[0:00]ഹായ് ഡിയേഴ്സ് വെൽക്കം ടു മലയാളീസ് ടോക്സ്. ഹലോ ഡിയേഴ്സ് വെൽക്കം ബാക്ക് ടു മൈ ചാനൽ. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫോർത്ത് സെമസ്റ്റർ ബിഎ വിഎസി മലയാളത്തിലെ ഇന്ന് നമ്മൾ എടുക്കുന്ന ചാപ്റ്റർ എന്ന് പറയുന്നത് അതിജീവനവും സഹജീവനവും എന്ന് പറഞ്ഞിട്ടുള്ള ഒരു ചാപ്റ്റർ ആണ്. അപ്പോ നമ്മുടെ ഇൻട്രൊഡക്ഷൻ ഭാഗമായിട്ടാണ് ഇത് കൊടുത്തിരിക്കുന്നത്. അതായത് നമ്മുടെ മൊഡ്യൂൾ ത്രീയില് ഇൻട്രൊഡക്ഷൻ ചാപ്റ്റർ ആയിട്ടാണ് ഇവിടെ കൊടുത്തിരിക്കുന്നത്. ഓക്കെ അപ്പൊ നമുക്ക് സ്റ്റാർട്ട് ചെയ്യാം. ഒന്ന് രണ്ട് കാര്യങ്ങൾ ഒന്ന് ഓർമ്മിപ്പിക്കുന്നുണ്ട്. ഒന്ന് ആദ്യമായിട്ട് ചാനൽ കാണുന്നവർ ഉണ്ടെങ്കിൽ സബ്സ്ക്രൈബ് ചെയ്യുക. പിന്നെ ഞാൻ ഒരു വ്ലോഗ് ചാനൽ സ്റ്റാർട്ട് ചെയ്തിട്ടുണ്ട്. ലിങ്ക് ഡിസ്ക്രിപ്ഷനിൽ കൊടുക്കാം. എല്ലാവരും ഒന്ന് സപ്പോർട്ട് ചെയ്യുക. പിന്നെ നോട്സ് ടെലഗ്രാം ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. സമ്മറി നോട്സ് ടെക്സ്റ്റിന്റെ ബാക്കിലുള്ള നോട്സ് ആണ്. അല്ല നിങ്ങൾക്ക് ഹാൻഡ് റിട്ടൺ നോട്ട് വേണമെന്നുണ്ടെങ്കിൽ അതിൽ ഞാൻ നമ്പർ കൊടുത്തിട്ടുണ്ട്. നമ്പറിൽ ഒന്ന് കോൺടാക്ട് ചെയ്താൽ മതി. ഓക്കെ അപ്പൊ നമുക്ക് സ്റ്റാർട്ട് ചെയ്യാം. പരിസ്ഥിതിയെക്കുറിച്ച് നമ്മൾ പലതവണയായിട്ട് പഠിച്ചു കഴിഞ്ഞു. അപ്പോ പരിസ്ഥിതി എന്ന് പറഞ്ഞു കഴിഞ്ഞാൽ നമ്മുടെ ജീവികളുടെ നിലനിൽപ്പിനെയും വികസനത്തെയും ഒക്കെ സ്വാധീനിക്കുന്ന ഘടകങ്ങളുടെ സമാഹരണമാണ്. ഇക്കോസ് ലോഗോസ് എന്ന ഗ്രീക്ക് പദങ്ങളിൽ നിന്നാണ് ഈ പരിസ്ഥിതി എന്നുള്ള പദം രൂപമെടുത്തിട്ടുള്ളത്. ശരിക്ക് ഒരു വീടിനെക്കുറിച്ചുള്ള പഠനമാണ് ഇക്കോളജി എന്ന് പറയുന്നത്. അതിൽ പരിസ്ഥിതി വാദം എന്താണെന്ന് വെച്ച് കഴിഞ്ഞാൽ പ്രകൃതിയുടെ സംരക്ഷണം, പുനസ്ഥാപനം, മെച്ചപ്പെടുത്തൽ. ഇത് ലക്ഷ്യമിടുന്ന സാമൂഹിക രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും തത്വചിന്തകളുടെയും ഒക്കെ സൂചിപ്പിക്കുന്ന ഒരു പദമാണ്. ഇതിൽ പരിസ്ഥിതി ശോഷണത്തിനെതിരായിട്ടുള്ള ബോധവൽക്കരണം, ജൈവവൈവിധ്യ സംരക്ഷണം, മലിനീകരണം തടയൽ, മാലിന്യ സംസ്കരണം, സുസ്ഥിര വികസനം ഇതൊക്കെ ഉൾപ്പെടുന്നുണ്ട്. ഏതിലെ? ഈ പരിസ്ഥിതിവാദം എന്ന ആ ഒരു പ്രക്രിയയിൽ ഇതെല്ലാം ഉൾപ്പെടുന്നതാണ്. അതായത് പരിസ്ഥിതിയെ സംരക്ഷിക്കുകയാണ് മെയിൻ ആയിട്ട് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഈ പരിസ്ഥിതി ചിന്തയെ വികസിപ്പിക്കുന്നത് ശാസ്ത്രജ്ഞരും, ദാർശനികന്മാരും, കലാകാരന്മാരും, സാഹിത്യകാരന്മാരും ഒക്കെ വളരെ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അതിൽ ഏറ്റവും നല്ല ഒരു ഉദാഹരണം എന്താണെന്ന് വെച്ച് കഴിഞ്ഞാൽ പ്രമുഖ അമേരിക്കൻ മറൈൻ ബയോളജിസ്റ്റും പരിസ്ഥിതി പ്രവർത്തകയുമായ റേച്ചൽ കാൾസൺ ആണ് അതിലെ നമുക്ക് ഏറ്റവും ഉദാഹരണമായിട്ട് പറയാവുന്ന ഒരു സാഹിത്യകാരൻ. പരിസ്ഥിതിയുടെ ചൂഷണത്തിനെതിരെ പ്രതികരിക്കാൻ സാധാരണക്കാരെ പ്രേരിപ്പിക്കാൻ വേണ്ടിയിട്ട് അവരുടെ ഒരു നിശബ്ദ വസന്തം അതായത് സൈലന്റ് സ്പ്രിങ് എന്ന കൃതി വളരെ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. കീടനാശിനിയായ ഡിഡിടി സൃഷ്ടിച്ചിട്ടുള്ള അപകടത്തിലേക്കാണ് ഈ ഗ്രന്ഥം വിരൽ ചൂണ്ടുന്നത്. പരിസ്ഥിതി നാശത്തിന്റെ പ്രത്യാഘാതങ്ങളെ പറ്റി പഠിച്ച് യുക്തിപൂർവ്വം പ്രശ്നങ്ങൾ അവതരിപ്പിച്ച് ഇന്നത്തെ നില തുടർന്നാൽ പ്രകൃതി ഇല്ലാതാകുമെന്നാണ് ഈ കൃതി മുന്നറിയിപ്പ് നൽകിയത്. 1972 ജൂണിൽ സ്റ്റോക്ക്ഹോമിൽ വെച്ചിട്ട് മാനവ പരിസ്ഥിതിയെക്കുറിച്ച് ഐക്യരാഷ്ട്ര സംഘടനയുടെ ഒരു സമ്മേളനം നടന്നു. അവിടെ വെച്ച് പ്രകൃതിയുമായി ബന്ധപ്പെട്ട നിർണായക തീരുമാനങ്ങൾ എടുത്തു. അതായത് പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുക, വന്യ ജീവിതം പരിരക്ഷിക്കുക, മലിനീകരണം പരിമിതപ്പെടുത്തുക തുടങ്ങിയിട്ട് പരിസ്ഥിതിയുമായിട്ട് മെച്ചപ്പെടുന്ന പല കാര്യങ്ങളും അന്ന് തീരുമാനിച്ചു. അതിനോടൊപ്പം തന്നെ ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനമായിട്ട് ആചരിക്കാനും ആ ഒരു ഐക്യരാഷ്ട്ര സംഘടനയുടെ സമ്മേളനത്തിൽ വെച്ച് തീരുമാനം ഉണ്ടായി. പരിസ്ഥിതിയുടെ ചിന്തയില് പ്രധാനമായിട്ടും നാല് ദാർശനിക പദ്ധതികളാണുള്ളത്. ഒന്നാമത്തേത് ഗഹനപരിസ്ഥിതിവാദം. അതായത് ഡീപ് ഇക്കോളജി. രണ്ട് സാമൂഹ്യപരിസ്ഥിതിവാദം, സോഷ്യൽ ഇക്കോളജി. മൂന്ന് പാരിസ്ഥിതിക മാർക്സിസം, ഇക്കോ മാർക്സിസം. നാല് പാരിസ്ഥിതിക സ്ത്രീവാദം, അതായത് ഇക്കോ ഫെമിനിസം. ഇതിലെ ഗഹനപരിസ്ഥിതിവാദം കൊണ്ടുവന്നത് അല്ലെങ്കിൽ ഈ ഒരു വാദത്തിന് അടിത്തറയിട്ടത് നോർവീജിയൻ ചിന്തകനായ അർണനേസ് ആണ്. പ്രകൃതി എല്ലാം നന്നായി അറിയുന്നു എന്ന തത്വമാണ് ഈ ഒരു വാദം മുന്നോട്ടുവെക്കുന്നത്. അടുത്തത് സാമൂഹ്യപരിസ്ഥിതിവാദമാണ്. പരിസ്ഥിതി പ്രശ്നങ്ങളുടെ അടിസ്ഥാനം സാമൂഹ്യ പ്രശ്നങ്ങളാണ് എന്നാണ് സാമൂഹ്യ പരിസ്ഥിതിവാദം പറയുന്നത്. നവ മാർക്സിസ്റ്റ് ചിന്തകനായ പാരിസ്ഥിതിക മാർക്സിസവും ഇതുതന്നെ സിദ്ധാന്തിക്കുന്നുണ്ട്. പാരിസ്ഥിതിക പ്രതിസന്ധികളുടെ സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ കാരണങ്ങളിലാണ് ഇവിടെ ശ്രദ്ധ വെക്കുന്നത്. അതായത് സാമൂഹ്യ പരിസ്ഥിതിവാദം പറഞ്ഞാൽ സാമൂഹ്യ പ്രശ്നങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നു എന്നാണ് ഇവിടെ പറയുന്നത്. മുറേഡ് ബുക്ക്ചിൻ എന്ന അമേരിക്കൻ ചിന്തകനാണ് ഈ ഒരു വാദത്തിന് അടിത്തറയിട്ടത്. അടുത്തത് പാരിസ്ഥിതിക മാർക്സിസാണ്. അതായത് പാരിസ്ഥിതിക സോഷ്യലിസം എന്നും ഇതിനെ അറിയപ്പെടുന്നുണ്ട്. സാമൂഹ്യ പരിസ്ഥിതിവാദത്തിന്റെ അധികാര വിശകലനത്തിൽ നിന്നും വ്യത്യസ്തമായിട്ട് രാഷ്ട്രീയ ധനതത്വശാസ്ത്രത്തിന്റെ വിശകലന സമീപനമാണ് ഇത് സ്വീകരിക്കുന്നത്. അതായത് പാരിസ്ഥിതിക മാർക്സിസം സ്വീകരിക്കുന്നത്. അധ്വാനം ചൂഷണം, ഉത്പാദനം, ലാഭ നിരക്ക് തുടങ്ങിയിട്ടുള്ള പ്രശ്നങ്ങളെക്കുറിച്ച് പഠിച്ചുകൊണ്ട് മാത്രമേ മുതലാളിത്തത്തിന് കീഴിൽ പ്രകൃതിക്കുണ്ടായ നാശത്തെ വിലയിരുത്താൻ കഴിയൂ എന്നാണ് പാരിസ്ഥിതിക മാർക്സിസം കരുതുന്നത്. ഡേവിഡ് പെപ്പർ പീറ്റർ ഡെക്കിൻസൺ ഇവരൊക്കെയാണ് ഈ ഒരു ശാഖയെ വളർത്തിയത്. അടുത്തത് പാരിസ്ഥിതിക സ്ത്രീവാദം. പാരിസ്ഥിതിക സ്ത്രീവാദം 1980 കളിലാണ് വികാസം പ്രാപിച്ചത്. അതായത് പുരുഷ മേധാവിത്തപരമായ അടിച്ചമർത്തൽ പ്രകൃതിയിലും സ്ത്രീയിലും ഒരേ തരത്തിലാണെന്ന് കണ്ടെത്തലാണ് ഈ ഒരു വാദത്തിന്റെ ഉത്ഭവത്തിന് ഇടയാക്കിയത്. പരിസ്ഥിതി പ്രസ്ഥാനത്തിലെ പുരുഷമേധാവിത്തപരമായ സമീപനത്തെ എതിർക്കുന്നതിനോടൊപ്പം ശരീരമാണ് സ്ത്രീയുടെ ഏറ്റവും വലിയ അശക്തി എന്ന സ്ത്രീവാദ ചിന്തയെയും ഈ ഒരു വാദം എതിർക്കുന്നുണ്ട്. സ്ത്രീയെയും പ്രകൃതിയെയും കേന്ദ്രസ്ഥാനത്ത് നിർത്തിയിട്ടുള്ള ഒരു ആഗോള കാഴ്ചപ്പാടാണ് ഇത് മുന്നോട്ടുവെക്കുന്നത്. അടുത്ത ടോപ്പിക്ക് വരുന്നത് ഉൾക്കൊള്ളലിലൂന്നിയ സുസ്ഥിര വികസനം. അതായത് സാമ്പത്തിക പുരോഗതിയും സാമൂഹ്യ നീതിയും പരിസ്ഥിതി സംരക്ഷണവും ഒരുമിച്ച് ലക്ഷ്യമിടുന്ന ഒരു സമഗ്ര ദർശനമാണ് ഉൾക്കൊള്ളലിലൂന്നിയ സുസ്ഥിര വികസനം എന്ന് പറയുന്നത്. വികസനത്തിന്റെ ഫലങ്ങൾ എല്ലാ വ്യക്തികളിലേക്കും സമൂഹങ്ങളിലേക്കും തുല്യമായി എത്തിക്കുക. അതായത് ഏറ്റക്കുറച്ചിലുകളൊന്നുമില്ലാതെ തുല്യമായി എത്തിക്കുക. അതുപോലെ പ്രകൃതിയുടെ ഭാവി സംരക്ഷിക്കുക. ഇതൊക്കെ ചെയ്യേണ്ടതിന്റെ ആവശ്യകതയാണ് ഈ ഒരു ആശയം മുന്നോട്ടുവെക്കുന്നത്. ഇന്ത്യയിൽ വെച്ച് നോക്കുകയാണെന്നുണ്ടെങ്കിൽ കേരളമാണ് ഈ ഒരു വികസന മാതൃകയിലുള്ള യാത്രയിൽ വലിയ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള പ്രദേശം. മനുഷ്യ കേന്ദ്രീകൃത നയങ്ങള്, സാമൂഹ്യ നിക്ഷേപങ്ങള്, ജനാധിപത്യത്തിലൂന്നിയ പങ്കാളിത്തം ഇവയൊക്കെ കേരളത്തിന്റെ മാതൃകയാണ്. നിലവിലെ തലമുറയുടെ ആവശ്യങ്ങൾ നിറവേറ്റുകയും അതിനോടൊപ്പം തന്നെ ഭാവി തലമുറയുടെ അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യുകയാണ് സുസ്ഥിര വികസനത്തിന്റെ അടിസ്ഥാന ധൈര്യം എന്ന് പറയുന്നത്. എന്താണ് നമ്മുടെ നിലവിലുള്ള തലമുറയുടെ ആവശ്യങ്ങളൊക്കെ നിറവേറ്റിയാ അതിനോടൊപ്പം തന്നെ വരാൻ പോകുന്ന ഭാവി തലമുറയുടെ അവകാശങ്ങൾ സംരക്ഷിക്കാം. ഇതാണ് പ്രധാനം. ഇത് ഉൾക്കൊള്ളലാവുന്നത് എങ്ങനെയാണ്? ഇതിന്റെ ആനുകൂല്യം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തുമ്പോഴാണ്. അതായത് സാമ്പത്തിക ഏറ്റക്കുറച്ചിലുകളൊന്നുമില്ലാതെ നമ്മുടെ പ്രകൃതിയുടെ വിഭവങ്ങൾ അല്ലെങ്കിൽ നമ്മുടെ സമൂഹത്തിലെ വിഭവങ്ങൾ എല്ലാവരിലേക്കും എത്തുമ്പോഴാണ് ഇത് ഉൾക്കൊള്ളലിലൂന്നിയ സുസ്ഥിര വികസനമാകുന്നത്. സാമ്പത്തിക സാമൂഹിക അസമത്വങ്ങൾ കുറയ്ക്കുകയും മാറ്റിനിർത്തപ്പെട്ട സമൂഹങ്ങളെ ശക്തിപ്പെടുത്തുകയും പ്രകൃതി വിഭവങ്ങൾ സുരക്ഷിതമാക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ പ്രധാന ഘടകങ്ങൾ. യഥാർത്ഥത്തിൽ സുസ്ഥിര വികസനം എന്ന് പറഞ്ഞാൽ എന്താണ്? പ്രകൃതി സംരക്ഷണം, സാമൂഹ്യനീതി, സാമ്പത്തിക പുരോഗതി ഇവ ഒരുമിച്ച് പോകുന്ന ഒരു സമഗ്ര ദർശനം. എന്നാൽ ഉൾക്കൊള്ളലിലൂന്നിയ സുസ്ഥിര വികസനം പറഞ്ഞാൽ സമൂഹത്തിലെ വിഭവങ്ങൾ എല്ലാവർക്കും ഏറ്റക്കുറച്ചിലുകളില്ലാതെ തുല്യമായിട്ട് തന്നെ വിതരണം ചെയ്യാം. അതാണ് ഉൾക്കൊള്ളലിലൂന്നിയ സുസ്ഥിര വികസനം എന്ന് പറയുന്നത്. ഇതിന്റെ ലക്ഷ്യം എന്താണെന്നറിയോ? വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, ശുദ്ധജലം, സുരക്ഷിതമായ വീട്, പോഷകാഹാരം, തൊഴിലവസരങ്ങൾ. ഇവയൊക്കെ എല്ലാവർക്കും തുല്യമായി ലഭിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. വിവേചനവും ദാരിദ്ര്യവും നീക്കം ചെയ്ത് സമൂഹത്തെ ആത്മവിശ്വാസത്തോടെ മുന്നോട്ട് നയിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. അപ്പോ ഈ സുസ്ഥിര വികസനത്തിൽ പ്രധാനമായിട്ടും രണ്ട് ലക്ഷ്യങ്ങൾ ഉണ്ട്. ഒന്ന് വിദ്യാഭ്യാസം, ആരോഗ്യം, ജലം, സുരക്ഷിതമായ വീട്, ആഹാരം, തൊഴിൽ. ഇതൊക്കെ എല്ലാവർക്കും തുല്യമായി ലഭിക്കുക. അതുപോലെതന്നെ വിവേചനവും ദാരിദ്ര്യവും ഇല്ലാതാക്കി സമൂഹത്തെ ആത്മവിശ്വാസത്തോടെ മുന്നോട്ട് നയിക്കുക. അപ്പോ ഈ രണ്ട് കാര്യങ്ങളും വളരെ ഇംപോർട്ടന്റ് ആണ്. ഓക്കെ അപ്പോ ഇത്രയാണ് ഉൾക്കൊള്ളലിലൂന്നിയ സുസ്ഥിര വികസനം. ഇനി നമ്മൾ പറയുന്നത് കേരളത്തിലെ പാരിസ്ഥിതിക മുന്നേറ്റങ്ങളാണ്. അപ്പോ അതും കൂടി എടുത്തു കഴിഞ്ഞാൽ നമ്മുടെ വീഡിയോ കുറച്ചുകൂടി വലിയ ലെങ്തി ആയിപ്പോകും. അപ്പോ അതുകൊണ്ട് തന്നെ ഞാൻ അത് അടുത്ത പാർട്ട് വീഡിയോയിലാണ് അപ്‌ലോഡ് ചെയ്യുന്നത്. എല്ലാവരും കാണാൻ മറക്കരുത്. ഇനി എന്തെങ്കിലും ക്ലാസുകൾ നിങ്ങൾക്ക് മിസ്സ് ആയിട്ടുണ്ടെങ്കിൽ പ്ലേലിസ്റ്റ് നോക്കിയാൽ മതി. ഓക്കെ ഡിയേഴ്സ് എന്തെങ്കിലും സംശയമുണ്ടെങ്കിൽ ചോദിക്കാൻ മറക്കരുത്. താങ്ക്യൂ ഫോർ വാച്ചിങ്.
Transcript source
YouTube auto captions
This transcript was extracted from YouTube's auto-generated caption track. The transcript below is server-rendered so it can be read, searched, cited, and shared without opening the original YouTube player.
Pull quotes
[0:00]കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫോർത്ത് സെമസ്റ്റർ ബിഎ വിഎസി മലയാളത്തിലെ ഇന്ന് നമ്മൾ എടുക്കുന്ന ചാപ്റ്റർ എന്ന് പറയുന്നത് അതിജീവനവും സഹജീവനവും എന്ന് പറഞ്ഞിട്ടുള്ള ഒരു ചാപ്റ്റർ ആണ്.
[0:00]അതായത് നമ്മുടെ മൊഡ്യൂൾ ത്രീയില് ഇൻട്രൊഡക്ഷൻ ചാപ്റ്റർ ആയിട്ടാണ് ഇവിടെ കൊടുത്തിരിക്കുന്നത്.
[0:00]അല്ല നിങ്ങൾക്ക് ഹാൻഡ് റിട്ടൺ നോട്ട് വേണമെന്നുണ്ടെങ്കിൽ അതിൽ ഞാൻ നമ്പർ കൊടുത്തിട്ടുണ്ട്.
[0:00]അപ്പോ പരിസ്ഥിതി എന്ന് പറഞ്ഞു കഴിഞ്ഞാൽ നമ്മുടെ ജീവികളുടെ നിലനിൽപ്പിനെയും വികസനത്തെയും ഒക്കെ സ്വാധീനിക്കുന്ന ഘടകങ്ങളുടെ സമാഹരണമാണ്.
Use this transcript
Related transcript hubs
Watch on YouTube
Share
MORE TRANSCRIPTS



