[0:00]മന്ത്രസിദ്ധി, രാജേഷ് ഒരുപാട് പേര് നല്ല ഗുരുക്കന്മാരെ ഓടി നടക്കുന്നുണ്ട്. പല ഗുരുവിന്റെ അടുത്തും പോയി പല എക്സ്പീരിയൻസിലൂടെയാണ് നല്ലൊരു ഗുരുവിലേക്ക് നിയോഗപ്രകാരം എത്തുന്നത്. ഈ മന്ത്രസിദ്ധി എന്ന് പറയുന്നത് അത്ര ഈസി ആയിട്ടുള്ള ഒരു സംഭവം അല്ല. ഓരോ ആൾക്കാർക്കും ഓരോ മന്ത്രം കിട്ടുമ്പോൾ എത്ര തവണ ഉറു ചെയ്യണം അല്ലെങ്കിൽ എത്ര തവണ ജപിച്ചു കഴിഞ്ഞാലാണ് ഈ മന്ത്രസിദ്ധി കൈവരുക. ചിലർക്ക് ഈ മന്ത്രം ജപിച്ചാലും ഫലം ഉണ്ടാവില്ല എന്നും പറയുന്നുണ്ട്. എന്താണ് മന്ത്രസിദ്ധി? ഒന്ന് പറയാമോ? മന്ത്രങ്ങൾ എന്ന് പറയുന്നത് ചൈതന്യയുക്തമായിട്ടുള്ള അക്ഷരങ്ങളാണ്. ജപിക്കുന്നവനെ രക്ഷിക്കുന്നതുകൊണ്ടാണ് മന്ത്രം എന്നുള്ള പേര് വരാൻ കാരണം. അപ്പോൾ മനനം ചെയ്യുന്നവനെ ത്രാണനം ചെയ്യുക അതാണ് മന്ത്രത്തിന്റെ അർത്ഥം തന്നെ. ഈ മന്ത്രം ഒരു മന്ത്രം നമുക്ക് ഉപദേശമായിട്ട് കിട്ടുന്നത് ആ മന്ത്രത്തിന്റെ യഥാർത്ഥമായ ഒരു പരമ്പരയിൽ നിന്നായിരിക്കും. ഈ പരമ്പരക്ക് എന്തുകൊണ്ടാണ് ഇമ്പോർട്ടൻസ് എന്ന് വെച്ചാൽ ഈ എല്ലാ മന്ത്രത്തിന്റെയും അവസാനം പോയി നിൽക്കേണ്ടത് ഒരു പരമ അല്ലെങ്കിൽ ഇതിനു മുകളിൽ മന്ത്രത്തിനു മുകളിൽ പോയ ഒരു ഗുരുനാഥനിൽ പോയി നിൽക്കണം. അദ്ദേഹം എങ്ങനെ വന്നാലും ഒരു ശൈവ പരമ്പരയിലോ വൈഷ്ണവ പരമ്പരയിലോ ഏതെങ്കിലും ഒരു മന്ത്രത്തിൽ ഒരു അടിസ്ഥാന ഗുരുവിൽ നിന്ന് എന്ന് വെച്ചാൽ ആദ്യകാലത്തെ ഗുരുക്കന്മാരിൽ നിന്ന് വന്നതോ ആയിട്ടുള്ള ഒരു പരമ്പരയിൽ നിന്ന് വേണം ഈ മന്ത്രം സ്വീകരിക്കാൻ കാരണം ഈ മന്ത്രത്തിന്റെ അത്രയും കാലത്തെ ഉപയോഗം കൊണ്ട് ഇതിന്റെ ഗുണദോഷ വശങ്ങൾ വ്യക്തമായി അറിയുന്ന ആളുകളാണ് ആ പരമ്പര എന്ന് പറയുന്നത്. നമ്മൾ ഒരു ഒട്ടും അറിയാത്ത ഒരു വശത്തൂടെ ഒരു സ്ഥലത്ത് യാത്ര ചെയ്യുമ്പോൾ നമ്മൾ ഒരു ഗൂഗിൾ മാപ്പിനെ ആശ്രയിക്കുക എന്ന് പറയുന്നത് സെൻസ് ഉള്ള ആളുകൾ ചെയ്യുന്ന കാര്യങ്ങളാണ്. പുതിയൊരു വസ്തു വാങ്ങിയ ഒരു ടിവിയാണെങ്കിലും ക്യാമറയാണെങ്കിലും അത് വാങ്ങി പ്രവർത്തിപ്പിക്കുന്നതിനു മുൻപ് കാറ്റലോഗിൽ എന്തൊക്കെ എഴുതിയിട്ടുണ്ടെന്ന് ഒന്ന് വായിച്ചു നോക്കുന്നത് നല്ലതായിരിക്കും അത്തരത്തിലുള്ള കുറെ ഡൂസ് ആൻഡ് ഡോൺസ് ഒരു മന്ത്രത്തിനുണ്ട്. എല്ലാ മന്ത്രങ്ങളും എല്ലാവർക്കും ഫലം ചെയ്യണമെന്ന് നിർബന്ധമൊന്നുമില്ല. ആർക്ക് ഏതൊക്കെ മന്ത്രങ്ങൾ ജപിക്കാം എന്ന് അറിയാൻ അവരുടെ ജാതക പരിശോധനയാണ് ആദ്യം ചെയ്യുക. അതിന് പറയുന്ന പേരാണ് കോഷ്ടാതി ചിന്തനം എന്ന് പറയും. അവരുടെ പൂർവ്വജന്മത്തെ അസ്സസ്സ് ചെയ്തിട്ട് പൂർവ്വജന്മത്തിൽ അവർ ചെയ്ത ഉപാസന പൂർവ്വജന്മത്തിൽ ഏത് പരമ്പരയുമായി ബന്ധപ്പെട്ടിരുന്നു ഇത്രയും കാര്യങ്ങൾ അനലൈസ് ചെയ്തതിനു മാത്രമേ ചെയ്തതിനു ശേഷം മാത്രമേ മന്ത്രം കൊടുക്കാറുള്ളൂ. ചില പരമ്പരകൾ ഇപ്പോൾ ഞങ്ങളുടേത് നാഥപരമ്പരയാണ്. നമ്മുടെ പരമ്പരയിലൊക്കെ നമ്മുടെ അടുത്ത് വരുന്നെങ്കിൽ അവനൊരു യോഗ്യനാണെന്നാണ്. ഒരാൾ നമ്മുടെ അടുത്ത് വന്ന് മന്ത്രം ചോദിച്ചാൽ യോഗ്യതയുണ്ട് അല്ലെങ്കിൽ ഇവിടെ എത്തില്ല എന്നാണ്. അതെ അതെ അപ്പോൾ അങ്ങനെ ഒരു ഒരു നിശ്ചയം നേരത്തെ തന്നെ ഉള്ളതുകൊണ്ട് നമ്മുടെ അടുത്തേക്ക് വരുന്ന ആളെ നമ്മൾ പ്രത്യേകിച്ച് കോഷ്ടാദിചിന്ത ചെയ്യാറില്ല. പക്ഷേ അയാൾക്ക് കൊടുക്കേണ്ട മന്ത്രം എന്തെന്ന് ആലോചിക്കാറുണ്ട്. ആദ്യമായി വരുന്ന ഒരാൾക്ക് പഞ്ചാക്ഷരി ചിലപ്പോൾ കൊടുക്കൂന്നു വരും ചിലപ്പോൾ അയാൾക്ക് ഗായത്രി ജപിക്കാൻ ഉപദേശിച്ചു വരും ചിലപ്പോൾ ഇതൊന്നും ചെയ്യാതെ ഇതൊന്നും ഇല്ലാണ്ട് കുറച്ചുനാൾ വെറുതെ നാരായണ നാരായണ നാരായണ ജപിച്ചു വരാൻ പറയും ചിലരോട് 10 40 ദിവസം സഹസ്രനാമം ജപിച്ചിട്ട് വാ വിഷ്ണു സഹസ്രനാമം ജപിച്ചിട്ട് വാ അല്ലെങ്കിൽ ലളിതാ സഹസ്രനാമം ജപിച്ചിട്ട് വാ എന്നിട്ട് ആലോചിക്കാം എന്നൊക്കെ പറഞ്ഞ് അയക്കും അത് മുകളിൽ നമുക്ക് കിട്ടുന്ന നിർദ്ദേശം അതുപോലെ പറയുക എന്നുള്ളതാണ്. ഈ ആദ്യം കിട്ടിയ മന്ത്രത്തെ അക്ഷരങ്ങളെ കൊണ്ട് സ്ഫുടം ചെയ്യുക എന്നുള്ളതാണ് ശരിക്കും വേണ്ടത്. ഈ 50 അക്ഷരങ്ങളെ കൊണ്ടും ചേർത്ത് മന്ത്രത്തെ സ്ഫുടം ചെയ്യണം. ആ മന്ത്രം നമുക്കുവേണ്ടി നമ്മൾ വൃത്തിയാക്കി എടുക്കുകയാണ് അതിനുശേഷം ഈ എല്ലാ മന്ത്രത്തിനും ഋഷിയും ഛന്ദസ്സും ഉണ്ട്. അതായത് മന്ത്ര ദൃഷ്ടാവായ ഋഷി അതിന്റെ ഛന്ദസ്സ് മൂന്ന് അതിലെ ദേവത ഈ മൂന്ന് ഭാഗങ്ങളാണ് ഈ മന്ത്രത്തിനുള്ളത്. ആ ദേവതാ ഋഷി ഋഷി ഛന്ദസ്സ് ദേവതാ സ്മരണയോടുകൂടി മന്ത്രത്തെ എത്ര അക്ഷരം തന്നിട്ടുണ്ടോ അത്രയും ലക്ഷം തവണ ജപിക്കണം. അപ്പോ ഉദാഹരണം പറഞ്ഞാൽ ഓം നമശിവായ ആണെങ്കിൽ അഞ്ച് അക്ഷരം അഞ്ച് ലക്ഷമാണ് ജപിക്കേണ്ടത്. ഈ അഞ്ച് ലക്ഷം ജപിച്ചതിനു ശേഷം 50000 10ൽ ഒന്ന് 50000 തവണ നെയ്യ് ഹോമിക്കണം. ചിലപ്പോൾ മാത്രം ചില ദ്രവ്യങ്ങളെ പറയും. അപ്പോ ഭദ്രകാളിയുടെ മൂലമന്ത്രം ആണെങ്കിൽ കരവീര പുഷ്പമാണ് ഹോമിക്കാൻ പറഞ്ഞിരിക്കുന്നത് അഷ്ടാക്ഷരി മന്ത്രം ആണെങ്കിൽ എള്ളാണ് ഹോമിക്കാൻ പറഞ്ഞിരിക്കുന്നത്. അങ്ങനെ ഓരോ ദ്രവ്യങ്ങൾ വ്യത്യാസമുണ്ടെങ്കിലും കോമൺ ആയിട്ട് ഉപയോഗിക്കാവുന്ന സാധനം നെയ്യ് തന്നെയാണ്. നെയ്യ് കൊണ്ട് നമ്മൾ അജ്യാഹുതി എന്ന് പറയും. ഇതുകൊണ്ട് നമ്മൾ അക്ഷര ആ അക്ഷരത്തിന്റെ 10ൽ ഒന്ന് എത്ര ലക്ഷമാണോ അത്രയും അതിന്റെ 10ൽ ഒന്ന് 50000 തവണ നെയ്യ് ഹോമിച്ചതിനു ശേഷം അതിന്റെയും 10ൽ ഒന്ന് തവണ തർപ്പണം ചെയ്യണം. ജലം കോരി കയ്യിൽ എടുത്ത് പിടിച്ച് തർപ്പിക്കണം. സൂര്യനിലേക്ക് തർപ്പിക്കണം. അത്രയും ചെയ്തു കഴിഞ്ഞാൽ വീണ്ടും അഞ്ച് പേർക്ക് കാല് കഴുകി ചോറും. ഓക്കെ ഇതെല്ലാം വ്രതനിഷ്ഠയോടുകൂടി വേണം മന്ത്രം ഉപാസിക്കാൻ. അല്ലാണ്ട് ഇന്ന് നമ്മൾ മന്ത്രം നാളെ നമ്മൾ സിനിമയ്ക്ക് പോയി അങ്ങനെ പറ്റില്ല മന്ത്രോപാസന എന്ന് പറയുന്നത് ഒരു ക്രമത്തിൽ ഒരു പ്രോസസ് ആണ്. അത് വ്രതത്തോടുകൂടി വ്രതകാലയളവിൽ വ്രതഭംഗം വരാതെ വേണം മന്ത്രോപാസന ചെയ്യാനായിട്ട്. അങ്ങനെ ചെയ്ത് ഈ പുരശ്രണം കംപ്ലീറ്റ് ചെയ്ത ആളുകൾ മാത്രമേ മന്ത്രസിദ്ധി ഉണ്ടാകും. ഓക്കെ ഏത് മന്ത്രവും മൂന്നു വർഷം നമ്മൾ കണ്ടിന്യൂസ് ഉപാസിച്ചാൽ സിദ്ധി വരും. ഇനി അങ്ങനെ മൂന്നു വർഷം കൊണ്ട് സിദ്ധി ആകാത്ത ഒരു മന്ത്രം വന്നാൽ നാലാമത് ഒരു വർഷം കൂടി പോകണം. 100 ശതമാനം ആ മന്ത്രത്തിന് സിദ്ധി ഉണ്ടാകും. ഇനി ചില ആളുകൾക്ക് യോജിക്കാത്ത ചില മന്ത്രങ്ങൾ ഉണ്ടാകും. ചില ആളുകൾക്ക് അത്തരത്തിലുള്ള യോജിക്കാത്ത മന്ത്രം പോലും സ്വന്തം അമ്മ ഉപദേശിച്ചതാണെങ്കിൽ ഫലിക്കും. അതുപോലെതന്നെ ആ മന്ത്രം എവിടെന്നെങ്കിലും നമുക്ക് ഏതെങ്കിലും ഒരു പരമ്പര ദാനമായിട്ട് തരുകയാണ്. അപ്പോ നമ്മളെ ദത്തെടുത്തിട്ട് മന്ത്രത്തോട് ദേവതയോടും കൂടി അങ്ങനെയൊക്കെ ചെയ്യുന്ന അങ്ങനെയൊക്കെ വരുമ്പോൾ അതിന് ഫലം വരും. അല്ലാത്ത പക്ഷം ആ മന്ത്രം ഫലിക്കണമെന്ന് നിർബന്ധമൊന്നുമില്ല. അത് ഗുരുവാണ് കണ്ടുപിടിക്കേണ്ടത് ഇയാൾക്ക് ഏത് മന്ത്രം എപ്പോൾ കൊടുത്താൽ ഫലിക്കും. ഇനി ആ മന്ത്ര പുരശ്ചരണ ചെയ്യേണ്ട സമയങ്ങൾ ഉപാസിക്കേണ്ട കാലയളവ് ഒക്കെ പറഞ്ഞിട്ടുണ്ട്. ഒരു ഗ്രഹണ കാലം ഉദാഹരണം പറഞ്ഞാൽ സൂര്യഗ്രഹണം അല്ലെങ്കിൽ ചന്ദ്രഗ്രഹണ കാലം. ഈ സമയങ്ങളിൽ മന്ത്രത്തിന് നമ്മൾ ജലത്തിൽ ഇറങ്ങി നിന്ന് വേണം ജപിക്കാൻ. കൂടുതൽ ഫലം കിട്ടും. കാരണം എന്താന്ന് വെച്ചാൽ ഈ ഉള്ളിലെ അഗ്നി ഉണരാനാണ് മന്ത്രോപാസന. ഞാൻ പറഞ്ഞത് മനസ്സിലാവുന്നുണ്ടോ ആദ്യത്തെ ഫലം ചിത്തശുദ്ധിയാണ് അപ്പോ ഉള്ളിലെ അഗ്നി ഉണരണം. ഇപ്പോൾ സന്ധ്യ സമയത്തുള്ള ജപം സന്ധ്യാവന്ദനം ഈ സന്ധ്യക്കുള്ള പ്രാധാന്യം എന്താന്ന് വെച്ചാൽ സൂര്യനും ചന്ദ്രനും ഇല്ലാത്ത സമയത്ത് അഗ്നി ഉണരുമായിരിക്കും. ഓക്കെ നമ്മുടെ രണ്ട് മൂക്കിലും തുല്യമായിട്ട് ശ്വാസം നിൽക്കും.
[5:58]ആ സമയത്ത് ചെയ്യുന്ന സാധനയാണ് നമ്മളെ മോക്ഷമാർഗ്ഗത്തിലേക്ക് കൊണ്ടുവരുന്നത്. മറ്റ് ചെയ്യുന്നതിനേക്കാളും ഫലമാണ് ഇതിന്. ഗ്രഹണ സമയത്തും ഇതുപോലെ തന്നെയാണ് സൂര്യനും ഇല്ല ചന്ദ്രനും ഇല്ല ഇപ്പോൾ പകലാണ് സൂര്യഗ്രഹണം വരുക. അപ്പോ സൂര്യന്റെ ബലം കുറഞ്ഞു ചന്ദ്രനും ഇല്ല. ആ സമയത്ത് അഗ്നി ഉണർന്നു നമ്മുടെ ഈ രണ്ടു മൂക്കിലും തുല്യമായിട്ട് ശ്വാസം വരും. ചന്ദ്രഗ്രഹണ സമയത്തും ഇതുപോലെ തന്നെ വരും. ആ സമയത്ത് വെള്ളത്തിൽ ഇറങ്ങി നിന്ന് ജപിക്കുകയാണെങ്കിൽ അതുവരെ ചെയ്തതിന്റെ പത്തിലൊന്ന് ഫലം മാത്രമേ എഫർട്ട് മാത്രമേ നമുക്ക് വേണ്ടിവരുള്ളൂ. അപ്പോ അങ്ങനെയുള്ള കാലയളവിനെ നമ്മൾ മനസ്സിലാക്കണം. കാലത്തെയും ദേശത്തെയും ശരത്തെയും അറിഞ്ഞിട്ട് വേണം മന്ത്രം ഉപാസിക്കാൻ. ഏത് ശരം എപ്പോൾ എവിടെയൊക്കെ നിൽക്കുന്നു അത് മനസ്സിലാക്കിയിട്ട് വേണം മന്ത്രോപാസന ചെയ്യാനായിട്ട്. ഇതൊന്നും അറിയാതെയാണ് പലരും മന്ത്രദീക്ഷ കൊടുക്കുന്നതും മന്ത്രദീക്ഷ വാങ്ങുന്നതും ഈ കിട്ടിയവൻ ഇത് തേങ്ങ മറ്റേ ഇതിന് തേങ്ങ കിട്ടിയത് പോലെ ഇത് കൊണ്ട് നടക്കും. എന്നിട്ട് ഞാൻ ആ പരമ്പരയുടെ അവകാശിയാണ് ആ പരമ്പരയുടെ ഭാഗമാണ്. പരമ്പരയ്ക്ക് ഇയാൾ ആയിട്ട് യാതൊരു ബന്ധവും ഉണ്ടാവില്ല. ഈ പരമ്പരയുടെ ഭാഗമാണ് ഇയാൾ എങ്കിൽ ആ മന്ത്രോപാസനയുടെ കൃത്യമായ രഹസ്യങ്ങൾ ഇയാൾക്ക് കിട്ടിയിട്ടുണ്ടാവും. ഇയാൾ പോകുന്ന വഴി ശരിയാണോ ശരിയാണോ ശരിയാണോ എന്ന് ഓരോ സമയത്തും ആ പരമ്പര തന്നെ പരിശോധിച്ചു പറയും. അപ്പോൾ മന്ത്രം കിട്ടിയതുകൊണ്ട് മാത്രമായില്ല മന്ത്ര പുരശ്ചരണ വ്യക്തമായി ചെയ്യണം. ഇനി ഒരു കാര്യം വെച്ചാൽ ഈ മന്ത്രസിദ്ധി കൊണ്ട് എന്താ സംഭവിക്കുക മന്ത്രസിദ്ധി കൊണ്ട് ആറ് കർമ്മങ്ങൾ ചെയ്യാൻ ശക്തനാകും.
[7:44]അതായത് ശാന്തി മുതൽ മാരണം വരെയുള്ള ആറ് കർമ്മങ്ങൾ ഒരേ മന്ത്രം കൊണ്ട് ചെയ്യാൻ ശക്തനാകും. പക്ഷേ അപ്പോഴും ജ്ഞാനി ആവുന്നില്ല. ജ്ഞാനി ആവണമെങ്കിൽ ഇതിന്റെ മൂന്നിരട്ടി പണിയെടുക്കണം. അപ്പോൾ മാത്രമേ ഇയാൾ ജ്ഞാനിയായി തീരുന്നുള്ളൂ. ജ്ഞാനിയാവാതെ മന്ത്രസിദ്ധിക്ക് ഈ ഒരു ഈസിനെസ്സ് ഉണ്ടാവില്ല. അതായത് ലാളിത്യം വരണമെങ്കിൽ ഇതിന്റെ മൂന്നിരട്ടി പണിയെടുക്കണം അല്ലാത്തവർ വീണ്ടും ഈ കർമ്മത്തിലും മൂർത്തിയിലും ഈ മൂർത്തിയുടെ ഭാവത്തിലും ആയുധത്തിലും ഒക്കെ ഭ്രമിച്ച് ആ മൂർത്തിയുടെ പ്രത്യക്ഷ ദർശനത്തിനുവേണ്ടി ആഗ്രഹിച്ച് അങ്ങനെ ആ മായയിൽ മുത്തനായി സോറി മായാ യുക്തനായി തീരും. മായാമുക്തി വരണമെങ്കിൽ വീണ്ടും അതിന് വീണ്ടും പണിയെടുത്തു നമ്മൾ ഇത് വിട്ടുപോകണം. അതുകൊണ്ടാണ് മന്ത്രങ്ങൾ പലർക്കും ഫലിക്കാത്തതും ഫലിച്ച മന്ത്രങ്ങളെക്കൊണ്ട് ചിത്തഭ്രമം വരുന്നതും ഇങ്ങനെയുള്ള പല കാര്യങ്ങളും. ഓക്കെ സന്തോഷം. രാജേഷ് ഇപ്പോ എല്ലാ പേർക്കും ഒരു ഗുരുവിന്റെ അടുത്ത് എത്താൻ പറ്റണമെന്നില്ല. സ്വാഭാവികമായിട്ടും ഗുരുവിനെ തേടി നടന്ന് കിട്ടാതെ വരുന്ന സമയത്ത് നമ്മുടെ പ്രപഞ്ചം മഹാദേവനെ ഗുരുവായി സങ്കൽപ്പിച്ച് പലരും ഒരു ദീക്ഷാക്രമത്തിൽ പോകുന്നുണ്ട്. സാധാരണപ്പെട്ട ഒരാൾ ഈ ഓം നമശിവായ ജപിച്ചു കഴിഞ്ഞാൽ അല്ലെങ്കിൽ ഈ പറയുന്ന ഓം നമോ നാരായണ ജപിച്ചു കഴിഞ്ഞാൽ എത്ര സമയം ജപിച്ചു കഴിഞ്ഞാലാണ് ഒരു സിദ്ധി ഉണ്ടാകുക അല്ലെങ്കിൽ അവിടെ ഋഷി ഛന്ദസ്സ് ഒന്നും അവർക്ക് ചെയ്യാൻ അറിയില്ല. അപ്പോ ഓം നമശിവായ ജപിക്കുന്നതിൽ തെറ്റുണ്ടോ അല്ലെങ്കിൽ എന്തെങ്കിലും ദോഷഫലങ്ങൾ ഉണ്ടോ? ഇപ്പോ പഞ്ചാക്ഷരി മന്ത്രം പഞ്ചാക്ഷരി മന്ത്രത്തിന്റെ ഉച്ചാരണത്തിനകത്ത് ഒരു രഹസ്യമുണ്ട്. നമ കഴിഞ്ഞു വരുന്ന ശി എന്ന് പറയുന്ന അക്ഷരത്തെ ഇരട്ടിപ്പിച്ച് വേണം ചൊല്ലാൻ. ഓക്കെ നമശിവായ അല്ല നമശിവായയാണ്. അത് ഇതിന്റെ മന്ത്രത്തിന്റെ ഒരു രഹസ്യമാണ്. അതുപോലെതന്നെ ഗായത്രി ആണെങ്കിൽ ധീയോ യോന പ്രചോദയാത് അല്ല. ധീയോ യോനഹ എന്നാണ് ഉച്ചാരണം പക്ഷേ അത് വായിക്കുന്നത് നഫ് എന്നാണ്. ധീയോ യോനഫ് പ്രചോദയാതെന്നാണ് ഉച്ചാരണം. ഈ നഫ് ഉച്ചാരണം വന്നില്ലെങ്കിൽ ഉള്ള കുഴപ്പം പറഞ്ഞാൽ നാപ്രചോദയാത് എന്ന് പറഞ്ഞാൽ പ്രചോദിപ്പിക്കേണ്ട. നഹ ഞങ്ങൾ ഞങ്ങളെ പ്രചോദിപ്പിക്കണം എന്നാണ്. അപ്പോ അർത്ഥം എവിടെ പോയി അർത്ഥം മാറി. അപ്പോ മന്ത്രം ഞാൻ ദേവനെ ഗുരുവായിട്ട് കണ്ടു എന്നിട്ട് ഞാൻ ജപിക്കുകയാണെന്ന് പറഞ്ഞാൽ ദേവൻ പറഞ്ഞോ എന്നെ ഗുരുവായിട്ട് കണ്ടോളാൻ. അതിനാണ് താഴേക്ക് താഴേക്ക് ഗുരുപരമ്പരകളെ മഹാദേവൻ കൊടുത്തിരിക്കുന്നത്. കണ്ടുപിടിക്കുക എന്നുള്ള സംഭവം അപ്പോ എന്തുകൊണ്ടാണ് ഗുരു ഈ ആൾക്കാര് ചോദിക്കും ഞങ്ങൾ ഗുരുവിനെ തേടിയിട്ട് കണ്ടില്ല. ഗുരുവിനെ തേടി കാണാത്തത് നിങ്ങൾ ഗുരു ഇരിക്കുന്ന മണ്ഡലം വരെ എത്താത്തതുകൊണ്ടാണ്. നിങ്ങളുടെ എല്ലാവർക്കും എങ്ങനെ വെച്ചാൽ ആദ്യമേ അങ്ങോട്ട് വേണ്ടത് ഇവിടെ ശ്രീവിദ്യ അക്ഷരം കിട്ടൂ അല്ലെങ്കിൽ ശിവ ശിവ നമ്മുടെ ശിവരാജയോഗത്തിന്റെ അവസാനത്തെ മന്ത്രങ്ങൾ പറഞ്ഞു തരാ അവിടെ ഇത് ചോദിക്കുന്നത് നിങ്ങൾ അതിനുമുമ്പ് ജ്ഞാനപ്പാനെ ഹരിനാമ കീർത്തനം ഒക്കെ ജപിക്കണം. ഇതൊക്കെ പാരായണം ചെയ്തിട്ട് ഇതിനെപ്പറ്റി എന്തെങ്കിലും ഒരു ധാരണയുണ്ടാവും. കുറേകാലം നാമം ജപിക്കണം വെറുതെ നാരായണ നാരായണ നാരായണ ഈ നാരദൻ ലോകത്തിന് മുഴുവൻ ഉപദേശിച്ച സാധനമാണ് നാരായണം എന്ന്. ഈ ഓം നമോ നാരായണായ എന്നൊന്നുമില്ല നാരായണ നാരായണ നാരായണ നാരായണ എന്നാണ് ഉപദേശിച്ചത്. ആ നാരായണ ജപിച്ച് കുറേകാലം നാമം ജപിച്ച് ശീലമായതിനു ശേഷം ഒരു നമുക്ക് തന്നെ ഒരു ഒരു ഒരു സത്സംഗത്തിനൊക്കെ ഉള്ള ഒരു ഇത് വരുമ്പോൾ നമുക്ക് ഒരു പ്രേരക ഗുരു ആദ്യം വരും. ഈ പ്രേരക ഗുരു എന്ന് പറയുന്ന ആള് ചോറ് തരുന്ന ആളല്ല റൂട്ട്മാപ്പ് കാട്ടി തരുന്ന ആളാണ്. അദ്ദേഹത്തിന് ഇതൊന്നും എത്തിയിട്ടില്ല. അദ്ദേഹത്തിന്റെ ഇങ്ങനെയൊക്കെയാണ് കാര്യങ്ങൾ ഞാൻ ഇതിനൊക്കെ ശ്രമിക്കുന്നത് ഇങ്ങനെ പോയി നോക്കാം. എന്ന് പറയുന്ന ആളായിരിക്കും ഒരു പ്രേരിപ്പിക്കുന്ന ആളാണ് ആ പ്രേരക ഗുരുവിന്റെ അതുകൊണ്ട് നമുക്കൊരു സത്സംഗം ഉണ്ടാകും കുറെ കാര്യങ്ങൾ ധാരണ വരും.
[12:19]രാജേഷ് ഈ പറയുന്ന പല ആൾക്കാരും മന്ത്രത്തിനെക്കുറിച്ച് ആധികാരികമായിട്ട് സംസാരിക്കുന്നെങ്കിലും ഗുരു ഉണ്ട് ഇല്ല എന്ന് പറയുന്നെങ്കിലും അവർക്ക് അറിയാതെയോ അറിഞ്ഞുകൊണ്ടോ ഓം നമശിവായ ജപിക്കുന്നുണ്ട്. 1008 പ്രാവശ്യം ജപിക്കുന്നവരുണ്ട് 50000 പ്രാവശ്യം പെർ ഡേ ജപിക്കുന്നവരുണ്ട് പലരും നമ്മളെ വിളിക്കാറുണ്ട്. വിളിച്ചിട്ട് പലരും പറയുന്ന ഒരു വിഷമം എന്ന് പറഞ്ഞാൽ ഞാൻ മഹാദേവനെ ഇന്ന് 108 പ്രാവശ്യം ജപിച്ചു മഹാദേവൻ എന്നോട് കനിയുന്നില്ല. മഹാദേവൻ കനിയാനല്ല ഇരിക്കുന്നത് എന്നുള്ളതാണ് ഒരു വാസ്തവം. പലരും വിളിച്ചിട്ട് അവരുടെ ആഗ്രഹങ്ങൾ സാധിക്കാൻ വേണ്ടിയാണ് ഈ മന്ത്രജപത്തിലേക്ക് പോകുന്നത്.
[13:04]നല്ലൊരു ഗുരുവിനോടൊപ്പം ഇതുപോലെ നല്ല മന്ത്ര അതായത് ഗുരു ഉപദേശപ്രകാരം മന്ത്രത്തിലേക്ക് ഇപ്പോൾ താങ്കൾ പറഞ്ഞ വലിയ ഒരു അറിവാണ് അതായത് ഓം നമശിവായയിലെ ശീ എന്ന് പറയുന്നത് സാധാരണപ്പെട്ട ആൾക്കാർക്ക് അറിയില്ല. അതിനൊരു എന്താ പറയുക ഒരു പ്രഷർ കൊടുത്ത് തന്നെ ജപിക്കണമെന്നുള്ളത്. അപ്പോ ഈ ഋഷി ഛന്ദസ്സ് ഒക്കെ എത്തണമെന്നുണ്ടെങ്കിൽ ഒരു ഗുരു ഉപദേശം വേണം. ഇല്ല എന്നുണ്ടെങ്കിൽ ഇതുപോലെ നല്ല ഗുരുക്കന്മാരെ കണ്ടെത്തുകയും ആ ഗുരുതലത്തിൽ എത്താൻ വേണ്ടി നമ്മൾ ശ്രമിക്കുകയും ചെയ്യുക എന്നുള്ളതാണ് അല്ലേ. നോക്കൂ ഇതിന് ജനറൽ സാധാരണ ആളുകൾക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തു വെച്ചിട്ടുണ്ട് ഓൾറെഡി തന്നെ
[13:51]മന്ത്രോപാസനയിലേക്ക് പോകാൻ എല്ലാവർക്കും പറഞ്ഞിട്ടില്ല. എല്ലാവർക്കും പറഞ്ഞിട്ടുള്ളത് എന്ന് വെച്ചാൽ എല്ലാവർക്കും ജപിക്കാവുന്ന മന്ത്രങ്ങൾ ഒരുപാടുണ്ട്. പക്ഷേ ആളുകളുടെ ആഗ്രഹങ്ങൾ അതല്ല. അവര് ആഗ്രഹിക്കുന്ന മന്ത്രങ്ങൾ പലതും സൂപ്പർലേറ്റീവിൽ നിൽക്കുന്ന കാര്യങ്ങളാണ്. അത് ഇതിന്റെ ബേസിക് സാധനങ്ങൾ പോലും ഇല്ലാത്ത ആളുകൾക്ക് കൊടുക്കാവുന്ന സാധനങ്ങളല്ല ഇവർ ചോദിക്കുന്നത്. അപ്പോ എന്ത് പറ്റും എന്ന് വെച്ചുകഴിഞ്ഞാൽ നിങ്ങൾക്ക് നോക്കൂ നമ്മൾ ഒരു കാര്യം മനസ്സിലാക്കേണ്ടത് ഓരോരുത്തരും അവരുടെ പൂർവ്വജന്മത്തിന്റെ ആവർത്തനമാണ് ഈ ചെയ്തുകൊണ്ടിരിക്കുന്നത്. അപ്പോ എത്ര ജന്മങ്ങൾ എടുത്തിട്ടാവും ഈ ഒരാൾ ഒരു മന്ത്രത്തിലേക്ക് വരുന്നത് അല്ലെങ്കിൽ ആ ഒരു പരമ്പരയിലേക്ക് പോയി ചേരുന്നത് എന്ന് ഒന്നും നമുക്ക് അറിഞ്ഞുകൂടാ. നമ്മുടെ പൂർവ്വജന്മം തന്നെ നമുക്ക് അറിഞ്ഞുകൂടാ. അപ്പോ അങ്ങനെ വരുമ്പോൾ ഈ സാധാരണക്കാർക്ക് ജപിക്കാൻ വേണ്ടി ഒരുപാട് കാര്യങ്ങൾ കൊടുത്തിട്ടുണ്ട്. ഞാൻ അവരോട് ചോദിക്കാറുണ്ട് സംസ്കൃതം പഠിച്ചിട്ടുണ്ടോ? ഇല്ല സഹസ്രനാമം ഇരുന്ന് ചൊല്ലുന്നുണ്ട്. ഇതിന്റെ ഏതെങ്കിലും ഒരു വരിയുടെ അർത്ഥം അറിയാമോ? കലാം കുലനാഥ കുലപന്ന നാരായണ സ്വാതി അല്ലെങ്കിൽ
[15:10]ഡാഡിമി കുസുമപ്രഭ കൗളിനീ കുളയോഗിനീ അകിലാ ഇങ്ങനെയൊക്കെയുള്ള വാക്കുകളുടെ അർത്ഥം അറിയാതെ നമ്മൾ എന്തിനാണ് ഇതിലും ലളിതമായി ജ്ഞാനപ്പാന എഴുതി വായിച്ചു നോക്കിയാൽ മതി. ഈ വേദാന്ത രഹസ്യം മുഴുവൻ ലളിതമായിട്ട് അദ്ദേഹം പറഞ്ഞിരിക്കുകയാണ്. എന്നിട്ട് പറയുകയാണ് എണ്ണിയാൽ ഒടുങ്ങാത്ത നാമങ്ങൾ ഉള്ളതിൽ ഒന്ന് മാത്രം ഒരിക്കൽ ഒരു ദിനം മറ്റൊന്നായി നിനച്ചുകൊണ്ട് എങ്കിലും മറ്റൊരാൾക്ക് വേണ്ടി എന്നാകിലും എന്നൊക്കെ പറഞ്ഞ് അത് എഴുതിയിട്ടുണ്ട്. അപ്പോ ഈ നാരായണ മന്ത്രത്തിന്റെ ഏതെങ്കിലും ഒന്ന് പത്മനാഭായ നമ എന്നോ നാരായണ നാരായണ നാരായണ നാരായണ എന്നോ വർദ്ധനാഭായ എന്നോ ശങ്കരാ എന്നോ ഉള്ള ഈ നാമങ്ങൾ എന്തെങ്കിലും ജപിച്ചാൽ തന്നെ കാര്യങ്ങൾ നടക്കും മന്ത്രസിദ്ധിയുടെ ഒന്നും പിന്നാലെ പോകണ്ട. നമ്മുടെ എത്രയോ തലമുറകൾ അല്ലെങ്കിൽ മുമ്പുള്ള തലമുറകൾ ഈ മന്ത്രത്തെപ്പറ്റി ധാരണയുള്ളവരും ഇല്ലാത്തവരും ഒക്കെ എത്രയോ കാലം നാമം ജപിച്ചു ബാല 50 ലക്ഷം ജപിച്ച ഒരാളായിരിക്കും എനിക്കറിയാം. ബാല 50 ലക്ഷം ആലോചിച്ചു നോക്കണം അതിഭീകരമായിട്ടുള്ള എന്ന് വെച്ചാൽ അത്ര കഠിനമായ സാധന ചെയ്തിട്ട് ജപിച്ച ആളാണ്. അദ്ദേഹത്തിന് ഇപ്പോൾ പ്രായമായി നല്ല പ്രായം ഈ ഇടയ്ക്ക് ഞാൻ പോയപ്പോൾ അദ്ദേഹം നാരായണ നാരായണ നാരായണ ജപിച്ചിരിക്കുകയാണ്. അപ്പോൾ ഞാൻ അദ്ദേഹത്തോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു ലളിതമായി ഇപ്പോൾ സുഖമുണ്ട്. നിങ്ങൾക്ക് ലയം എവിടെയാണോ കിട്ടുന്നത് അതാണ് ചെയ്യേണ്ടത്. അല്ലാതെ കഷ്ടപ്പെട്ട് നമ്മൾ ബുദ്ധിമുട്ടി ബലം പിടിച്ച് എന്ത് ചെയ്താലും അതുകൊണ്ട് ഫലം ഉണ്ടാവില്ല. കുറെ വേദനയും ബുദ്ധിമുട്ടും ദുരിതവും മാത്രമേ ഉണ്ടാവുകയുള്ളൂ. അതുകൊണ്ട് കിട്ടുന്ന മന്ത്രം ആദ്യം കിട്ടുന്ന മന്ത്രം നമ്മൾ ആ മന്ത്രത്തിന് യോഗ്യനാണോ ആ മന്ത്രം നമുക്ക് പറ്റിയതാണോ. ഇതൊരുപാട് കാര്യങ്ങൾ ചിന്തിക്കണം. അതിനുശേഷം വേണം പുരശ്ചരണ തുടങ്ങണോ വേണ്ടിയോ എന്ന് നമുക്ക് ആലോചിക്കാനായിട്ട്. അല്ലെങ്കിൽ ഒരു മന്ത്രം ഒരാൾ തന്നു തന്നത് വാങ്ങിക്കാം വാങ്ങിക്കാം എന്നല്ലാതെ അത് ഉപയോഗിക്കണമെന്ന് നിർബന്ധമൊന്നുമില്ല. മന്ത്രത്തിന്റെ കുഴപ്പങ്ങളും മന്ത്രത്തിന്റെ ഗുണങ്ങൾ മന്ത്രത്തിന്റെ ദേവത എന്താണ് അതിന്റെ എല്ലാ വശങ്ങളും മനസ്സിലാക്കിയതിനു ശേഷം മാത്രമേ മന്ത്രം സ്വീകരിക്കാവൂ. പിന്നെ ഈ മന്ത്രം തന്ന ഗുരു അല്ലെങ്കിൽ മന്ത്രം തന്ന ആൾക്ക് ഈ മന്ത്രമായിട്ടുള്ള ബന്ധം എന്താണ്. അത് ഇംപോർട്ടന്റ് ആണ്. എല്ലാ മന്ത്രവും എല്ലാവർക്കും പറ്റില്ല. ഇത്രയും കാര്യങ്ങൾ ശ്രദ്ധിക്കണം. എല്ലാവർക്കും ഇങ്ങനെ തിരിച്ചറിവുണ്ടാവട്ടെ നല്ലൊരു ഗുരുവിനെ തേടി ഗുരുവിൽ നിന്ന് മന്ത്രസിദ്ധി നേടാനുള്ള ഭാഗ്യം ഉണ്ടാവട്ടെ നന്ദി.
[18:31]നിങ്ങളുടെ ജീവിതത്തിലെ വലിയൊരു മാറ്റങ്ങൾക്ക് വേണ്ടി അബാക്ക് ജ്യോതിഷം നിങ്ങളോടൊപ്പം ഉണ്ട്. നിങ്ങളുടെ ജീവിതത്തിൽ വരുന്ന ഏതൊരു ജ്യോതിഷപരമായ പൂജാപരമായ അല്ലെങ്കിൽ വാസ്തുപരമായ എന്താവശ്യങ്ങൾക്കും അബാക്ക് ജ്യോതിഷത്തിലെ കൺസൾട്ടന്റുമായിട്ട് നിങ്ങൾക്ക് സംസാരിക്കാം. ഈ താഴെ കാണുന്ന നമ്പറിൽ വിളിക്കാവുന്നതാണ് അതിലുപരി ജ്യോതിഷപരമായ പുതിയ പുതിയ അറിവുകൾ നിങ്ങൾക്ക് ലഭിക്കുന്നതിനു വേണ്ടി ഈ പറയുന്ന ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കേണ്ട ആവശ്യമില്ല.



