Thumbnail for Anchoring script of first holy communion by എന്റെ ഇടം

Anchoring script of first holy communion

എന്റെ ഇടം

5m 56s619 words~4 min read
Auto-Generated

[0:00]ഹലോ, ഐ ആം സൗമ്യ ഓവർ ഹിയർ. നമുക്കിന്നൊരു ആങ്കറിങ് സ്ക്രിപ്റ്റ് അങ്ങട് കണ്ടാലോ? അതും ഹോളി കമ്മോണിയന്റെ. ഇന്നത്തെ ഒഫീഷ്യൽ ആയിട്ടുള്ള പരിപാടികൾ തുടങ്ങാൻ പോവാട്ടോ. എല്ലാവരും സ്റ്റേജിന്റെ പരിസരത്തിലേക്ക് വരാൻ ഹലോ എവെരിവൺ, ഗുഡ് ഈവനിംഗ്. ഐ ആം സൗമ്യ സിബി ഓവർ ഹിയർ. ഹോപ് യു ആർ ഹാവിങ് എ ബ്ലെസ്ഡ് ഈവനിംഗ് വിത്ത് ആൽവീന ആൻഡ് ഹർ ഫാമിലി. വിശുദ്ധ മത്തായി സുവിശേഷം 19 ആം അധ്യായം 14 ആം വാക്യത്തിൽ പറയുന്നു, ശിശുക്കളെ എന്റെ അടുത്ത് വരുവാൻ അനുവദിക്കുക. അവരെ തടയരുത്. എന്തെന്നാൽ സ്വർഗ്ഗരാജ്യം അവരെ പോലുള്ളവരുടേതാണ്. വൺസ് എഗൈൻ, എ വെരി വാം ഗുഡ് ഈവനിംഗ് ടു വൺ ആൻഡ് ഓൾ പ്രസന്റ് ഹിയർ. ആൻഡ് ഐ ആം മച്ച് ഡിലൈറ്റഡ് ടു ഓഫർ എ ഹാർട്ടി വെൽക്കം ടു എവെരിവൺ ഗാതർഡ് ഓവർ ഹിയർ ഫോർ ദി ഫസ്റ്റ് ഹോളി കമ്മ്യൂണിയൻ സെലിബ്രേഷൻ ഓഫ് ആൽവീന ഷാജു.

[0:54]ഇന്ന് നമ്മൾ ഇവിടെ കൂടിയിരിക്കുന്നത് ആൽവീന ആദ്യമായി ഈശോയെ സ്വീകരിച്ചതിന്റെ ആഘോഷ സൂചകമായിട്ടാണല്ലേ. ആൽവീന എന്ന് പറയുമ്പോൾ ചിലപ്പോൾ നിങ്ങൾക്ക് ആ പേര് അത്ര സുപരിചിതമായിരിക്കില്ല. കുഞ്ഞൂന്നാണല്ലേ നമ്മൾ അവളെ കൂടുതലും വിളിക്കുന്നത്. അപ്പോ ദേ നമ്മുടെ ഒഫീഷ്യൽ ആയിട്ടുള്ള പരിപാടികൾ നമ്മൾ തുടങ്ങുകയാണ്. വിത്ത് എ ലൗഡ് റൗണ്ട് ഓഫ് അപ്ലോസ്. ലെറ്റ്സ് ഓൾ വെൽക്കം ആൽവീന ഷാജു ഓൺ ടു ദ സ്റ്റേജ്. ഇന്നത്തെ സെലിബ്രിറ്റി അല്ലെങ്കിൽ ഇന്നത്തെ താരമായ കുഞ്ഞൂനെ നമുക്ക് നിറഞ്ഞ കയ്യടികളോടെ വേദിയിലേക്ക് സ്വാഗതം ചെയ്യാം. എല്ലാവരും ഒന്ന് കയ്യടിച്ച് ചെയ്യേണ്ട

[1:33]വിശുദ്ധ യോഹന്നാന്റെ സുവിശേഷം ആറാം അധ്യായം 51 ആം വാക്യത്തിൽ പറയുന്നു സ്വർഗ്ഗത്തിൽ നിന്നിറങ്ങിയ ജീവനുള്ളപ്പൻ ഞാനാണ്. ആരെങ്കിലും ഈ അപ്പത്തിൽ നിന്ന് ഭക്ഷിച്ചാൽ അവർ എന്നേക്കും ജീവിക്കും. ലോകത്തിന്റെ ജീവനുവേണ്ടി ഞാൻ നൽകുന്ന അപ്പം എന്റെ ശരീരമാണ്. ആൽവീനയെ എല്ലാവർക്കും അറിയാല്ലേ എങ്കിലും ജസ്റ്റ് ഒരു ഫോർമാലിറ്റിക്ക് നമുക്ക് അവളെ ഒന്ന് പരിചയപ്പെട്ടാലോ. നമുക്ക് ചെറിയൊരു വെറൈറ്റിയും പിടിക്കാം. ആൽവീന തന്നെ അവളെ ഒന്ന് പരിചയപ്പെടുത്തട്ടെ അല്ലേ? എന്താ നിങ്ങൾ വേണ്ട കുന്തം വിഴുങ്ങിയ പോലെ നിക്കുന്നെ. എന്റെ പേര് ആൽവീന ഷാജു. എന്റെ പേര് ആൽവീന ഷാജു ഞാൻ ആർലോട്ട് ആണ്. എന്റെ അപ്പന്റെ പേര് ഷാജു ഫ്ലെക്സ്പിന്നിങ് ആണ് ജോലി എന്റെ അപ്പന്റെ എന്റെ അമ്മയുടെ പേര് അഞ്ജു എനിക്ക് രണ്ട് അനിയത്തിമാരാണ് ആൽഡ്രീനെയും പിന്നെ അലിയെയും. പിന്നെ എനിക്ക് ഏറ്റവും കൂടുതൽ ചെയ്യാൻ ഇഷ്ടം വരയ്ക്കാൻ എനിക്ക് ഇഷ്ടമാണ് പിന്നെ വായിക്കാനും എനിക്ക് ഇഷ്ടമാണ്. നല്ലതായിരുന്നോ ഇഷ്ടായോ ഈശോ ഉള്ളിലേക്ക് വന്നപ്പോൾ ഹാപ്പിയാണോ? ഹാപ്പിയാണ് അപ്പോ ആൽവീന ഹാപ്പിയാട്ടോ. നിങ്ങൾ ഹാപ്പിയല്ലേ? ഐ തിങ്ക് ദ സ്റ്റേജ് ഈസ് ഇൻകംപ്ലീറ്റ് വിത്തൗട്ട് യുവർ വിത്തൗട്ട് ഹർ ഫാമിലി. സോ ഐ വെൽക്കം ഷാജു ചേട്ടൻ, അഞ്ജു ചേച്ചി, ആൽഡ്രീന ആൻഡ് ആൻലിയ ഓൺ ടു ദ സ്റ്റേജ്. എല്ലാവരും കൈയടി ചെയ്യണം.

[2:59]ആൽവീന ഒത്തിരിനാൾ പ്രാർത്ഥിച്ചും ഒരുങ്ങിയും കുമ്പസാരിച്ചുമൊക്കെയാണ് ഈശോയെ ആദ്യമായിട്ട് ഹൃദയത്തിൽ സ്വീകരിച്ചത്. അപ്പോ എങ്ങനെ ഉണ്ടായിരുന്നു ഫസ്റ്റ് എക്സ്പീരിയൻസ് അല്ലെങ്കിൽ എന്തായിരുന്നു ഈശോ ആദ്യമായിട്ട് ഹൃദയത്തിലേക്ക് വന്നപ്പോൾ നിനക്ക് തോന്നിയത്? ഞാൻ ഈശോയെയും ഈശോ എന്നെ സ്വീകരിച്ച ദിവസമായിരുന്നു ഏപ്രിൽ 27 ഞാൻ ഒത്തിരി ആഗ്രഹിച്ചിരുന്നു ആ ദിവസത്തിനു വേണ്ടിയിട്ട് ഏകദേശം ഒരു മാസമായി ഞാൻ അതിനു വേണ്ടിയിട്ട് ഒരുങ്ങുകയായിരുന്നു. നല്ലതായിരുന്നു ഇഷ്ടമായി ഈശോ ഉള്ളിലേക്ക് വന്നപ്പോൾ. ഹാപ്പിയാണോ. ആഹാ അപ്പോ ആൽവീന ഹാപ്പിയാട്ടോ നിങ്ങൾ ഹാപ്പിയല്ലേ?

[3:42]ഷാജു ചേട്ടനും അഞ്ജു ചേച്ചി ആൽവീന ആദ്യമായിട്ട് ഈശോനെ സ്വീകരിച്ചപ്പോൾ പേരെന്റ്സ് എന്ന നിലയിൽ നിങ്ങൾക്ക് എന്താ തോന്നിയത്?

[3:53]വളരെ സന്തോഷം. വളരെ സന്തോഷം. ലളിതമായ ഉത്തരം.

[4:00]അഞ്ച് അപ്പം അയ്യായിരം പേർക്ക് നൽകിയ ഈശോനെ പോലെ സ്വന്തം ശരീരം നമുക്കായി നൽകിയ അവിടുത്തെ സ്നേഹത്തെ ഓർത്തുകൊണ്ട് നമുക്ക് ഈ മധുരം പങ്കുവെക്കാം. സോ നമുക്ക് കേക്ക് കട്ടിംഗ് സെറിമണിയിലേക്ക് കടക്കാം. അങ്ങനെ നമ്മൾ കേക്ക് കട്ടിങ് സെറിമണിയിലേക്ക് കടന്നിരിക്കുകയാണ്. ഈ സമയത്ത് വേണമെങ്കിൽ നമുക്ക് പറയാനായിട്ട് ഒരു ഇതുണ്ട് കേട്ടോ.

[4:20]ഹൂ ഐ ഈറ്റ്സ് മൈ ഫ്ലെഷ് ആൻഡ് റിംഗ്സ് മൈ ബ്ലഡ് ഹാസ് എറ്റേർണൽ ലൈഫ് ആൻഡ് ഐ വിൽ റൈസ് ദെം അപ്പ് അറ്റ് ദി ലാസ്റ്റ് ഡേ. ഇത് നിങ്ങൾക്ക് ഓപ്ഷണലാണ് വേണമെങ്കിൽ പറയാം അല്ലെങ്കിൽ ജസ്റ്റ് കൈയടിക്കാൻ പറയുകയോ അങ്ങനെ എന്തെങ്കിലും ചെയ്താൽ മതി കേട്ടോ. പേരന്റ്സ് കേക്ക് ഷെയർ ചെയ്തു കഴിയുമ്പോൾ തന്നെ നമുക്ക് ഇന്നത്തെ താരങ്ങൾ തന്നെയാണല്ലോ തലതൊട്ടപ്പനും തലതൊട്ടമ്മയും അവരെ നമുക്ക് വേദിയിലേക്ക് സ്വാഗതം ചെയ്യാം കേട്ടോ കേക്ക് നൽകാനായിട്ട്. ആൽവീനയുടെ തലതൊട്ടപ്പനും തലതൊട്ടമ്മയും ആയ ഷാജി ചേട്ടനെയും ജിനി ചേച്ചിയെയും കേക്ക് നൽകാനായി സ്റ്റേജിലേക്ക് ക്ഷണിക്കുന്നു. അവരെ ഒന്ന് കേക്ക് നൽകി കഴിയുമ്പോൾ തന്നെ വേണമെങ്കിൽ നമുക്ക് തലതൊട്ടപ്പനും തലതൊട്ടമ്മക്ക് ഒരു ടാസ്ക് ആയിട്ട് വേണമെങ്കിൽ കൊടുക്കാം. ആൽവീനയുടെ തലതൊട്ടപ്പനും തലതൊട്ടമ്മയും എന്ന നിലയിൽ നിങ്ങൾക്ക് അവൾ ആദ്യമായി ഈശോയെ സ്വീകരിച്ചപ്പോൾ എന്താണ് തോന്നിയത് എന്ന് നമുക്ക് വേണമെങ്കിൽ ചോദിക്കാം. അതൊരു ഓപ്ഷണൽ ആയിട്ടുള്ള ചോദ്യമാട്ടോ. അതിനുശേഷം നമുക്ക് ഇവരുടെ പേരന്റ്സിനെ ചേട്ടനെയും ചേച്ചിയുടെയും പേരന്റ്സിനെ കേക്ക് നൽകാനായിട്ട് വേദിയിലേക്ക് സ്വാഗതം ചെയ്യാം കേട്ടോ. ഇതോടുകൂടി നമ്മുടെ ഒഫീഷ്യൽ ആയിട്ടുള്ള പരിപാടികൾ എല്ലാം തീരട്ടോ. ഇത് നിങ്ങൾക്ക് എങ്ങനെ വേണമെങ്കിലും ചെയ്യാം കേട്ടോ. വേണമെങ്കിൽ പേരന്റ്സിനോടും വേണമെങ്കിൽ ചോദിക്കാം. കൊച്ചുമോൾ എന്ന രീതിയിൽ നിങ്ങൾക്ക് എന്താണ് തോന്നിയത് എന്നുള്ളതൊക്കെ ഇതൊക്കെ ഒരു ഓപ്ഷണലാണ്. നമ്മുടെ ഒഫീഷ്യൽ ആയിട്ടുള്ള പരിപാടികൾ ഇവിടെ അവസാനിക്കുകയാണ്. ഇന്ന് ഈശോയെ നാവിൽ സ്വീകരിച്ചപ്പോൾ ഉണ്ടായ ഹൃദയവിശുദ്ധിയും പവിത്രതയും എന്നും ഇതുപോലെ ജീവിതത്തിൽ സൂക്ഷിക്കാൻ ആൽവീനക്ക് സാധിക്കട്ടെ എന്ന് നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം. ഇന്നത്തെ സ്വാദിഷ്ടമായ ഭക്ഷണം ഒരുക്കിയിരിക്കുന്നത് നെടുമ്പാശ്ശേരിയിലുള്ള സൽക്കാര കാറ്റൽസ് ആൻഡ് ഇവന്റ്സ് ആണ്. സോ എല്ലാവർക്കും അത് ആസ്വദിക്കാംട്ടോ. ഇനി നമുക്ക് കുറച്ച് കലാപരിപാടികൾ ആയാലോ? കൂടുതൽ വീഡിയോസിനായിട്ട് നമ്മുടെ ചാനലിനെ ലൈക്ക് ചെയ്യുക, ഷെയർ ചെയ്യുക, സബ്സ്ക്രൈബ് ചെയ്യുക. അപ്പൊ എല്ലാവർക്കും താങ്ക്യൂ ഫോർ വാച്ചിംഗ് ടാറ്റാ.

Need another transcript?

Paste any YouTube URL to get a clean transcript in seconds.

Get a Transcript