Thumbnail for njayar pallikkoodam ep 306.ഞായർ പള്ളിക്കൂടം.Dr.Gabriel Mar Gregorios,Dr.Arun B.Nair,Shanti Helpline  by Njayar Pallikkoodam

njayar pallikkoodam ep 306.ഞായർ പള്ളിക്കൂടം.Dr.Gabriel Mar Gregorios,Dr.Arun B.Nair,Shanti Helpline

Njayar Pallikkoodam

19m 3s1,463 words~8 min read
YouTube auto captions
Transcript source

YouTube auto captions

This transcript was extracted from YouTube's auto-generated caption track. The transcript below is server-rendered so it can be read, searched, cited, and shared without opening the original YouTube player.

Timestamped outline
Pull quotes
[0:14]അനുവാദം കിട്ടിയപാടെ ആമ ആ നിലം കുഴിക്കാനും അവിടെ കുത്തിമറിയാനും മണ്ണുവാരി ദേഹത്തേക്ക് എറിയാനും അവിടെയെല്ലാം വാരി വിതറാനും ഒക്കെ തുടങ്ങി.
[0:14]എത്ര ഘനത്ത പരാജയത്തിലും ഏറ്റവും ഒടുക്കം ഒരു ചെറിയ വിജയമെങ്കിലും നമ്മൾ പ്രതീക്ഷിക്കും.
[0:14]പെരിയെൽ എന്ന് പറഞ്ഞാൽ അതിന്റെ അർത്ഥം മുഖാമുഖം എന്നാണ് ദൈവത്തിനു മുഖാമുഖം എന്നാണ് ദൈവാഭിമുഖ്യം ദൈവാഭിമുഖ്യം എന്ന് വേണമെങ്കിലും അതിനെ നമുക്ക് പറയാൻ സാധിക്കും.
[0:14]എക്സാമിന്റെ എസ്പെഷ്യലി ആനുവൽ എക്സാമിന്റെ തലേന്ന് നമുക്ക് ഈ സ്പൈഡർ നോട്ട്സ് റിവൈസ് ചെയ്താൽ മാക്സിമം എഫിഷ്യൻസിയോടെ നമുക്ക് റിവിഷൻ കൊണ്ടുപോകാം.
Use this transcript
Related transcript hubs

[0:14]ആമ അബദ്ധത്തിൽ സിംഹത്തിന്റെ മുമ്പിൽ അകപ്പെട്ടുപോയതാണ്. വിശന്നിരുന്ന സിംഹം തന്നെ കൊന്നു തിന്നുമെന്ന് ആമയ്ക്ക് ഉറപ്പായി. താണു കിയണ സിംഹത്തോട് പറഞ്ഞു. അങ്ങ് എനിക്കൊരു 10 മിനിറ്റ് അനുവദിക്കണം. എന്നെ കൊന്നു തിന്നുന്നതിനുമുമ്പ് സിംഹം രാജാവല്ലേ ആമ ഇവിടെ അരും അനുവദിച്ചു. അനുവാദം കിട്ടിയപാടെ ആമ ആ നിലം കുഴിക്കാനും അവിടെ കുത്തിമറിയാനും മണ്ണുവാരി ദേഹത്തേക്ക് എറിയാനും അവിടെയെല്ലാം വാരി വിതറാനും ഒക്കെ തുടങ്ങി. പിന്നെ അല്പം കഴിഞ്ഞ് ശാന്തനായി മരണം കാത്ത് സിംഹത്തിനു മുമ്പിലേക്ക് നമസ്കരിച്ചു. സിംഹത്തിന് ആകെ ഒരു കൗതുകമായിരുന്നു നീ എന്താണ് ഇവിടെ ചെയ്തതെന്നായി ചോദ്യം. ആമ പറഞ്ഞു. എന്നെ കൊന്നു തന്നശേഷം അങ്ങ് എന്തായാലും എന്റെ തോട് ഇവിടെ ഉപേക്ഷിക്കും. എന്നെ കാണാതാകുന്നതോടെ എന്റെ വീട്ടുകാരും സുഹൃത്തുക്കളും ഒക്കെ അന്വേഷിച്ചിറങ്ങുകയും ഈ തോട് ഇവിടെ കണ്ടെത്തുകയും ഈ അന്തരീക്ഷം കാണുമ്പോൾ ഇവിടെ വലിയൊരു പോരാട്ടവും മൽപ്പിടിത്തവും ഒക്കെ നടന്ന് ധീരമായി ഞാൻ മരണം വരിച്ചു എന്ന് അവർ കരുതുന്നു. ദയനീയമായി ഞാൻ അങ്ങയുടെ ഭക്ഷണമായി തീർന്നതാണെന്ന് ഒരിക്കലും അവർ കരുതില്ല. എത്ര ഘനത്ത പരാജയത്തിലും ഏറ്റവും ഒടുക്കം ഒരു ചെറിയ വിജയമെങ്കിലും നമ്മൾ പ്രതീക്ഷിക്കും. ഞയർപ്പളിക്കൊടം ആരംഭിക്കുന്നു എല്ലാ കൂട്ടുകാർക്കും സ്വാഗതം. പെരിയെൽ എന്ന് പറഞ്ഞാൽ അതിന്റെ അർത്ഥം മുഖാമുഖം എന്നാണ് ദൈവത്തിനു മുഖാമുഖം എന്നാണ് ദൈവാഭിമുഖ്യം ദൈവാഭിമുഖ്യം എന്ന് വേണമെങ്കിലും അതിനെ നമുക്ക് പറയാൻ സാധിക്കും. എക്സാമിന്റെ എസ്പെഷ്യലി ആനുവൽ എക്സാമിന്റെ തലേന്ന് നമുക്ക് ഈ സ്പൈഡർ നോട്ട്സ് റിവൈസ് ചെയ്താൽ മാക്സിമം എഫിഷ്യൻസിയോടെ നമുക്ക് റിവിഷൻ കൊണ്ടുപോകാം.

[2:14]മൽപ്പിടിത്തത്തിൽ പരാജയപ്പെടാൻ ആരും ആഗ്രഹിക്കില്ല. പോരാട്ടം വിജയത്തിനുവേണ്ടി തന്നെയാണ്. ആർക്കും കീഴടക്കാൻ കഴിയുന്ന ശക്തിയെ തനിക്കുള്ളൂ എന്ന് കരുതുന്ന ചിലർ കീഴടക്കുന്ന ചിലപ്പോൾ അതിശക്തരായ ചിലരെ ആയിരിക്കാം. അതിശക്തരെന്ന് കരുതുന്ന ചിലരാകട്ടെ നിസ്സാരന്മാരുടെ അടുത്ത് പരാജയപ്പെട്ടു പോകാനും സാധ്യതയുണ്ട്. അങ്ങനെ ഒരു വിജയം ലഭിച്ചാൽ അത് നാലാൾ അറിയണമെന്ന് അവർ ആഗ്രഹിച്ചു പോകുന്നതും ഒരു തെറ്റല്ല സ്വാഭാവികമാണ്. അങ്ങനെയൊരാൾ വിശുദ്ധ വേദപുസ്തകത്തിൽ പഴയ നിയമത്തിലുണ്ട്. അബ്രഹാമിന്റെ മകനായ ഇസഹാക്കിന്റെ മകനായ യാക്കോബ് മനുഷ്യരോടും ദൈവത്തോടും മല്ലടിച്ച് വിജയിച്ച് യാക്കോബിന്റെ പേര് അവിടെ വെച്ച് ഇസ്രായേൽ എന്നായി മാറ്റപ്പെട്ടു. നമ്മുടെ പ്രിയപ്പെട്ട തിരുമേനി അപ്പച്ചൻ അഭി ഡോക്ടർ ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപോലിത്തൻറെ സന്ദേശത്തിലേക്ക് പെനീയേലിൽ ഒരു ഇസ്രായേൽ.

[3:21]ഞായർപ്പള്ളിക്കൂടത്തിലെ എന്റെ കൊച്ചു കൂട്ടുകാർക്ക് ക്രിസ്തുയേശുവിൽ സ്നേഹ വന്ദനം. പ്രിയപ്പെട്ട കുഞ്ഞുങ്ങളെ കൂട്ടുകാരെ. കഴിഞ്ഞ ഒരു ഞായറാഴ്ച നമ്മൾ ബെഥേൽ എന്ന സ്ഥലത്തെക്കുറിച്ചും ആ സ്ഥലത്തെ ഗോത്രപിതാവായ യാക്കോബിനുണ്ടായ ദൈവീകമായ അനുഭവത്തെക്കുറിച്ചും പ്രത്യേകിച്ച് നാം ചിന്തിക്കുകയുണ്ടായി. ബെഥേൽ ദൈവഭവനം ഇന്നാഗട്ടെ നമ്മളുടെ പ്രത്യേകമായ പഠനത്തിന് സ്വീകരിച്ചിരിക്കുന്നത് പെനീയേൽ എന്ന പേര് സംബന്ധിച്ചാണ്. അതിന്റെ ഉത്ഭവം അതിന്റെ അർത്ഥം അതിന്റെ പ്രസക്തി ഇതേ സംബന്ധിച്ച് നമുക്കൊന്ന് പ്രത്യേകമായി ചിന്തിക്കാം. ബെഥേൽ അനുഭവം യാക്കോബിനുണ്ടായതാണ്. പെനീയേൽ അനുഭവവും യാക്കോബിന്റെ ജീവിതത്തിലെ ഒരു അവസരമാണ്. ഒരു അനുഭവമാണ്. ബെഥേൽ അനുഭവം ഉണ്ടായത് കനാൻ നാട്ടിൽ നിന്ന് പിതാവായ ഇസഹാക്കിന്റെ ആജ്ഞ അനുസരിച്ച് യാക്കോബ് പദ്ദനാരമിലേക്ക് പോവുകയായിരുന്നു. എന്നാൽ ഇന്നത്തെ പാഠം പെനീയേൽ വരുന്നത് യാക്കോബ് പദ്ദനാരമിൽ നിന്ന് തിരിച്ച് കനാനിലേക്ക് പോകുന്ന വഴി ഉണ്ടായ ഒരു സംഭവം സംബന്ധിച്ചാണ്. പെനീയേൽ എന്ന് പറഞ്ഞാൽ അതിന്റെ അർത്ഥം മുഖാമുഖം എന്നാണ്. ദൈവത്തിനു മുഖാമുഖം എന്നാണ്. ദൈവാഭിമുഖ്യം ദൈവാഭിമുഖ്യം എന്ന് വേണമെങ്കിലും അതിനെ നമുക്ക് പറയാൻ സാധിക്കും. ഉല്പത്തിപുസ്തകം 32 ആം അധ്യായം 23 മുതൽ 32 വരെയും ഉള്ള വാക്യങ്ങളിലാണ് ഈ സംഭവം രേഖപ്പെടുത്തിയിരിക്കുന്നത്. പദ്ദനാരമിൽ നിന്ന് തിരികെ വരുമ്പോൾ ഒരു പ്രത്യേക സ്ഥാനത്ത് വരുന്നു. കുടുംബാംഗങ്ങളെ മുഴുവനും ഒരു നദി കടത്തി അക്കരെയാക്കി യാക്കോബ് തനിയെയായി ഇക്കരെ. അപ്പോഴാണ് ആ പുരുഷൻ വന്ന് യാക്കോബിനോട് രാത്രിയിൽ മൽപ്പിടുത്തം നടത്തുന്നത്. പുലർച്ച വരെ യാക്കോബുമായി മൽപ്പിടുത്തം നടത്തി. പക്ഷേ ജയിച്ചത് യാക്കോബായിരുന്നു. പുലർച്ചയായി വിഷസ്സായി പോകണം എന്ന് ആവശ്യപ്പെടുമ്പോൾ യാക്കോബ് ആ ആണിനോട് പുരുഷനോട് പറഞ്ഞു. എന്നെ നീ അനുഗ്രഹിച്ച് പോയാൽ മതി അപ്പോഴേക്കും യാക്കോബിനു മനസ്സിലായി ഇതൊരു സാധാരണ മനുഷ്യനല്ല പിന്നെയോ ദൈവദൂതനാണ് ദൈവം തന്നെയാണ്. യാക്കോബ് പറയുകയാണ് അയ്യോ ഞാൻ ദൈവത്തെ മുഖാമുഖം കണ്ടല്ലോ എങ്കിലും അതെന്നെ കുഴപ്പമൊന്നും വരുത്തിയില്ല ഞാൻ ഇപ്പോഴും ജീവിച്ചിരിക്കുന്നു. ദൈവത്തെ ഞാൻ മുഖാമുഖം കണ്ടു. അതുകൊണ്ട് മുഖാമുഖം ദൈവത്തിനു മുഖാമുഖം കണ്ട ആ സ്ഥലത്തിന് പെനീയേൽ എന്ന് പേരായി.

[7:07]അങ്ങനെ ദൈവത്തോട് ദൈവദൂതനോട് മൽപ്പിടുത്തം നടത്തി. അല്ല അത് സാധാരണ പുരുഷനായിയാണ് അവൻ കണ്ടത്. മനുഷ്യരോട് പോരാട പോരാട്ടം നടത്തി മൽപ്പിടുത്തം നടത്തി അവൻ ജയിച്ചു. അതുകൊണ്ട് ആ സ്ഥലത്തിനെ പെനീയേൽ എന്നായി. ദൈവത്തെ ദൈവം ദൈവത്തോട് തന്നെ അനുഗ്രഹിക്കണമെന്ന് ദൈവദൂതനോട് അനുഗ്രഹിക്കണമെന്ന് ആവശ്യപ്പെടുമ്പോൾ ദൈവദൂതൻ അവനെ അനുഗ്രഹിച്ചതായി കാണുന്നു. പക്ഷേ ഒരു കാര്യവും കൂടെ അവിടെ സംഭവിച്ചു. യാക്കോബിന് ഒരു പുതിയ പേര് കിട്ടി.

[7:54]ആ പേരെന്തെന്നോ ഇസ്രായേൽ എന്ന് പേര് വന്നു. ഇസ്രായേൽ എന്ന പേര് അതിന്റെ അർത്ഥം ദൈവദൂതനോട് ദൈവത്തോട് പോരാടി ജയിച്ചവൻ എന്ന അർത്ഥത്തിലാണ് ഇസ്രായേൽ എന്ന് പേര് അവനെ ലഭിച്ചത്. അങ്ങനെ യാക്കോബിന് ഒരു പുതിയ അനുഭവം ആ അനുഭവം ഉണ്ടായ സ്ഥലത്തിന് പെനീയേൽ ആ അനുഭവത്തിലേക്ക് യാക്കോബ് ഉയർന്നു വരുവാൻ കാരണമായി തീർന്നു. പോരാട്ടം നടത്തിയെന്ന് പറഞ്ഞാൽ അതിന്റെ അർത്ഥം മൽപ്പിടുത്തം നടത്തിയെന്ന് പറഞ്ഞാൽ അതിന്റെ അർത്ഥം തിന്മയോടെ ദൈവത്തിന് ഇഷ്ടമല്ലാത്തത് ദൈവഹിതപ്രകാരമല്ലാത്തത് അത് എന്തെല്ലാമുണ്ടോ അതിനോടല്ലം പോരാടി എന്നാണ് അതിന്റെ അർത്ഥം. അങ്ങനെ തിന്മയോടെ പോരാടി ജയിച്ച് ദൈവീകമായ കൃപ ലഭിച്ചവനാണ് യാക്കോബ്. അതുകൊണ്ടാണ് അവരെ ദൈവത്തോട് പോരാടി ജയിച്ചവർ എന്ന അർത്ഥത്തിൽ ഇസ്രായേൽ എന്ന് പേരായത്. പിൽക്കാലത്ത് അത് സന്തതി പരമ്പര ഇസ്രായേൽ ജനം എന്ന് പേരുണ്ടായി എന്ന് നമുക്ക് അറിയാവുന്നതാണല്ലോ. ആ സംഭവിച്ച സ്ഥലവും കനാൻ ദേശവും ഇസ്രായേൽ എന്ന് പേരായി എന്നും നമുക്കറിയാം. ദൈവത്തിന്റെ അനുഗ്രഹം സവിശേഷമായി ദൈവദൂതനിലൂടെ പ്രാപിക്കുവാൻ ദൈവം കൃപ ചെയ്ത ഒരു മഹാ പുരുഷനായിരുന്നു യാക്കോബ് ഗോത്രപിതാവായ യാക്കോബ് എന്നും നാം കാണുകയാണ്. കുഞ്ഞുങ്ങളെ പെനീയേൽ ദൈവാഭിമുഖ്യമായി ദൈവത്തെ മുഖാമുഖം കണ്ടു. അങ്ങനെയാണ് ആ സ്ഥലത്തിന് പേര് വന്നത്. അങ്ങനെയാണ് ആ അനുഭവവും. നമ്മളുടെ മനസ്സും നമ്മുടെ ചിന്തയും അങ്ങനെ ദൈവീകമായി ഉയരുവാനും ദൈവാഭിമുഖമായി ജീവിതക്രമം ഉണ്ടാകുവാനും ദൈവം തമ്പുരാൻ നാം എല്ലാവരെയും സഹായിക്കുമാറാകട്ടെ.

[11:53]പരീക്ഷകൾ തുടങ്ങി കഴിഞ്ഞു അല്ലേ കൂട്ടുകാരെ. ഒരു വർഷം പഠിച്ചതെല്ലാം വളരെ എളുപ്പത്തിൽ ഓർത്തെടുത്ത് നന്നായി പരീക്ഷ എഴുതുന്നതിനെക്കുറിച്ചാണ് നമ്മൾ കഴിഞ്ഞയാഴ്ച പറഞ്ഞു തുടങ്ങിയത്. പരീക്ഷയൊക്കെ കഴിഞ്ഞ് കരഞ്ഞ് കലങ്ങിയ കണ്ണുകളോടെ വീട്ടിലേക്ക് പോകുന്നതിനേക്കാൾ നല്ലത് ചിരിച്ച് സന്തോഷമായി പോകുന്നതല്ലേ. ഇന്ന് പറഞ്ഞു തരുന്നത് ഇന്നത്തേക്കു മാത്രമല്ല അടുത്ത വർഷങ്ങളിലും ഒക്കെ പ്രയോജനമുള്ളതാണ്. ലെസൻ ഫോർ ലിവിങ്ങിൽ തുടരുന്നു. ഈസി റിവിഷൻ. നമസ്കാരം പ്രിയപ്പെട്ട കൂട്ടുകാരെ നമ്മൾ പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുക്കുമ്പോൾ റിവൈസ് ചെയ്യുന്ന കാര്യത്തെക്കുറിച്ചാണ് നമ്മൾ കഴിഞ്ഞയാഴ്ച സംസാരിച്ചത്. റിവിഷൻ കൂടുതൽ ഫലപ്രദമാക്കാനുള്ള ഒന്ന് രണ്ട് മെത്തേഡ്സ് ഞാൻ പറയാം. സ്പൈഡർ നോട്ട്സ് അല്ലെങ്കിൽ ചിലന്തിക്കുറിപ്പുകൾ എന്ന് പറഞ്ഞ ഒരു മെത്തേഡ് ഉണ്ട്. അതായത് നമ്മൾ പഠിക്കുന്ന സമയത്ത് എ ഫോർ സൈസിലുള്ള പേപ്പർ റൈറ്റ് സൈഡിൽ വെച്ചേക്കണം. ആ പേപ്പറിന്റെ നടുക്കോട്ട് നമ്മൾ പഠിക്കുന്ന ആ ടോപ്പിക്കിന്റെ ടൈറ്റിൽ മാത്രം എഴുതുക. ഇപ്പോൾ രണ്ടാം ലോകമഹായുദ്ധം സെക്കൻഡ് വേൾഡ് വാർ അതാണ് നമ്മൾ പഠിക്കുന്നതെങ്കിൽ സെക്കൻഡ് വേൾഡ് വാർ എന്ന് നമ്മൾ നടുക്കോട്ട് നീലമഷിയിൽ എഴുതാം. അതിന്റെ ചുറ്റും ഒരു വട്ടം വരയ്ക്കാം. വട്ടത്തിൽ നിന്ന് മുകളിലോട്ട് നാലു വര താഴോട്ട് നാല് വര. ഈ ഓരോ വരയുടെയും അറ്റത്ത് ആ ടോപ്പിക്കുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ചില പോയിന്റുകൾ മാത്രം നമുക്കൊന്ന് എഴുതി വെക്കാം. ഉദാഹരണം പറഞ്ഞാൽ ഇപ്പോൾ ആദ്യത്തെ വരയുടെ സൈഡിൽ 1939 ടു 1945 എന്ന് എഴുതി വെക്കാം. അതായത് 1939 ൽ തുടങ്ങി 1945 ൽ തീരുകയാണ് സെക്കൻഡ് വേൾഡ് വാർ ചെയ്തതെന്നർത്ഥം. രണ്ടാമത്തെ വരയിൽ ഈ സെക്കൻഡ് വേൾഡ് വാറിൽ രണ്ട് സൈഡിലുമായി അണിനിരന്ന രാജ്യങ്ങളുടെ പേരെഴുതാം. അങ്ങനെ ആ ഒരു പഠിക്കുന്ന വിഷയം എന്തോ അതുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ഡേറ്റുകൾ ഇവന്റ്സ് ആളുകളുടെ പേര് ഫോർമുലാസ് ഇക്വേഷൻസ് ചിലപ്പോൾ ചെറിയ ചില ഡയഗ്രാംസ് ചില സംഖ്യകൾ ഇങ്ങനെ എന്തു വേണമെങ്കിലും നമ്മൾ ഈ സ്പൈഡർ നോട്ട്സിൽ എഴുതാം. ഈ സ്പൈഡർ നോട്ട്സിന്റെ പ്രത്യേകത എന്താണെന്ന് വെച്ചാൽ ഇങ്ങനെ എഴുതിക്കഴിഞ്ഞാൽ പെട്ടെന്ന് നമുക്ക് റിവൈസ് ചെയ്യാൻ പറ്റും. പിറ്റേന്ന് രാവിലെ നമ്മൾ ഈ സ്പൈഡർ നോട്ട്സ് തയ്യാറാക്കി പഠിച്ചതിന്റെ നെക്സ്റ്റ് ഡേ രാവിലെ ഈ പേപ്പർ എടുത്ത് ജസ്റ്റ് ഒന്നുകൂടെ ഒന്ന് ഗ്ലാൻസ് ചെയ്യുക. ഗ്ലാൻസ് ചെയ്തിട്ട് തന്നെ ഒന്ന് പറഞ്ഞു നോക്കാം. മറ്റൊരാളെ പഠിപ്പിക്കുന്ന രീതിയിൽ തന്നെ ഒന്ന് പറഞ്ഞു നോക്കാം. അങ്ങനെ പറഞ്ഞു നോക്കുമ്പോഴേക്കും കുറെ കാര്യങ്ങളൊക്കെ ഓർമ്മ വരും. ഓർമ്മ വരാത്ത കാര്യങ്ങൾ എനിക്കത് ഓർമ്മയില്ല എന്ന ബോധത്തോടെ ഒന്നുകൂടെ ടെക്സ്റ്റ് എടുത്ത് ഒന്ന് വായിക്കുക. അങ്ങനെ വായിച്ചു കഴിഞ്ഞാൽ പിന്നെ ജീവിതത്തിൽ ആ സംഗതി മറക്കില്ല എന്നുള്ളതാണ്. അതുപോലെ ഈ സ്പൈഡർ നോട്ട്സ് കളഞ്ഞു പോകരുത് ഇതെല്ലാം സൂക്ഷിച്ചു വെക്കണം. കാരണം നമ്മുടെ പബ്ലിക് എക്സാമിന്റെ തലേന്ന് ഈ സ്പൈഡർ നോട്ട്സ് മാത്രം റിവൈസ് ചെയ്താൽ മതി. പബ്ലിക് എക്സാമിന്റെ തലയിൽ നിന്ന് ഒരു വർഷത്തെ മൊത്തം പാഠ്യവിഷയങ്ങൾ നമുക്ക് പഠിക്കണം റിവൈസ് ചെയ്യണം. ഇത് മണിക്കൂറുകളോളം എടുത്ത് റിവൈസ് ചെയ്യാ എന്ന് പറഞ്ഞാൽ ബുദ്ധിമുട്ടായിരിക്കും. ആ ടെക്സ്റ്റ് ബുക്ക് ഒക്കെ എടുത്ത് ആദ്യം തൊട്ട് വായിക്കുക പ്രയാസമായിരിക്കും. ലീനിയർ ആയിട്ടുള്ള നോട്ട്സ് എടുത്ത് ആദ്യം തൊട്ട് വായിക്കുന്ന പ്രയാസമായിരിക്കും. എന്നാൽ ഈ സ്പൈഡർ നോട്ട്സ് ആക്കി വെച്ചാൽ റിവിഷൻ വളരെ എളുപ്പമാകും. കാരണം നമ്മൾ ഈ സ്പൈഡർ നോട്ട്സ് ഓരോന്ന് എടുത്ത് ഒന്ന് നോക്കുന്നു ജസ്റ്റ് ഒന്ന് പറഞ്ഞു നോക്കുന്നു. ഓർമ്മയില്ലാത്ത കാര്യങ്ങൾ വീണ്ടും ടെക്സ്റ്റിൽ അന്നേരം ഒന്ന് നോക്കുന്നു ക്ലിയർ ചെയ്യുന്നു പോകുന്നു. അപ്പോ ശരിക്കും ഈ ലീനിയർ നോട്ട്സ് റിവൈസ് ചെയ്യുന്നതിന്റെ 10 ഇരട്ടി വേഗതയിൽ 10 ടൈംസ് സ്പീഡിൽ നമുക്ക് ഈ സ്പൈഡർ നോട്ട്സിനെ റിവൈസ് ചെയ്യാം. അപ്പോ സാധാരണ ഒരു ലീനിയർ നോട്ട്സ് വായിച്ചു തീർക്കുന്നതിന്റെ 10 ഇരട്ടി ടോപ്പിക്സ് നമുക്ക് ഒറ്റ ദിവസം കൊണ്ട് വായിച്ചു തീർക്കാം. അപ്പോ എക്സാമിന്റെ എസ്പെഷ്യലി ആനുവൽ എക്സാമിന്റെ തലേന്ന് നമുക്ക് ഈ സ്പൈഡർ നോട്ട്സ് റിവൈസ് ചെയ്താൽ മാക്സിമം എഫിഷ്യൻസിയോടെ നമുക്ക് റിവിഷൻ കൊണ്ടുപോകാം. ഇനി പല കൂട്ടുകാരും പറയാറുണ്ട് ഈ പരീക്ഷയുടെ അന്ന് രാവിലെ വല്ലാത്ത ടെൻഷൻ ആണ് പേടിയാണ് ഔട്ട് ഓഫ് സിലബസ് ക്വസ്റ്റ്യൻസ് വരുമോ എന്നുള്ള സംശയങ്ങളാണ് അല്ലെങ്കിൽ പഠിച്ച കാര്യങ്ങൾ മറന്നു പോകുമോ അങ്ങനെ പല ആശങ്കകളുണ്ട്. ഇത്തരം ആശങ്കകൾ ഉള്ളവർക്ക് ആ പരീക്ഷാ പേടി മാറ്റാനുള്ള ഒരു ചെറിയ ഒരു എക്സർസൈസ് ഞാൻ പറയാം. ഇതിനെ നമ്മൾ ലേറ്റന്റ് ലേണിങ് ടെക്നിക്ക് എന്ന് പറയും. അതായത് നമ്മൾ രാത്രിയിൽ ഉറങ്ങാൻ കിടക്കുകയാണ്. കണ്ണടച്ചു കിടന്നുകൊണ്ട് സുഖമായിട്ട് ഉറങ്ങുന്നു. അങ്ങനെ ഉറങ്ങാൻ കിടക്കുമ്പോൾ ഒരുപാട് ചിന്തകൾ മനസ്സിലോട്ട് ഇങ്ങനെ വരും. ആ ചിന്തകളൊക്കെ മാറി മനസ്സൊന്ന് ശാന്തമാകാനും ഈ പരീക്ഷ നന്നായി എഴുതാൻ പറ്റുന്ന ഒരു കോൺഫിഡൻസ് വരുത്താനുമാണ് ഈ ഒരു എക്സർസൈസ്. നമ്മൾ കണ്ണടച്ചു കിടന്നുകൊണ്ട് ഒരു പച്ച പുൽമേട്ടിൽ ഇങ്ങനെ ഒറ്റയ്ക്ക് മലർന്നു കിടക്കുന്നതായിട്ട് മനസ്സിൽ കാണാം. മഴത്തുള്ളികൾ ഇങ്ങനെ ചിതറി വീഴുന്നു. ശരീരത്തിന്റെ ഓരോ ഭാഗമായിട്ട് ഇങ്ങനെ ആ മഴയുടെ തണുപ്പ് ഇങ്ങനെ സ്പ്രെഡ് ചെയ്ത് വരുന്നത് മനസ്സിൽ ഇമാജിൻ ചെയ്യാം. അങ്ങനെ ശരീരം മൊത്തം തണുത്ത് പൂർണമായിട്ടും റിലാക്സ്ഡ് ആവുന്നതായിട്ട് അറിയാം. അത് കഴിഞ്ഞിട്ട് നമ്മൾ എക്സാം നടക്കുന്ന ദിവസം എക്സാം ഹോളിലേക്ക് നടക്കുന്നതും മനസ്സിൽ വിഷ്വലൈസ് ചെയ്യാം. അങ്ങനെ എക്സാം ഹോളിലേക്ക് നടന്നുചെന്നു നമ്മുടെ റൂം ഒക്കെ കണ്ടുപിടിച്ചു നമ്മുടെ സീറ്റ് കണ്ടുപിടിച്ച് അവിടെ പോയി ഇരുന്നു ചുറ്റും നോക്കുമ്പോൾ നമ്മുടെ കൂട്ടുകാരൊക്കെ ഉണ്ട് എല്ലാവരും സന്തോഷത്തോടെ ചിരിച്ചുകൊണ്ടിരിക്കുകയാണ് നമ്മളും അവരെ നോക്കി ചിരിക്കുന്നു. കുറച്ചു കഴിയുമ്പോൾ ക്വസ്റ്റ്യൻ പേപ്പറും ആൻസർ ഷീറ്റും സൂപ്പർവൈസർ കൊണ്ട് തരുന്നു. നമ്മൾ ആ ക്വസ്റ്റ്യൻ പേപ്പർ വായിച്ചു നോക്കുകയാണ്. നന്നായി അറിയാവുന്ന ചോദ്യങ്ങളാണ് എല്ലാത്തിനും ഉത്തരം നമുക്കറിയാം. അപ്പോ നല്ല സന്തോഷത്തോടെ നമ്മൾ എല്ലാത്തിനും ആൻസർ എഴുതുന്നതായിട്ട് മനസ്സിൽ വിഷ്വലൈസ് ചെയ്യാം. അങ്ങനെ എഴുതി എല്ലാ ചോദ്യങ്ങളും നന്നായി ഉത്തരം എഴുതി നല്ല കോൺഫിഡന്റ് ആയിട്ട് എഴുതി സന്തോഷത്തോടെ നമ്മൾ ആൻസർ ഷീറ്റ് സൂപ്പർവൈസറിന് മടക്കി കൊടുക്കുന്നു. എന്നിട്ട് നന്നായി പരീക്ഷ എഴുതിയ സന്തോഷത്തിൽ ചിരിച്ചുകൊണ്ട് നമ്മൾ ആ റൂമിൽ നിന്ന് പുറത്തേക്ക് വരുന്ന മനസ്സിൽ കാണാം. പരീക്ഷ നന്നായി എഴുതിയതിന്റെ സന്തോഷത്തിൽ ചിരിച്ചുകൊണ്ട് നിൽക്കുന്ന നമ്മുടെ മുഖത്തിന്റെ ക്ലോസപ്പ് മനസ്സിൽ വിഷ്വലൈസ് ചെയ്ത് പതിയെ അങ്ങ് ഉറങ്ങാം. നമ്മൾ രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ അവസാനം ചിന്തിക്കുന്ന കാര്യമായിരിക്കും രാവിലെ ഉണരുമ്പോൾ നമ്മളെ ആദ്യം സ്വാഗതം ചെയ്യുന്നത്. അപ്പൊ നമ്മൾ ഈ രീതിയിൽ നമ്മൾ ചിരിച്ചുകൊണ്ട് നിൽക്കുന്ന മുഖം വിഷ്വലൈസ് ചെയ്തുകൊണ്ട് ഉറങ്ങുമ്പോൾ രാവിലെ എഴുന്നേൽക്കുമ്പോൾ നല്ല കോൺഫിഡന്റ് ആയിരിക്കും. പരീക്ഷ നന്നായി എഴുതാനുള്ള ആത്മവിശ്വാസം ഉണ്ടാകും. അപ്പൊ പരീക്ഷ എഴുതുന്ന എല്ലാ കൂട്ടുകാർക്കും വിഷിങ് യു ഓൾ ദി ബെസ്റ്റ് നന്നായി എഴുതുക. പരീക്ഷ ആസ്വദിച്ച് എഴുതുക കാരണം പരീക്ഷ ഒരു യുദ്ധമല്ല പരീക്ഷ നമ്മുടെ നെക്സ്റ്റ് ലെവലിലേക്കുള്ള പ്രോഗ്രസിനുള്ള ഒരു എസൻഷ്യൽ എന്റിറ്റിയാണ്. അപ്പോ എല്ലാവർക്കും ഹൃദയം നിറഞ്ഞ വിജയാശംസകൾ.

[17:54]ക്വസ്റ്റ്യൻ ടൈം

[17:59]ക്വസ്റ്റ്യൻ ടൈമിൽ നിന്ന് ആദ്യം കഴിഞ്ഞ ആഴ്ചയിലെ ചോദ്യം അതിന്റെ ഉത്തരം. ബെഥേലിന്റെ പഴയ പേര് എന്തായിരുന്നു? ലൂസ് എന്നാകും. എല്ലാ കൂട്ടുകാരുടെയും ഉത്തരം ശരിയാണ് അല്ലേ. അപ്പോൾ നമുക്ക് ഇന്നത്തെ ചോദ്യം എന്താണെന്ന് നോക്കാം. യാക്കോബിന് പെനീയേലിൽ ലഭിച്ച പുതിയ പേര് എന്താണ്. ഈസി ക്വസ്റ്റ്യൻ ഇപ്പോൾ തന്നെ എല്ലാ കൂട്ടുകാരും നിങ്ങളുടെ ടീം ലീഡേഴ്സിന് ഉത്തരങ്ങൾ അയക്കുക. ഞായർ പള്ളിക്കൂടത്തിന്റെ ഇന്നത്തെ സമയം അവസാനിക്കുകയാണ്. എല്ലാവരുടെയും അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്താം. തിരുവനന്തപുരത്തേക്ക് വിളിക്കുന്നവർ 2713100 എന്ന ഫോൺ നമ്പർ ഓർത്തു വയ്ക്കുക. ഞായർപ്പള്ളിക്കൂടം എല്ലാ ഞായറാഴ്ചയും ഇന്ത്യൻ സമയം രാവിലെ 7 മണിക്ക് ലൈവാണ്. പിന്നീട് 11:30 ന് ഒ എസ് എസ് എ ഐ ബോധനം ചാനലിലും ossabodanom.org എന്ന വെബ്സൈറ്റിലും ലഭ്യമാണ്. വൈകിട്ട് 7 മണിക്ക് ഗ്രിഗോറിയൻ ടിവിയിലും ലഭ്യമാണ്. വിവിധ ഫേസ്ബുക്ക് പേജുകളിലും ലഭ്യമാണ്. മുടങ്ങാതെ കാണണം ഷെയർ ചെയ്യണം സബ്സ്ക്രൈബ് ചെയ്യണം അടുത്ത ആഴ്ച കാണാൻ ആശംസിച്ചുകൊണ്ട് ചാറ്റൻ സന്തോഷ് ബൈ പറയുന്നു എല്ലാ കൂട്ടുകാരെയും ദൈവം അനുഗ്രഹിക്കട്ടെ.

Need another transcript?

Paste any YouTube URL to get a clean transcript in seconds.

Get a Transcript