Thumbnail for കലാതിലകം ചന്ദനയുടെ അത്യുഗ്രന്‍ പ്രകടനം | കണ്ണകി | കഥാപ്രസംഗം | Kannaki | Chilappathikram | EastCoast by East Coast

കലാതിലകം ചന്ദനയുടെ അത്യുഗ്രന്‍ പ്രകടനം | കണ്ണകി | കഥാപ്രസംഗം | Kannaki | Chilappathikram | EastCoast

East Coast

11m 44s804 words~5 min read
AI audio transcription
Transcript source

AI audio transcription

This transcript was generated from the video's audio because no usable YouTube caption track was available. The transcript below is server-rendered so it can be read, searched, cited, and shared without opening the original YouTube player.

Use this transcript
Related transcript hubs

[0:00]മാന്യ സദസ്സിന് വന്ദനം

[0:12]ചിലപ്പതികാരം എന്ന മഹാ കാവ്യത്തിലെ മധു നിശന്തിയായ കഥ കണ്ണകി നൂറ്റാണ്ടുകൾക്ക് മുമ്പ് നടന്ന കഥ ചോഴ നാട്ടിലെ കാവേരി പൂമ്പട്ടണം മഹാപ്രഭുക്കളുടെ മഹാ നഗരം ആ പട്ടണത്തിലെ വണികശ്രേഷ്ഠനാണ് കോവലൻ ആ യുവാവ് മഹാധനികൻ മാത്രമല്ല ദേവരൂപനാണവൻ കാമകോമളൻ തേരിറങ്ങി വന്നൊരു ഇന്ദ്രതുല്യനാണവൻ ഏവരും പുകഴ്ന്നു പാടുമാവണീശ്വരൻ സർവ്വസദ്ഗുണങ്ങളും തികഞ്ഞ കോവലൻ സർവ്വ സൗഭാഗ്യങ്ങളും തികഞ്ഞ കോവലിന്റെ പ്രിയ പത്നിയാണ് കണ്ണകി മാതൃകാ ദമ്പതികളായി അവർ ജീവിതോത്സവം ആസ്വദിക്കുകയാണ് സുന്ദരിയും സുശീലയുമായ കണ്ണകിയെ ആണ്ടവൻ കോവിലിൽ വെച്ച് ആദ്യമായി കണ്ടുമുട്ടിയ ആ അസുലഭ നിമിഷത്തെ അവൻ ഇടയ്ക്കിടെ അവളെ ഓർമ്മിപ്പിക്കും തിരുനടയിൽ തൊഴുതുനിന്ന തമ്പുരാട്ടി പുലരൊളിയിൽ കതിർ ചൊരിയും കോമളാങ്കി കനകമയം തന്നീറം കരിമീഴിയാനേ മാമഹൃദയം തവസദനം പൂമൊഴിയാണേ കണ്ണകി ഉന്നെക്കിടച്ചത് എൻ മഹാഭാഗ്യം നീയില്ലാതെ എനക്ക് വേറേയില്ല അത് കേൾക്കേ അവളുടെ കവിൾ നാണംകൊണ്ട് തുടുത്തുപോകും ആഹ്ളാദകരമായ ദിനരാത്രങ്ങൾ കൊഴിഞ്ഞുകൊണ്ടേയിരുന്നു ആയിടേ അമ്മൻ കോവിലിൽ ഉത്സവത്തിന് കൊടികയറി തോരണങ്ങളും കമാനങ്ങളും ഒരുങ്ങിയെ

[2:04]തെരുക്കൂത്ത് ആരംഭിക്കുകയായി നാനൂറ് നാട്ടിലും പേര് കേട്ട അഴക റാണി മാധവിയാണ് നർത്തകി ദീപകാന്തി തെളിഞ്ഞു നൃത്തവേദി ഉണർന്നു മിന്നൽക്കൊടി പോലെ ചടുല താളമേളങ്ങളിൽ മതിമറന്നാടുന്ന മാധവി ഒരു സ്വർഗ്ഗറാണി ആയി മാറി ആനന്ദലഹരിയിൽ അകം നിറഞ്ഞാടുന്ന ആയിരങ്ങൾ നൃത്തം അവസാനിച്ചു കരഘോഷങ്ങൾക്ക് മുന്നിൽ കൈതൊഴുത് നർത്തകി അണിയറയിലേക്ക് മടങ്ങി മായകമായ ഏതോ വിഭ്രാന്തിയിൽ മതിമറന്ന് നിന്ന കോവലൻ അതാ അണിയറയിലേക്ക് പാഞ്ഞു അവിടെ സ്വപ്നം വിടരുന്ന കടമിഴികളോടെ പൂപ്പുഞ്ചിരിയമായി നിൽക്കുന്നു മാധവി ഞൊടിയിടയിൽ കോവലൻ തന്റെ രത്നഹാരം ഊരിയെടുത്ത് അവൾക്ക് നേരെ നീട്ടി മാന്യേലിൻ മട്ടിൽ കുലുങ്ങിച്ചിരിച്ചുകൊണ്ട് അവൾ കൈ നീട്ടി ആ കൈകൾ ഞൊടിനേരം പുണർന്നു പ്രിയരേ കോവലന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു ആ നൃത്ത സന്ധ്യ അന്നുമുതൽക്ക് അവൻ ആകെ മാറി വീട്ടിൽ എത്തുന്നത് തന്നെ വല്ലപ്പോഴുമെന്നോ അവന് കണ്ണകിയെ കാണുന്നത് തന്നെ ചതുർത്തിയാണെന്ന് മദ്യപിച്ചുവന്ന് ബഹളം കൂട്ടുന്ന കോവലിന്റെ കാലിൽ പിടിച്ച് അവൾ കണ്ണീരോടെ ചോദിക്കും ഞാൻ എന്ത് തെറ്റ് ചെയ്തു അങ്ങ് എന്തിന് ഇങ്ങനെ നശിക്കുന്നു ഛേ മാറിയിരുന്നെടി വേണ്ടാമി ആരെ കുടിമടുത്ത് പോ പുറത്തു പേടാമി മാധവി എനിക്ക് സ്വർഗ്ഗ രാജ്യമാണ് കന്നി ആ മനോഹര രങ്കി നിന്ന ചുറ്റുവട്ടമെത്തുവാൻ ഏഴു ജന്മമെങ്കിലും ജനിക്കണം നീ ഓർക്കണം ചവിട്ടേറ്റ വേദനയിലും ആ പാവം ധർമ്മ പത്നി കഴിവിന് വേണ്ടി പ്രാർത്ഥിച്ചു കടമുവല്ലി കാത്തു അങ്ങ് എന്തിന് വിഷമിക്കുന്നു എൻ കണവരെ കാത്തുപാത്തുക്കോ ചവിട്ടിക്കുടിഞ്ഞാലും ആ കാലുകളിൽ കെട്ടിപ്പിടിച്ച് പ്രിയതമന് സദ്ബുദ്ധി തോന്നുവാൻ ദൈവത്തോട് കരഞ്ഞ അപേക്ഷിക്കുന്ന സ്ത്രീ രത്നങ്ങൾ ഭാരതത്തിന്റെ മാത്രം പാരമ്പര്യമാണ് അത് മാഡമന്മാർ പരിഹസിക്കുന്നത് പോലെ അവർ അബലകളോ അടിമകളോ ആയതുകൊണ്ടല്ല മറിച്ച് കുടുംബ നന്മയുടെ കുലമഹിമയുടെ ദേവി രൂപങ്ങളായതുകൊണ്ടാണ് കണ്ണകിയുടെ കണ്ണീരിൽ കുതിർന്ന നാളുകൾ കൊഴിഞ്ഞുകൊണ്ടേയിരുന്നു കോവലൻ തിരിച്ചുവന്നില്ല കാഞ്ചിപുരത്ത് മട്ടപാവ് മാധവി കോവലനെ മാറ്റി എടുക്കുകയാണ് ആടിയും പാടിയും പ്രണയപൂവാടിയിൽ ഇരുകൂകിലങ്ങൾ പോലെ രമിച്ച് മാണു പാടേ മറന്നവൻ സർവ്വ സമ്പത്തും നൽകി പ്രേമധാമത്തേ തന്നി സ്വന്തമാക്കിടാൻ വേണ്ടി മാധവിയുടെ മായാവലയത്തിൽ കുടുങ്ങിയ കോവലൻ അവൾ ആഗ്രഹിച്ചത് എന്തും ആ കാൽകീഴിൽ സമർപ്പിച്ചു ആ നർത്തകിയുടെ കടക്കണ്ണിൽ ഒരു കളിപ്പാവയെ പോലെ അവൻ കുരുങ്ങി കിടന്നു നിൻറെ അല്ലേ സരസസുന്ദരിയായ ഒരു പെണ്ണ് കാരണം എത്രയെത്ര മഹാമേരുക്കളാണ് നിലംപതിച്ചതെന്ന് കേരള സമൂഹം കണ്ടതല്ലേ എല്ലാം കിട്ടിക്കഴിഞ്ഞപ്പോൾ മാധവിയുടെ മട്ട് മാറി ഒടുവിൽ കോവലന്റെ മുഖത്ത് നോക്കി അട്ടഹസിച്ചു കണ്ട മദ്യപന്മാർക്ക് കയറിയിറങ്ങാനുള്ള സത്രം അല്ല ഇത് കടന്നുപോ മാധവി ഇത് നീ തന്നെയോ അതേ ആള് മാറിയിട്ടില്ലേ എന്തേ മിഴിച്ച് നോക്കുന്നെ കടക്ക് പുറത്ത് കാക്കാശിനും കൊള്ളാത്തവൻ അവൾ വാതിലുകൾ കൊട്ടിയടച്ചു സർവ്വ സമ്പാദ്യവും നഷ്ടപ്പെട്ട ആ ഹതഭാഗ്യം കുറ്റബോധത്താൽ തേങ്ങുന്ന മനസ്സുമായി ഇരുട്ടിലൂടെ നടന്നു ഒരു കൊന്ന നെഞ്ചുമായൊരു ഭ്രാന്തനെ പോലെ തെരുവിൽ വിതുമ്പുന്നു പാവം ഇനിയേതുപാതാ ഇരുളാണ്ട വഴിയുയരും ഒരു താരവുമില്ല ഇനിയേതുപാതാ ഇരുളാണ്ട വഴിയുയരും ഒരു താരവുമില്ല ആ പാതിരാവിലും കൊളുത്തിവെച്ച കൽവിളക്കിന് മുന്നിൽ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി കണ്ണകി വിതുമ്പുകയായിരുന്നു പെട്ടെന്ന് പുറത്തൊരു കാലൊച്ച യാരിത് യാരിത് അവൾ കൈയ്യിലൊതുക്കിവച്ച കൊടവൾ കയ്യിൽ എടുത്തില്ല അന്നതിന്റെ ആവശ്യവുമില്ല കാരണം അന്നത്തെ സമൂഹം ഇന്നത്തെ പോലെ പൈശാചികമായിരുന്നില്ല ഇന്നാണെങ്കിലോ 90 കഴിഞ്ഞ വൃദ്ധകൾക്ക് പോലും രക്ഷയില്ല യാരിത് കണ്ണകി ജനൽപ്പാഴിലൂടെ നോക്കുമ്പോൾ കടവളേ കോവലൻ അവൾ വാതിൽ തുറന്നു ഓടിച്ചെന്ന് ആ കാൽ തൊട്ടുവന്ദിച്ചു അവന്റെ ഉള്ളം കൈ കണ്ണകിയെ കാരുണ്യമറക്കത്ത മഹാപാപിയാണ് ഞാൻ എനിക്ക് മാപ്പ് തരൂ അങ്ങനെയൊന്നും പറയരുത് തെറ്റ് പറ്റിക്ക മനുഷ്യസഹജമല്ലേ എനിക്ക് അങ്ങയെ തിരിച്ചു കിട്ടിയല്ലോ അത് മതി ആ കുലധർമ്മപത്നിയുടെ സ്നേഹത്തിന്റെ ശീതള ഛായയിൽ കോവലന്റെ നെഞ്ചിലെ തീയടഞ്ഞു കണ്ണകീ ജീവിക്കാൻ നമുക്കിനി എന്താണ് മാർഗ്ഗം വഴിയുണ്ട് അവൾ പെട്ടിതുറന്ന് ആ പട്ടുപൊതി കയ്യിലെടുത്തു നോക്കൂ മാംഗല്യ നാളിലൻ താതനണിച്ച പുഞ്ചിലം പാണി ചുവാം പാരിൽ അമൂല്യമാം രത്നജാലങ്ങൾ തൻ മഞ്ചില സിഞ്ചിതം കേൾക്കു നിങ്ങൾ മഞ്ചില സിഞ്ചിതം കേൾക്കു നിങ്ങൾ അങ്ങ് എന്തിന് വിഷമിക്കുന്നു എനിക്ക് അച്ഛൻ തന്ന ഈ പൊൻചിലമ്പുകളിൽ ഒരെണ്ണം വിറ്റാൽ നമുക്ക് ഏറെക്കാലം സുഖമായി ജീവിക്കാം മുടങ്ങിപ്പോയ വാണിഭം വീണ്ടും ആരംഭിക്കുകയും ചെയ്യാം ആ മഹാ സ്നേഹത്തിന് മുന്നിൽ കോവലന്റെ കണ്ണ് നിറഞ്ഞുപോയി നാരിശ് കർമ്മം പുരുഷസ്യ ഭാഗ്യം എന്ന മഹത്വവചനം കോവലൻ അനുഭവിച്ചറിയുകയായിരുന്നു പിറ്റേന്നു തന്നെ കോവലൻ ചിലമ്പ് വിൽക്കാൻ മധുരയിലേക്ക് പുറപ്പെട്ടു പാണ്ഡ്യനാട്ടിലെ പേര് കേട്ട രത്ന വ്യാപാരിയായ നഗരവീര പെരുന്നട്ടാന്റെ കടയിലെത്തി കുടവയറ് കുറുക്കൻ കണ്ണുകളുമുള്ള പെരുന്തട്ടാൻ ചിലമ്പ് വാങ്ങി തിരിച്ചും മറിച്ചും നോക്കി ഒരുക്ക അറങ്ങോ കൊഞ്ചം അറങ്ങോ മാനദേ വന്നിട്ടാ തട്ടാൻ ചിലമ്പുമായി അകത്തേക്ക് പോയി ഏറെ കഴിഞ്ഞില്ല ഒരു കുതിരവണ്ടി പാഞ്ഞുവന്ന് കടയുടെ മുന്നിൽ നിന്നു ചാടിയിറങ്ങിയ രാജഭടന്മാർ കോവലനെ വണ്ടിയിലേക്ക് വലിച്ചെറിഞ്ഞു തമ്പുരാട്ടിയുടെ ചിലമ്പ് കണ്ട പെരുംകള്ള കാരാഡ വണ്ടിയിലേക്ക് കുടവയർ കുലുക്കി ചിരിച്ചു പാണ്ഡട്ടിയെ അടുത്ത തമ്പുരാട്ടിയുടെ ചിലമ്പ് പോലെയുള്ള ഒരെണ്ണം തന്റെ കയ്യിൽ തന്നെ വന്നുപെട്ടത് മഹാഭാഗ്യം കള്ളനെ പിടിച്ചു കൊടുത്തതിനുള്ള സമ്മാനം വേറെയും ആനവാ വാർത്ത കാട്ടുതീയയി തമ്പുരാട്ടിയുടെ ചിലമ്പ് കെട്ട കള്ളിനെ കാണാൻ ജനം കൊട്ടാരത്തിലേക്ക് ഓടി ചിലമ്പ് ഉയർത്തിക്കാട്ടി പാണ്ഡ്യമന്നൻ ആജ്ഞാപിച്ചു തല വെട്ടി എറിയുവിൻ തെരുവിലി കള്ളനെ ഇനിമേലിൽ ഇതുപോൽ കവർച്ചയുണ്ടാകുവോലാ ഇത് പാഠം ഈ പാണ്ഡ്യമന്നന്റെ ശാസനം കരുതിമരുവിീടണം മധുരക്ക് മാതൃക രാജാവ് ഒന്നു മിണ്ടാനോ ഒന്ന് ഉറക്കെ കരയാനോ കഴിയുന്നതിന് മുൻപ് കോവലന്റെ തല തറിച്ച് വീണു ചുടിരക്തം ചീറ്റി ഒഴുകി ഭക്തിയായിട്ട് നടുങ്ങിയ കണ്ണകി അഴിഞ്ഞുലഞ്ഞ മുടിയോടെ തീപ്പാർന്ന കണ്ണുകളോടെ കൊട്ടാരത്തിലേക്ക് ഓടി പ്രിയതമൻറെ ചുടുചോര കോഴി തുടുക്കുറി ചാർത്തി സിംഹാസനത്തിൽ ഇരിക്കുന്ന മന്നനെ തുറിച്ച് നോക്കിക്കൊണ്ട് അലറി അധികാര മത്തനായി അലറുന്ന മന്നവ അപരാധിയോ എൻറെ കാന്തൻ തല വെട്ടി നീ പേദരുതിരമേ സാക്ഷി അറിയാത്ത പൊരുളറിഞ്ഞോളൂ അറിയാത്ത പൊരുളറിഞ്ഞോളൂ എടാ ധിക്കാരം പുലവുന്നോ നമ്മുടെ പ്രിയതമയുടെ ചിലമ്പ് കെട്ട നിൻറെ ഭർത്താവ് അപരാധിയല്ലെന്നോ ഹേ മന്നവാ നേരെ അറിയാത്ത നിങ്ങൾക്ക് നേര് ഞാൻ കാട്ടിത്തരാം നോക്കൂ നിങ്ങൾ പിടിച്ചുവങ്ങീയ ചിലമ്പിന്റെ ജോഡിയാണ് ഇത് പറയൂ തമ്പുരാട്ടിയുടെ ചിലമ്പിനകത്ത് മുത്തോ രത്നമോ മുത്തേ മുന്നാഴി മുത്ത് നിറച്ച ചിലമ്പാണത് എങ്കിൽ കണ്ടോളൂ ഈ ചിലമ്പിനകത്ത് രത്നമാണ് അമൂല്യ രത്നങ്ങൾ അവൾ ആ ചിലമ്പ് സഭാ മണ്ഡപത്തിലേക്ക് വലിച്ചെറിഞ്ഞു ചിലമ്പ് പൊട്ടി രത്നങ്ങൾ നാലുപാടും ചിതറി തമ്പുരാൻ നടുങ്ങി കാണികൾ കിടുലൻ കൊണ്ടു ഒരു നിമിഷം പ്രതികാര ദുർഗിയായ കണ്ണകി ഭീകരമായ ഒരു അലർച്ചയോടെ തൻറെ വലതുമൂല പറിച്ചെറിഞ്ഞുകൊണ്ട് അലറി ധർമ്മം പിഴച്ച മന്നവാ നീയും നിൻറെ സർവ്വസവും വെന്ത് ചാരമാകട്ടെ കണ്ണകി തന്നു തളർന്നു വീണു പെട്ടെന്ന് കൊടുങ്കാറ്റ് ഉണർന്നു കാറ്റിലുടനീളം അഗ്നിജ്വാലകൾ പടർന്നു പാണ്ഡ്യമന്നനും കൊട്ടാരവും മധുരാപുരവും വെന്തു ചാമ്പലായി പ്രിയരേ ധർമ്മം പിഴച്ച ഭരണാധികാരികൾക്ക് അധർമ്മം തന്നെ അന്ധകനാകും ഒന്നുകൂടി പെണ്ണിന്റെ കണ്ണീരഗ്നിയിൽ കത്തിച്ചാമ്പലാകും ഏത് ഭരണകൂടവും നന്ദി നമസ്കാരം

Need another transcript?

Paste any YouTube URL to get a clean transcript in seconds.

Get a Transcript