[0:01]ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അതാണ് അഗസ്ത്യാർകൂടം. നിത്യഹരിത വനങ്ങളും ഇലപൊഴിയുന്ന കാടുകളും ഈറ്റക്കൂട്ടങ്ങളും പുൽമേടുകളും പാറക്കെട്ടുകളും കാട്ടരുവികളും വെള്ളച്ചാട്ടങ്ങളും പിന്നിട്ട് അതിരുമലയും പൊങ്കാലപ്പാറയും കടന്ന് വന്യമൃഗങ്ങൾ വിഹരിക്കുന്ന കൊടുവഴത്തിലൂടെ 27 കിലോമീറ്റർ കാൽനടയായി വേണം അഗസ്ത്യന്റെ ഗിരിമകുടത്തിൽ എത്താൻ. 1868 മീറ്റർ ഉയരമുണ്ട് അഗസ്ത്യാർകൂടത്തിന്. കേരളത്തിൽ സ്ഥിതി ചെയ്യുന്ന ഈ കൊടുമുടി തമിഴ്നാടുമായി അതിർത്തി പങ്കിടുന്നു. തമിഴ്നാട്ടിലെ തിരുനൽവേലി, കന്യാകുമാരി എന്നീ ജില്ലകളിലും കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലുമായാണ് അഗസ്ത്യാമലനിരകൾ സ്ഥിതി ചെയ്യുന്നത്.

ആരും കൊതിക്കുന്ന അഗസ്ത്യാർകൂടം യാത്ര 🤍 || Agasthyarkoodam trekking🤍 || #Agastyarkoodam #Hiking
Yathraa
39s54 words~1 min read
YouTube auto captions
Transcript source
YouTube auto captions
This transcript was extracted from YouTube's auto-generated caption track. The transcript below is server-rendered so it can be read, searched, cited, and shared without opening the original YouTube player.
Pull quotes
[0:01]തമിഴ്നാട്ടിലെ തിരുനൽവേലി, കന്യാകുമാരി എന്നീ ജില്ലകളിലും കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലുമായാണ് അഗസ്ത്യാമലനിരകൾ സ്ഥിതി ചെയ്യുന്നത്.
Use this transcript
Related transcript hubs
Watch on YouTube
Share
MORE TRANSCRIPTS


