Thumbnail for null by null

3m 55s348 words~2 min read
YouTube auto captions
Transcript source

YouTube auto captions

This transcript was extracted from YouTube's auto-generated caption track. The transcript below is server-rendered so it can be read, searched, cited, and shared without opening the original YouTube player.

Timestamped outline
[0:01]Section 1

നമ്മുടെ വീട്ടിലെ ചില എൽഇഡി ബൾബുകൾ സ്വിച്ച് ഓഫ് ചെയ്താലും അവ ചെറിയ വെളിച്ചത്തിൽ ഫെയ്ഡ് ആയി കാത്തുന്നത് നിങ്ങൾ ചിലരെങ്കിലും ശ്രദ്ധിച്ചിട്ടു...

[0:53]Section 2

എൽഇഡി ബൾബുകൾ സ്വിച്ച് ഓഫ് ചെയ്തതിനു ശേഷവും മങ്ങിയ വെളിച്ചത്തിൽ പ്രകാശിക്കുന്നത് ഒന്നല്ല പല കാരണങ്ങൾ കൊണ്ടും ആവാം. അവ ഏതൊക്കെയാണെന്ന് നമുക...

[1:32]Section 3

നമുക്കറിയാം ഒരു സ്വിച്ച് നമ്മൾ ഓഫ് ചെയ്യുമ്പോൾ അവിടെ ഇലക്ട്രിക്കൽ സർക്യൂട്ട് കട്ടാവുകയാണ് ചെയ്യുന്നത്. എന്നാൽ ചില സ്വിച്ചുകൾ പ്രത്യേകിച്ച...

[1:59]Section 4

എൽഇഡി ബൾബുകളിൽ വൈദ്യുതി നിയന്ത്രിക്കുന്ന ബിൽറ്റ് ഇൻ ഡ്രൈവറുകളും കപ്പാസിറ്ററുകളും ഉണ്ട്. കപ്പാസിറ്ററുകൾ വൈദ്യുതോർജ്ജം സംഭരിച്ചു വെക്കുന്ന...

[2:37]Section 5

അപൂർവ്വം ചില സാഹചര്യങ്ങളിൽ വയറിങ് തകരാറോ അല്ലെങ്കിൽ വൈദ്യുതിയുടെ എർത്തിങ്ങോ അതുമല്ലെങ്കിൽ വയറുകളുടെ ലൂസ് കണക്ഷനോ കാരണം നമ്മൾ സ്വിച്ച് ഓഫ്...

[2:54]Section 6

കാര്യക്ഷമത കുറഞ്ഞ രൂപകൽപ്പനയും ഗുണനിലവാരം കുറഞ്ഞ കമ്പോണൻറ്സ് ഉപയോഗിക്കുന്നത് ചില എൽഇഡി ബൾബുകളുടെ മൊത്തത്തിലുള്ള ക്വാളിറ്റിയെയും ബാധിക്കാം...

Pull quotes
[0:01]നമ്മുടെ വീട്ടിലെ ചില എൽഇഡി ബൾബുകൾ സ്വിച്ച് ഓഫ് ചെയ്താലും അവ ചെറിയ വെളിച്ചത്തിൽ ഫെയ്ഡ് ആയി കാത്തുന്നത് നിങ്ങൾ ചിലരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടാകും.
[0:01]എന്നാൽ ചിലരാണെങ്കിൽ രാത്രി മുറിയിൽ എപ്പോഴും ഒരു മങ്ങിയ വെളിച്ചം തരുന്ന ഈ ബൾബുകൾ ഒരു ഉപകാരമായും കരുതാറുണ്ട്.
[0:01]എന്തുകൊണ്ടായിരിക്കും ഇങ്ങനെ ചില എൽഇഡി ബൾബുകൾ സ്വിച്ച് ഓഫ് ചെയ്താലും പ്രകാശിച്ചുകൊണ്ടിരിക്കുന്നത്?
[0:53]എൽഇഡി ബൾബുകൾ സ്വിച്ച് ഓഫ് ചെയ്തതിനു ശേഷവും മങ്ങിയ വെളിച്ചത്തിൽ പ്രകാശിക്കുന്നത് ഒന്നല്ല പല കാരണങ്ങൾ കൊണ്ടും ആവാം.
Use this transcript
Related transcript hubs

[0:01]നമ്മുടെ വീട്ടിലെ ചില എൽഇഡി ബൾബുകൾ സ്വിച്ച് ഓഫ് ചെയ്താലും അവ ചെറിയ വെളിച്ചത്തിൽ ഫെയ്ഡ് ആയി കാത്തുന്നത് നിങ്ങൾ ചിലരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടാകും. ചിലർക്കിതൊരു ബുദ്ധിമുട്ടായി മാറും. കാരണം രാത്രി സമയങ്ങളിൽ ഇത് പലരുടെയും ഉറക്കം കെടുത്തും. എന്നാൽ ചിലരാണെങ്കിൽ രാത്രി മുറിയിൽ എപ്പോഴും ഒരു മങ്ങിയ വെളിച്ചം തരുന്ന ഈ ബൾബുകൾ ഒരു ഉപകാരമായും കരുതാറുണ്ട്. ശരിക്കും എന്താണ് ഇതിന് കാരണം? എന്തുകൊണ്ടായിരിക്കും ഇങ്ങനെ ചില എൽഇഡി ബൾബുകൾ സ്വിച്ച് ഓഫ് ചെയ്താലും പ്രകാശിച്ചുകൊണ്ടിരിക്കുന്നത്? ഇത് ശരിക്കും കറന്റ് ബില്ല് കൂടാൻ കാരണമാകില്ലേ? എന്തായിരിക്കും ഇവിടെ സംഭവിക്കുന്നത്?

[0:53]എൽഇഡി ബൾബുകൾ സ്വിച്ച് ഓഫ് ചെയ്തതിനു ശേഷവും മങ്ങിയ വെളിച്ചത്തിൽ പ്രകാശിക്കുന്നത് ഒന്നല്ല പല കാരണങ്ങൾ കൊണ്ടും ആവാം. അവ ഏതൊക്കെയാണെന്ന് നമുക്കൊന്ന് നോക്കാം. എൽഇഡി ഗോസ്റ്റിങ് എൽഇഡി ബൾബുകൾക്ക് വളരെ കുറഞ്ഞ അളവിലുള്ള റെസിസ്റ്റൻസ് മാത്രമേയുള്ളൂ. കൂടാതെ സ്വിച്ച് ഓഫ് ചെയ്താലും ഇവക്ക് എപ്പോഴും ചെറിയ അളവിലുള്ള കറന്റ് ലഭ്യമാകാനുള്ള സാധ്യതയുണ്ട്. ഇത് പൊതുവെയുള്ള എൽഇഡി ബൾബുകളുടെ പ്രത്യേകതയാണ്. നേരത്തെ പറഞ്ഞതുപോലെ ഫെയ്ഡ് ആയി മങ്ങിയ രീതിയിൽ മാത്രമല്ല. ഇക്കാരണത്താൽ ചില എൽഇഡി ബൾബുകൾ ഫ്ലിക്കർ ചെയ്ത് മിന്നി തിളങ്ങാനും കാരണമാകാറുണ്ട്.

[1:32]നമുക്കറിയാം ഒരു സ്വിച്ച് നമ്മൾ ഓഫ് ചെയ്യുമ്പോൾ അവിടെ ഇലക്ട്രിക്കൽ സർക്യൂട്ട് കട്ടാവുകയാണ് ചെയ്യുന്നത്. എന്നാൽ ചില സ്വിച്ചുകൾ പ്രത്യേകിച്ച് പഴക്കം ചെന്ന ഇലക്ട്രോണിക് സ്വിറ്റുകൾ ഇവ ഓഫ് ചെയ്യുമ്പോൾ സർക്യൂട്ട് അവിടെ പൂർണമായും വിച്ഛേദിക്കപ്പെടില്ല. അതായത് വളരെ ചെറിയ അളവിൽ വൈദ്യുതി അവിടെ പ്രവഹിക്കുന്നുണ്ടാകും. ഇത് മങ്ങിയ രീതിയിൽ ആണെങ്കിലും ഒരു എൽഇഡി പ്രകാശിപ്പിക്കാൻ പര്യാപ്തമാണ്.

[1:59]എൽഇഡി ബൾബുകളിൽ വൈദ്യുതി നിയന്ത്രിക്കുന്ന ബിൽറ്റ് ഇൻ ഡ്രൈവറുകളും കപ്പാസിറ്ററുകളും ഉണ്ട്. കപ്പാസിറ്ററുകൾ വൈദ്യുതോർജ്ജം സംഭരിച്ചു വെക്കുന്ന ഡിവൈസുകളാണ്. നമ്മൾ സ്വിച്ച് ഓഫ് ചെയ്യുന്ന സമയത്ത് ഇങ്ങനെ കപ്പാസിറ്ററുകൾ സംഭരിച്ചു വെച്ചിരിക്കുന്ന ഊർജ്ജം സാവധാനം ഡിസ്ചാർജ് ചെയ്യാൻ സാധ്യതയുണ്ട്. അതായത് വൈദ്യുതി നമ്മൾ സ്വിച്ച് ഓഫ് ചെയ്ത് വിച്ഛേദിക്കുന്ന സമയത്ത് കപ്പാസിറ്ററിൽ സ്റ്റോർ ചെയ്തിരിക്കുന്ന ഇലക്ട്രിക്കൽ പവർ പുറത്തേക്ക് വരുന്നു. ഈ വളരെ ചെറിയ തോതിലുള്ള ഇലക്ട്രിസിറ്റി ഒരു എൽഇഡി ബൾബ് പ്രകാശിപ്പിക്കാൻ കാരണമാകുന്നു. വളരെ ചെറിയ അളവിലുള്ളതുകൊണ്ട് എൽഇഡി മങ്ങിയ രീതിയിൽ പ്രകാശിക്കുന്നു.

[2:37]അപൂർവ്വം ചില സാഹചര്യങ്ങളിൽ വയറിങ് തകരാറോ അല്ലെങ്കിൽ വൈദ്യുതിയുടെ എർത്തിങ്ങോ അതുമല്ലെങ്കിൽ വയറുകളുടെ ലൂസ് കണക്ഷനോ കാരണം നമ്മൾ സ്വിച്ച് ഓഫ് ചെയ്യുമ്പോൾ സർക്യൂട്ട് കട്ടാവാതിരിക്കുകയും ബൾബുകൾ ഇങ്ങനെ തെളിയാനും കാരണമാവാം.

[2:54]കാര്യക്ഷമത കുറഞ്ഞ രൂപകൽപ്പനയും ഗുണനിലവാരം കുറഞ്ഞ കമ്പോണൻറ്സ് ഉപയോഗിക്കുന്നത് ചില എൽഇഡി ബൾബുകളുടെ മൊത്തത്തിലുള്ള ക്വാളിറ്റിയെയും ബാധിക്കാം. ബൾബുകൾ ഉപയോഗിച്ച് പഴകും തോറും ഇങ്ങനെ സ്വിച്ച് ഓഫ് ചെയ്താലും മങ്ങിയ രീതിയിൽ കത്തുന്ന അനുഭവം പലർക്കും ഉണ്ടാകാം. അതുകൊണ്ട് ബൾബുകളുടെ ഗുണനിലവാരവും ഇതിനൊരു കാരണമാണ്. ഇനി എന്താണ് ഇതിനുള്ള പരിഹാരങ്ങൾ? ഈ ഒരു പ്രശ്നം ഒഴിവാക്കാൻ നമുക്ക് എന്തൊക്കെ ചെയ്യാൻ കഴിയും? മങ്ങിയ രീതിയിലുള്ള ഈ ഒരു തിളക്കം തുടർച്ചയായ ഒരു പ്രശ്നമാണെങ്കിൽ സ്വിച്ച്, വയറിങ്, എർത്തിങ് എന്നിവ നമുക്ക് പരിശോധിക്കാം. ലൂസ് കണക്ഷൻ പോലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അവ പരിഹരിക്കുകയും ഇനിയതല്ല സ്വിച്ചിന്റെ കംപ്ലൈന്റ് ആണെങ്കിൽ എൽഇഡി കമ്പാറ്റിബിൾ ആയിട്ടുള്ള സ്വിച്ചുകൾ മാറ്റി സ്ഥാപിച്ചു നോക്കാം. ബൾബിന്റെ ഗുണനിലവാരമാണ് പ്രശ്നമെങ്കിൽ ഉയർന്ന ഗുണനിലവാരമുള്ള ഒരു ബൾബ് മാറ്റി സ്ഥാപിച്ചു നോക്കാം. പ്രശ്നം വീണ്ടും അങ്ങനെ തന്നെ നിലനിൽക്കുകയാണെങ്കിൽ വയറിങ് അല്ലെങ്കിൽ ഗ്രൗണ്ടിങ് പ്രശ്നങ്ങൾ പരിശോധിച്ച് പരിഹരിക്കുന്നതിന് ഒരു പ്രൊഫഷണൽ ഇലക്ട്രീഷ്യന്റെ സഹായം തേടുക.

Need another transcript?

Paste any YouTube URL to get a clean transcript in seconds.

Get a Transcript