[0:00]കൊച്ചി നഗരത്തിൽ നിന്നും വെറും അരമണിക്കൂർ ദൂരം യാത്ര ചെയ്താൽ നമ്മൾ എത്തുന്ന സ്ഥലമാണ് വൈപ്പിൻ. അവിടെയാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായിട്ടുണ്ടാകുന്ന ദുരന്തം പേറി ഒരു വലിയ സമൂഹം ജീവിക്കുന്നത്.
[0:58]12 വാർഡിന് നേരിട്ട് വെള്ളം കയറും. ശരിക്കും നമ്മൾ എഫക്ട് ചെയ്തേക്കുന്ന ഒരു 10 വർഷമായിട്ടാണ് ഇപ്പൊ ശരിക്കും ഏറ്റവും കൂടുതൽ എഫക്ട് നമുക്ക് മനസ്സിലായി വരുന്നത്. അതിനുമുമ്പൊന്നും ഇങ്ങനെ നമ്മുടെ പാടങ്ങൾ മത്സ്യങ്ങൾ ഒരു ലെവലിൽ പൊങ്ങിയ ലെവലിൽ ആയിരുന്നു. പക്ഷേ ഇപ്പൊ ശരിക്കും നമ്മൾ എഫക്ട് വന്നത് 10 വർഷം കൊണ്ട് നമ്മൾ നല്ല രീതിയിൽ എഫക്ട് ചെയ്തു. അതായത് ശരിക്കും വനിതകൾക്ക് ശരിക്കും ഈയൊരു മത്സ്യകൃഷിയിലേക്ക് മത്സ്യം പിടിക്കാൻ പോകാൻ പറ്റാത്ത അവസ്ഥയൊക്കെ ഇരിക്കും. നല്ല ശതമാനം വനിതകളും ഇവിടെ മത്സ്യം പിടിക്കാൻ പോയിരുന്നു. മത്സ്യം പിടിക്കാൻ പോയിരുന്നു. അതിനെ സംബന്ധിച്ചിടത്തോളം സ്ത്രീകൾ കൂടുതലും കായൽത്തൊഴിലാളികളും ചെമ്മീൻ കമ്പനികളിലൊക്കെയാണ് ചെമ്മീൻ പെള്ളിക്കലൊക്കെയാണ് ചെയ്യുന്നത്. അതുമായി ബന്ധപ്പെട്ട് വീടുകളിലെ ടോയ്ലറ്റിന് പോകാൻ പറ്റാത്ത ഒരു അവസ്ഥയുമാണ്. വേലിയേറ്റ സമയങ്ങളിലൊക്കെ എത്ര വലിയ ടാങ്ക് താഴ്ത്തിയാലും നമുക്കത് വേലിയേറ്റ സമയത്ത് ഉപയോഗിച്ചാൽ അത് വെള്ളം കയറുന്ന ഒരു അവസ്ഥയാണ്. പുഴയിലെ വെള്ളമാണ് ഇവരുടെ ഇതിലേക്ക് കയറിക്കൊണ്ടിരിക്കുന്നത് അല്ലാണ്ട് വേറെ മഴവെള്ളമല്ല കയറുന്നത്. അപ്പൊ എന്ന് പറഞ്ഞാൽ വേലിയേറ്റം വരുമ്പോഴാണ് ഈ വെള്ളം ഇതിലേക്ക് കയറുന്നത്. ഇതിൽ കയറിയിട്ട് നമുക്ക് പിന്നെ നേരെ ബാത്റൂമിന്റെ ടാങ്കുകളിലാണ്. ഇത് മൊത്തം ഇടിഞ്ഞു വീണേക്കുകയാണ്. ഈ ബാത്റൂമിന്റെ ടാങ്ക് ഇടിഞ്ഞു വീണിട്ട് ഇവർക്ക് ഉപയോഗിക്കാൻ പറ്റത്തില്ല. അപ്പൊ ഈ അഴുക്കുവെള്ളവും ദാ ഇത് നമ്മുടെ വൃത്തി ശൂന്യമായ ഈ ഒരു വെള്ളമാണ് ഇവരുടെ കിച്ചണിലേക്ക് അകത്തോട്ടൊക്കെ കയറുന്നത്. ഇപ്പൊ കൂടുതൽ ആയതുകൊണ്ടാണ് ഈ കുഞ്ഞുങ്ങളെയും കൊണ്ട് ഇവര് ഇപ്പൊ ഇവിടുന്ന് മാറി താമസിക്കുന്നത്. താമസിക്കുന്നെന്ന് പറഞ്ഞാൽ വേറെ പോയി താമസിക്കാനുള്ള ഒരു സൗകര്യവും അവർക്കില്ല. ആ ചേച്ചിയുടെ സ്വന്തം വീട്ടിലോ അല്ലേ? സ്വന്തം വീട്ടിലാണ് ഇപ്പൊ ആ ചേച്ചി പോയി താമസിക്കുന്നത്. ഇപ്പൊ ആ വെള്ളം ഇതിലേക്ക് കേറി ഇവിടെ ഇടിഞ്ഞു പോയതുകൊണ്ട് കണ്ടോ ഭിത്തി നോക്കിയേ. ഭിത്തി നമുക്ക് കണ്ടാലറിയാം കണ്ടോ. വീഴുന്ന വീഴ്ച്ച കണ്ടോ? ഇതെല്ലാം നമ്മൾ ഈ ഉപ്പുവെള്ളം കേറിയതിന് ശേഷം സംഭവിച്ചതാണ്.
[2:43]കൈവിരലത്ത് ഇപ്പൊ മുമ്പൊക്കെ ഞാൻ ചെയ്യുവാരുന്നു. അപ്പൊ എനിക്ക് കൈ കൊണ്ട് കട്ട ഒക്കെ വെച്ച് അടക്കാൻ. അപ്പൊ ഇന്ന് ഇങ്ങനെ വലിച്ച് ഞാൻ കേറ്റാനോ ഇങ്ങനെയൊക്കെ പറ്റുന്നില്ല. അപ്പൊ ഇപ്പൊ വീട് മുഴുവൻ കയറാണ്. പിന്നെ പിന്നെ ഇങ്ങനെ അങ്ങനെ കയറി വീട് മുഴുവൻ കയറാണ്. മഴ പെയ്യുമ്പോൾ വെള്ളം അപ്പൊ അന്ന് തറക്കാത്ത ഇരിക്കാനാണ് വെച്ചത്. പക്ഷെ അതും കഴിഞ്ഞിട്ട് കേറും.
[3:22]നടക്കാൻ പാടില്ല. പിള്ളേർക്കും സ്കൂളിൽ പോകാൻ പാടില്ല. നമ്മുക്ക് ഇപ്പൊ എന്തെങ്കിലും ഒക്കെ പുറത്തിറങ്ങാൻ ബാത്റൂമിൽ നിന്ന് പോകണമെങ്കിൽ അല്ലെങ്കിൽ ഒരു വെള്ളം പിടിക്കണമെങ്കിൽ എന്തിനും നമ്മൾ പുറത്തിറങ്ങണം. പക്ഷെ ഈ വെള്ളക്കെട്ട് ഉള്ളതുകൊണ്ട് നമുക്ക് ഒരുവിധത്തിലും പുറത്തിറങ്ങാൻ ഞങ്ങൾക്ക് പറ്റുന്നില്ല. പറ്റുന്നില്ല. പിന്നെ വീട്ടുകാത്ത് തന്നെ ഇരിക്കുകയാണ്. ഇപ്പൊ എന്റെ പേരക്കുട്ടിയും എന്റെ ഹസ്ബൻഡും വീടിന്റെ അകത്ത് തന്നെ ഇരിക്കുകയാണ്. പുറത്തിറങ്ങാൻ പറ്റാത്ത ഒരു അവസ്ഥയാണ് വെള്ളക്കെട്ട്. വഴിയെ റോട്ടിൽ പോകാൻ പറ്റുന്നില്ല. ഒന്നിനും പറ്റുന്നില്ല. ഞാൻ ഇപ്പൊ മുട്ടോളം വെള്ളത്തിൽ നീന്തിയാണ് ഇവിടം വരെ എത്തിയത്. അങ്ങനത്തെ ഒക്കെ ഒരു അവസ്ഥയാണ്. വള്ളം കെട്ടി കിടക്കുമ്പോൾ മുറ്റത്തോട്ടൊന്നും ഇറങ്ങാൻ പറ്റുന്നില്ല. നമുക്ക്
[4:02]ആളുണ്ടെങ്കിൽ അറിയാം. മുറ്റത്തെ വള്ളം വീട് ഇവിടെ അടുത്താ. അവനെയൊക്കെ പിടിച്ചു കൊണ്ടുവാനും പിടിച്ചു കേറ്റാനും. 72 വയസ്സ്. അമ്മച്ചി ഇപ്പോഴും തൊഴിലുറപ്പിന് പോകുന്നുണ്ടോ? പോകുന്നുണ്ട്. അത് എന്തുകൊണ്ടാ പോകുന്നേ? നമ്മുടെ ബുദ്ധിമുട്ട്.
[4:29]ഈ വീട് ആരുടെയാ? ഇതെല്ലാം ഉപ്പുവെള്ളം കേറി നശിച്ചു പോകുന്ന വീടുകളാണ്. ഇപ്പൊ ഈ വീട്ടിൽ എത്ര നാൾ ഒരു വീട് പണതിട്ട് പോലും താമസിക്കാൻ പറ്റാത്ത ഒരു അവസ്ഥയാ. പൊളിഞ്ഞു പോയതല്ലേ? ഉപ്പുവെള്ളം കേറുമ്പോൾ മിറ്റുകളെല്ലാം പോയി. വീട് തന്നെ ഇടിഞ്ഞു വീണിരിക്കുകയാണ്. അതിൽ നിന്ന് ഇവർക്ക് അപ്പുറത്തേക്ക് ഒരു ഷെഡ് പോലെ കെട്ടിയിട്ടാണ് അവർ താമസിക്കുന്നത്. ഇപ്പോഴും അതും ഈ ഒരു അവസ്ഥയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. അപ്പൊ ഇതാണ് നമ്മൾ ഇപ്പൊ കാണുന്നത്. അപ്പൊ ഞാൻ എടുത്ത വീഡിയോയില് പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ഒരു അവസ്ഥ. അത് ഞാൻ കഴിഞ്ഞ പ്രാവശ്യം ബിന്ദു ചേച്ചി സാദിൻ സാർ ഒക്കെ ആയിട്ട് വന്ന വീഡിയോ എടുത്തിരുന്നതാണ്. അപ്പൊ ആ വീട് ഇപ്പൊ അത് പൊട്ടിപ്പൊളിഞ്ഞ അവസ്ഥ കണ്ടപ്പോൾ കണ്ണീരോടെ. അവരില്ല അവിടെ. അത് അവരുടെ അടുക്കളയിൽ നിന്ന്. ഇത് അടുക്കളയാണ്. അന്ന് ഇവിടുന്ന് ആണ് അങ്ങോട്ട് വന്നത്. എന്നിട്ട് ഞാൻ ചേച്ചിയോട് പറയുകയും ചെയ്തു ചേച്ചി ബാത്റൂമിൽ ഇരിക്കാൻ ഞങ്ങൾക്ക് പറ്റുന്നില്ല. കരഞ്ഞുകൊണ്ടാണ് അന്ന് പറഞ്ഞത്. ഭയങ്കര വിഷമമായിരുന്നു എനിക്കന്ന് കേട്ടപ്പോൾ. നമുക്ക് മഞ്ജുള മാഡം തന്നമാതിരി കമ്മ്യൂണിറ്റി വീഡിയോ ചെയ്യാനും കമ്മ്യൂണിറ്റി മാപ്പിങ് ചെയ്യാനും നമ്മുടെ വാർഡുകളിൽ ഇറങ്ങി ഇപ്പൊഴാണ് ഇത്രയും ദുരന്തങ്ങൾ അനുഭവിക്കുന്ന പെൺകുട്ടികളും അമ്മച്ചിമാരും നമ്മളുടെ ഈ ലോകത്ത്
[6:02]ഏതൊരു സമൂഹത്തിലും കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമായിട്ടുണ്ടാകുന്ന ദുരന്തം ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് ആ സമൂഹത്തിലെ താഴെത്തട്ടിലുള്ള സ്ത്രീകളാണ്. എന്നാൽ ഈ പ്രശ്നത്തിൽ ഏതെങ്കിലും തരത്തിൽ ഇടപെടാനോ പ്രശ്നപരിഹാരത്തിലേക്ക് നയിക്കാനോ ഇവർക്ക് ഒരിക്കലും സാധിക്കാറില്ല. അതുകൊണ്ടാണ് ഞങ്ങൾ ഈ സ്ത്രീകളെ മുൻനിർത്തി അവരുടെ ഏരിയയിലുള്ള പ്രശ്നങ്ങൾ അവർ തന്നെ റിപ്പോർട്ട് ചെയ്യുകയും അത് നമ്മൾ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്യും എന്നൊരു ആശയത്തിലേക്ക് ഞങ്ങൾ എത്തിച്ചേർന്നത്. ഇതിനെ ബേസ് ചെയ്തിട്ടാണ് ഞങ്ങൾ ചെയ്ത ഈ ഡോക്യുമെന്ററി.



