[0:00]ഹലോ ഗയ്‌സ് സുഖമാണോ? ഞാൻ യൂദിത്ത്. ഇസ്രായേലിലെ ബേദൂലിയ എന്ന ചെറിയൊരു ഗ്രാമമാണ് എൻ്റേത്. ഞാനൊരു വിധവയാണ്. എൻ്റെ ഭർത്താവ് മനാസ്സെ ചെറുപ്പത്തിലേ മരിച്ചു. അടിമത്തത്തിൽ നിന്നും തിരിച്ചെത്തിയ ഇസ്രായേൽ പീസ്ഫുൾ ആയി കഴിയുന്ന സമയമായിരുന്നു അത്. അങ്ങനെ ഇരിക്കുമ്പോഴാണ് ഞങ്ങളുടെ നാടിനെ നശിപ്പിക്കാനായി അസീറിയൻ സൈന്യം സൈന്യാധിപനായ ഹോളോഫോൺസിൻ്റെ നേതൃത്വത്തിൽ വലിയൊരു പടയുമായി വന്നത്. അവർ ഞങ്ങളുടെ ഗ്രാമത്തെ ആക്രമിച്ചു. ഞങ്ങളുടെ ഗ്രാമത്തിലേക്കുള്ള വെള്ളം പോലും തടഞ്ഞുവെച്ചു. തോറ്റുകൊടുക്കാം എന്ന് പലരും പറഞ്ഞു. പക്ഷേ ശത്രുവിൻ്റെ കരബലത്തേക്കാളും ദൈവത്തിൻ്റെ കരബലമായിരുന്നു എൻ്റെ കോൺഫിഡൻസ്. ഞാനൊരു കാര്യം തീരുമാനിച്ചു. എൻ്റെ ജനത്തിനുവേണ്ടി ശത്രുവിനെ തോൽപ്പിക്കാനായി ഞാൻ പോകുമെന്ന്. നിങ്ങൾക്ക് ഒരുപക്ഷേ മണ്ടത്തരമായി തോന്നാം. നിൻ്റെ ചുവടുകൾക്ക് കാവലായിട്ട് ദൈവമുണ്ടെങ്കിൽ നിൻ്റെ മുമ്പിൽ പിടിച്ചുനിൽക്കാൻ ഒന്നിനും സാധിക്കില്ല. ഞാൻ നല്ല ഭംഗിയുള്ള വസ്ത്രങ്ങളൊക്കെ ധരിച്ച് കുറച്ച് ഭക്ഷണവുമായി വേലക്കാരിയോടൊപ്പം ശത്രു രാജ്യത്തേക്ക് വിട്ടു. ഹോളോഫോൺസ് എന്നെ കണ്ടപ്പോൾ ഞാൻ അവരെ സഹായിക്കാൻ വന്നതാണെന്ന് വിശ്വസിച്ച് എന്നെ അവിടെ താമസിപ്പിച്ചു. ദിവസങ്ങൾ എണ്ണിയിരിക്കുകയായിരുന്നു. ഒരു രാത്രിയിൽ ഹോളോഫർണസ് നന്നായി ഭക്ഷണം കഴിച്ച് മയക്കത്തിലായപ്പോൾ ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചു. ജൂദിത്ത് ചാപ്റ്റർ നയൻ വേഴ്സ് ഫോർട്ടീൻ. അവിടുന്ന് ദൈവമാണെന്നും എല്ലാ ശക്തിയുടെയും പ്രതാപത്തിൻ്റെയും ദൈവമാണെന്നും അവിടുന്നല്ലാതെ ഇസ്രായേൽ ജനത്തിനോ മറ്റൊരു സംരക്ഷകനില്ലെന്നും അവിടുത്തെ ജനവും എല്ലാ ജനതയും ഗോത്രങ്ങളും അറിയട്ടെ. ആമേൻ. ഞാൻ അവൻ്റെ തന്നെന്നെ വാളെടുത്ത് അവൻ്റെ തലമുറിച്ചെടുത്ത് ഇസ്രായേൽ ജനം പേടിച്ചൊളിച്ചിരുന്ന സ്ഥലത്തെത്തി ഉറക്കെ വിളിച്ചു പറഞ്ഞു. ദൈവം ഇന്നും ജീവിക്കുന്നു. സമൂഹത്തിൽ ഇത്രയധികം പ്രശ്നങ്ങൾ വർദ്ധിക്കുന്നതിന് കാരണം നീയാണ്. ഇൻ്റെ ഇൻഡിഫ്രൻസ് ആണ്. എന്ന് നീ ഈ സമൂഹത്തെ നിൻ്റെ കുടുംബമായി കണ്ടുതുടങ്ങുന്നുവോ ഈ പ്രശ്നങ്ങളെ നിൻ്റെ പ്രശ്നങ്ങളായി കണ്ടുതുടങ്ങുന്നുവോ അന്ന് ഈ ഭൂമിയിൽ സ്വർഗ്ഗം നിങ്ങൾക്ക് കാണാം.

AMI GESU CHALLENGE 2.0 & SCRIPTURE STRIKE 2026 | Lent 2026 | Archdiocese of Trichur | Day 7
MEDIA CATHOLICA
1m 58s182 words~1 min read
YouTube auto captions
Transcript source
YouTube auto captions
This transcript was extracted from YouTube's auto-generated caption track. The transcript below is server-rendered so it can be read, searched, cited, and shared without opening the original YouTube player.
Pull quotes
[0:00]അടിമത്തത്തിൽ നിന്നും തിരിച്ചെത്തിയ ഇസ്രായേൽ പീസ്ഫുൾ ആയി കഴിയുന്ന സമയമായിരുന്നു അത്.
[0:00]അങ്ങനെ ഇരിക്കുമ്പോഴാണ് ഞങ്ങളുടെ നാടിനെ നശിപ്പിക്കാനായി അസീറിയൻ സൈന്യം സൈന്യാധിപനായ ഹോളോഫോൺസിൻ്റെ നേതൃത്വത്തിൽ വലിയൊരു പടയുമായി വന്നത്.
[0:00]നിൻ്റെ ചുവടുകൾക്ക് കാവലായിട്ട് ദൈവമുണ്ടെങ്കിൽ നിൻ്റെ മുമ്പിൽ പിടിച്ചുനിൽക്കാൻ ഒന്നിനും സാധിക്കില്ല.
[0:00]ഞാൻ നല്ല ഭംഗിയുള്ള വസ്ത്രങ്ങളൊക്കെ ധരിച്ച് കുറച്ച് ഭക്ഷണവുമായി വേലക്കാരിയോടൊപ്പം ശത്രു രാജ്യത്തേക്ക് വിട്ടു.
Use this transcript
Related transcript hubs
Watch on YouTube
Share
MORE TRANSCRIPTS


