Thumbnail for HIS GRACE MOST REV. DR. SOOSAPAKIAM. M, ARCHBISHOP OF TRIVANDRUM by Trivandrum Social Service Society

HIS GRACE MOST REV. DR. SOOSAPAKIAM. M, ARCHBISHOP OF TRIVANDRUM

Trivandrum Social Service Society

6m 26s458 words~3 min read
YouTube auto captions
Transcript source

YouTube auto captions

This transcript was extracted from YouTube's auto-generated caption track. The transcript below is server-rendered so it can be read, searched, cited, and shared without opening the original YouTube player.

Pull quotes
[1:09]ഇത് പാപങ്ങളുടെ പിതാവ് ക്രിസ്തീയ ചൈതന്യത്തിന്റെ നിറവായും ആത്മീയ ജീവിതത്തിന്റെ കാവൽമാലാഖയായും അഞ്ചു പതിറ്റാണ്ടുകളായി വിശ്വാസ സമൂഹത്തിൽ സ്നേഹസാന്നിധ്യമായി മാറുന്നു.
[1:09]വിശ്വാസ സമൂഹത്തിന്റെ തലപ്പത്ത് പിതാവ് സ്വയം കൃതനാകുമ്പോൾ അത് ഒരു ദൈവനയോഗമാണെന്ന് നമ്മൾ തിരിച്ചറിയുന്നു.
[1:09]വറുതിയും ആശങ്കയും വിട്ടൊഴിയാത്ത തെക്കൻ തിരുവിതാംകൂറിലെ തീരദേശ ഗ്രാമമായ മാർത്താണ്ഡം തുറയിൽ ലളിത ജീവിതം നയിച്ചിരുന്ന മാതാപിതാക്കൾക്ക് പിറന്ന സൂസപാക്യം ദൈവനയോഗം ശിരസ്സാവഹിച്ചുകൊണ്ടാണ് വളർന്നത്.
[1:09]ദാരിദ്ര്യത്തെ വെല്ലാൻ പ്രാർത്ഥനയും ജീവിതത്തെ വെല്ലാൻ സ്നേഹവുമാണ് ആയുധങ്ങൾ എന്ന് പഠിച്ച ബാല്യം.
Use this transcript
Related transcript hubs

[0:01]Thanks to the Almighty God. Our sincere thanks to H.E. Bishop Paul Hinder. Thanks to the Almighty God. Remembrance of our late Bishops, Rt. Rev. Dr. Vincent Derera, Rt. Rev. Dr. Peter Bernard Pereira, Rt. Rev. Dr. A. B. Jacob of Cap. Remembrance of Rt. Rev. Dr. Christudas R. Our Auxiliary Bishop. Social Action Ministry Presents. An empathetic father of the poor. Script, Mr. Yesudas William. Designing and Editing, Mrs. Shirley, TSSS Computer DVN. Sounds, Mrs. Jennifer Jerry. Collections, Mr. Augustine Kanippilly Jeevanam Velichavum. Advisor, Fr. Lenin Raj T. Director, TSSS. Direction, Mr. Clement Rosario.

[1:09]കാരുണ്യത്തിന്റെ ഹൃദയവികാരം പ്രതിഫലിപ്പിക്കുന്ന മുഖം. ലാളിത്യത്തിന്റെ ആൾരൂപം സ്നേഹം കടലോളം. ഇത് പാപങ്ങളുടെ പിതാവ് ക്രിസ്തീയ ചൈതന്യത്തിന്റെ നിറവായും ആത്മീയ ജീവിതത്തിന്റെ കാവൽമാലാഖയായും അഞ്ചു പതിറ്റാണ്ടുകളായി വിശ്വാസ സമൂഹത്തിൽ സ്നേഹസാന്നിധ്യമായി മാറുന്നു. അതിരൂപത മെത്രാപോലിത ഡോക്ടർ സൂസപാക്യം. വിശ്വാസ സമൂഹത്തിന്റെ തലപ്പത്ത് പിതാവ് സ്വയം കൃതനാകുമ്പോൾ അത് ഒരു ദൈവനയോഗമാണെന്ന് നമ്മൾ തിരിച്ചറിയുന്നു. അതെ ഇതൊരു ദേവേച്ച തന്നെയാണ്. വറുതിയും ആശങ്കയും വിട്ടൊഴിയാത്ത തെക്കൻ തിരുവിതാംകൂറിലെ തീരദേശ ഗ്രാമമായ മാർത്താണ്ഡം തുറയിൽ ലളിത ജീവിതം നയിച്ചിരുന്ന മാതാപിതാക്കൾക്ക് പിറന്ന സൂസപാക്യം ദൈവനയോഗം ശിരസ്സാവഹിച്ചുകൊണ്ടാണ് വളർന്നത്. ദാരിദ്ര്യത്തെ വെല്ലാൻ പ്രാർത്ഥനയും ജീവിതത്തെ വെല്ലാൻ സ്നേഹവുമാണ് ആയുധങ്ങൾ എന്ന് പഠിച്ച ബാല്യം. എളിമയും സ്നേഹവും തുറന്നു വെച്ച അമ്മ ഇവർ രണ്ടും ആദ്യ പാഠപുസ്തകങ്ങളായി. എഴുതുവാനും വായിക്കുവാനും സംഘടിപ്പിക്കുവാനും കഴിവുണ്ടായിരുന്ന പിതാവിൻറെ അച്ഛൻറെ പ്രവർത്തനമായിരുന്നു അടിസ്ഥാന ക്രൈസ്തവ സമൂഹങ്ങൾ കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹത്തെ സ്വാധീനിച്ചത്. മാർത്താണ്ഡൻ തുറയിലെ തണുത്ത കടൽക്കാറ്റും കടൽക്കാറ്റിന്റെ ഇരമ്പലും അരമനക്കുള്ളിൽ ഇരിക്കുമ്പോഴും പിതാവിൻറെ മനസ്സിൽ നിറയാറുണ്ട്. തന്റെ ജനത്തെ നയിക്കാൻ കടൽതീരത്ത് നിന്നും അവരിൽ ഒരാളായി ക്രിസ്തു തന്നിലേക്ക് കൂട്ടിക്കൊണ്ടു വന്നത് പോലെയാണ്. പിതാവിൻറെ കണ്ണുകളിലെ ആർദ്രതയും മുഖത്തെ ആത്മീയ ചൈതന്യവും ജീവിത ലാളിത്യവും നമ്മൾ കാണുന്നത്. മരിയ കലിസ്റ്റയുടെയും ത്രേസ്സമ്മയുടെയും മകനായി മാർത്താണ്ഡൻ തുറയിലെ തീരദേശ ഗ്രാമത്തിൽ പിറന്ന സൂസപാക്യം പിതാവ് ദൈവിളി ഏറ്റുവാങ്ങിക്കൊണ്ട് 24-ാം വയസ്സിൽ അഭിവന്ദ്യ പീറ്റർ ബെർണാർഡ് പെരേരാ പിതാവിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. 1980-ൽ തിരുവനന്തപുരം രൂപതയിലെ സഹമെത്രാനായി ചുമതലയേറ്റെടുത്തതിലൂടെ പാവനമായ തൻറെ ആത്മീയ ജീവിതത്തിൽ ഒരു ചുവടുകൂടെ താണ്ടുകയായിരുന്നു അദ്ദേഹം. 1990-ൽ രൂപതയുടെ അഡ്മിനിസ്ട്രേറ്ററായും 1991-ൽ ബിഷപ്പായും സൂസപാക്യം പിതാവ് ചുമതലയേറ്റു. 2004-ൽ അരു അതിരൂപത മെത്രാപോലിത്തയായി ചുമതലയേറ്റതോടെ പ്രേക്ഷിത ജീവിതത്തിലെ മറ്റൊരു നാഴിക കല്ലാണ് അദ്ദേഹം പിന്നിടുന്നത്. 2004-ൽ കെസിബിസിയുടെ അംഗത്വവും 2017-ൽ കെസിബിസിയുടെ പ്രസിഡന്റുമായി പിതാവിനെ ചുമതലയേൽപ്പിച്ചു. ഇത് അദ്ദേഹത്തിന്റെ പൗരോഹിത്യ ജീവിതത്തിനും സാമൂഹ്യ പ്രതിബദ്ധതയ്ക്കും ഉള്ള അംഗീകാരമായി. ഇപ്പോൾ മൂന്നാം തവണയും കെആർഎൽസിസിയുടെ പ്രസിഡന്റായി തുടരുന്നു. പിതാവിൻറെ സാമൂഹ്യ വീക്ഷണത്തിനും പ്രതിബദ്ധതയ്ക്കും മനുഷ്യസ്നേഹത്തിന്റെ കരുതിലിനുമായി രൂപതയിലാകെ പടർന്നു പന്തലിച്ചു നിൽക്കുന്ന സ്നേഹത്തിന്റെ അടയാളങ്ങൾ നിരവധിയാണ്. അശരണർക്കും നിരാലംബർക്കും മനോ വൈകല്യമുള്ളവർക്കും വാർദ്ധക്യത്തിൽ ഒറ്റപ്പെട്ടു പോകുന്നവർക്കും ആകാശപ്പറവകൾ ചിറകൊടുക്കി നിൽക്കുന്നത് വെട്ടുകാടിലാണ്. അമ്മയുടെ കരുതലും അച്ഛന്റെ കാർക്കശ്യവും സമന്വയിപ്പിക്കുന്ന സ്വഭാവവിശേഷതകളുള്ള പിതാവിന്റെ ഇമ്പം പോലെയാണ് മൺവിളയിലെ സാധന. മാനസിക വൈകല്യമുള്ളവരെ ഇവിടെ സംരക്ഷിക്കുന്നു. നമ്മുടെ സമൂഹത്തെ കാർന്നുതിന്നുന്ന മദ്യവിപത്തിനെതിരെയുള്ള പടപ്പുറപ്പാട് പിതാവ് ഇന്നും തുടരുന്നു. പൊഴിയൂരിലെ മദ്യകേന്ദ്രങ്ങൾ നിർജ്ജീവമാക്കിക്കൊണ്ട് നടത്തുന്ന സാമൂഹ്യ മുന്നേറ്റം കേരളത്തിലെ തീരപ്രദേശ ഗ്രാമങ്ങളിലെല്ലാം മാറ്റി ലയിച്ചു കൊണ്ടു. തുടർന്ന് മാനുഷിക മൂല്യങ്ങളെ മുറുകെ പിടിച്ചു കൊണ്ടുള്ള വൃദ്ധസദനങ്ങൾ കെയർ ഹോമുകൾ ബക്കീത സിസ്റ്റേഴ്സ് ഓഫ് ഹാൻഡ്മെയ്ഡ് ഓഫ് ഹോപ്പ് എന്ന സന്യാസി സമൂഹം തുടങ്ങി അനേകം ആശ്രയ കേന്ദ്രങ്ങൾ രൂപതയിൽ അങ്ങോളമിങ്ങോളം പ്രകാശ ഗോപുരങ്ങളായി നിലകൊള്ളുന്നു. മനോവൈകല്യമുള്ള കുട്ടികൾക്കായി ആരംഭിച്ച മദർ തെരേസ ഡേകെയർ സെന്റർ മറ്റൊരു പ്രമുഖ സ്ഥാപനമായി നിലകൊള്ളുന്നു. വിദ്യാഭ്യാസ രംഗത്ത് മരിയൻ കോളേജിന്റെ ശൃംഖല തന്നെ രൂപം കൊണ്ടിരിക്കുന്നു. മരിയൻ എൻജിനീയറിംഗ് കോളേജ്, മരിയൻ ആർക്കിടെക്ട് കോളേജ്, മരിയൻ ആർട്സ് കോളേജ്, സെന്റ് ജേക്കബ് ബിഎഡ് കോളേജ് എന്നിവയെല്ലാം അവയിൽ ചിലതു മാത്രം. കൂടാതെ ജൂബിലി ഹോസ്പിറ്റൽ ലിറ്റിൽ ഫ്ലവർ നഴ്സിംഗ് കോളേജ് സെന്റ് ജോസഫ് സ്കൂൾ സെന്റ് സേവിയേഴ്സ് കമ്പ്യൂട്ടർ സെന്റർ സെന്റ് സേവിയേഴ്സ് കമ്മ്യൂണിറ്റി ഹോളുകൾ സെന്റ് സേവിയേഴ്സ് ഐടിസി വിശ്വപ്രകാശ് സെൻട്രൽ സ്കൂൾ പ്രതീക്ഷ ഡി അഡിക്ഷൻ സെന്റർ തുടങ്ങി സകല മേഖലകളിലും മികവിന്റെ കേന്ദ്രമായി നിലകൊള്ളുന്നു. Thank you. Thank you.

Need another transcript?

Paste any YouTube URL to get a clean transcript in seconds.

Get a Transcript