[0:01]ഇന്നത്തെ നമ്മുടെ റെസിപ്പി നല്ല ടേസ്റ്റ് ആയിട്ട് വീട്ടിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു കുരുമുളക് ചിക്കൻ കറിയാണ് കേട്ടോ. റെസ്റ്റോറന്റ് സ്റ്റൈൽ പെപ്പർ ചിക്കൻ അല്ല. ആ ഒരു റെസിപ്പി നമ്മൾ മുൻപേ ഷെയർ ചെയ്തിട്ടുണ്ട്. കാണാത്തവർ ഒന്ന് കണ്ടു നോക്കണേ. ഇതെന്ന് പറയുമ്പോൾ സിമ്പിൾ ആയിട്ട് ചെയ്യാൻ പറ്റുന്ന ഒരു ഐറ്റം നിങ്ങൾക്ക് തീർച്ചയായിട്ടും ഇഷ്ടമാകും എന്ന് വിചാരിക്കുന്നു. കണ്ടുകൊണ്ടിരിക്കുന്ന സമയത്ത് ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ ആ ഒരു ലൈക് ബട്ടൺ ഒന്ന് പ്രസ് ചെയ്യേണ്ട കാര്യം മറക്കരുത്. അപ്പോ ഇതൊന്ന് കണ്ടു നോക്കിയാലോ
[0:25]അപ്പോ ആദ്യം നമുക്ക് ഇതിലേക്ക് കുറച്ച് കുരുമുളകാണ് വേണ്ടത്. ഒരു നാല് ടേബിൾ സ്പൂൺ കുരുമുളക് എടുത്തിട്ട് ഇതൊന്ന് തിളപ്പിച്ചെടുക്കണം. അതിനായിട്ട് ഒരു ഒന്നര കപ്പ് വെള്ളവും കൂടെ ഒഴിച്ചു കൊടുത്തിട്ട് നന്നായിട്ട് ഒരു നാലഞ്ച് മിനിറ്റ് ഒന്ന് തിളച്ചോട്ടെ കേട്ടോ. കുരുമുളക് അത്യാവശ്യം ഒന്ന് സോഫ്റ്റ് ആയി വരുന്ന സമയത്ത് കുറച്ച് വെള്ളം ഒക്കെ ഒന്ന് വറ്റിയിട്ടുണ്ടാവും. ഈ സമയത്ത് നമ്മൾ ഗ്യാസ് ഓഫ് ചെയ്തിട്ട് ഒരു സൈഡിലേക്ക് വെക്കുക. എന്നിട്ട് നന്നായിട്ട് ചൂടാറിയതിനുശേഷം ആദ്യം കുരുമുളക് മാത്രം എടുത്തിട്ട് മിക്സിയുടെ ജാറിൽ അത്യാവശ്യം ഒന്ന് അങ്ങ് അരച്ചെടുക്കുക. എന്നിട്ട് അതിന്റെ ബാക്കിയുള്ള ആ വെള്ളവും കൂടെ ചേർത്തിട്ട് ഇതുപോലെ നല്ല അരച്ച് പേസ്റ്റ് ആക്കിയിട്ട് ഒരു സൈഡിലേക്ക് മാറ്റി വെക്കാം. ഇനി ഈ കറി ഉണ്ടാക്കാനുള്ള ചട്ടിയിലേക്ക് ഒരു മൂന്നോ നാലോ ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാം. വെളിച്ചെണ്ണയിൽ തന്നെ ചെയ്യുമ്പോഴേക്കും ടേസ്റ്റ് കൂടുതൽ ഉണ്ടാവുക. എന്നിട്ട് എണ്ണ ചൂടായി വരുന്ന സമയത്ത് ഇതിലേക്ക് ഒരു രണ്ട് മൂന്നോ ഏലക്കാ, ഒരു മൂന്ന് ഗ്രാമ്പു, ഒരു ചെറിയ പീസ് പട്ട ഇട്ടുകൊടുത്തിട്ട് നന്നായിട്ടൊന്ന് പൊട്ടിച്ചെടുക്കുന്നുണ്ട്. അതിന് കൂടെ തന്നെ കുറച്ച് കറിവേപ്പിലയും കൂടി ഇട്ടുകൊടുക്കുക. എന്നിട്ട് ഇനി ഇതിലേക്ക് നമ്മൾ സവാളയാണ് ചേർത്ത് കൊടുക്കുന്നത്. അത്യാവശ്യം മീഡിയം സൈസിൽ വരുന്ന ഒരു നാല് സവാള ഇതുപോലെ കൊത്തി അരിഞ്ഞിട്ട് ഇട്ടുകൊടുക്കുകയാണ് ചെയ്യുന്നത്. ഇതിന് പാകത്തിനുള്ള കുറച്ച് ഉപ്പുകൂടെ ചേർത്ത് കൊടുത്തിട്ട് നന്നായിട്ടൊന്ന് വഴറ്റി എടുക്കുക. അപ്പോ സവാള ഇങ്ങനെ കൊത്തി അരിഞ്ഞു കഴിഞ്ഞാൽ കറിയിൽ ഇങ്ങനെ ഇടയ്ക്ക് ഇങ്ങനെ കടിക്കുന്നത് ഒന്നും ഉണ്ടാവില്ല കേട്ടോ. ജസ്റ്റ് ഗ്രേവി മാത്രമേ ഉണ്ടാകുകയുള്ളൂ. അപ്പൊ ഉള്ളി ഇങ്ങനെ ഇടയ്ക്കൊക്കെ കുറച്ചൊക്കെ കഴിക്കാൻ ഇഷ്ടമുള്ളതാണെന്നുണ്ടെങ്കിൽ നീളത്തിൽ മുറിച്ച് ഇട്ടുകൊടുത്താലും മതി. കുഴപ്പമില്ല. സവാള ചെറുതായിട്ടൊന്നു വഴന്നു തുടങ്ങുന്ന സമയത്ത് ഇതിലേക്കുള്ള ഇഞ്ചി വെളുത്തുള്ളി ഒക്കെ ചേർത്ത് കൊടുക്കുക. അതിനായിട്ട് ഒരു എട്ട് പത്ത് അല്ലി വെളുത്തുള്ളി, ഒരു എട്ട് പത്ത് ചെറിയ ഉള്ളി, അത്യാവശ്യം വലിയൊരു പീസ് ഇഞ്ചി, പിന്നെ ഒരു ഒരു ടേബിൾ സ്പൂൺ വലിയ ജീരകം, എല്ലാം കൂടെ ചേർത്തിട്ട് ഇതുപോലെ നന്നായിട്ടൊന്ന് ചതച്ചെടുക്കണം. അരച്ചെടുക്കുന്നില്ല. അത് ഇതിലേക്ക് ചേർത്ത് കൊടുത്തിട്ട് ആ ഒരു പച്ചമണം ഒക്കെ മാറാൻ വേണ്ടിയിട്ട് ഒന്ന് വഴറ്റി എടുക്കുകയാണ് ചെയ്യുന്നത്. അപ്പൊ വലിയ ജീരകം പൊടിച്ച പൊടി കയ്യിലുണ്ട് എന്നുണ്ടെങ്കിൽ ലാസ്റ്റ് മസാലപ്പൊടികളൊക്കെ ചേർക്കുന്ന സമയത്ത് ഇട്ടു കൊടുത്താലും മതി കുഴപ്പമില്ല. ഇതിന്റെ കൂടെ ചതയ്ക്കണം നിർബന്ധമില്ല കേട്ടോ. അപ്പൊ ഇതെല്ലാം കൂടെ നന്നായിട്ടൊന്ന് വഴറ്റി എടുക്കുന്നുണ്ട്. ഈ സമയത്ത് തന്നെ ഒരു നാലോ അഞ്ചോ പച്ചമുളകും കൂടെ ചേർത്ത് കൊടുക്കുന്നുണ്ട്. അപ്പോ നമ്മൾ എരിവിനായിട്ട് ഈ ഒരു പച്ചമുളകും കുരുമുളകും ആണ് ചേർക്കുന്നത്. മുളകുപൊടിയില്ല. അപ്പൊ അതുകൊണ്ട് തന്നെ നോക്കിയിട്ട് ഇട്ടു കൊടുക്കുക. കുരുമുളകിന് നല്ല എരിവൊക്കെ ഉള്ള ടൈപ്പ് ആണെങ്കിൽ പച്ചമുളകിൽ ഒക്കെ അളവ് കുറയ്ക്കാട്ടോ. അടുത്തത് ഇതിലേക്കുള്ള മസാലപ്പൊടി ചേർത്ത് കൊടുക്കുക. ആദ്യം ഒരു രണ്ട് ടീസ്പൂൺ മഞ്ഞൾപ്പൊടിയാണ് ഇട്ടു കൊടുക്കുന്നത്. അപ്പോ ഒരിത്തിരി വെളിച്ചെണ്ണ നടുവിൽ ഒഴിച്ചു കൊടുത്തിട്ടുണ്ട്. നല്ല മഞ്ഞൾപ്പൊടി ഒന്ന് മൂത്തു വന്നിട്ടുള്ള നല്ലൊരു മണം കിട്ടിക്കോട്ടെ. എന്നിട്ട് ഇതെല്ലാം കൂടെ ചേർത്തിട്ട് ഇതുപോലെ ഒന്ന് മിക്സ് ആക്കി എടുക്കുകയാണ് ചെയ്യുന്നത്. ഇനി ഇതിലേക്ക് ആയിട്ടുള്ള മല്ലിപ്പൊടി ഇട്ടു കൊടുക്കുക. അപ്പൊ അതിനായിട്ട് ഒരു രണ്ടര ടേബിൾസ്പൂൺ ആണ് ചേർത്ത് കൊടുക്കുന്നത്. അപ്പൊ നമ്മൾ വീട്ടിലൊക്കെ ഉണ്ടാക്കുന്ന പൊടിയാണെങ്കിൽ അത്ര തന്നെ മതിയാകും. ജസ്റ്റ് മിക്സ് ആക്കി നോക്കിയിട്ട് വേണമെന്നുണ്ടെങ്കിൽ ഒരു ഒരു ടീസ്പൂൺ കൂടെ കിട്ടു കൊടുക്കുക. അപ്പൊ ഈയൊരു മല്ലിപ്പൊടി നമ്മൾ മുൻപ് ഒരു വീഡിയോയിൽ ഒരു ഹോംലി വേൾഡ് എന്ന് പറഞ്ഞിട്ടുള്ള മസാലപ്പൊടികളൊക്കെ പരിചയപ്പെടുത്തിയിട്ടുണ്ടായിരുന്നല്ലോ. അതാണ് കേട്ടോ. അപ്പൊ നിങ്ങൾക്ക് വീട്ടിൽ ഉണ്ടാക്കുന്ന മല്ലിപ്പൊടിയൊക്കെ ഉപയോഗിക്കാൻ താല്പര്യമുള്ളവർക്ക് തീർച്ചയായിട്ടും അതിലൊന്ന് കോൺടാക്ട് ചെയ്തു നോക്കുക. ഞാൻ ഡിസ്ക്രിപ്ഷൻ ബോക്സിൽ കോൺടാക്റ്റും കാര്യങ്ങളൊക്കെ കൊടുത്തിട്ടുണ്ട് കേട്ടോ. അപ്പൊ ഈ ഒരു മസാലപ്പൊടിയൊക്കെ ചേർത്ത് കൊടുത്ത് നന്നായിട്ടൊന്നുകൂടെ ഒന്ന് വഴറ്റി എടുക്കുക. പച്ചമണം ഒക്കെ ഒന്ന് പോയിക്കോട്ടെ. ഈ സമയത്ത് ചിക്കൻ മസാല കയ്യിൽ ഉണ്ടെങ്കിൽ ഒരുപാട് ഒന്നും വേണ്ട. ഒരു ടീസ്പൂൺ അതുകൂടെ ചേർത്ത് കൊടുക്കാം. ഇനി ഞാൻ ഈ കറിയിലേക്കുള്ള മെയിൻ ചേരുവയായിട്ട് നമ്മൾ ആദ്യം അരച്ച് മാറ്റി വെച്ചിട്ടുള്ള കുരുമുളക് മുഴുവനായിട്ട് ചേർത്ത് കൊടുക്കുകയാണ് കേട്ടോ ചെയ്യുന്നത്. അപ്പൊ നമ്മൾ വീട്ടിലുള്ള കുരുമുളകിനൊക്കെ നല്ല എരിവ് കുത്തലൊക്കെ ഉണ്ടെങ്കിൽ ഇപ്പൊ ഒരു നാല് ടേബിൾസ്പൂൺ എടുത്തതിന് പകരം ഒരു മൂന്ന് ടേബിൾ സ്പൂൺ മതിയാവും കേട്ടോ. ഈയൊരു അളവ് ഒരു കിലോ ചിക്കനിലേക്ക് കറക്റ്റ് തന്നെയായിരിക്കും. കുരുമുളക് ചേർത്ത് കൊടുത്തിട്ട് നല്ലോണം ഒന്ന് വഴറ്റി എടുക്കുക. വെളിച്ചെണ്ണ കുറവാണെങ്കിൽ ഒരു ടീസ്പൂൺ കൂടി ഇട്ടുകൊടുക്കുക. ആ കുരുമുളക് വഴറ്റിയിട്ട് അത്യാവശ്യം നല്ല ഒരു കളർ വന്നോട്ടെ. അപ്പോഴായിരിക്കും നല്ല ഒരു ടേസ്റ്റ് കൂടുതൽ കിട്ടുക. ഇതുപോലെ നന്നായിട്ട് വഴന്ന് വരുന്ന സമയത്ത് ഇനി ഇതിലേക്കുള്ള തക്കാളി ചേർത്ത് കൊടുക്കുക. അത്യാവശ്യം വലിയ ഒരു രണ്ട് തക്കാളിയാണ് എടുത്തിട്ടുള്ളത്. വളരെ ചെറുതാണെങ്കിൽ ഒരു മൂന്നെണ്ണം ഒക്കെ ഇട്ടുകൊടുക്കുക. കാരണം ഈ ഒരു കുരുമുളക് ഇട്ട് വെക്കുമ്പോൾ ഒരു ഇത്തിരി പുളി ഉണ്ടെങ്കിലേ ടേസ്റ്റ് ഉണ്ടാവുകയുള്ളൂ. നമ്മൾ ഇതേ രീതിയിൽ തന്നെ ഒരു മീൻ കറി മുൻപ് ചെയ്തിട്ടുണ്ടല്ലോ. അപ്പൊ അതിൽ കുറച്ച് ആളുകളൊക്കെ കമന്റ്സിൽ ചോദിച്ചിട്ടുണ്ടായിരുന്നു ചിക്കൻ വെച്ചിട്ട് ചെയ്യാൻ പറ്റുമോ എന്നുള്ളത്. അപ്പൊ അതുകൊണ്ട് ജസ്റ്റ് ഷെയർ ചെയ്യാൻ കേട്ടോ. ഞാൻ പറഞ്ഞതുപോലെ തന്നെ അപ്പൊ ആ ഒരു കറിയിലൊക്കെ നമ്മൾ കുറച്ച് പുളി ഒഴിച്ചിട്ടാണല്ലോ ചെയ്യുന്നത് മീൻ കറിയാകുമ്പോൾ. അപ്പൊ അതിന്റെതായ ഒരു ടേസ്റ്റ് ഉണ്ടാവും. അപ്പൊ ഇതില് ആ ഒരു പുളിക്ക് വേണ്ടിയിട്ട് നമ്മൾ തക്കാളിയാണ് കാര്യമായിട്ട് ചേർക്കുന്നത്. തക്കാളി ചേർത്തിട്ട് ഒരുപാട് വഴറ്റി ഉടയ്ക്കുന്നൊന്നുമില്ല. ചിക്കന്റെ കൂടെ കിടന്നങ്ങ് വെന്തോളും. ഇനി നമ്മൾ ഇതിലേക്ക് കഴുകി വൃത്തിയാക്കി വെച്ചിട്ടുള്ള ഒരു കിലോ ചിക്കൻ സാധാരണ കറിക്കുള്ള പീസായിട്ട് മുറിച്ചെടുത്തിട്ടുള്ള ചിക്കൻ ചേർത്ത് കൊടുക്കുകയാണ്. എന്നിട്ട് നന്നായിട്ടൊന്ന് മിക്സ് ആക്കി എടുക്കുക.
[4:28]മസാലയും ചിക്കനും ഒക്കെ ഇതുപോലെ നല്ലോണം ഒന്ന് മിക്സ് ആയി വന്നോട്ടെ. ഇതുപോലെ നന്നായിട്ടൊന്ന് മിക്സ് ആക്കി എടുത്തതിനുശേഷം ചിക്കനിലേക്ക് പാകത്തിനുള്ള ഉപ്പും ഈ സമയത്ത് ഇട്ടുകൊടുക്കുക കേട്ടോ. ആദ്യം നമ്മൾ കുറച്ചല്ലേ ചേർത്തിട്ടുള്ളൂ ഉള്ളിയിലേക്കുള്ളത്. അപ്പൊ അതുകൂടെ ചേർത്തിട്ട് നല്ലോണം മിക്സ് ആക്കിയിട്ട് ഒന്ന് അടച്ച് വെച്ചിട്ട് ഒരു മൂന്നാല് മിനിറ്റ് ആ ഒരു ചിക്കന്റെ വെള്ളം ഒക്കെ ഒന്ന് ചെറുതായിട്ട് ഒന്ന് ഇറങ്ങി വന്നോട്ടെ. മസാലയിൽ മാത്രമായിട്ട് ഒന്ന് ആദ്യം ഒന്ന് വെന്ത് വന്നോട്ടെ. ഒരു മീഡിയം ഫ്ലെയിമിൽ. ഒരു മൂന്നാല് മിനിറ്റ് കഴിഞ്ഞിട്ട് നമുക്കിനി ഇതിലേക്കുള്ള ആവശ്യത്തിന് വെള്ളവും കൂടെ ഒഴിച്ചിട്ട് വേണം വേവിച്ചെടുക്കാൻ. അപ്പൊ ഇതിലേക്ക് ഒരു രണ്ട് കപ്പ് നല്ല ചൂടുവെള്ളമാണ് കേട്ടോ ഒഴിച്ചു കൊടുക്കുന്നത്. ഇതില് നമ്മൾ കുറച്ചൊരു ഗ്രേവി കൂടുതലാക്കിയിട്ടാണ് ചെയ്യുന്നത്. ഇതിന് മുൻപ് ഒരു പെപ്പർ ചിക്കൻ ചെയ്തിട്ട് നമ്മൾ റെസ്റ്റോറന്റ് സ്റ്റൈലിൽ ചെയ്യുന്ന കുറച്ചുകൂടെ ഒരു റിച്ച് ആയിട്ടുള്ളത്. അതിൽ നമ്മൾ കൂടുതൽ ഗ്രേവി ഒന്നും ഇല്ലാതെ നല്ല തിക്ക് ഒക്കെ ആയിട്ടുള്ള ഒരു സംഭവമായിട്ട് ചെയ്തിട്ടുള്ളത്. പക്ഷെ ഇതെന്ന് പറയുമ്പോൾ ശരിക്കും നാടൻ ടേസ്റ്റിൽ അല്ല. അപ്പൊ ഒരിത്തിരി ഗ്രേവി ഉണ്ടെങ്കിലേ ആ ഒരു കുരുമുളകിന്റെ ഒക്കെ ഒരു ടേസ്റ്റ് കറക്ട് കിട്ടുകയുള്ളൂ. അപ്പൊ അതിന് പാകത്തിനുള്ള വെള്ളം ഒഴിച്ചു കൊടുക്കണം. എന്നിട്ട് ഇത് അടച്ചുവെച്ചിട്ട് ഒരു 15 മിനിറ്റ് കൂടെ എന്തായാലും വേവിച്ചെടുക്കണം. അപ്പൊ അതിന്റെ ഇടയ്ക്ക് ഒന്ന് തുറന്നിട്ട് ഇതുപോലെ ഇളക്കി ഇട്ടുകൊടുക്കണം കേട്ടോ. എന്നാലാണ് എല്ലാ ഭാഗത്തും ചിക്കന്റെ പീസുകളൊക്കെ കറക്റ്റായിട്ട് വെന്ത് സെറ്റായിട്ട് കിട്ടുകയുള്ളൂ. അപ്പൊ കറി തിളച്ചുവരുന്ന ഈ ഒരു സമയത്ത് ഇതിലേക്ക് ഒരു ഒരു ടീസ്പൂൺ ഗരം മസാല പൊടി ഈ സമയത്ത് ചേർത്ത് കൊടുക്കുന്നുണ്ട്. നല്ലൊരു ടേസ്റ്റും ഫ്ലേവറും കൂടുതൽ കിട്ടും. എന്നിട്ട് അടച്ചുവെച്ചിട്ട് വേവിച്ചെടുത്താൽ മതി. മിക്സ് ആക്കി എടുക്കുന്നൊന്നുമില്ല. പിന്നെ ശരിക്കും കറി പാകമായി നമ്മൾ സെർവ് ചെയ്യുന്ന സമയത്ത് ഈ ഒരു ഗ്രേവി ഉണ്ടെങ്കിലാണ് കറക്ട് നല്ലൊരു ടേസ്റ്റ് ആയിട്ട് തോന്നുകയുള്ളൂ. അപ്പൊ അതുകൊണ്ട് തന്നെ വെന്ത് വരുന്ന സമയത്ത് വെള്ളം കുറവാണെങ്കിൽ ഒരു അര കപ്പ് മുക്കാൽ കപ്പ് ഒക്കെ ചൂടുവെള്ളം ഇടയ്ക്കൊന്ന് ഒഴിച്ചു കൊടുത്താൽ മതി. കുഴപ്പമൊന്നും ഉണ്ടാവില്ല. അപ്പൊ സാധാരണ പോലെ തന്നെ വേവിച്ചെടുക്കുകയാണ് ചെയ്യുന്നത് കേട്ടോ. ലാസ്റ്റ് ഞാൻ ഒരു ടേസ്റ്റ് ബാലൻസിന് വേണ്ടിയിട്ട് ഒരു കാൽ ടീസ്പൂണിൽ ഒരു ഇത്തിരി കൂടെ പഞ്ചസാര ഇട്ടുകൊടുക്കുന്നുണ്ട്. കുരുമുളക് ഉള്ളതല്ല. അപ്പൊ അതൊന്ന് ബാലൻസ് ആയിക്കോട്ടെ. അതിന് വേണ്ടിയിട്ട് അത് ചേർത്തിട്ട് ഒന്ന് മിക്സ് ആക്കി കൊടുക്കുന്നുണ്ട്. പിന്നെ ഈ ഒരു സ്റ്റേജിലൊക്കെ ജസ്റ്റ് ഒന്ന് ടേസ്റ്റ് നോക്കുക. എന്തെങ്കിലും ഒരു ഇത്തിരി കുറവൊക്കെ ആയിട്ട് തോന്നൊക്കെയാണെങ്കിൽ ഒരിത്തിരി കൂടെക്കെ ഒരു പുളി വേണമെന്നൊക്കെ തോന്നുകയാണെങ്കിൽ മാത്രം ഒരു ടേബിൾ സ്പൂൺ ടൊമാറ്റോ കെച്ചപ്പ് ചേർത്ത് കൊടുക്കാം. നാടൻ രീതിയിൽ ചെയ്യുമ്പോൾ ഇതിന്റെ ആവശ്യമില്ല കേട്ടോ ശരിക്കും. ഇത് നിർബന്ധമുള്ള കാര്യമല്ല കേട്ടോ. ഞാൻ വെറുതെ ഒന്ന് കാണിച്ചു എന്നുള്ളു. അതായത് നമ്മൾ ലാസ്റ്റ് ടേസ്റ്റ് ഒക്കെ നോക്കുമ്പോൾ എന്തെങ്കിലും ഒരു ഇത്തിരി കൂടെക്കെ ഒരു വേണം ഒരു മിസ്സിംഗ് തോന്നുകയാണെങ്കിൽ മാത്രം ഒരു ഇത്തിരി ടൊമാറ്റോ കെച്ചപ്പോ അല്ലെങ്കിൽ നല്ല കട്ടിയുള്ള രണ്ടോ മൂന്നോ ടേബിൾസ്പൂൺ തേങ്ങാപ്പാലോ ചേർത്ത് കൊടുത്താൽ മതി. കൂടുതൽ വേണ്ട. അപ്പൊ ഇത്രയേ ഉള്ളൂ പരിപാടി. ഗ്യാസ് ഓഫ് ചെയ്യുകയാണ് ചെയ്യുന്നത്. ഇനിയും കൂടുതൽ വറ്റേണ്ട ആവശ്യമില്ല. ഇത്ര തന്നെ ഗ്രേവി കുറുകണം എന്നില്ല. കുറച്ചുകൂടി ഗ്രേവി ലൂസായിട്ട് വേണമെന്നുണ്ടെങ്കിൽ കുറച്ചുകൂടെ മുൻപങ്ങ് ഓഫ് ആക്കിയാൽ മതി. ചിക്കൻ പാകത്തിന് വേവുന്ന സമയത്ത്. എന്നിട്ട് അത്യാവശ്യം തിളയൊക്കെ നിന്ന് കഴിയുമ്പോൾ ലാസ്റ്റ് ഇതിലേക്ക് ഒരു ഒരു ടേബിൾ സ്പൂൺ പച്ച വെളിച്ചെണ്ണ കൂടെ ചേർത്ത് കൊടുക്കുന്നുണ്ട്. അപ്പൊ കുറച്ചുകൂടെ നല്ലൊരു ടേസ്റ്റ് കൂടുതൽ കിട്ടും. അതിന്റെ കൂടെ തന്നെ കുറച്ച് കറിവേപ്പില ഇട്ടുകൊടുക്കുന്നുണ്ട്. പിന്നെ മല്ലിയില താല്പര്യമുള്ളവർക്കാണെങ്കിൽ ഒരിത്തിരി മല്ലിയിലയും കൂടി ഇട്ടുകൊടുത്തിട്ട് ഒന്ന് അടച്ചുവെച്ചിട്ട് കുറച്ചുസമയം കഴിഞ്ഞ് എടുക്കുകയാണെങ്കിൽ നല്ല അടിപൊളി കറിയായിട്ട് തന്നെ കിട്ടിയിട്ടുണ്ടാവും. ഇത് പിന്നെ ഒരിക്കലും നമ്മൾ റെസ്റ്റോറന്റ് സ്റ്റൈൽ പെപ്പർ ചിക്കൻ അല്ല കേട്ടോ. ആ ഒരു റെസിപ്പി നമ്മൾ മുൻപേ ചെയ്തിട്ടുണ്ട്. കാണാത്തവരുണ്ടെങ്കിൽ അതൊന്ന് കണ്ടു നോക്കണം. അത് ശരിക്കും സൂപ്പർ ടേസ്റ്റ് തന്നെയാണ്. കുറച്ചുകൂടെ സോസും കാര്യങ്ങളും ക്യാപ്സിക്കം ഒക്കെ ചേർത്ത് റിച്ച് ആയിട്ട് ചെയ്തിട്ടുള്ളതാണ്. ഇത് സിംമ്പിളായിട്ട് ചെയ്യാൻ പറ്റുന്ന ഒരു കുരുമുളക് ചിക്കൻ കറി. അത്രയേ ഉള്ളൂ. അപ്പൊ ഈയൊരു കറി നമുക്ക് ഇഷ്ടപ്പെട്ട ചപ്പാത്തി, പൊറോട്ട, അല്ലെങ്കിൽ അപ്പത്തിന്റെയൊക്കെ കൂടെ കഴിക്കാൻ നല്ല ടേസ്റ്റാണ്. സാധാരണ ചോറിന്റെ കൂടെ കഴിക്കാനും രസമുണ്ട്. അല്ലെങ്കിൽ നെയ്ച്ചോറിന്റെ കൂടെയും നല്ലൊരു കോമ്പിനേഷൻ ആണ് കേട്ടോ. അപ്പൊ ഞാൻ ഇപ്പൊ ഇവിടെ നെയ്ച്ചോറിന്റെ കൂടെയാണ് സെർവ് ചെയ്യുന്നത്. നിങ്ങൾക്ക് ഇഷ്ടമായി എന്ന് വിചാരിക്കുന്നു. കണ്ടുകൊണ്ടിരിക്കുന്ന സമയത്ത് ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ ആ ഒരു ലൈക് ബട്ടൺ ഒന്ന് പ്രസ് ചെയ്യുക. അതുപോലെ തന്നെ ഈയൊരു റെസിപ്പി നിങ്ങൾ ട്രൈ ചെയ്തു നോക്കുന്നുണ്ടെങ്കിൽ ഫീഡ്ബാക്കും അറിയിക്കാട്ടോ. അപ്പൊ ഇനി എന്തായാലും എന്നത്തെയും പോലെ തന്നെ നല്ല റെസിപ്പീസ് ആയിട്ട് നമുക്ക് പുതിയ വീഡിയോയിൽ കാണാം. താങ്ക്യൂ.



