[0:00]നോക്കൂ, ഇറാൻ ഇറാനെതിരായിട്ട് അണുവായുധം പ്രയോഗിക്കാൻ ഒരു കാരണവശാലും ഇസ്രായേൽ തയ്യാറാകില്ല. ഇവിടേക്കാണ് മറ്റൊരു പ്ലെയർ കടന്നു വരുന്നത് കേട്ടോ. ആ രാജ്യത്തിന്റെ പേര് നോർത്ത് കൊറിയ എന്നാണ്. നോക്കൂ നമുക്കറിയാമല്ലോ നോർത്ത് കൊറിയ എപ്പോഴും വെല്ലുവിളിച്ചു കൊണ്ടിരിക്കുന്നത് അമേരിക്കയെയാണ്. അവരുടെ വർഗ്ഗ ശത്രുവാണ് അമേരിക്ക. ഇറാന്റെ നേരെ ഏതെങ്കിലും നിലവാരത്തിൽ അണുവായുധം പ്രയോഗിക്കാൻ ഇസ്രായേൽ തയ്യാറായാൽ ഞങ്ങൾ അണുവായുധം ഇറാനു കൊടുക്കും എന്നാണ് നോർത്ത് കൊറിയ പ്രഖ്യാപിച്ചിരിക്കുന്നത്. ഇപ്പോൾ തന്നെ വലിയ വലിയ തോതിൽ ബാലിസ്റ്റിക് മിസൈലുകൾ ഈ പറയുന്ന ഇറാൻ നോർത്ത് കൊറിയ നൽകിക്കൊണ്ടിരിക്കുകയാണ്. അപ്പോൾ ഇറാന്റെ കൈവശം അണുവായുധം എത്തിച്ചേരാൻ അധികം സമയം ഒന്നും വേണ്ട എന്ന് ഇസ്രായേലിന് അറിയാം. അമേരിക്കക്ക് അറിയാം അതുകൊണ്ട് തന്നെ അണുവായുധങ്ങൾ ഈ യുദ്ധത്തിൽ പ്രയോഗിക്കപ്പെടില്ല. ഇനിയിപ്പോൾ ഇതൊരു ലോകയുദ്ധമായി മാറുമോ എന്നൊരു ചോദ്യം കൂടിയുണ്ട്. കാരണം എന്താ? നോക്കൂ ബ്രിട്ടനും ഫ്രാൻസും ജർമനിയും അമേരിക്കയെ സഹായിക്കാം എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ അങ്ങനെ ഒരു ചേരി അമേരിക്കയുടെ പക്ഷത്ത് ഉണ്ടായാൽ മറുവശത്ത് മറ്റൊരു ചേരി രൂപപ്പെടും. ആ ചേരിയിൽ ആദ്യം ജോയിൻ ചെയ്യുക ചൈന ആയിരിക്കും രണ്ടാമത് ജോയിൻ ചെയ്യുക റഷ്യ ആയിരിക്കും മൂന്നാമത് ജോയിൻ ചെയ്യുക നോർത്ത് കൊറിയ ആയിരിക്കും. അങ്ങനെയാണെങ്കിൽ നമുക്ക് ഇറാനും ഇസ്രായേലും തമ്മിലുള്ള യുദ്ധം എന്ന് ഇനി പറയാൻ കഴിയില്ല. എന്താ സംഭവിക്കുക? ഒരു മൂന്നാം ലോക യുദ്ധം പൊട്ടിപ്പുറപ്പെടും എന്നുള്ളതാണ്. ലോക രാഷ്ട്രങ്ങൾ അത് ആഗ്രഹിക്കുന്നില്ല അതുകൊണ്ടുതന്നെ പ്രിയപ്പെട്ട പ്രേക്ഷകരെ അങ്ങനെ ഒരു സാധ്യതയുമില്ല. ഇപ്പോൾ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചിരിക്കുന്നത് പ്രിയപ്പെട്ട പ്രേക്ഷകരെ യഥാർത്ഥത്തിൽ ഇറാൻ എന്ന് പറയുന്ന രാഷ്ട്രം ഈ യുദ്ധത്തെ ഒരു സാമ്പത്തിക യുദ്ധമാക്കി മാറ്റി കഴിഞ്ഞിരിക്കുകയാണ്. യഥാർത്ഥത്തിൽ അമേരിക്കയെ വലിയ രീതിയിലാണ് ഇറാൻ ട്രാപ്പ് ചെയ്തിരിക്കുന്നത്. ആ അർത്ഥത്തിൽ ഹോർമോസ് കടലിടുക്ക് അടച്ചതോടുകൂടി തന്നെ അമേരിക്ക വരെ ഒരു സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. അതേസമയം തന്നെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് സ്ഥാനം അനുവദിച്ചു നൽകിയ ഗൾഫ് രാജ്യങ്ങളെയും ഈ പറയുന്ന ഇറാൻ ഈ സാമ്പത്തിക യുദ്ധം വഴി പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. എന്ന് മാത്രമല്ല ഒരു അർത്ഥത്തിലല്ല ലോക രാജ്യങ്ങളും ഈ ട്രാപ്പിൽ പെട്ടുപോയിരിക്കുകയാണ്. നമുക്കറിയാമല്ലോ കഴിഞ്ഞ വർഷം ജൂൺ മാസം 13 മുതൽ 25 ആം തീയതി വരെ 12 ദിവസം ഇറാനെതിരെ ഇസ്രായേൽ ഒരു അറ്റാക്ക് നടത്തിയിരുന്നു. ആ യുദ്ധത്തിനെ വിളിച്ചത് 12 ഡേ വാർ 12 ദിവസത്തെ യുദ്ധം എന്നായിരുന്നു. അവസാനം ഇസ്രായേൽ ഗത്യന്തരമില്ലാതെ അമേരിക്കയെ സമീപിച്ചു. അങ്ങനെ അമേരിക്ക ഇടപെട്ടാണ് ആ യുദ്ധം അവസാനിപ്പിച്ചത്. പക്ഷേ ഇപ്പോൾ അമേരിക്കയും ഈ യുദ്ധത്തിൽ പ്രത്യക്ഷമായി തന്നെ പങ്കെടുത്തുകൊണ്ടിരിക്കുകയാണ്. അങ്ങനെ അമേരിക്കയും ഇസ്രായേലും ചേർന്നാണ് ഇറാനെ ഇപ്പോൾ ആക്രമിച്ചു കൊണ്ടിരിക്കുന്നത്. ഈ യുദ്ധം ആര് അവസാനിപ്പിക്കും? ആര് ഇടനില വഹിക്കും? അങ്ങനെ ഒരു ചോദ്യം ലോക രാഷ്ട്രങ്ങൾ മുന്നോട്ടു വെക്കുന്നുണ്ട്. ഏതായാലും അമേരിക്കയെ സംബന്ധിച്ച് ഈ യുദ്ധം മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ല. എത്രയും പെട്ടെന്ന് അമേരിക്കയ്ക്ക് പിൻവാങ്ങേണ്ടി വരും. അതിന്റെ സൂചന നൽകിയിരിക്കുന്നത് ഡൊണാൾഡ് ട്രംപ് തന്നെയാണ് കേട്ടോ. നോക്കൂ കഴിഞ്ഞ ദിവസം എന്താണ് അദ്ദേഹം പ്രഖ്യാപിച്ചത് നാലാഴ്ചയ്ക്കുള്ളിൽ ഈ യുദ്ധം അവസാനിക്കും എന്നാണ്. അതൊരു കൃത്യമായ വിഡ്രോവൽ സിംറ്റം ആണ്. നാലാഴ്ചയ്ക്ക് ശേഷം തങ്ങൾ വിജയിച്ചു എന്ന് പ്രഖ്യാപിച്ചുകൊണ്ട് അമേരിക്ക ഈ യുദ്ധത്തിൽ നിന്ന് പിൻവാങ്ങാനാണ് സാധ്യത. അതാണ് സംഭവിക്കാൻ ഇരിക്കുന്നത് എന്നാണ് സർജിക്കൽ സ്ട്രൈക്കിന്റെ അഭിപ്രായം.

ഇറാൻ സാമ്പത്തിക യുദ്ധമാക്കി മാറ്റിയോ? വെട്ടിലായി അമേരിക്ക
asianetnews
2m 44s344 words~2 min read
YouTube auto captions
Transcript source
YouTube auto captions
This transcript was extracted from YouTube's auto-generated caption track. The transcript below is server-rendered so it can be read, searched, cited, and shared without opening the original YouTube player.
Pull quotes
[0:00]നോക്കൂ, ഇറാൻ ഇറാനെതിരായിട്ട് അണുവായുധം പ്രയോഗിക്കാൻ ഒരു കാരണവശാലും ഇസ്രായേൽ തയ്യാറാകില്ല.
[0:00]നോക്കൂ നമുക്കറിയാമല്ലോ നോർത്ത് കൊറിയ എപ്പോഴും വെല്ലുവിളിച്ചു കൊണ്ടിരിക്കുന്നത് അമേരിക്കയെയാണ്.
[0:00]ഇറാന്റെ നേരെ ഏതെങ്കിലും നിലവാരത്തിൽ അണുവായുധം പ്രയോഗിക്കാൻ ഇസ്രായേൽ തയ്യാറായാൽ ഞങ്ങൾ അണുവായുധം ഇറാനു കൊടുക്കും എന്നാണ് നോർത്ത് കൊറിയ പ്രഖ്യാപിച്ചിരിക്കുന്നത്.
[0:00]ഇപ്പോൾ തന്നെ വലിയ വലിയ തോതിൽ ബാലിസ്റ്റിക് മിസൈലുകൾ ഈ പറയുന്ന ഇറാൻ നോർത്ത് കൊറിയ നൽകിക്കൊണ്ടിരിക്കുകയാണ്.
Use this transcript
Related transcript hubs
Watch on YouTube
Share
MORE TRANSCRIPTS


