[0:00]വേനൽക്കാലം എത്തിക്കഴിഞ്ഞു ഈ ഒരു സമയത്താണ് ഏറ്റവും കൂടുതൽ ആരോഗ്യപ്രശ്നങ്ങളും ചർമ്മപ്രശ്നങ്ങളും ഒക്കെ ഉണ്ടാകുന്നത്. അപ്പോ വേനൽക്കാലത്ത് നമുക്ക് ഏതെല്ലാം രീതിയിലുള്ള ചർമ്മപ്രശ്നങ്ങളാണ് ഉണ്ടാവാൻ സാധ്യതയുള്ളത് അല്ലെങ്കിൽ ഇതിന് എന്തെല്ലാം പരിഹാരമാണ് നമ്മൾ ചെയ്യേണ്ടത് ഇതിനെക്കുറിച്ചൊക്കെയാണ് ഇന്ന് നമ്മൾ സംസാരിക്കുന്നത്. അപ്പോ ആദ്യം തന്നെ ചർമ്മത്തിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന വേനൽക്കാലത്തെ ഒരു പ്രശ്നമാണ് മുഖക്കുരു അതുപോലെതന്നെ ചൂടുകുരു കരിവാളിപ്പ് സൂര്യൻറെ ആഘാതം തുടങ്ങിയ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട്. ഇതിനെതിരെ നമുക്ക് എന്താണ് ചെയ്യാൻ പറ്റുന്നത് എന്നാണ് നമ്മൾ ആദ്യം നോക്കാം സൂര്യനിലേക്ക് ഇറങ്ങുമ്പോൾ ഒരിക്കലും നമ്മൾ അൺപ്രൊട്ടക്ടഡ് ആയിട്ട് ഇറങ്ങാൻ പാടില്ല. അത് പറയുന്നത് നമ്മൾ എപ്പോ പുറത്തേക്ക് ഇറങ്ങിയാലും കുട കയ്യിൽ കരുതുക അതുപോലെ അതൊരു നല്ല ടെഫ്ലോൺ കോട്ടിംഗ് ഉള്ള ഒരു കുട തന്നെ ആയിരിക്കണം. അതുപോലെ സൺസ്ക്രീൻ ഉപയോഗിക്കേണ്ടത് വളരെ അത്യാവശ്യമാണ് സൺസ്ക്രീൻ തിരഞ്ഞെടുക്കുമ്പോൾ നമ്മുടെ ആവശ്യാനുസരണം അതായത് കൂടുതൽ വെയിൽ കൊള്ളുന്നുവെങ്കിൽ നമ്മൾ സൺ പ്രൊട്ടക്ഷൻ ഫാക്ടർ അഥവാ എസ്പിഎഫ് കൂടുതലുള്ള 30 പ്ലസ് മുതൽ നമുക്ക് അങ്ങോട്ട് ലഭിക്കും 30 ആയാലും അതുപോലെ 50 പ്ലസ് അപ്പോ അത്തരത്തിൽ നമ്മുടെ ആവശ്യകത അനുസരിച്ച് നല്ലൊരു സൺസ്ക്രീൻ നമ്മൾ തിരഞ്ഞെടുക്കേണ്ടതാണ് ഇനി അത് ഉപയോഗിക്കേണ്ട രീതി എന്ന് പറഞ്ഞാൽ നമ്മൾ സൂര്യനിലേക്ക് ഇറങ്ങുന്നതിന് അല്ലെങ്കിൽ വെയിലത്തേക്ക് ഇറങ്ങുന്നതിന് ഒരു 15 മിനിറ്റ് മുമ്പെങ്കിലും നമ്മളിത് അപ്ലൈ ചെയ്തിരിക്കണം. അപ്ലൈ ചെയ്യേണ്ട രീതി എന്ന് പറയുന്നത് നമ്മൾ കുളിയൊക്കെ കഴിഞ്ഞിട്ടുണ്ടെങ്കിൽ മുഖം ഒക്കെ കഴുകി വൃത്തിയാക്കിയതിനു ശേഷം ഏതൊക്കെ ഭാഗങ്ങളാണോ നമ്മൾ സൂര്യനിൽ എക്സ്പോസ്ഡ് ആവാൻ ഉള്ളത് അല്ലെങ്കിൽ അതിന് സാധ്യതയുള്ളത് അവിടെയൊക്കെ ഒരല്പം കട്ടിയായിട്ട് തന്നെ അല്ലാതെ കയ്യിൽ എടുത്തിട്ട് നമ്മൾ കയ്യിൽ തേച്ചു പിടിച്ച് മുഖത്തേക്ക് ഇടുന്നതിന് പകരം ഡയറക്റ്റ് തന്നെ കുറച്ച് കട്ടിയായിട്ട് ഇടുക ഒരു രണ്ട് മിനിറ്റ് കഴിയുമ്പോൾ അത് അബ്സോർബ് ആകും അതിനുശേഷം ബാക്കി വരുന്ന സൺസ്ക്രീൻ നമ്മൾ തേച്ചുപിടിപ്പിക്കുക. ഈ ഒരു രീതിയിലാണ് നമ്മൾ സൺസ്ക്രീൻ ഉപയോഗിക്കേണ്ടത് അതുപോലെതന്നെ ഇപ്പോൾ സ്പെറ്റ് പ്രൂഫ് ആണ് വാട്ടർപ്രൂഫ് ആണ് എന്ന് നമ്മൾ പറഞ്ഞാലും ഒരു നാലോ അഞ്ചോ മണിക്കൂർ കഴിഞ്ഞ് നമ്മൾ വീണ്ടും രാവിലെ ഒരു 7 മണിക്ക് ഒക്കെ സൺസ്ക്രീൻ ഇട്ടു കഴിഞ്ഞാൽ ഒരുപക്ഷേ നമ്മൾ മൂന്നു മണി രണ്ടുമണിയുടെ വെയിൽ ഒക്കെ കൊണ്ട് കഴിഞ്ഞാൽ വീണ്ടും ടാൻ വരാനുള്ള ചാൻസ് ഉണ്ട്. അപ്പോ അത്തരത്തിൽ നമ്മൾ വളരെ നേരത്തെ സൺസ്ക്രീൻ ഇടുന്നുണ്ടെങ്കിൽ നമ്മൾ വീണ്ടും അത് കഴുകി ഒന്നുകൂടെ അപ്ലൈ ചെയ്യാനായിട്ട് ശ്രമിക്കുക. ഇനി നമ്മൾ ചെയ്യേണ്ടത് സൂര്യനിൽ ഇറങ്ങുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് പറഞ്ഞു പിന്നെയും ഒരു വരാൻ ചാൻസ് ഉള്ള ഒരു കാര്യമാണ് ചൂടുകുരു. ചൂടുകൂരുവിന്റെ കാര്യം പറയുമ്പോൾ നമ്മൾ വെതർ അത്തരത്തിലുള്ള വാക്കുകളൊക്കെ പല സ്ഥലങ്ങളിലും ഉപയോഗിക്കാറുണ്ട് ചെറിയ ചെറിയ കുരുക്കൾ പോലെ ദേഹം മുഴുവൻ കണ്ടുവരാറുണ്ട്. ഇതിനൊരു പ്രതിവിധി പറയുന്നത് നമ്മൾ പലപ്രാവശ്യം നമ്മുടെ ശരീരം നന്നായിട്ട് കഴുകുക എന്നുള്ളതാണ് ശരീരം എപ്പോഴും തണുപ്പിച്ച് വയ്ക്കുക എന്നുള്ളതാണ്. അതിൻറെ അർത്ഥം നമ്മൾ ഫുൾ ടൈം എസിയിൽ ഇരിക്കണം എന്നുള്ളതല്ല പല പ്രാവശ്യം ദിവസത്തിൻറെ പല പ്രാവശ്യം അധികം കെമിക്കൽസ് ഇല്ലാത്ത അതായത് നമ്മുടെ പ്യുവർ ആയിട്ടുള്ള വെള്ളം ഉപയോഗിച്ചുകൊണ്ട് തന്നെ അദ്ദേഹം പലപ്രാവശ്യം കഴുകുക അതുപോലെ മുഖത്തിൻറെ കാര്യമാണെങ്കിലും അധികമായിട്ട് കെമിക്കൽസും അധികമായിട്ട് മേക്കപ്പും ക്രീം ബേസിലുള്ള സാധനങ്ങളും ഒക്കെ നമ്മൾ ഈ വേനൽക്കാലത്ത് കുറച്ചൊന്ന് ഒഴിവാക്കുക പകരം നമ്മൾ ലോഷൻ പോലെ അല്ലെങ്കിൽ ജെൽ പോലെ സ്കിന്നിലേക്ക് പെട്ടെന്ന് അബ്സോർബ് ആവുന്ന രീതിയിലുള്ള മേക്കപ്പ് പ്രോഡക്ട്സും ബ്യൂട്ടി പ്രോഡക്ട്സും ഒക്കെ ഉപയോഗിക്കാനായിട്ട് ശ്രദ്ധിക്കുക. ഇനി നമ്മുടെ ഭക്ഷണ കാര്യത്തിൽ നല്ലൊരു ശ്രദ്ധ വേണ്ട ഒരു സമയം കൂടിയാണ് വേനൽക്കാലം ഏറ്റവും ഇംപോർട്ടൻറ് ആയിട്ട് നമ്മൾ പറയുന്ന ഒരു കാര്യം വെള്ളം കുടിക്കുക എന്നുള്ളതാണ്. എത്രത്തോളം നമ്മൾ വിയർക്കുന്നു അത്രത്തോളം നമ്മൾ ധാരാളമായിട്ട് വെള്ളം കുടിക്കുക മിനിമം മറ്റേ ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലാത്തവർ ഒരു രണ്ടര ലിറ്റർ വെള്ളമെങ്കിലും അതല്ലെങ്കിൽ അതിനു മുകളിൽ ആവശ്യമുള്ളവർ അത്രയും വെള്ളമെങ്കിലും കുടിക്കുക കാരണം വേനൽക്കാലത്താണ് നമുക്ക് യൂറിനറി ഇൻഫെക്ഷൻ പോലെ ഉള്ള കാര്യങ്ങളും ഡിഹൈഡ്രേഷൻ നമ്മുടെ ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്ന രീതിയിലുള്ള കാര്യങ്ങളൊക്കെ വരാനുള്ള സാധ്യത ഒരുപാട് കൂടുതലാണ് അപ്പോ വെള്ളം നന്നായി കുടിക്കുക അതോടൊപ്പം വിയർക്കുമ്പോൾ നമ്മുടെ ശരീരത്തിൽ നിന്നുള്ള ഇലക്ട്രോലൈറ്റ് ധാതുലവണങ്ങൾ നഷ്ടപ്പെടുന്നത് കൊണ്ട് കഞ്ഞിവെള്ളം മോരുവെള്ളം അതുപോലെ നാരങ്ങാവെള്ളം ഇത്തരത്തിലുള്ള ഇലക്ട്രോലൈറ്റ്സ് ചേർന്ന പാനീയങ്ങൾ കുടിക്കാനായിട്ട് ശ്രമിക്കുക പഴച്ചാറുകൾ ധാരാളം കുടിക്കാനായിട്ട് ശ്രമിക്കുക പഴങ്ങൾ ധാരാളം കഴിക്കുക ഇങ്ങനെ ശരീരത്തിൻറെ ജലാംശവും അതുപോലെതന്നെ ഇലക്ട്രോലൈറ്റിന്റെ ബാലൻസും നിലനിർത്തുന്ന രീതിയിലുള്ള ഡയറ്റ് നമ്മൾ ഫോളോ ചെയ്യുക അമിതമായിട്ട് മാംസാഹാരം ഈ ഒരു സമയത്ത് ഒഴിവാക്കുന്നതായിരിക്കും നല്ലത്. പച്ചക്കറികളും പഴവർഗ്ഗങ്ങളും ധാരാളം കഴിക്കുക അതുപോലെതന്നെ ഒരുപാട് എരിവും പുളിയും ഉപ്പും ഒക്കെ ചേർന്ന് സ്പൈസി ആയിട്ടുള്ള ഭക്ഷണങ്ങളും ഈ സമയത്തൊന്ന് കുറയ്ക്കാനായിട്ട് ശ്രദ്ധിക്കുക. മാക്സിമം വെള്ളം കുടിക്കുക എന്നുള്ളതാണ് ഏറ്റവും പ്രധാനം ഇനി ദിവസത്തിൻറെ പല ഭാഗം പല സമയങ്ങളിലും നമ്മൾ നന്നായിട്ട് പച്ചവെള്ളം ഉപയോഗിച്ചുകൊണ്ട് മുഖം കഴുകേണ്ടത് വളരെ അത്യാവശ്യമാണ്. കെമിക്കൽസ് അടങ്ങിയ പ്രോഡക്ട്സ് കെമിക്കൽസ് അടങ്ങിയ എന്ന് പറയുമ്പോൾ ഒരുപാട് സോപ്പുകളുടെ ഉപയോഗം ഒരുപാട് ക്രീമുകളുടെ ഉപയോഗം ഒരുപാട് അപ്പൊ അത്തരത്തിലുള്ള കാര്യങ്ങൾ മാക്സിമം കുറച്ചു നിർത്താനായിട്ട് ശ്രദ്ധിക്കുക. അപ്പൊ ഇതൊക്കെ നമുക്ക് വേനൽക്കാലത്ത് ചെയ്യാൻ പറ്റുന്ന കുറച്ചു കുറച്ചു കാര്യങ്ങളാണ് മാക്സിമം വെള്ളം കുടിക്കുക നന്നായി ചർമ്മത്തെ സംരക്ഷിക്കുക. വെയിലിലേക്ക് ഒരുപാട് വെയിലുള്ള സമയത്ത് അധികമായിട്ട് പുറത്തേക്ക് ഇറങ്ങാതിരിക്കുക അപ്പൊ തുടങ്ങിയ കാര്യങ്ങളിലൂടെ നമുക്ക് വേനൽക്കാലത്തെ കുറച്ച് ആരോഗ്യപ്രശ്നങ്ങളെ നമുക്ക് അല്ലെങ്കിൽ സൗന്ദര്യപ്രശ്നങ്ങളെ നമുക്ക് ടാക്കിൽ ചെയ്യാനായിട്ട് സാധിക്കും. ഈ വേനൽക്കാലത്ത് എല്ലാവരും വളരെ ആരോഗ്യത്തോടെ ഇരിക്കാനായിട്ട് ശ്രദ്ധിക്കുക.

വേനൽക്കാല ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് Dr. Divya സംസാരിക്കുന്നു...
Dr.Divya Nair
4m 59s583 words~3 min read
YouTube auto captions
Transcript source
YouTube auto captions
This transcript was extracted from YouTube's auto-generated caption track. The transcript below is server-rendered so it can be read, searched, cited, and shared without opening the original YouTube player.
Pull quotes
[0:00]വേനൽക്കാലം എത്തിക്കഴിഞ്ഞു ഈ ഒരു സമയത്താണ് ഏറ്റവും കൂടുതൽ ആരോഗ്യപ്രശ്നങ്ങളും ചർമ്മപ്രശ്നങ്ങളും ഒക്കെ ഉണ്ടാകുന്നത്.
[0:00]അപ്പോ വേനൽക്കാലത്ത് നമുക്ക് ഏതെല്ലാം രീതിയിലുള്ള ചർമ്മപ്രശ്നങ്ങളാണ് ഉണ്ടാവാൻ സാധ്യതയുള്ളത് അല്ലെങ്കിൽ ഇതിന് എന്തെല്ലാം പരിഹാരമാണ് നമ്മൾ ചെയ്യേണ്ടത് ഇതിനെക്കുറിച്ചൊക്കെയാണ് ഇന്ന് നമ്മൾ സംസാരിക്കുന്നത്.
[0:00]അപ്പോ ആദ്യം തന്നെ ചർമ്മത്തിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന വേനൽക്കാലത്തെ ഒരു പ്രശ്നമാണ് മുഖക്കുരു അതുപോലെതന്നെ ചൂടുകുരു കരിവാളിപ്പ് സൂര്യൻറെ ആഘാതം തുടങ്ങിയ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട്.
[0:00]ഇതിനെതിരെ നമുക്ക് എന്താണ് ചെയ്യാൻ പറ്റുന്നത് എന്നാണ് നമ്മൾ ആദ്യം നോക്കാം സൂര്യനിലേക്ക് ഇറങ്ങുമ്പോൾ ഒരിക്കലും നമ്മൾ അൺപ്രൊട്ടക്ടഡ് ആയിട്ട് ഇറങ്ങാൻ പാടില്ല.
Use this transcript
Related transcript hubs
Watch on YouTube
Share
MORE TRANSCRIPTS


