Thumbnail for AMI GESU CHALLENGE 2.0 & SCRIPTURE STRIKE 2026 | Lent 2026 | Archdiocese of Trichur | Day 3 by MEDIA CATHOLICA

AMI GESU CHALLENGE 2.0 & SCRIPTURE STRIKE 2026 | Lent 2026 | Archdiocese of Trichur | Day 3

MEDIA CATHOLICA

1m 41s173 words~1 min read
YouTube auto captions
Transcript source

YouTube auto captions

This transcript was extracted from YouTube's auto-generated caption track. The transcript below is server-rendered so it can be read, searched, cited, and shared without opening the original YouTube player.

Pull quotes
[0:00]ഞാനാണ് ദ കിംഗ് മനാസെ വെറും പന്ത്രണ്ടാം വയസ്സിൽ രാജാവായ ഞാനാണ് യഹൂദ മുഴുവൻ ഭരിച്ചിരുന്നത്.
[0:00]രാജാവാണെന്ന് എന്നെ പരിചയപ്പെടുത്തുന്നതിനേക്കാളും എനിക്കിഷ്ടം ഞാനൊരു പാപിയാണെന്ന് എന്നെ പരിചയപ്പെടുത്തുന്നതാണ്.
[0:00]കാരണം ഞാൻ ചെയ്ത ആ പാപങ്ങളുടെ റേഞ്ച് അറിഞ്ഞാലേ ദൈവം എന്നോട് കാണിച്ച കരുണയുടെ ലെവൽ നിങ്ങൾക്ക് മനസ്സിലാകും.
[0:00]പോരാത്തതിന് ദേവാലയത്തിൽ വരെ ഞാൻ അശേര പ്രതിഷ്ഠ നടത്തുകയും ഞാൻ എന്റെ മക്കളെ പോലും നഷ്ടപ്പെടുത്തുകയും ചെയ്തു.
Use this transcript
Related transcript hubs

[0:00]ഞാനാണ് ദ കിംഗ് മനാസെ വെറും പന്ത്രണ്ടാം വയസ്സിൽ രാജാവായ ഞാനാണ് യഹൂദ മുഴുവൻ ഭരിച്ചിരുന്നത്. രാജാവാണെന്ന് എന്നെ പരിചയപ്പെടുത്തുന്നതിനേക്കാളും എനിക്കിഷ്ടം ഞാനൊരു പാപിയാണെന്ന് എന്നെ പരിചയപ്പെടുത്തുന്നതാണ്. കാരണം ഞാൻ ചെയ്ത ആ പാപങ്ങളുടെ റേഞ്ച് അറിഞ്ഞാലേ ദൈവം എന്നോട് കാണിച്ച കരുണയുടെ ലെവൽ നിങ്ങൾക്ക് മനസ്സിലാകും. വഴി തെറ്റിയ ചിന്തകളും ജീവിതവുമായിരുന്നു എന്റെത്. രാജ്യം മുഴുവൻ ബാലിന്റെയും അശേരയുടെയും വിഗ്രഹങ്ങൾ ഞാൻ നിറച്ചു. എന്റെ അപ്പനായ ഹെസക്കിയ നശിപ്പിച്ച സകല വിഗ്രഹങ്ങളും ഞാൻ തിരികെ കൊണ്ടുവന്നു. പോരാത്തതിന് ദേവാലയത്തിൽ വരെ ഞാൻ അശേര പ്രതിഷ്ഠ നടത്തുകയും ഞാൻ എന്റെ മക്കളെ പോലും നഷ്ടപ്പെടുത്തുകയും ചെയ്തു. ചുരുക്കത്തിൽ പറഞ്ഞാൽ ദൈവം എന്തിനെയൊക്കെ വെറുത്തോ അതൊക്കെ എനിക്ക് വലിയ ഹരമായിരുന്നു. ദൈവം എന്നോട് പലതവണ പ്രവാചകന്മാരിലൂടെ സംസാരിക്കാൻ നോക്കി പക്ഷേ ഞാൻ പുച്ഛിച്ചു തള്ളി. ഒടുവിൽ അസീറിയൻ സൈന്യം വന്നു ബന്ധിച്ച് എന്നെ അടിമയാക്കി ബാബിലോണിലേക്ക് കൊണ്ടുപോയി. ആ വേദനയും ഏകാന്തതയും ചങ്ങലകളും എനിക്ക് ദൈവസ്നേഹത്തിന്റെ തിരിച്ചറിവിന്റെ വെളിച്ചമായിരുന്നു. പൊറുക്കാനായി ഒരു സാധ്യതയില്ലാത്ത എന്നോട് ദൈവം ക്ഷമിച്ചു. ക്ഷമിക്കുക മാത്രമല്ല വീണ്ടും എനിക്ക് ജെറുസലേം തിരിച്ചു തന്നു. കുമ്പസാരം ഉടായിപ്പാണെന്നും എനിക്കതിൽ വിശ്വാസമില്ല എന്നും സഭ വർഷത്തിൽ ഒരിക്കലാണ് കുമ്പസാരം റെക്കമൻഡ് ചെയ്യുന്നത്. എന്നൊക്കെ പറഞ്ഞ് അവസരം നഷ്ടപ്പെടുത്തുന്നതിനെ ഓർത്ത് ഒരിക്കൽ നിങ്ങൾ കരയും. കുമ്പസാരത്തിലൂടെ ഫ്രീ ആയിട്ട് ദൈവം തരുന്ന പാപമോചനത്തിനോട് നിങ്ങൾ കാണിക്കുന്ന ഈ അവഗണനയെ ഓർത്ത് നെഞ്ചുപൊട്ടി കരയും. കാരണം ഏശയ്യ പുസ്തകം മുപ്പതാം അധ്യായം പതിനെട്ടാം വാക്യം. നിന്നോട് ഔദാര്യം കാണിക്കാൻ കർത്താവ് കാത്തിരിക്കുന്നു നിന്നോട് കാരുണ്യം പ്രദർശിപ്പിക്കാൻ അവിടുന്ന് തന്നെത്തന്നെ ഉയർത്തുന്നു. വൈകിയിട്ടില്ലട്ടോ മക്കളെ. he is still waiting.

Need another transcript?

Paste any YouTube URL to get a clean transcript in seconds.

Get a Transcript