിക അധികാര ഉടമ്പടിയെ അംഗീകരിക്കാതെ വിശ്വാസികളെ ഒരു കുടക്കീഴിൽ അണിനിരത്തി 1915 സെപ്റ്റംബർ 15ന് പൗരസ്ത്യ കാതോലിക്ക സിംഹാസനം മലങ്കരയിൽ സ്ഥാപിച്ചതിന് പിന്നിലും ഈ പുണ്യപിതാവാണ്.
[18:07]2003 ഫെബ്രുവരി 24ന് പരിശുദ്ധ പിതാവിന്റെ 69 ആം ഓർമ്മദിനത്തിൽ ഭാരതീയ ഓർത്തഡോക്സ് സഭയുടെ രണ്ടാമത്തെ പരിശുദ്ധനായി പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് പ്രഖ്യാപിച്ചു. പഴയ സെമിനാരിയുടെ പ്രധാന പെരുന്നാൾ കൂടിയാണ് ഈ വിശുദ്ധന്റെ ഓർമ്മപ്പെരുന്നാൾ. കബറിടത്തിൽ സദാ ജ്വലിച്ചു നിൽക്കുന്ന കടാവിളക്ക് പ്രകാശം ചൊരിയുന്നതുപോലെ ഈ വന്ന താപസന്റെ പ്രാർത്ഥനകളും അനുഗ്രഹങ്ങളും മലങ്കരയുടെ മക്കൾക്ക് എന്നും കാവലാകുന്നു.
[19:03]ഇന്നത്തെ ക്വസ്റ്റ്യൻ ടൈമിൽ ആദ്യം കഴിഞ്ഞ ആഴ്ചയിലെ ചോദ്യം ഉത്തരം യാക്കോബിന് പേനിയേലിൽ ലഭിച്ച പുതിയ പേര് എന്താണ്? ഇസ്രായേൽ എല്ലാ കൂട്ടുകാരുടെയും ഉത്തരങ്ങൾ ശരിയാണല്ലോ അല്ലേ? നമുക്ക് ഈ ആഴ്ചയിലെ ചോദ്യം എന്താണെന്ന് നോക്കാം. യാക്കോബിന്റെ മക്കളിൽ 12-ാമൻ ആരായിരുന്നു? പ്രിയമുള്ള കൂട്ടുകാരെ ചോദ്യവും ഉത്തരവും എല്ലാം സിമ്പിൾ ആണ്. എല്ലാ കൂട്ടുകാരും നിങ്ങളുടെ ടീം ലീഡേഴ്സിനെ ഇന്ന് തന്നെ ഉത്തരം അയച്ചുകൊടുക്കുക. ഞായർ പള്ളിക്കൂടത്തിന്റെ ഇന്നത്തെ സമയം അവസാനിക്കുകയാണ്. അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. തീർത്ത് വിളിക്കുന്നവർ 2713100 എന്ന ഫോൺ നമ്പർ ഓർത്ത് വെക്കുക. ഞായർ പള്ളിക്കൂടം എല്ലാ ഞായറാഴ്ചയും ഇന്ത്യൻ സമയം രാവിലെ 7 മണിക്ക് ലൈവ് ആണ്. പിന്നീട് 11:30ന് OSSAEBHODHANAM ചാനലിലും ossaebhodhanam.org എന്ന വെബ്സൈറ്റിലും ലഭ്യമാണ്. വൈകിട്ട് 7 മണിക്ക് Gregorian TVയിലും ലഭ്യമാണ്. വിവിധ ഫേസ്ബുക്ക് പേജുകളിലും ലഭ്യമാണ്. മുടങ്ങാതെ കാണണം, ഷെയർ ചെയ്യണം, സബ്സ്ക്രൈബ് ചെയ്യണം. അടുത്ത ആഴ്ച കാണാമെന്ന് ആശംസിച്ചുകൊണ്ട് ചാച്ചൻ സന്തോഷ് ബൈ പറയുന്നു. എല്ലാ കൂട്ടുകാരെയും ദൈവം അനുഗ്രഹിക്കട്ടെ.



