[0:00]എടാ മോനെ എൻ്റെ പേര് തോബിയാസ്. ഞാൻ ഒരു ഡാഡീസ് കിഡ് ആണ്. He is my role model. പക്ഷേ പെട്ടെന്നാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. എൻ്റെ അപ്പൻ്റെ കാഴ്ച നഷ്ടപ്പെട്ടു. അതുകൊണ്ട് ഞങ്ങളുടെ കുടുംബം വലിയ ഫൈനാൻഷ്യൽ ക്രൈസിസിലായി. അങ്ങനെ ഇരിക്കെ എൻ്റെ അപ്പൻ എന്നെ അടുത്തു വിളിച്ച് മേദിയാ ദേശത്തേക്ക് പോയി. ഞങ്ങൾക്ക് മുൻപ് അപ്പൻ കടം കൊടുത്തിട്ടുള്ള ഒരാളിൽ നിന്ന് അത് തിരിച്ചു വാങ്ങാൻ ആവശ്യപ്പെട്ടു. ഗൂഗിൾ മാപ്പും നാവിഗേഷനും ഒന്നും ഇല്ലായിരുന്നല്ലോ മക്കളെ. അതുകൊണ്ട് വഴിയെക്കുറിച്ച് ഒരു ധാരണയും എനിക്കുണ്ടായിരുന്നില്ല. പക്ഷേ അപ്പൻ എന്നോട് പറഞ്ഞതിൻ്റെ പേരിൽ മാത്രം ഞാൻ പോകാൻ സമ്മതിച്ചു. അനുസരണം എന്നതിനെ ദൈവം എത്രമാത്രം വിലമതിക്കുന്നു എന്നുള്ളത് ഞാൻ അന്ന് മുതൽ കണ്ടു തുടങ്ങി. അസറിയാസ് എന്ന പേരിൽ ദൈവം സാക്ഷാൽ റപ്പായേൽ മാലാഖയെ എൻ്റെ യാത്രയിൽ എനിക്ക് കൂട്ടി നയിച്ചു. യാത്രയ്ക്കിടയിൽ ടൈഗ്രിസ് നദിയിൽ വെച്ച് ഒരു ഭീകര മീനിൻ്റെ ആക്രമണം ഉണ്ടായി. സത്യം പറഞ്ഞാൽ ഞാൻ തീർന്നു എന്ന് വെച്ചു. അപ്പോഴാണ് മാലാഖയുടെ അഡ്വൈസ്. പിന്നെ എവിടുന്നാ ധൈര്യം കിട്ടിയെന്ന് അറിയില്ല. നൈസ് ആയിട്ട് ആ മീനിനെ അങ്ങോട്ട് ഫിനിഷ് ചെയ്തു. ഞാൻ എന്തൊരു മണ്ടനാ? അപ്പോഴും അത് മാലാഖയാണെന്ന് എനിക്ക് മനസ്സിലായില്ല. യാത്രയും കഴിഞ്ഞ് പണം വാങ്ങി വീട്ടിലെത്തിയപ്പോൾ മാലാഖ പറഞ്ഞത് പ്രകാരം വീട്ടിലെത്തിയ ഞാൻ എടുത്തു വെച്ച ആ മീനിൻ്റെ പിത്തസഞ്ചി എടുത്ത് ഞാൻ അപ്പൻ്റെ കണ്ണുകളിൽ പുരട്ടി. ഭയങ്കര പുകച്ചിലായിരുന്നു. പെട്ടെന്ന് അപ്പൻ്റെ കണ്ണിലെ ആ വെളുത്ത പാടുകൾ അടർന്നു വീണു. വർഷങ്ങൾക്കുശേഷം അപ്പൻ എന്നെ നോക്കി ചിരിച്ചു. എന്നിട്ട് എന്നോട് പറഞ്ഞു. നാലാം അധ്യായം അഞ്ചാം വാക്യം. മകനെ, ജീവിതകാലം മുഴുവൻ നമ്മുടെ ദൈവമായ കർത്താവിനെ ഓർക്കുക. ഒരിക്കലും പാപം ചെയ്യുകയോ അവിടുത്തെ കല്പനകൾ ലംഘിക്കുകയോ അരുത്. നമ്മുടെ മാതാപിതാക്കൾ പറയുന്ന കാര്യങ്ങൾ ചിലപ്പോൾ നമുക്ക് വളരെ സിമ്പിൾ ആയിട്ട് തോന്നാം. അല്ലെങ്കിൽ അതൊരു മണ്ടത്തരമോ വളരെ മോശ ഐഡിയയോ ആണെന്ന് നമുക്ക് തോന്നിയേക്കാം. പക്ഷേ ആ സമയത്തും അത് നീ അനുസരിക്കാൻ തയ്യാറായാൽ നിനക്ക് ലഭിക്കാൻ പോകുന്നത് കൂട്ടു നടക്കാൻ ഒരു മാലാഖയെയും ജീവിതം നിറയെ അത്ഭുതങ്ങളുമാണ്.

AMI GESU CHALLENGE 2.0 & SCRIPTURE STRIKE 2026 | Lent 2026 | Archdiocese of Trichur | Day 6
MEDIA CATHOLICA
2m 1s223 words~2 min read
YouTube auto captions
Transcript source
YouTube auto captions
This transcript was extracted from YouTube's auto-generated caption track. The transcript below is server-rendered so it can be read, searched, cited, and shared without opening the original YouTube player.
Pull quotes
[0:00]ഞങ്ങൾക്ക് മുൻപ് അപ്പൻ കടം കൊടുത്തിട്ടുള്ള ഒരാളിൽ നിന്ന് അത് തിരിച്ചു വാങ്ങാൻ ആവശ്യപ്പെട്ടു.
[0:00]അനുസരണം എന്നതിനെ ദൈവം എത്രമാത്രം വിലമതിക്കുന്നു എന്നുള്ളത് ഞാൻ അന്ന് മുതൽ കണ്ടു തുടങ്ങി.
[0:00]അസറിയാസ് എന്ന പേരിൽ ദൈവം സാക്ഷാൽ റപ്പായേൽ മാലാഖയെ എൻ്റെ യാത്രയിൽ എനിക്ക് കൂട്ടി നയിച്ചു.
[0:00]യാത്രയും കഴിഞ്ഞ് പണം വാങ്ങി വീട്ടിലെത്തിയപ്പോൾ മാലാഖ പറഞ്ഞത് പ്രകാരം വീട്ടിലെത്തിയ ഞാൻ എടുത്തു വെച്ച ആ മീനിൻ്റെ പിത്തസഞ്ചി എടുത്ത് ഞാൻ അപ്പൻ്റെ കണ്ണുകളിൽ പുരട്ടി.
Use this transcript
Related transcript hubs
Watch on YouTube
Share
MORE TRANSCRIPTS


