[0:00]ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്ന വിഷയം മുഖക്കുരു. ടീനേജേഴ്സിനിടയിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഒരു സൗന്ദര്യ പ്രശ്നമാണ് മുഖക്കുരു.
[0:09]ചെറിയ ചെറിയ കുരുക്കൾ മുതൽ വലിയ വലിയ പരുക്കൾ വരെ പോലെ തോന്നുന്ന രീതിയിലും മുഖക്കുരു കണ്ടുവാരാറുണ്ട്.
[0:15]മുഖക്കുരു എന്താണെന്ന് നമുക്ക് നോക്കാം. നമ്മുടെ സ്കിന്നിന് സ്വാഭാവികമായ സ്നിഗ്ധത നൽകുന്ന ഒരു ഘടകമാണ് സെബം.
[0:21]അപ്പൊ ഇത് സെക്രീറ്റ് ചെയ്യുന്നത് സെബേഷ്യസ് ഗ്ലാൻഡ്സ് ആണ്. അത് നമ്മുടെ സ്കിന്നിന് അടിയിലാണ് സ്ഥിതി ചെയ്യുന്നത്.
[0:28]ഇത് സെബം സെക്രീറ്റ് ചെയ്യുന്ന സമയത്ത് പുറത്തേക്ക് വരുന്ന സമയത്ത് ഇതിന് എന്തെങ്കിലും ഒരു തടസ്സം വന്നാൽ അതിപ്പോ ഈ ഓയിലിന്റെ സെക്രീഷന്റെ കൂടെ അഴുക്ക് ചേരാം അതല്ലെങ്കിൽ നമ്മുടെ മുഖത്ത് തന്നെയുള്ള ഡെഡ് സെൽസിന്റെ എല്ലാം കൂടെ കൂടിച്ചേർന്നിട്ട് അവിടെ ഒരു ബാക്ടീരിയൽ ഇൻഫെക്ഷൻ വന്നു കഴിഞ്ഞാൽ നമുക്ക് ഇത്തരത്തിലുള്ള ചെറിയ ചെറിയ കുരുക്കൾ ഫോം ചെയ്യും. അതിനാണ് നമ്മൾ മുഖക്കുരു എന്ന് പറയുന്നത്.
[0:47]ഇനി ഇതിന്റെ കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. സാധാരണയായിട്ട് നമ്മൾ ആദ്യം സൂചിപ്പിച്ച ഒരു കാരണം തന്നെയാണ്.
[0:52]മുഖം വൃത്തിയായിട്ട് എപ്പോഴും ക്ലീൻ ചെയ്തു വെച്ചില്ലെങ്കിൽ നമുക്ക് മുഖക്കുരു ഉണ്ടാവാം. പ്രധാനമായിട്ടും ഇപ്പോ ഒരുപാട് യാത്ര ചെയ്യുന്ന കുട്ടികളൊക്കെ ആണെങ്കിൽ സ്കൂളിൽ പോയാൽ അല്ലെങ്കിൽ സ്കൂളിൽ നിന്ന് തിരിച്ചു വന്നാലും ഒക്കെ മുഖം പ്രോപ്പർ ആയിട്ട് ക്ലീൻ ചെയ്തില്ലെങ്കിൽ നല്ല സോപ്പ് ഉപയോഗിച്ച് അല്ലെങ്കിൽ ഫേസ് വാഷ് ഉപയോഗിച്ച് ക്ലീൻ ചെയ്തില്ലെങ്കിൽ മുഖക്കുരു വരാനുള്ള ചാൻസ് ഉണ്ട്.
[1:12]ഇനി മറ്റൊരു കാരണം ഹോർമോണൽ ഇംബാലൻസ് ആണ്.
[1:15]അപ്പൊ അഡോളസന്റ് ഏജിലേക്ക് അല്ലെങ്കിൽ കൗമാരപ്രായത്തിലേക്ക് കടക്കുമ്പോൾ നമ്മുടെ ശരീരത്തിൽ പല രീതിയിലുള്ള ഹോർമോൺസിന്റെ വ്യതിയാനങ്ങൾ ഉണ്ടാവാറുണ്ട്. ഈ സമയത്ത് ആൻഡ്രോജൻസ് ആയാലും ഈസ്ട്രജൻ പ്രോജസ്റ്ററോൺ ടെസ്റ്റോസ്റ്റെറോൺ ഇത്തരത്തിലുള്ള ഹോർമോൺസിന്റെ വ്യതിയാനം കൊണ്ട് ഈ സമയത്ത് കൂടുതലായിട്ടും മുഖക്കുരു കണ്ടുവരാറുണ്ട്.
[1:33]ഇനി മറ്റൊരു കാരണം കുറച്ചും കൂടി പ്രായം ചെന്ന് കഴിഞ്ഞാൽ ഇതേ രീതിയിലുള്ള ഹോർമോണൽ ഇംബാലൻസ് കൊണ്ട് അല്ലെങ്കിൽ പോളിസിസ്റ്റിക് ഓവറി ഉള്ളവരിൽ ഇത്തരത്തിൽ മുഖത്തിന്റെ സൈഡിൽ കുറച്ചു വലിയ സൈസിലുള്ള കുരുക്കൾ കാണാറുണ്ട്.
[1:48]പോളിസിസ്റ്റിക് ഓവർ ഉള്ള ഇനി കോസ്മെറ്റിക്സിന്റെ ഉപയോഗം അധികമായിട്ട് ഓയിലി ആയിട്ടുള്ള കോസ്മെറ്റിക്സ് നന്നായിട്ട് കഴുകി കളഞ്ഞില്ലെങ്കിൽ രാത്രി കിടക്കുന്നതിന് മുമ്പ് ഇത് പ്രോപ്പർ ആയിട്ട് കഴുകി കളഞ്ഞില്ലെങ്കിൽ പോലും ഇത്തരത്തിൽ മുഖക്കുരു കണ്ടുവരാറുണ്ട്.
[1:59]ഇനി ഭക്ഷണക്രമം ശരിയായി പാലിച്ചില്ലെങ്കിൽ അമിതമായിട്ട് കൊഴുപ്പുള്ള ഭക്ഷണം എക്സാമ്പിൾ പറയുകയാണെങ്കിൽ നമുക്ക് റെഡ് മീറ്റിന്റെ ഉപയോഗം അതുപോലെ ചീസ് ബട്ടർ നട്ട്സിന്റെ ഉപയോഗം ഗ്രൗണ്ട് നട്ട് കപ്പലണ്ടി പോലെയുള്ള കാര്യങ്ങൾ അമിതമായിട്ട് ഉപയോഗിക്കുന്നവർക്ക് ചിലരിലെങ്കിലും മുഖക്കുരു ഉണ്ടാക്കാറുണ്ട്.
[2:17]ഇനി ശരിയായ രീതിയിൽ വെള്ളം കുടിച്ചില്ലെങ്കിൽ ചിലരിലെ മുഖക്കുരു കണ്ടുവാരാറുണ്ട്.
[2:22]ചില മരുന്നുകളുടെ ഉപയോഗം ഇപ്പൊ സ്റ്റിറോയ്ഡ്സ് അല്ലെങ്കിൽ ലിഥിയം പോലെയുള്ള ഘടകങ്ങളുള്ള കാര്യങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ നമുക്ക് മുഖക്കുരു ചിലരിലെങ്കിലും കണ്ടുവരാറുണ്ട്. അപ്പൊ ഇത്തരത്തിൽ പല കാരണങ്ങൾ കൊണ്ട് നമുക്ക് മുഖക്കുരു ഉണ്ടാവാറുണ്ട്.
[2:35]ഇനി നമുക്ക് എങ്ങനെ ഇതിനെ ഒഴിച്ചു നിർത്താം എന്ന് നോക്കാം.
[2:40]ഇതിന്റെ കാര്യം പറഞ്ഞപ്പോഴാണ് മുഖക്കുരുവിന്റെ ഏറ്റവും പ്രധാനപ്പെട്ട അല്ലെങ്കിൽ നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന മറ്റൊരു കാരണമാണ് സ്ട്രെസ്സ് അഥവാ നമുക്ക് മാനസിക സമർദ്ദം ഉണ്ടെങ്കിൽ ഉറക്കക്കുറവ് ഉണ്ടെങ്കിൽ ചിലരിലെ തലയിൽ താരണുണ്ടെങ്കിൽ പോലും മുഖത്തിന്റെ പല രീതിയിലും നെറ്റിയിലും താടിയിലും നെഞ്ചിലും കഴുത്തിലും ഒക്കെ കുരുക്കൾ കാണാറുണ്ട്.
[2:57]അപ്പൊ ഇതും ഇതിന്റെ കാരണങ്ങളിൽ ഒന്നാണ്.
[3:00]ഇനി നമുക്ക് എങ്ങനെയാണ് മാറ്റി നിർത്താൻ പറ്റുന്നത് എന്നാണ് നമ്മൾ സംസാരിച്ചുകൊണ്ടിരുന്നത്. ആദ്യം തന്നെ നമ്മൾ മുഖം ക്ലീൻ ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്.
[3:07]ടീനേജേഴ്സ് ആണെങ്കിൽ എപ്പോ പുറത്തു പോയിട്ട് തിരിച്ചു വന്നാലും മെഡിക്കേറ്റഡ് ആയിട്ടുള്ള ഒരു സോപ്പോ അല്ലെങ്കിൽ ഫേസ് വാഷോ ഉപയോഗിച്ച് മുഖം കഴുകുക. അത് നമ്മുടെ സ്കിന്നിന്റെ ടെക്സ്ച്ചർ അനുസരിച്ച് അല്ലെങ്കിൽ സ്കിൻ ഏത് തരത്തിലാണോ ഉള്ളതെന്ന് നോക്കിയിട്ട് വേണം നമ്മൾ അത് ചെയ്യാൻ വേണ്ടിയിട്ട്.
[3:20]പിന്നെ നമ്മുടെ ഭക്ഷണക്രമത്തിൽ പാലിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട്. അമിതമായിട്ട് കൊഴുപ്പുള്ള ഭക്ഷണം പഞ്ചസാര അതുപോലെ ബേക്കറി ഐറ്റംസ് ഇതിന്റെ ഉപയോഗം മാക്സിമം കുറയ്ക്കുക എന്നുള്ളതാണ് ഏറ്റവും പ്രധാനം.
[3:32]ചിലരിലെ ചോക്ലേറ്റ് പോലെയുള്ള ഘടകങ്ങൾ കഴിച്ചു കഴിഞ്ഞാൽ മുഖക്കുരു ഉണ്ടാകുന്നതായിട്ട് കണ്ടിട്ടുണ്ട്.
[3:37]അപ്പൊ ഇത്തരത്തിലുള്ള ഫുഡ് നന്നായിട്ട് നമ്മൾ കണ്ട്രോൾ ചെയ്യുക അല്ലെങ്കിൽ അത് നമ്മുടെ ടീനേജിന്റെ സമയത്ത് നമ്മൾ അത് കട്ട് ചെയ്യാനായിട്ട് ശ്രദ്ധിക്കുക.
[3:45]ഇനി നന്നായിട്ട് വെള്ളം കുടിക്കുക. നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള വെള്ളം കുടിക്കുന്നു എന്ന് നമ്മൾ ഉറപ്പുവരുത്തുക. അങ്ങനെ നമ്മുടെ സ്കിന്നിനെ നമുക്ക് നന്നായിട്ട് ക്ലെൻസ്ഡ് ആക്കി എടുക്കാനും ഈ വേസ്റ്റ് ഒക്കെ എലിമിനേറ്റ് ചെയ്തു കളയാനും സഹായിക്കുന്നുണ്ട്.
[3:56]പിന്നെ പ്രോപ്പർ ആയിട്ടുള്ള എക്സർസൈസ്. ഈ പ്രോപ്പർ ആയിട്ടുള്ള എക്സർസൈസ് ചെയ്യുമ്പോൾ തന്നെ എക്സർസൈസിന് ശേഷം വന്നിട്ട് നമ്മൾ വേർത്ത് കഴിഞ്ഞാൽ ആ പൊടിയും അഴുക്കും വേർപ്പും എല്ലാം നന്നായിട്ട് ക്ലീൻ ചെയ്യുന്നു എന്ന് ഉറപ്പുവരുത്തുക.
[4:09]അപ്പൊ ഈ പോഴ്സ് തുടർന്ന് ഈ സ്വെറ്റും ബാക്കിയുള്ള കാര്യങ്ങളും എലിമിനേറ്റഡ് ആകുമ്പോൾ നമ്മുടെ സ്കിൻ കുറച്ചും കൂടെ ഫ്രഷ് ആവും.
[4:15]ഇനി ഫ്രൂട്ട്സിന്റെ വെജിറ്റബിൾസിന്റെ ഉപയോഗം ഫ്രൂട്ട്സും വെജിറ്റബിൾസും എത്രയും നമ്മുടെ ഡയറ്റിൽ ഉൾപ്പെടുത്താൻ പറ്റുമോ അത്രയും ഉൾപ്പെടുത്തുക.
[4:22]പിന്നെ ഈ കോസ്മെറ്റിക്സ് ഏതെങ്കിലും ഉപയോഗിക്കുന്നത് നമ്മുടെ സ്കിന്നിന് അലർജി ഉണ്ടാക്കുന്നുണ്ടോ എന്നുള്ള കാര്യം നമ്മൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
[4:30]അങ്ങനെ ഉണ്ടെങ്കിൽ അത് മാക്സിമം ഒഴിവാക്കുക. കൂടുതലും നാച്ചുറൽ ആയിട്ടുള്ള പ്രോഡക്ട്സ് ഉപയോഗിക്കുന്നതിനോടൊപ്പം ഇത് പ്രോപ്പർ ആയിട്ട് ക്ലീൻ ചെയ്യുന്നു എന്ന് നമ്മൾ ഉറപ്പു വരുത്തുകയും വേണം.
[4:39]ഇനി ഹോമിയോപ്പതി എങ്ങനെയാണ് നിങ്ങളെ സഹായിക്കുന്നത് എന്ന് നോക്കാം. ഓരോ വ്യക്തിയുടെയും ശരീരത്തിന്റെ പ്രകൃതി അനുസരിച്ചാണ് ഹോമിയോപ്പതിയിൽ നമ്മൾ മെഡിസിൻസ് കൊടുക്കുന്നത്.
[4:48]അതിപ്പോ മുഖക്കുരു ആണെങ്കിൽ അതിന്റെ കാരണങ്ങൾ കണ്ടുപിടിച്ച് ഹോർമോൺ ടെസ്റ്റ് എടുക്കണമെങ്കിൽ അങ്ങനെ ബ്ലഡ് ടെസ്റ്റും ബാക്കിയുള്ള കാര്യങ്ങളും നോക്കി എങ്ങനെയാണോ ചികിത്സ വേണ്ടത് അതിനനുസരിച്ചായിരിക്കും പോകുന്നത്. എല്ലാവർക്കും ഒരുപോലെയുള്ള മരുന്നായിരിക്കില്ല നമ്മൾ കൊടുക്കുന്നത്.
[5:01]അതുകൊണ്ട് ഇതൊരു ഡോക്ടർ എടുത്ത് പോയിട്ട് നിങ്ങൾ പ്രോപ്പർ ആയിട്ട് കൺസൾട്ടേഷൻ കഴിഞ്ഞിട്ട് മാത്രമേ നമുക്ക് അകത്ത് കഴിക്കാനുള്ള മരുന്നാണോ പുറമെ പുരട്ടാനുള്ളതാണോ ഇതിനെ അതല്ലെങ്കിൽ രണ്ടും വേണോ എന്നുള്ള കാര്യം നമുക്ക് തീരുമാനിക്കാനായിട്ട് പറ്റുകയുള്ളൂ.
[5:13]അപ്പൊ എന്തായാലും ഒരു ഡോക്ടർ അടുത്തേക്ക് പോകുന്നതിന് മുമ്പ് ഈ ആദ്യം നമ്മൾ പറഞ്ഞ കാര്യങ്ങളെല്ലാം പാലിക്കുക ശരിയായ ഭക്ഷണക്രമവും നമ്മുടെ സ്കിന്നിന്റെ പ്രൊട്ടക്ഷനും എല്ലാം നോക്കി കഴിഞ്ഞാൽ ഒരു പരിധി വരെ നിങ്ങൾക്ക് വീട്ടിൽ തന്നെ മുഖക്കുരു ഒഴിച്ചു നിർത്താനായിട്ട് സാധിക്കും.



