[0:22]വിമോചകന്റെ പ്രത്യശാസ്ത്രം എന്തുമായിക്കൊള്ളട്ടെ. പക്ഷേ ആയുധം മനുഷ്യസ്നേഹമാണ്. ദുർഘടമായ പോരാട്ടവീഥിയിൽ മുന്നേറാനുള്ള ഇന്ധനം തെളിച്ചവും വെളിച്ചവും ആർജ്ജവവുമുള്ള ചിന്തകളാണ്. ലക്ഷ്യം നിസ്ഫവരുടെ വിമോചനമാണ്.
[0:49]ഭാഗ്യം എന്ന തമിഴ് വാക്കിന്റെ അർത്ഥം ഭാഗ്യം എന്നാണ്. ഡോക്ടർ എം സൂസപ്പാക്യം എന്ന അഭിവാദ്യനായ വൈദികൻ ദരിദ്രരുടെ ആലംബഹീനരുടെ അവഗണിക്കപ്പെടുന്നവരുടെ കൊടിയ ചൂഷണം നേരിടുന്ന കഠിനാധ്വാനികളുടെ ഭാഗ്യമാണ്. വിമോചകനാണ്.
[1:23]മൂന്ന് പതിറ്റാണ്ട് നീണ്ട സഭയിലെ ഔന്നത്യങ്ങൾ വൈദികൻ എന്ന നിലയിലെ ഉത്തരവാദിത്വം ആയിരുന്നെങ്കിൽ വ്യക്തി എന്ന നിലയിൽ അദ്ദേഹത്തിന്റെ ദർശനങ്ങളും പ്രവർത്തിയും തന്റെ അജവൃന്ദത്തിനപ്പുറമുള്ളവരെ കൂടി ചേർത്തുവെച്ചായിരുന്നു. ഒരിക്കൽ കുറ്റ സുഹൃത്തു കൂടിയായിരുന്ന സുഗതകുമാരി ടീച്ചർ ഇങ്ങനെ പറഞ്ഞു. മനുഷ്യസ്നേഹവും ഈശ്വരസ്നേഹവും ഒന്നാണെന്ന് കാട്ടിത്തന്ന സാത്വികൻ പരിശുദ്ധൻ. എല്ലാവർക്കും അദ്ദേഹത്തിന് ഭയങ്കര ബഹുമാനമായിരുന്നു. ഞാൻ ഒരു പേഴ്സണൽ ലെവലിൽ പറഞ്ഞാൽ അദ്ദേഹത്തിന്റെ ഒരു ഒരു ഒരു ഹൃദയം ഒരു കമ്പാഷനേറ്റ് സംസാരം എല്ലാറ്റിലും നിങ്ങൾക്കറിയാമല്ലോ അദ്ദേഹം ശബ്ദം ഒട്ടും ഉയർത്തില്ല. ഒരു ചെറിയ ഒരു ഒരു സോഫ്റ്റ് ശബ്ദത്തിലാണ് സംസാരിക്കുക. മെല്ലെ സംസാരിക്കും. വലിയ ഒരു എംഫസിസോ പ്രഷറോ സ്പീഡോടെ അദ്ദേഹം പറയാറുള്ള കാര്യമല്ല. പക്ഷേ അദ്ദേഹം സംസാരിക്കുമ്പോൾ നമ്മൾ എല്ലാവരും ശ്രദ്ധയോടെ കേൾക്കും. ഓരോരോ ശബ്ദവും ചിന്തിച്ചിട്ട് ഉപയോഗിക്കുന്ന ശബ്ദങ്ങളായിരുന്നു. അദ്ദേഹം സംസാരിക്കുമ്പോൾ നേരിട്ട് നിങ്ങളെ നോക്കി സംസാരിക്കുന്നത് മാത്രമല്ല അദ്ദേഹത്തിന്റെ മനസ്സും ഹൃദയവും ഒന്നാണ്. അതാണ് നമ്മൾ കണ്ടത്. ആ പ്രതിനിധിയുമായി എപ്പോഴും ബന്ധപ്പെട്ടു കിടക്കുന്ന ഈ മനുഷ്യരുണ്ടല്ലോ. ആ മനുഷ്യർക്ക് ആരാ തുണ? നമ്മൾ ഒരുപാട് ആളുകളെക്കുറിച്ച് പറയും. പക്ഷേ അവർക്കെല്ലാം ദൈവതുല്യമായി മുമ്പിൽ പോയി നിന്ന് അവരെ കൂടെ പോയി നിന്ന് വളരെ പതുക്കെ ശബ്ദം താഴ്ത്തിക്കൊണ്ട് അവരോട് സ്നേഹത്തിന്റെ ഭാഷയിൽ പറയാൻ വേണ്ടി മനുഷ്യസ്നേഹം മനസ്സിൽ നിറച്ചാ അദ്ദേഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാൻ അദ്ദേഹത്തെ പലപ്പോഴും അടയാളപ്പെടുത്തുന്നത് അങ്ങനെയാ.
[3:03]തിരുവതാംകൂരിലെ മാർത്താണ്ഡം തുറയിൽ മറിയാ കലിസ്റ്റിന്റെയും ത്രയസ്സമ്മയുടെയും മകനായി 1946 മാർച്ച് 11 നായിരുന്നു ജനനം. പന്ത്രണ്ടുകാരൻ വൈദിക പഠനത്തിലേക്ക് തിരിയുമ്പോൾ ഹൈസ്കൂൾ വിദ്യാഭ്യാസം പോലും പൂർത്തിയായിരുന്നില്ല. 1958ൽ സെമിനാരിയിൽ ചേർന്നു. 23 ആം വയസ്സിൽ പൗരോഹിത്യം സ്വീകരിച്ചു. കാത്തലിക് ഹോസ്റ്റലിലെ അസിസ്റ്റന്റ് വാർഡനിൽ തുടങ്ങിയ കർമ്മപഥം. ഏറ്റെടുത്ത നിയോഗങ്ങൾ ഒക്കെയും മികച്ച രീതിയിൽ പൂർത്തിയാക്കുന്ന ആ വൈദികനിലേക്ക് 1991 ലാണ് രൂപതാ അധ്യക്ഷ പദവി എത്തുന്നത്. കടലിനു മീതെ നടന്ന ദൈവപുത്രന്റെ സുവിശേഷം പറയാൻ ചുമതലപ്പെടുമ്പോൾ രൂപതാ അധ്യക്ഷനു മുന്നിൽ കടലാഴം ദുഃഖങ്ങളും പരാധീനതകളുമുള്ള മനുഷ്യരായിരുന്നു. ദൈവസ്നേഹം പറഞ്ഞാൽ മനസ്സിന്റെ നീറ്റലൊടുക്കാം. എന്നാൽ വിശപ്പിന്റെ നീറ്റലൊടുക്കുക എളുപ്പമായിരുന്നില്ല. ദൈവരാജ്യ ശുശ്രൂഷയിൽ അൽമായരുടെ പങ്കുറപ്പിക്കുന്നത് ലക്ഷ്യമിട്ട് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. പാവപ്പെട്ട സമുദായ അംഗങ്ങളുടെ നാഥനായി അവരുമായി ഏകീഭവിച്ച് വിമോചകനായി ഇടവകകളെ ശക്തിപ്പെടുത്തി. ദൈവത്തെ മഹത്വപ്പെടുത്തുന്നവർ മനുഷ്യരാണ്. സമാധാനം ആവശ്യമുള്ളവരും മനുഷ്യർ തന്നെയാണ്. ഇത് രണ്ടും സാധിക്കണമെങ്കിൽ മനുഷ്യന്റെ മനസ്സ് നന്നാകണം. സന് മനസ്സുള്ളവർക്കാണ് മാലാഖമാർ സമാധാനം ആശംസിക്കുന്നത്. തിരുവനന്തപുരത്ത് അതിരൂപതയുടെ മെത്രാപോലിത്ത എന്നുള്ള നിലയ്ക്ക് അദ്ദേഹത്തിന്റെ പദവി വളരെ വലുതാണ്. അദ്ദേഹത്തിന്റെ ജനങ്ങൾ ജനമാണ് അദ്ദേഹത്തിന്റെ ശക്തി. തിരുവനന്തപുരത്ത് അതിരൂപതയുടെ ശക്തി എന്ന് പറയുന്നത് അത് ഉൾക്കൊള്ളുന്ന വലിയൊരു ജനവിഭാഗമാണ്. ആ ജനവിഭാഗം പലതരത്തിലുള്ള ആളുകളുണ്ട് നമുക്കറിയാം. പലതരത്തിലുള്ള ആളുകളുണ്ട്. പക്ഷേ അവരെ ഒരുമിപ്പിച്ചു നിർത്തി സമൂഹത്തിന്റെ സമാധാന ശക്തിയാക്കി മാറ്റാൻ ഒപ്പം മറ്റുള്ളവരെ അപകട സന്ധികളിൽ സഹായിക്കുവാൻ തന്റെ ജനതയെ നിരന്തരം അദ്ദേഹം പ്രബോധിപ്പിച്ചു കൊണ്ടിരിക്കുന്നു. നേതൃത്വം ഏറ്റെടുത്തു കൊണ്ടിരിക്കുന്നു. അദ്ദേഹം ഒരു സൂര്യനെ പോലെ സൂര്യതേജസ്സായി നമ്മുടെ സമൂഹത്തിൽ കഴിഞ്ഞ 30 പതിറ്റാണ്ട് കാലം ഉണ്ടായിരുന്നു എന്നുള്ളത് തീർച്ചയായും നമ്മുടെ സംസ്കാരത്തിന്റെ വിധിയെ വല്ലാതെ സ്വാധീനിച്ച ഒന്നാണ് എന്നുള്ളതും ഈ അവസരത്തിൽ നമുക്ക് നന്ദിപൂർവ്വം ഓർമ്മിക്കാം.
[5:40]അധ്വാനത്തിന്റെ കൂലിയിൽ നീക്കീരിപ്പില്ലാത്ത കണ്ണത്ത ദൂരത്തോളം ഉപ്പുവെള്ളം നിറയുമ്പോഴും കുടിക്കാൻ ഒരിറ്റ് ശുദ്ധജലം കിട്ടാത്ത കിടപ്പാടമില്ലാതെ ബുദ്ധിമുട്ടുന്ന ജനങ്ങൾ.
[6:17]തീരത്തിനപ്പുറമുള്ള അധികാരികളുടെ ബധിര കർണ്ണങ്ങളിലേക്ക് ഈ പ്രശ്നങ്ങൾ പതിപ്പിക്കുക പോലും പ്രയാസമായിരുന്ന കാലം. മുൻഗാമികളുടെ സ്ഥൈര്യം പുതിയ ഇടയനെ ധൈര്യമായെങ്കിലും ശൈലിയിൽ പിൻഗാമി വ്യത്യസ്തനായി. ഒന്നൊന്നായി കരങ്ങൾ കോർത്തു കോർത്ത് തീരത്തുനിന്നും നാട്ടിലും കടലിന്റെ മക്കൾക്കായുള്ള സൗഹൃദ ശൃംഖല പിതാവ് ശക്തിപ്പെടുത്തി. അവഗണനയിലും വാഗ്ദാന ലംഘനങ്ങളിലും തന്റെ സമൂഹത്തിൽ കാൽസ്യം നിറയുമ്പോൾ നായകന്റെ മുഖതാവിൽ സമാധാനത്തിന്റെയും സ്നേഹത്തിന്റെയും പുഞ്ചിരി എപ്പോഴും നിറഞ്ഞു. അപ്പോഴും വിമർശനത്തിന്റെയും വിയോജിപ്പിന്റെയും ഭാരമുള്ള വാക്കുകൾ പതിപ്പിക്കുന്നതിൽ വിട്ടുവീഴ്ചയും ഉണ്ടായില്ല. പ്രവാചക ധീരത കൈവിട്ടുമില്ല. ഒരു കാരണവുമില്ലാതെ ഈ ഒരു അടിസ്ഥാനവുമില്ലാതെ ഈ പാവപ്പെട്ടവരായിട്ടുള്ള ഈ ആളുകൾ ഈ ലത്തീൻ സമുദായം മത്സ്യത്തൊഴിലാളി നടത്തുന്ന ഒരു ഉന്നത വിദ്യാഭ്യാസത്തിന് ഒരു കോളേജിന്റെ അഫിലിയേഷൻ പിൻവലിച്ചു പിൻവലിക്കാൻ സിൻഡിക്കേറ്റ് തീരുമാനിച്ചാൽ ഞങ്ങൾക്ക് ഒരിക്കലും ഓർക്കാൻ സാധിക്കത്തില്ല. അതിനെതിരായിട്ട് ശക്തമായിട്ട് ഈ തിരുവനന്തപുരം രൂപതയിലെ മൂന്നു ലക്ഷം ആൾക്കാരും ശക്തമായിട്ട് ആഞ്ഞടിക്കും എന്നുള്ളതിന് ആർക്കും ഒരു സംശയവും വേണ്ട. എല്ലാ വിഭാഗങ്ങളെയും ഒരുമിച്ച് നിർത്തി പങ്കാളിത്തത്തിലൂടെ അഭിപ്രായസമന്വയത്തിലൂടെ കാഴ്ചപ്പാടുകൾ രൂപപ്പെടുത്തുന്ന പുത്തൻ ശൈലി ആവിഷ്കരിച്ചു. ഒട്ടനവധി പ്രശ്നങ്ങളിൽ തലസ്ഥാനത്തിന്റെ സമുദായ സാമൂഹിക സാംസ്കാരിക നിലയെ ഏകോപിപ്പിച്ചു. തലസ്ഥാനത്തിന്റെ കാരണവരായി പൊതുജനങ്ങളുടെ മനസ്സാക്ഷിയായി. ഒരു സമൂഹത്തെ ബാലൻസ് ചെയ്യുന്ന ചില ആളുകളുണ്ട്. ഇഷ്യൂ ബേസ്ഡ് അല്ല. അല്ലാതെ തന്നെ സാധാരണമായ കാര്യങ്ങളൊക്കെ ഉണ്ടാകുന്ന സമയത്ത് ചില ആളുകൾ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. അദ്ദേഹത്തിന്റെ ഇടപെടലുകൾ എന്നെയൊക്കെ സംബന്ധിച്ചിടത്തോളം തോന്നിയിരിക്കുന്നത് ഒരു ഒരു മതേതരവാദിയായിട്ടുള്ള ഒരു വ്യക്തിയാണ്. സ്വന്തം സമുദായത്തിന്റെ കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുമ്പോഴും സമൂഹത്തിലുള്ള ഈ പറയുന്നപോലെ ഈ സെക്കുലറിസത്തെയും അതുപോലെയുള്ള കാര്യങ്ങളെയും പ്രത്യേകിച്ചും അതിനുവേണ്ടിയിട്ട് വ്യക്തമായ നിലപാടുകൾ ഒരു കാത്തോലിക്കാ സഭയുടെ പ്രതിനിധി എന്നുള്ള നിലയിൽ അദ്ദേഹത്തിന്റെ വാക്കുകളും ഇടപെടലുകളും പല മുറിവുകളും ഉണക്കാനായിട്ട് കാരണമായിട്ടുണ്ട്. അപ്പൊ അങ്ങനെ വന്ന സമയത്താണ് അദ്ദേഹം ഇപ്പൊ അദ്ദേഹമാണ് പ്രായത്തിലും ഒക്കെ നമ്മുടെ കൂട്ടായ്മയിലെ ഏറ്റവും ഒരു മുതിർന്ന ഒരാൾ എന്നുള്ള നിലയിൽ അദ്ദേഹത്തിന്റെ വാക്കുകൾക്ക് എപ്പോഴും പൊതുസമൂഹം ചെവി കൊടുക്കുന്നതിനോടൊപ്പം തന്നെ നമ്മളെപ്പോലെയുള്ള ആളുകൾ അദ്ദേഹത്തിന്റെ വാക്കുകൾക്ക് ചെവി കൊടുക്കാറുണ്ട്. അതാണ് ഒരു എനിക്ക് തോന്നുന്നു അതൊരു ഒരു സ്ഥാനത്തിനപ്പുറം ഒരു വ്യക്തിയുടെ ഒരു പ്രഭാവം ഉണ്ടല്ലോ. ഇവിടെ സൂസേപാക്യം തിരുമേനിയുടെ നേതൃത്വത്തിലും അദ്ദേഹത്തിന്റെ നിരീക്ഷണത്തിലും മതസൗഹാർദ്ദ പ്രവർത്തനങ്ങൾക്ക് പൊതുവേദിയുണ്ട്. ഇവിടെ ശാന്തിസമിതി എന്ന് പറയുന്ന ഒരു പൊതുവേദി ഇപ്പോഴും അദ്ദേഹത്തിന്റെ കാർമികത്വത്തിൽ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന ഒരു കൂട്ടായ്മയാണ്. വിവിധ മതവിഭാഗങ്ങൾക്കിടയിലുള്ള ആളുകൾ അവരെ ഇപ്പോൾ ഓണമാണെങ്കിൽ ഓണം അതല്ലെങ്കിൽ ക്രിസ്മസ് ആണെങ്കിൽ ക്രിസ്മസ് അതുപോലെ ഇഫ്താർ അതുപോലെ ഈദ് ആഘോഷം ഇതൊക്കെ ഓരോരുത്തരും അവനവന്റെ പ്ലാറ്റ്ഫോമിൽ നിന്നുകൊണ്ട് ആഘോഷിക്കുക എന്നതിനപ്പുറത്ത് എല്ലാവരും ഒരുമിച്ചിരുന്ന് ആഘോഷിക്കുകയും അതിനുവേണ്ടി ഒരു പ്രത്യേക ദിവസം കണ്ടെത്തുകയും ചെയ്യുന്ന ഒരു അവസ്ഥ ഈ ശാന്തിസമിതിയുടെ നേതൃത്വത്തിലുണ്ട്. ഇടിച്ചു പൊടിച്ച് ഇന്നലെ ഇവിടെ വലിയ വഴക്കായിരുന്നോ? ഇന്നലെ ഭയങ്കര വഴക്കായി സാറേ. ഇന്നലെ കുടിച്ച് വടിച്ച് സാറേ
[9:50]ചരങ്ങോട്ടാ നെട്ടം പൊട്ടാ ഒന്നാം തിയതി എല്ലാം കൂട്ടും പിന്നെ കുടിക്കാൻ പറ്റത്തില്ല. ചാരായം ഇവിടെ വേണ്ട നിർത്തലാക്കണം. കുട്ടികളും ഭാര്യയും മക്കളും മരിക്കുകയാണ്. പാവപ്പെട്ട കുടുംബങ്ങളെ ഓടി ഓടി ഒഴുക്കുകയാണ്. അതുകൊണ്ട് ചാരായം നിർത്തണം അവിടെ. കടലിൽ പണിയെടുത്തു കിട്ടുന്ന കാശ് വീട്ടിൽ എത്തായിരുന്ന കാലം. പ്രക്ഷുബ്ധമായ കടലകകളെ പോലും വരുതിയിലാക്കി കരയിലെത്തുന്നവർക്ക് എന്നാൽ ജീവിതം വരുതിയിൽ നിന്നില്ല. നെയ്യാർ കടലിനോട് ചേരുന്ന പൊഴക്കരയിലെ പൂഴിമണ്ണെങ്ങും ചാരായ ടാങ്കുകൾ ഇടംപിടിച്ച കാലം. അതിൽ പുതയുന്ന ലഹരി തീരത്തെ മയക്കി. പോലീസും എക്സൈസും പരാജയപ്പെട്ടിടത്തേക്കാണ് ബിഷപ്പ് സൂസപ്പാക്യം രംഗത്തിറങ്ങുന്നത്. കടലിലെ ഈ തീക്ഷണമായ ഒരു അവസ്ഥയോട് ഏറ്റുമുട്ടുന്ന ഈ തൊഴിലാളികൾ അവർക്ക് അതിന്റെ ക്ഷീണം തീർക്കാൻ വേണ്ടി അവരെ പലപ്പോഴും മദ്യപിക്കുക. അവരുടെ വിദ്യാഭ്യാസ കുറവും ഒക്കെ മറ്റ് സാമൂഹ്യ പിന്നോക്കാവസ്ഥകളും ഒക്കെ അതിന് പ്രേരകമായി അതിലേക്ക് പോയി. ഇതെല്ലാം ആപ്പട സാമൂഹികമായി അവരുടെ സഭയുടെ അംഗങ്ങളുടെ വിശ്വാസികളുടെ താളം തെറ്റിച്ചിരുന്ന ഒരു അവസ്ഥയിലാണ് ഇദ്ദേഹം ഈ ചുമതല ഏറ്റെടുക്കുന്നത്. അതുകൊണ്ട് തന്നെയായിരിക്കും അദ്ദേഹം അതിന് ഏറെ പരിഗണന കൊടുത്തു. ഞാൻ നേരത്തെ ദൂരദേശത്തിൽ ഇരിക്കുമ്പോഴും പിന്നീട് ഷൻ തുറക്കുമ്പോഴും ഒക്കെ ഞാൻ ഇതുമായിട്ട് ബന്ധപ്പെട്ട ഈ പ്രദേശങ്ങളിലൊക്കെ പോയിരുന്നു പൊഴുവർ അടക്കമുള്ള. അവിടെകളെല്ലാം വരുന്ന ഒരു സമയത്ത് വെളിയിൽ നിന്ന് ഒരാൾക്ക് ചെന്ന് ഈ പ്രശ്നം പരിഹരിക്കുക അസാധ്യമായിരുന്നു. അവിടെയാണ് ബിഷപ്പ് സൂസപ്പാക്യത്തിന്റെ ഒരു ഒരു മേന്മ എന്ന് പറയുന്നത് അദ്ദേഹം ആ തീരത്ത് നിന്നുള്ളത് തന്നെ ഒരു മത്സ്യത്തൊഴിലാളി കുടുംബത്തിൽ നിന്ന് വന്ന ഒരു വ്യക്തിയാണ്. ആ പ്രശ്നങ്ങളും അവരുടെ ഇടയിൽ എങ്ങനെ പ്രവർത്തിക്കണം അവരുടെ പ്രശ്നങ്ങളെ എത്ര നന്നായി അറിയാം അവരിൽ ഒരാളായി നിന്ന് പ്രവർത്തിക്കാൻ കഴിഞ്ഞു എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഒരു വിജയം. പോലീസ് മുതൽ മദ്യവർജന പ്രസ്ഥാനങ്ങളെ വരെ വർഷങ്ങളോളം കൂട്ടിയോജിപ്പിച്ചാണ് ഡോക്ടർ എം സൂസപ്പാക്യം അതിനറുതി വരുത്തിയത്. പൊഴിയൂർ ലഹരിമുക്തമായെങ്കിലും മറ്റു തീരങ്ങളിൽ മദ്യം വെല്ലുവിളിയായി തുടർന്നു. ഇനി എന്റെ വീട്ടിൽ എന്റെ അമ്മയുടെ എന്റെ ഭാര്യയുടെ എന്റെ മക്കളുടെ കണ്ണീര് ഈ മദ്യത്തിന്റെ പേരിൽ ഒഴുകുവാൻ ഞാൻ അനുവദിക്കില്ല എന്ന് പ്രതിജ്ഞ ഓരോ ബിഷപ്പുമാർക്കും എടുക്കണം.
[12:10]എ കെ ആന്റണിയുടെ ഭരണം ചാരായ നിരോധനം നടപ്പിലാക്കിയത് സഭയുടെ മദ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് അന്ന് ഊർജ്ജമായി. ആന്റണി മാറി പിന്നീട് മുഖ്യമന്ത്രിമാർ മാറി മാറി വന്നപ്പോഴും അയയുന്ന നയങ്ങളെ വീണ്ടും മുറുക്കാൻ ലത്തീൻ സഭയുടെ നായകത്വത്തിൽ മദ്യവിരുദ്ധ സമിതികൾ രംഗത്തിറങ്ങി. ചെറിയ കൂട്ടായ്മകൾ വലിയ പ്രസ്ഥാനമായി. മദ്യലഭ്യത ഉയർത്താനുള്ള എല്ലാ നീക്കങ്ങളിലും തിരിച്ചൽ ശക്തിയായി ഡോക്ടർ എം സൂസപ്പാക്യം നിലകൊണ്ടു. ഉന്നത നേതാക്കന്മാരെല്ലാം സമ്മതിച്ച ഒരു വസ്തുതയാണ് ഇന്ന് കേരളത്തിലെ ചെത്തിയെടുക്കുന്ന ആ കള്ള് 6000ത്തോളം മദ്യഷാപ്പുകളിൽ നിന്നുണ്ട്. അതിലെല്ലാം വിൽക്കുകയാണെങ്കിൽ ഒരു മണിക്കൂറിന്റെ വിൽപ്പനയ്ക്ക് പോലും തികയില്ല. അപ്പോഴ ഇപ്പോ 6000 പേർക്ക് ഇത് കൊടുത്തിരിക്കുകയാണ്. ലേലം വിളിച്ച് ഇവർ കൊടുക്കുകയാണ്. അപ്പൊ ഈ ഒരു മണിക്കൂർ കഴിഞ്ഞിട്ടുള്ള ബാക്കി കള്ള് ഇവിടെ എവിടെന്ന് ഉണ്ടാക്കും. ഇതൊക്കെയാണ് ഇവിടെ സംഭവിച്ചത്. ഗോഡൗണും സ്പിരിറ്റും മായക്കുമരുന്നും ഇതെല്ലാം ഉപയോഗിച്ചിട്ട് ഇതിന്റെ ചേരുവകളിൽ വ്യത്യാസം വരുമ്പോൾ അവിടെ എന്തു വരുന്നു? മദ്യ ദുരന്തങ്ങൾ സംഭവിക്കുന്നു.
[19:53]പ്രതീക്ഷകൾക്കപ്പുറം ഉയരാൻ എനിക്ക് സാധിച്ചിട്ടില്ല എന്ന വസ്തുത എങ്ങയോ കൂടി ഞാൻ അംഗീകരിക്കുന്നു. തന്റെ ദൈവത്തിന്റെ വിലയിരുത്തലുകൾക്ക് ഞാൻ എന്നെ തന്നെ പൂർണ്ണമായും വിട്ടുകൊടുക്കുന്നു. ഞാൻ നനഞ്ഞൊട്ടി വന്നു വെറുപ്പയോടെ പോകുന്നു.



