[0:00]കെ കെ ശൈലജ ടീച്ചറെ മട്ടന്നൂരിൽ നിന്നും പേരാവൂരിലേക്ക് കൊണ്ട് പോയി മത്സരിപ്പിച്ചത് പേരാവൂർ പിടിച്ചെടുക്കാൻ വേണ്ടിയാണ്. അതെ അതെ അല്ലാതെ ഈ ഭരണം കിട്ടിയാൽ തുടർഭരണം കിട്ടിയാൽ അവർ മന്ത്രിസഭയിൽ ഇല്ലാതിരിക്കാനും അഥവാ ഇനി ഭരണം കിട്ടിയില്ല എന്ന് വിചാരിക്കുക അപ്പൊ പ്രതിപക്ഷ നേതാവ് ശൈലജ ടീച്ചർ ആവാതിരിക്കാനും വേണ്ടി ഒന്നും അല്ലല്ലോ അല്ലേ. ഇതൊക്കെ ജനം കാണുന്നുണ്ട്. ഈ മട്ടന്നൂർ ഭയങ്കര ഉറപ്പുള്ള സിപിഎമ്മിന്റെ ഉറച്ച സീറ്റ് ആയതുകൊണ്ടാണ് വി കെ സനോജ് എന്ന യുവ നേതാവിനെ അവിടെ നിന്നും മത്സരിപ്പിച്ചത്. അതെ അതെ എന്നിട്ട് ഈ വോട്ട് എണ്ണുന്ന സമയത്ത് അണികള് അനുഭാവികള് സനോജിനെ നന്നായി ഒന്ന് വിറപ്പിച്ചല്ലേ പ്രോഗോട്ട് ഒക്കെ കൊണ്ടുപോയിട്ട്. അപ്പോ അവര് നൽകിയ ആ അണികള് സനോജിനും പാർട്ടിക്ക് നൽകിയ മെസ്സേജ് എന്തായിരുന്നു? നമ്മുടെ പിണറായി വിജയൻ സഖാവ് പിണറായി വിജയൻ വോട്ട് എണ്ണുന്ന സമയത്ത് ധർമ്മടത്ത് ആറ് റൗണ്ടിലും പിന്നോട്ട് പോയി. അതെ അതെ. എന്താണ് അണികൾ പിണറായി എന്ന നേതാവിനും രാഷ്ട്രീയ പാർട്ടിക്കും ഈ മുന്നണിക്കും നൽകിയ ഇതിലൂടെ നൽകിയ ഒരു മെസ്സേജ് എന്തായിരുന്നു? പിണറായിക്കെതിരെ മത്സരിച്ച അബ്ദുൽ റഷീദ് ഉണ്ടല്ലോ അദ്ദേഹം ഇന്നലെ എല്ലാ മാധ്യമങ്ങളുടെ മുന്നിൽ വന്നിട്ട് പറയുന്നുണ്ടായിരുന്നു യുഡിഎഫിന്റെ മുഴുവൻ നേതാക്കളും വന്ന് പ്രചാരണം നടത്തിയിരുന്നു എങ്കിൽ പിണറായി വിജയൻ തോറ്റു പോയേനെ ആരും വന്നില്ല പിന്നെ റഷീദ് ജയിച്ചേനെ എന്നൊക്കെ പറയും. ഇല്ല കേട്ടോ അങ്ങനെയല്ല അബ്ദുൽ റഷീദേ ഈ കാര്യങ്ങൾ. അങ്ങയുടെ ഒരു പ്രവർത്തനം കൊണ്ടും യുഡിഎഫിന്റെ ഒരു പ്രവർത്തനം കൊണ്ടുമല്ല പിണറായിയുടെ ഭൂരിപക്ഷം കുറഞ്ഞതും പുറകിൽ പോയതും. ഇവിടെ യുഡിഎഫിന് ഒന്നും ചെയ്യാനില്ല. നിങ്ങൾക്ക് റോളില്ല ഇവിടെ. ജനങ്ങൾ പിണറായിയുടെ അണികൾ അനുഭാവികൾ ഇടതുപക്ഷ മനുഷ്യർ അവർ പിണറായി വിജയനും പാർട്ടിക്കും ഒരു മെസ്സേജ് നൽകുന്നതാണ്. ഒന്ന് വിറപ്പിക്കാൻ മാത്രമേ അവർ ഉദ്ദേശിച്ചിട്ടുള്ളൂ. അല്ലാതെ അവരുടെ നേതാവിനെ തോൽപ്പിക്കാനൊന്നും അവർ ഉദ്ദേശിച്ചിട്ടില്ല. ചില തിരിച്ചറിവുകൾ നേതൃത്വത്തിനുണ്ടാകണം. അതിന് പഠിച്ച പണി 18ഉം പയറ്റി മടുത്തപ്പോൾ റിസൾട്ട് ഇല്ലാതായപ്പോൾ അവരിങ്ങനെ ഒരു ചെറിയ ഒരു പണി കാണിച്ചതാണ് അത്രയേ ഉള്ളൂ അത്. ജനങ്ങളുമായിട്ടുള്ള ബന്ധം പൂർണ്ണമായും നഷ്ടപ്പെട്ടുപോയ ഈ പാർട്ടി നേതാക്കൾക്ക് ഈ തിരഞ്ഞെടുപ്പ് ഫലം ചില തിരിച്ചറിവുകൾ നൽകുമെന്ന് അണികൾ കരുതുകയാണ്. നേതൃത്വം ഇതിലൂടെ തിരിച്ചറിവുണ്ടായിട്ട് തിരുത്തുമെന്നും പാർട്ടി ഇനിയും ശക്തമായി ഭംഗിയായി നയിക്കുമെന്നും അവർ ആഗ്രഹിക്കുന്നു. ഈ തിരഞ്ഞെടുപ്പിലെ താരം സഖാവ് കുഞ്ഞിക്കൃഷ്ണനാണ്. അദ്ദേഹത്തിന്റെ പുസ്തകത്തിന്റെ പേരുണ്ട്. നേതൃത്വത്തെ അണികൾ തിരുത്തണമെന്ന്. അതാണ് സത്യത്തിൽ ഈ തിരഞ്ഞെടുപ്പിൽ സംഭവിച്ചത്. 102 യുഡിഎഫ് 35 എൽഡിഎഫിന് ബിജെപിക്ക് 3. യുഡിഎഫും എൽഡിഎഫും മാറി മാറി ഭരിക്കുന്നതാണ് കേരള രാഷ്ട്രീയം തോൽവിയിൽ യാതൊരു അത്ഭുതവുമില്ല. എന്നാൽ 10 വർഷം എൽഡിഎഫ് ഭരിച്ചു. വികസനം, ക്ഷേമം, പശ്ചാത്തല വികസനം ഒക്കെ ഉറപ്പാക്കി പ്രകൃതി ദുരന്തങ്ങളിൽ പ്രതിസന്ധികളിൽ ജനങ്ങൾക്കൊപ്പം നിന്നു. പാർട്ടിക്കാരുടെ കണ്ണില് മാത്രം നോക്കുമ്പോൾ തോൽക്കാൻ യാതൊരു കാരണവുമില്ല. പക്ഷെ അങ്ങനെയൊരു മുന്നണി 35 സീറ്റിലേക്ക് ഒതുങ്ങിപ്പോയി. മൂന്ന് സീറ്റ് ബിജെപിക്ക് വഴങ്ങി കൊടുക്കേണ്ടിയും വന്നു എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റ്. ഇത് വെറുതെയല്ല. സ്വാഭാവികമായ തോൽവിയല്ല. എം സ്വരാജ് എന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടപ്പോൾ പറയാം തോൽവിക്ക് ശേഷം ഇട്ട പോസ്റ്റ് അനർഹമായ പരാജയം എന്നാ. സ്വരാജ് മാത്രമല്ല പല പാർട്ടിക്കാരും ഇങ്ങനെത്തന്നെയാ കരുതുന്നത് ഇത് അനർഹമായ പരാജയം എന്നാ അങ്ങനെയല്ല കാര്യങ്ങൾ തോറ്റത് വെറുതെയൊന്നുമല്ല കൃത്യമായ കാരണങ്ങളുണ്ട് അക്കമിട്ട് തന്നെ പറയാം. നിങ്ങൾക്കറിയാമോ ഒരു അനർഹമായ പരാജയം എന്ന് സ്വരാജ് പറയുന്നത് വെറുതെ പറയുകയല്ല അവർ വിശ്വസിക്കുക അത്. വോട്ട് എണ്ണുമ്പോഴും ജയിക്കുമെന്നും അധികാരത്തിൽ വരുമെന്നും ഭൂരിഭാഗം നേതാക്കളും സോഷ്യൽ മീഡിയയിലെ കടന്നലുകളും ഒക്കെ വിശ്വസിച്ചുകൊണ്ടേയിരുന്നു അതെന്താ അങ്ങനെ. ഇവർക്കെന്താ ഗ്രൗണ്ട് റിയാലിറ്റി മനസ്സിലാക്കാൻ പറ്റാത്തത് മുമ്പൊക്കെ ഉണ്ടല്ലോ ഏത് എക്സിറ്റ് പോളിനെക്കാളും പ്രവചനത്തേക്കാളും കൃത്യമായ കണക്ക് പറയുന്ന പാർട്ടി സിപിഎം ആയിരുന്നു. സിപിഎമ്മിന്റെ ഒരു ഇന്റേർണൽ സർവേ ഉണ്ടാകും കറക്റ്റ് ആയിരിക്കും. ആര് ജയിക്കും ആര് തോൽക്കും എത്ര ഭൂരിപക്ഷം ആരൊക്കെ വോട്ട് ചെയ്തു കൃത്യമായി സിപിഎമ്മിന് അറിയാമായിരുന്നു ഇപ്പോ അത് അറിയില്ല എന്താ കാര്യം. അവിടെയാണ് പാർട്ടിക്ക് പറ്റിയ ആദ്യത്തെ പിഴ. എവിടെയാണ് പാർട്ടിക്ക് പിഴച്ചുപോയത് എന്തുകൊണ്ടാണ് ഈ ഗ്രൗണ്ട് റിയാലിറ്റി അറിയാൻ പറ്റാത്തത്. തോക്കുമെന്ന പാർട്ടി ഒഴികെ എല്ലാവർക്കും അറിയാം. പാർട്ടിക്ക് തെറ്റ് പറ്റില്ല എന്നാ സിപിഎം പറയുന്നത്. എന്നാൽ പിന്നെ എവിടെയാണ് നേതാക്കൾക്ക് പിഴച്ചത് എന്ന് പരിശോധിക്കാം. എവിടെയൊക്കെയാണ് നേതാക്കൾക്ക് തെറ്റ് പറ്റിയത് എന്ന്. നമുക്കങ്ങ് ലിസ്റ്റ് ചെയ്യാം. ഒറ്റവാക്കിൽ പറയുകയാണെങ്കിൽ ന്യൂനപക്ഷ ഏകീകരണമോ ധ്രുവീകരണമോ ഒന്നുമില്ല. ഇങ്ങനത്തെ സംഗതി ഒന്നുമില്ല. സിപിഎമ്മിനെ തോൽപ്പിക്കാൻ സിപിഎമ്മിന്റെ അണികൾക്കേ പറ്റൂ. വേറെ ആർക്കും പറ്റില്ല ശരിക്ക്. ഇവിടെ അണികൾ അനുഭാവികളാണ് നേതാക്കളെ തോൽപ്പിച്ചത്. പാർട്ടി കോട്ടകളിൽ നേതാക്കൾക്ക് വോട്ട് ചെയ്യാത്തത് പാർട്ടിയുടെ അണികളാണ്. അനുഭാവികളാണവർ. അതിലൂടെ അവർ നൽകിയ വലിയ മെസ്സേജുകളുണ്ട്. നമുക്ക് അതൊന്ന് പറഞ്ഞു പോകാം. വളച്ചുകെട്ടില്ലാതെ തന്നെ തോറ്റ കാരണങ്ങൾ ലിസ്റ്റ് ചെയ്താൽ എങ്ങനെയുരിക്കും അതെന്ന് അറിയുമോ? ഒന്നാമത്തെ കാരണം പിണറായി വിജയൻ മൂന്നാമതും മത്സരിക്കാൻ തീരുമാനിക്കുകയാണ്. അദ്ദേഹം തന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥി. എന്തിനായിരുന്നു അത്? രണ്ട് ഗോവിന്ദൻ മാസ്റ്റർ എന്ന ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത പിണറായിയെ ഭയപ്പെട്ട് ഒരക്ഷരം പോലും മിണ്ടാത്ത ഒരു പാർട്ടി സെക്രട്ടറി. മൂന്നാമത്തെ കാരണം സഖാവ് കോടിയേരി ബാലകൃഷ്ണൻ മരിക്കുന്നതുവരെ ഇവിടെ പാർട്ടിയും ഭരണവും രണ്ടായിരുന്നു രണ്ട് കമ്പാർട്ട്മെന്റ് ആയിരുന്നു അത്. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും രണ്ടായിരുന്നു. പാർട്ടിക്ക് ഭരണത്തെ തിരുത്താം അതിൽ ഇടപെടലുകൾ നടത്താം ജനങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ഒക്കെയുള്ള ശേഷി ഉണ്ടായിരുന്നു. പാർട്ടിക്ക് പാർട്ടിയുടെ ഭാഷ ഭരണത്തിന് ഭരണത്തിന്റെ സർക്കാർ ഭാഷ ഉണ്ടായിരുന്നു. എന്നാൽ ഈ അടുത്ത കാലത്തായിട്ട് അദ്ദേഹത്തിന്റെ കാലശേഷം ഇവിടെ ഭരണവും സർക്കാരും സർക്കാർ ഭാഷയും അധികാരവും മുഖ്യമന്ത്രിയും മാത്രം ബാക്കിയായി. പാർട്ടിയെ പൊടിയിട്ടു നോക്കിയാൽ അവിടെ കാണാനില്ല എന്ന അവസ്ഥയാണ്. അണികളെ സംരക്ഷിക്കാൻ ഒരു പാർട്ടി സെക്രട്ടറി ഇവിടെ നോക്കിയിട്ട് കാണുന്നില്ല. പാർട്ടി വല്ലപ്പോഴുമണ് സംസാരിക്കുക. ആ സംസാരിക്കുന്നത് പാർട്ടിയുടെ ഭാഷയിലല്ല സർക്കാരിന്റെ ഭാഷയിലാ ഇപ്പോ പാർട്ടി സംസാരിക്കുന്നത്. നാല് ഈ തിരഞ്ഞെടുപ്പിൽ നേതാക്കൾ തോറ്റത് അണികൾ വോട്ട് ചെയ്യാഞ്ഞിട്ടാണ്. എന്തുകൊണ്ടാണ് ഒരു പാർട്ടിക്ക് അവരുടെ അണികൾ വോട്ട് ചെയ്യാതിരിക്കുന്നത്? അണികളെ കേൾക്കാൻ കഴിഞ്ഞ 10 കൊല്ലവും ഈ നേതാക്കൾ കാതു തുറന്നേയില്ല തയ്യാറായില്ല. അവർക്ക് പലതും നേതൃത്വത്തെ അറിയിക്കാൻ ഉണ്ടായിരുന്നു. തിരുത്താനുണ്ടായിരുന്നു പക്ഷെ ഒരൊറ്റ കുട്ടികൾക്കാൻ തയ്യാറായില്ല. ഒരു നേതാക്കളും. നേതാക്കൾ അവരുടെ ഉപജാബക സംഘങ്ങളിൽ ഇങ്ങനെ ഒതുങ്ങി നിൽക്കുന്നവരായി അണികളെ കേട്ടില്ല അനുഭാവികളെ കേട്ടില്ല. അവർക്ക് ഇതൊന്നും പറയാൻ പാർട്ടി വേദികളിൽ അനുഭാവികൾക്കും അണികൾക്കും അതുകൊണ്ട് അവരി ഈ തിരഞ്ഞെടുപ്പിൽ ഒരറ്റക്കൈ പ്രയോഗം നടത്തുക 18 ആമത്തെ അടവ് എന്ന് പറയുന്ന സംഗതിയാ അത്. ഈ തോൽവിയുടെ അർത്ഥം എന്താന്നറിയുമോ ഇനിയെങ്കിലും ഞങ്ങളെ ഒന്ന് കാതുതുറന്ന് കേൾക്കൂ നേതാക്കളെ. അഞ്ച് വികസനം പറഞ്ഞു നൽകിയ പെൻഷന്റെ കണക്കുകൾ പറഞ്ഞു നന്ദി വേണമെന്ന് ഓർമ്മിപ്പിച്ചു ഞങ്ങൾ അത് ചെയ്തു ഞങ്ങൾ ഇത് ചെയ്തു പശ്ചാത്തല സൗകര്യ വികസനം നടത്തി എന്നൊക്കെ പറഞ്ഞു അതൊക്കെ സത്യം തന്നെയാണ്. അധികാരമാണ് പാർട്ടിക്ക് ജനങ്ങൾ നൽകിയത് അല്ലെ. പരമാധികാരമല്ല. അധികാരവും പരമാധികാരവും തമ്മിൽ വലിയ മാറ്റമുണ്ട്. ഇടയ്ക്കൊക്കെ അത് പല നേതാക്കളും മറന്നുപോയി. ഒരു കാര്യം ചോദിക്കട്ടെ ഈ വികസനം പറയുന്നത് സർക്കാരല്ലേ? പാർട്ടി എപ്പോഴെങ്കിലും ഈ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയം പറയുന്നത് നിങ്ങൾ കേട്ടോ? രാഷ്ട്രീയം പറയാൻ മറന്നുപോയ ഒരു രാഷ്ട്രീയ പാർട്ടി സർക്കാരിന്റെ വികസനത്തിന് പി ആർ വർക്ക് ചെയ്യുന്ന ഏജൻസിയെ പോലെ മാറിപ്പോയ ഒരു പാർട്ടി. ഇതായിരുന്നു കഴിഞ്ഞ അഞ്ചു വർഷം വിസിബിൾ ആയിട്ട് കാണാൻ പറ്റിയ ഒരു മാറ്റം. പാർട്ടിയെ ജനങ്ങൾക്ക് അനുഭവവേദ്യമാകുന്ന ഒരു സംഭവം നിങ്ങൾക്ക് ഓർമ്മയിൽ നിന്ന് എടുത്ത് പറയാൻ പറ്റുമോ? എനിക്ക് ഭയങ്കര ബുദ്ധിമുട്ടാണ് ഈ അടുത്തകാലത്ത് നിന്ന് പണ്ട് ഇഷ്ടം പോലെ ഉണ്ട് ഇപ്പോ പാടാ. ആറ് എന്നാൽ പാർട്ടിക്ക് തെറ്റ് പറ്റുന്നു എന്ന് അണികൾക്ക് തോന്നുന്ന പല സംഭവങ്ങൾ തുടർച്ചയായി ഉണ്ടായി. എന്നാൽ പാർട്ടി ഒന്നിനും മറുപടി പറഞ്ഞില്ല. ഉദാഹരണം സഖാവ് കുഞ്ഞിക്കൃഷ്ണൻ ഉയർത്തിയ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം. പാർട്ടി എന്തുകൊണ്ട് അതിന്റെ സത്യാവസ്ഥ ജനങ്ങളോട് വിശദീകരിച്ചില്ല? പകരം കുഞ്ഞിക്കൃഷ്ണനെ അധിക്ഷേപിച്ചു അപമാനിച്ചു വർഗ്ഗ ശത്രു എന്ന് വിളിച്ചു എന്നിട്ടോ തിരഞ്ഞെടുപ്പിൽ കുഞ്ഞിക്കൃഷ്ണനാണ് ജയിച്ചത്. ആരോപണ വിധേയനായ മധുസൂദനെ മാറ്റി നിർത്താൻ പാർട്ടി തയ്യാറായില്ല. എന്നാൽ അണികൾക്ക് ബോധ്യം വരുന്ന പോലെ കാര്യം വിശദീകരിക്കാനും പാർട്ടി തയ്യാറായില്ല. എന്തെങ്കിലും ഒന്നുണ്ടാകണ്ടേ അതെന്താ അങ്ങനെ. കോടിയേരിയുടെ കാലം ഇങ്ങനെയായിരുന്നോ? കണ്ണൂർ പാർട്ടിക്ക് എന്താണ് കണ്ണൂർ പാർട്ടിക്ക് ശരിക്കും സംഭവിച്ചത്? കെ കെ രാകേഷ് ആണ് ഇപ്പോൾ കണ്ണൂർ പാർട്ടിയുടെ മുഖം ആയിക്കോട്ടെ. പക്ഷേ അദ്ദേഹം എന്തുകൊണ്ടാണ് അണികളെ വിലവയ്ക്കാത്തത്? എന്തുകൊണ്ടാണ് അണികളോട് കാര്യങ്ങൾ സംസാരിക്കാൻ തയ്യാറാകാത്തത്? എന്തുകൊണ്ടാണ് ഒരു ടുവേ കമ്യൂണിക്കേഷൻ അവിടെ ഇല്ലാത്തത്? കാര്യങ്ങൾ പറയുന്നില്ല രാഷ്ട്രീയം സംസാരിക്കുന്നില്ല മുതിർന്ന നേതാക്കളെ വകവയ്ക്കുന്നില്ല. ഇപി ജയരാജൻ പി ജെ രാജൻ എം വി ജയരാജൻ ശൈലജ ടീച്ചർ ശ്രീമതി ടീച്ചർ ജെയിംസ് മാത്യു അങ്ങനെ എത്രയെത്ര മുതിർന്ന നേതാക്കളുള്ള പാർട്ടിയാണ് കണ്ണൂർ. ഇവരൊന്നുമില്ലാതെ എന്ത് പാർട്ടിയാണത്? എന്തുകൊണ്ടാണ് പാർട്ടി മുതിർന്ന നേതാക്കളെ മാന്യമായി പരിഗണിക്കാൻ തയ്യാറാകാത്തത്. വയസ്സാകുമ്പോൾ മാതാപിതാക്കളെ ഒക്കെ അഗതി മന്ദിരങ്ങളിൽ തള്ളുന്ന മക്കളെപ്പോലെ പാർട്ടിയുടെ തലപ്പത്തിരിക്കുന്നവർ ഇങ്ങനെയൊക്കെ പെരുമാറുന്നതെന്തുകൊണ്ടായിരിക്കും. പലർക്കും പ്രായമായി എന്ന കാരണം പറഞ്ഞ് മാറ്റി നിർത്തുന്നു. എന്നാൽ പിണറായി വിജയൻ മൂന്നാമതും മത്സരിക്കുന്നു. ഇതൊക്കെ ഏതു തരം കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്? പലർക്കും പല നയങ്ങൾ. ജി സുധാകരന്റെ ആകെയുള്ള പരാതി എന്തായിരുന്നു സോഷ്യൽ മീഡിയയിൽ അപമാനിക്കുന്നു. ആലപ്പുഴയിൽ അർഹമായ പരിഗണന കിട്ടുന്നില്ല എന്നതൊക്കെയായിരുന്നു. നമ്മുടെ വീട്ടിൽ പ്രായമായവർ ഇങ്ങനെയൊക്കെ പറഞ്ഞാൽ നമ്മൾ അവരെ തള്ളിക്കളയുകയാണോ ചെയ്യുക? തള്ളിപ്പുറത്താക്കി അടുത്ത് വീട്ടിൽ കൊണ്ടുപോയി തള്ളുവോ? അത് ആശ്വസിപ്പിച്ച് ബോധ്യപ്പെടുത്തി കൂടെ നിർത്തുവോ? എന്തുകൊണ്ടാണ് ജി സുധാകരനോട് സംസാരിച്ച് ബോധ്യപ്പെടുത്തി പാർട്ടിക്കൊപ്പം നിർത്താൻ പാർട്ടിക്ക് കഴിയാതിരുന്നത് എന്തുകൊണ്ടാണ്? എന്തുകൊണ്ടാണ് ജി സുധാകരൻ ഒക്കെ പാർട്ടി വിട്ട് പോയത്? തോമസ് ഐസക് എ പ്രദീപ് കുമാർ എത്രയെത്ര നേതാക്കളെയാണ് പാർട്ടി അവഗണിച്ചിട്ടിരിക്കുന്നത് എന്തുകൊണ്ടാണിത്? ഇത്തവണ പൊന്നാനി പാർട്ടി തോറ്റുപോയി അല്ലെ. പൊന്നാനിയിലെ സ്ഥാനാർത്ഥിയെ തീരുമാനിച്ചത് ആരാണ്? എന്ത് അടിസ്ഥാനത്തിലാണ് ആരുടെ താല്പര്യമാണിത്? ടി എം സിദ്ധിക്കിനെയൊക്കെ എത്രകാലമായിട്ടാണ് ഈ പാർട്ടി മഴയെത്ത് നിർത്തിയിരിക്കുന്നത്? ഈ തിരഞ്ഞെടുപ്പല്ല കഴിഞ്ഞ തിരഞ്ഞെടുപ്പിലും അദ്ദേഹത്തിന്റെ പേര് ഉയർന്ന് കേട്ടിരുന്നു. എന്തുകൊണ്ടാണ് ഇത്തരത്തിൽ പ്രാദേശിക തലത്തിൽ പല നേതാക്കളോടും അവഗണന കാണിക്കുന്നതിന്റെ കാരണം എന്താണ്? നിങ്ങളൊന്ന് ഓർത്തുനോക്കൂ എല്ലാ തിരഞ്ഞെടുപ്പ് വരുമ്പോഴും പാർട്ടിക്ക് മലപ്പുറത്തും എറണാകുളത്തും മത്സരിക്കാൻ സ്ഥിരം മുഖങ്ങളില്ല. അപ്പപ്പോ കിട്ടുന്നവരെ സ്വതന്ത്രനെങ്കിൽ സ്വതന്ത്രൻ മറ്റ് പാർട്ടീന്ന് ചാടി വരുന്നവർ അങ്ങനെയുള്ളവരെ അങ്ങ് മത്സരിപ്പിക്കുക. അതെന്താ അങ്ങനെ? മലപ്പുറത്ത് എന്തുകൊണ്ട് ഓരോ സീറ്റിലേക്കും ഓരോ നേതാക്കളെ വളർത്തിക്കൊണ്ട് വരാൻ എന്തുകൊണ്ട് പാർട്ടിക്ക് കഴിയുന്നില്ല.
[9:34]ഇപ്പോ ജിജിയെ പോലെയുള്ളവരെ വളർത്തിക്കൊണ്ടുവന്നു. ജിജിയൊക്കെ കൊണ്ടോട്ടി ഇപ്പോ മത്സരിച്ചു പലപ്പോഴും വോട്ട് എണ്ണുമ്പോൾ ജിജി മുന്നിൽ വന്നു. അതുപോലെ എല്ലാ സീറ്റിലേക്കും എന്തുകൊണ്ടാണ് സ്ഥാനാർത്ഥികളെ കണ്ടെത്താൻ പാർട്ടിക്ക് കഴിയാത്തത്? എട്ട് ഈ പാർട്ടി തിരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പ് കാണിച്ചുതുടങ്ങിയ ഒരു മൃദു ഹിന്ദുത്വ ചായ്വ് പറയാൻ തന്നെ നാണക്കേടുണ്ട് ഈ റീസൺ ശരിക്ക്. അണികളെ ഞെട്ടിച്ച സംഭവമാണ് അയ്യപ്പ സംഗമം. എന്തിനായിരുന്നു ഈ അയ്യപ്പ സംഗമം. വനിതാ മതിലിൽ അണിചേർന്ന് തോളോട് തോൾ ചേർന്ന് എത്ര മനുഷ്യർ ഈ നാട്ടിൽ ഈ പാർട്ടിയോട് ചേർന്ന് നിൽക്കുന്നുണ്ട്. അവർക്ക് അയ്യപ്പ സംഗമത്തിൽ ഇടം ഉണ്ടായിരുന്നോ? അയ്യപ്പ സംഗമം നടക്കുമ്പോൾ ഈ വനിതാ മതിലിൽ പങ്കുചേർന്നവർ എവിടെയാണ് നിൽക്കേണ്ടത്? പാർട്ടിയുടെ ഹിന്ദുത്വ എന്തോ ഒരു മൃദു ചായ്വ് അണികളെയും അനുഭാവികളെയും ശരിക്കും ഞെട്ടിച്ചുകളഞ്ഞിട്ടുണ്ട്. എന്തിനായിരുന്നു ശരിക്കും അങ്ങനെ ഒരു നീക്കം? ഭയങ്കര മോശമായിപ്പോയി അതെന്നേ പറയാനുള്ളൂ. അതിന്റെ ഭാഗമായി സോഷ്യൽ മീഡിയയിലൂടെ ഒക്കെ പാർട്ടിയിലെ തന്നെ ചിലർ പ്രചരിപ്പിച്ച ഇസ്ലാംഫോബിയ ഇസ്രായേൽ പ്രേമം പലസ്തീൻ വിഷയത്തിലും ഇറാൻ വിഷയത്തിലുമൊക്കെ പാർട്ടി നിലപാടുകൾക്ക് വിരുദ്ധമായ നിലപാടുകൾ. അനുവാദരഹിതമായ ജമാഅത്തെ ഇസ്ലാമി വിമർശനം. ഞാൻ അനുപാദരഹിതം എന്ന ഒരു വാക്ക് എടുത്തുപറഞ്ഞാണ് ഇത് പറയുന്നത്. പലരും രാവിലെ എഴുന്നേറ്റ് വരുന്നു ജമാഅത്തെ ഇസ്ലാമി സി ദാവൂദ് അങ്ങനെ ആരൊക്കെയൊ എതിരെ രണ്ടുമൂന്നോ പോസ്റ്റ് ഇടുന്നു രണ്ടുമൂന്നും വീഡിയോ ചെയ്യുന്നു വെറുപ്പ് പ്രചരിപ്പിക്കുന്നു. അനുപാദരഹിതം ജമാഅത്തെ ഇസ്ലാമിയെ വിമർശിക്കുന്നതിൽ ഒരു തെറ്റുമില്ല. നിങ്ങൾ വിമർശിക്കണം. പക്ഷെ ആ സംഘടനയുടെ വലുപ്പവും പ്രസക്തിയും അനുസരിച്ചുള്ള വിമർശനം പോരെ. ഇതൊക്കെ നടക്കുമ്പോൾ എന്താ സംഭവിച്ചെന്ന് അറിയാമോ ഇതിനിടയിൽ കൂടെ മൂന്ന് സംഘങ്ങളിപ്പോൾ തിരഞ്ഞെടുപ്പിൽ ജയിച്ചുപോയത്. ഫാത്തിമ തഹ്‌ലിയ ഈ ഇലക്ഷൻ കാലത്ത് സോഷ്യൽ മീഡിയയിൽ ഇത്രയും ആക്രമിക്കപ്പെട്ടത് എന്തിനുവേണ്ടിയായിരുന്നു? എന്തിനായിരുന്നു ഫാത്തിമ തഹ്‌ലിയ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നത് ഈ തിരഞ്ഞെടുപ്പ് കാലത്ത്. അതിനു മുന്നിൽ നിന്ന് പ്രവർത്തിച്ചത് ആരായിരുന്നു? എന്തിനാണ് അനുപാദരഹിതമായി ഫാത്തിമ തഹ്‌ലിയയെ ആക്രമിച്ചത്. എന്തിനാണ് ഷാഫി പറമ്പിൽനെ അനുപാദരഹിതമായി ആക്രമിച്ചത്. ഇവരാരും വിമർശനത്തിനതീതരല്ല. നിങ്ങൾക്ക് ഇവരെയൊക്കെ വിമർശിക്കാം. പക്ഷേ ഇതിനൊരു മിതത്വം വേണ്ടേ. പക്ഷേ നിങ്ങളുടെ വിമർശനം വിമർശനത്തിന്റെ തോട് വിട്ട് തോത് വിട്ട് ആക്രമണം ഹെയ്റ്റ് സ്പീച്ചിലേക്ക് പോയിക്കൊണ്ടിരിക്കുകയായിരുന്നു. ജനം എല്ലാം കാണുന്നുണ്ട് കേട്ടോ. ഒമ്പത് തിരഞ്ഞെടുപ്പ് കാലത്തും പൊതുവെയും ഒക്കെ ഇടതിന്റെ ഔദ്യോഗികമായ പ്രചാരണ രീതി ഭയങ്കര നെഗറ്റീവ് ക്യാമ്പയിനുകളായി മാറി. നിങ്ങൾ വികസനം നടത്തിയിട്ടുണ്ടെങ്കിൽ ക്ഷേമം ഉറപ്പാക്കുന്നുവെങ്കിൽ അത് പോസിറ്റീവായിട്ട് ഭയങ്കര രസകരമായിട്ട് ആളുകളെയൊക്കെ പറഞ്ഞ് അത് ജനങ്ങളിൽ എത്തിച്ചുകൂടെ. എന്തിനാ ഈ നെഗറ്റീവ് ക്യാമ്പയിൻ പരമ്പരകൾ മാത്രം തുടർച്ചയായി നടത്തിക്കൊണ്ടിരുന്നത്. ശവം തൂക്കി ഡാഷ് മോനെ ഇവൻ ദാ പള്ളിപ്പുറത്തുകൂടാ വീട്ടിൽ പോയി ചോദിക്കടാ ഇരുണ്ട കാലം. ഉമ്മൻ ചാണ്ടി വിമർശനം മരിച്ചുപോയ യുഡിഎഫ് മന്ത്രിമാരുടെ ഫോട്ടോ വെച്ചിറക്കിയ ക്യാമ്പയിൻ പോസ്റ്ററുകൾ. ഇത് അണികളിൽ അനുഭാവികളിൽ മടുപ്പുണ്ടാക്കി. ഞാൻ യുഡിഎഫുകാരെക്കുറിച്ചല്ല പറയുന്നത്. ഇത് കണ്ടപ്പോൾ യുഡിഎഫുകാർക്ക് എന്ത് തോന്നി എന്നല്ല പറയുന്നത് സിപിഎമ്മിന്റെ അണികൾക്കും അനുഭാവികൾക്കും എന്ത് തോന്നി എന്നാണ്. നമുക്ക് സന്തോഷമുള്ള ഒന്നും പറയാനുണ്ടായിരുന്നില്ലേ ശരിക്ക്. എന്നും വരുന്നു ആരെയും കുറ്റം പറയുന്നു കുറ്റംപറച്ചില് ഹെയ്റ്റ് സ്പീച്ചിലേക്ക് പോകുന്നു പോകുന്നു. ഇത് തന്നെയായിരുന്നു പരിപാടി. നിങ്ങൾ സോഷ്യൽ മീഡിയ നോക്കുന്ന ആളാണോ? പത്താമത്തെ പോയിന്റാണ്. വർഗീയത പറയുന്നത് കണ്ടാൽ അത് ഏത് പാർട്ടിക്കാരൻ എന്ന് ഇപ്പോ ശരിക്കും മനസ്സിലാക്കാൻ ബുദ്ധിമുട്ടാ. മുമ്പൊക്കെ ഇടതിന്റെ രീതി ഭാഷ ഇടപെടലൊക്കെ ഭയങ്കര വ്യത്യസ്തമായിരുന്നു. ഭയങ്കര ഒരു ഗ്രേസ് ഉണ്ടായിരുന്നു അതിന്. അതൊക്കെ ഇപ്പോ പോയി കേട്ടോ. കൂടുതൽ ആര് ഏറ്റും കൂടുതൽ ഹെയ്റ്റ് സ്പീച്ച് നടത്തുന്നു എന്ന മത്സരം ഇപ്പോ നടക്കുന്നത്. ഗോവിന്ദൻ മാഷിന്റെ ഭാര്യ ശ്യാമള ടീച്ചർ മത്സരിക്കണമെന്ന് ആരെങ്കിലും ചോദിച്ചാൽ ഉടനെ ഇടതിന്റെ മറുചോദ്യം എന്താ ഇപ്പോ. അപ്പൊ ശ്രീകണ്ഠന്റെ ഭാര്യ തുളസി മത്സരിക്കണമെന്നാ. ഇതല്ലല്ലോ നമ്മുടെ ഇടത്. കോൺഗ്രസ് ആവാനാണോ അവരോട് മത്സരിക്കാനാണോ ഇടത് പ്രവർത്തിക്കുന്നത്. അല്ലല്ലോ അങ്ങനെയല്ലല്ലോ ഇടതിനൊരു പ്രത്യയശാസ്ത്രമുണ്ട് അതനുസരിച്ച് വേണം മുന്നോട്ടുപോകാൻ. ഗസാ വിഷയത്തിൽ ഇടത് അഭിപ്രായം പറയേണ്ടത് പ്രത്യയശാസ്ത്രവും പാർട്ടി തീരുമാനവും നയവും അനുസരിച്ചാണ്. അല്ലാതെ അവനവന്റെ ഉള്ളിൽ ഇസ്ലാംഫോബിയ ചർദ്ദിക്കാനുള്ള അവസരമായിട്ടല്ല പലസ്തീനെക്കുറിച്ച് അഭിപ്രായം പറയേണ്ടത്. ഇടത് പാർട്ടികൾ വ്യത്യസ്തമാണെന്ന് കരുതിയാണ് അണികൾ കൂടെ നിൽക്കുന്നത്. അല്ലാതെ വെറുമൊരു പാർട്ടി എന്നാണെങ്കിൽ അവർക്ക് കോൺഗ്രസിൽ പോയിക്കൂടെ. ഇനിയിപ്പോ മൃദു ഹിന്ദുത്വമാണ് ആഗ്രഹിക്കുന്നതെങ്കിൽ അവർക്ക് ബിജെപിയിൽ പോയിക്കൂടെ. ഇത്തവണ ഇടതിന് സംഭവിച്ച പ്രധാന പ്രശ്നം രാഷ്ട്രീയം പറയാൻ മറന്നുപോയതാണ്. സർക്കാരിന്റെ ഭാഷയിൽ സംസാരിക്കുന്ന പാർട്ടി രാഷ്ട്രീയം പറയാൻ മറന്നുപോയ പാർട്ടി അത് അണികൾ കാണാൻ ആഗ്രഹിക്കാത്ത പാർട്ടിയാണ്. പാർട്ടി പാർട്ടി ആകണം പ്രത്യയശാസ്ത്രമുള്ള പാർട്ടി ആകണം സർക്കാരിനെ തിരുത്തുന്ന പാർട്ടി ആകണം അണികളെ സംരക്ഷിക്കുന്ന പാർട്ടി ആകണം. പ്രചോദിപ്പിക്കുന്ന പാർട്ടി ആകണം. രാഷ്ട്രീയം പറയുന്ന പാർട്ടി ആകണം. 11 പാർട്ടിയെ സംബന്ധിച്ച് പ്രധാനപ്പെട്ട ആൾ ആരാണ് പാർട്ടി സെക്രട്ടറി ഈ തിരഞ്ഞെടുപ്പ് കാലത്ത് ഈ പാർട്ടി സെക്രട്ടറി ക്വാറന്റൈനിൽ ആയിരുന്നു. ഇത് ലോകത്ത് കേട്ടുകേൾവിയുള്ള സംഭവമാണോ? ഇലക്ഷൻ കാലത്ത് പാർട്ടി സെക്രട്ടറിക്ക് വാ തുറക്കാൻ വിലക്ക്. പകരം മറ്റു പലരും സംസാരിക്കുന്നു. പാർട്ടി സെക്രട്ടറി ഇത്രയും കൊള്ളരുതാത്ത ആളാണെങ്കിൽ എന്തിനാണ് ആ സ്ഥാനത്ത് വെച്ചത്? എന്തിനാ പാർട്ടി സെക്രട്ടറി ആക്കിയത്? ആക്കിയ സ്ഥിതിക്ക് അദ്ദേഹത്തെ അദ്ദേഹത്തിന് ജോലി ചെയ്യാൻ സമ്മതിക്കുന്നതല്ലേ മാന്യത? എവിടെയാണ് തെറ്റ് പറ്റിയത്? പാർട്ടി സെക്രട്ടറി ആകാൻ യോഗ്യതയില്ലാത്ത ആളെ പാർട്ടി സെക്രട്ടറി ആക്കിയതാണോ? അതോ പാർട്ടി സെക്രട്ടറിയെ പോലും നിശബ്ദനാക്കുന്ന ഒരു ശക്തി പാർട്ടി സെക്രട്ടറിക്ക് മുകളിലുണ്ടോ? ഇതൊക്കെ അണികൾക്ക് കാണാൻ ഇഷ്ടമല്ല അനുഭാവികൾക്ക് കാണാൻ ഇഷ്ടമല്ല കേട്ടോ. പാർട്ടി മെമ്പർമാരുടെ കാര്യം എനിക്കറിയില്ല. ഒന്നെങ്കിൽ ഗോവിന്ദൻ മാസ്റ്റർ സ്ഥാനം ഒഴിയണം അല്ലെങ്കിൽ തന്റെ പണി മര്യാദയ്ക്ക് ചെയ്യാൻ അദ്ദേഹത്തെ അനുവദിക്കണം. ശൈലജ ടീച്ചറെ മുഖ്യമന്ത്രിയാക്കി ഇലക്ഷനെ നേരിട്ടിരുന്നുവെങ്കിൽ 12 മത്തെ പോയിന്റ് മിനിമം 80 സീറ്റുകളോടെ എൽഡിഎഫ് അധികാരത്തിൽ വന്നേനെ. അപ്പോ ആരുടെയൊക്കെയോ വൈരനിര്യാതന ബുദ്ധി അവിടെ പ്രവർത്തിച്ചു. ടീച്ചർ മുഖ്യമന്ത്രി ആകരുത് ഭരണം കിട്ടിയില്ലെങ്കിൽ പ്രതിപക്ഷ നേതാവ് ആകരുത്. എന്താ അങ്ങനെ? ഇതൊക്കെ ജനങ്ങൾക്ക് മനസ്സിലാവില്ലേ? ജനങ്ങൾ വെറും പൊട്ടന്മാരാണെന്ന് കരുതിയ നേതാക്കൾക്ക് അണികൾ നൽകിയ ഷോക്ക് ഷോക്ക് ട്രീറ്റ്മെന്റാണ് ഈ തോൽവി. ചിലർക്ക് പ്രായപരിധി ചിലർക്ക് ടേം വ്യവസ്ഥ എന്തൊക്കെ കോപ്രായങ്ങൾ ഒക്കെ ചിലരെ ഒഴിവാക്കാനും ചിലരെ ഉൾപ്പെടുത്താനുമാണെന്ന് അണികൾക്ക് മനസ്സിലായിട്ടുണ്ട്. നിങ്ങളോർത്തുനോക്കൂ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇതേ ശൈലജ ടീച്ചറെ വടകര കൊണ്ടുപോയി ഷാഫിക്കെതിരെ മത്സരിപ്പിച്ച് തോപ്പിച്ചു. ആ തോൽവിയുടെ ക്ഷീണം മാറുന്നതിനു മുമ്പ് ഇപ്പോ മട്ടന്നൂർ കൊണ്ടുപോയി മത്സരിപ്പിച്ചു. ജനങ്ങൾ ഇതൊക്കെ കാണുന്നുണ്ട് കേട്ടോ. 13 പാർട്ടി കോൺഗ്രസ് പൊളിറ്റ് ബ്യൂറോ പി ബി കേന്ദ്ര കമ്മിറ്റി സി സി സംസ്ഥാന കമ്മിറ്റി ജില്ലാ കമ്മിറ്റി ഏരിയ കമ്മിറ്റി ലോക്കൽ കമ്മിറ്റി ബ്രാഞ്ച്. ഇതാണ് പാർട്ടിയുടെ ഒരു ഘടന. കഴിഞ്ഞ എത്രയോ കാലമായിട്ട് മുകളിൽ നിന്ന് ഇത് ജില്ലാ കമ്മിറ്റി വരെ ഈ സംഘടന ഘടന കാര്യക്ഷമമായി പ്രവർത്തിക്കുന്നുള്ളൂ. ബ്രാഞ്ച് മുതൽ ലോക്കൽ തലം മുതൽ മനുഷ്യരുമായി ബന്ധമുള്ള പാർട്ടിക്കാർ പറയുന്നതൊന്നും നേതൃത്വത്തിന്റെ ചെവിയിൽ എത്തുന്നില്ല. ഇത് ജില്ലാതലം വരെ എത്തി അവിടെ നിൽക്കുക. മുകളിൽ നിന്ന് വരുന്നത് താഴെ നിന്ന് ജില്ലാതലം വരെ എത്തി നിൽക്കുക. എത്രയോ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ എൽഡിഎഫ് തോറ്റു അല്ലേ ഉപ തിരഞ്ഞെടുപ്പുകൾ ലോക്സഭ പഞ്ചായത്ത്. ഒന്നിൽ നിന്നും പാഠം പഠിക്കാൻ നേതാക്കൾ തയ്യാറായില്ല. ഉപജാബക സംഘങ്ങൾ പറയുന്നത് മാത്രം കേൾക്കുന്ന പി ആർ ഗ്രൂപ്പുകളാക്കി നേതാക്കൾ മാറി. ബ്രാഞ്ച് മുതലുള്ളവർക്കറിയാം എവിടെ തിരുത്തണം ജനങ്ങളുടെ പൾസ് എന്താണെന്ന് പക്ഷെ നേതാക്കൾ കേൾക്കുന്നില്ല. അവരിലേക്ക് എത്താനും പറ്റുന്നില്ല. നിങ്ങൾക്കറിയാമോ തദ്ദേശ വകുപ്പ് ആരോഗ്യ വകുപ്പ് പോലീസ് ഈ മൂന്ന് വകുപ്പുകളുമായിട്ടാണ് താഴെത്തലത്തിൽ പ്രവർത്തിക്കുന്ന ഒരു പാർട്ടിക്കാരൻ ഒരു ബ്രാഞ്ച് സെക്രട്ടറി ദൈനംദിനം ഇടപെടുന്നത്. നമ്മൾ എന്ത് ആവശ്യമുണ്ടായാലും പുള്ളിയുടെ അടുത്തേക്കല്ലേ ഓടിച്ചെല്ലുക. എന്നാൽ പോലീസ് സ്റ്റേഷനിൽ കയറാൻ പോലും ഒരു സാധാരണ പാർട്ടിക്കാരന് ധൈര്യമില്ല. അവിടെ ചെന്നാൽ പട്ടി വില. പാർട്ടിക്കാർ എന്ന് പറഞ്ഞാൽ രണ്ടടി കൂടുതൽ കിട്ടും എന്ന അവസ്ഥ. തദ്ദേശ വകുപ്പ് ആണെങ്കിൽ ഉദ്യോഗസ്ഥർ കൈയ്യടക്കിയ അവസ്ഥ. അവിടെ ചെന്ന് ഒന്നും ചെയ്യാനില്ല. ആരോഗ്യവകുപ്പ് നിങ്ങൾ ഈ അടുത്ത ദിവസങ്ങളിൽ എപ്പോഴെങ്കിലും ഒരു ബ്രാഞ്ച് സെക്രട്ടറിയോട് സംസാരിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ നിങ്ങൾ ഇന്ന് തന്നെ അത് ചെയ്യണം. ദയനീയമാണ് കാര്യങ്ങൾ. എന്തുകൊണ്ട് സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് കണക്കുകൂട്ടലുകൾ തെറ്റിപ്പോകുന്നു. ജനങ്ങളുമായുള്ള ബന്ധം ഇല്ലാതാകുന്നു എന്നതിന്റെ ഉത്തരം എങ്ങനെ ഈ 35 സീറ്റ് എന്നതിന്റെ ഉത്തരം ഒരു ബ്രാഞ്ച് സെക്രട്ടറി നിങ്ങളോട് വിശദീകരിക്കും. നിങ്ങൾ ഇന്ന് തന്നെ ഒരാളോട് സംസാരിക്കണം. 10 വർഷം ഭരണം കിട്ടിയപ്പോൾ നേതാക്കൾക്ക് അണികളെ ആവശ്യമില്ലാതായി അനുഭാവികളെ പിന്നെ തീരെ ആവശ്യമില്ലാതായി. ടുവേ കമ്യൂണിക്കേഷൻ ഇല്ലാതായി. കുറേ ഫെസ്റ്റുകൾ നടത്തുന്നു. പൗരപ്രമുഖരെ വിളിക്കുന്നു കോക്കസുകൾ വളരുന്നു പുറത്തേക്കുള്ള കാഴ്ച മങ്ങുന്നു. കുറേ ലിറ്ററേച്ചറൽ ഫെസ്റ്റിവലുകൾ വേറെന്തോ നടത്തുന്നു സ്ഥിരം ആളുകളെ വിളിക്കുന്നു അവർ തന്നെ ഇതിലൊക്കെ പങ്കെടുക്കുന്നു. കോക്കസുകൾ വളരുന്നു പുറത്തേക്കുള്ള കാഴ്ച മങ്ങുന്നു. മാധ്യമങ്ങളെയും വിമർശിക്കുന്നവരെയും പട്ടി വിലയാകുന്നു. ടുവേ കമ്യൂണിക്കേഷൻ ഇല്ലാതാകുന്നു. വിമർശനങ്ങൾ കേൾക്കാനുള്ള ക്ഷമ ഇല്ലാതാകുന്നു. എത്രയോ ഏതൊക്കെയോ പി ആർ വാഗ്ദോരണികളിൽ നേതാക്കൾ അഭിരമിക്കുന്നു ശരിക്കും എന്ത് നടക്കുന്നു എന്ന് അറിയാതാകുന്നു. വിമർശിക്കുന്നവരെയും വിയോജിപ്പുകളുള്ളവരെയും ആജീവനാന്ത ശത്രുവായി പ്രഖ്യാപിക്കുന്നു ആക്രമിക്കുന്നു. ഉപചാബക സംഘങ്ങളിൽ മാത്രം അഭിരമിക്കുന്നു വികസനം പറയുന്നു അതിനിടയിൽ രാഷ്ട്രീയം പറയാൻ മറന്നുപോകുന്നു. ഹേറ്റ് സ്പീച്ച് നടത്തുന്നു അതിനിടയിലും രാഷ്ട്രീയം പറയാൻ മറന്നുപോകുന്നു. നെഗറ്റീവ് ക്യാമ്പയിനുകളും കൂട്ടം കൂടി ആളുകളെ ആക്രമിക്കുന്നതും ശീലമാകുന്നു. പക്ഷേ അതിനിടയിലും രാഷ്ട്രീയം പറയാൻ മറന്നുപോകുന്നു. മുസ്ലിങ്ങളെ 24 മണിക്കൂറും പച്ചത്തെറി പറയാൻ ചില പ്രത്യേക ഉപചാബക സംഘങ്ങൾ ഉണ്ടാകുന്നു. പക്ഷേ അതിനിടയിലും തങ്ങൾ ഏത് രാഷ്ട്രീയത്തെ പ്രതിനിധീകരിക്കുന്നു എന്ന് പറയാൻ അവർ ചിന്തിക്കാൻ പോലും മറന്നുപോകുന്നു. ട്രമ്പിനെ വാഴ്ത്തുന്നു നെതന്യാഹുവിനെ വാഴ്ത്തുന്നു അതിനിടയിൽ താൻ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാർട്ടിക്ക് ഇതിലേക്കുള്ള നയം എന്താണെന്ന് ബോധം പോലും മറന്ന് കോക്കസുകൾ വളരുന്നു ഉപജാബക സംഘങ്ങൾ വളരുന്നു. ഇതിനിടയിൽ എന്ത് രാഷ്ട്രീയം പറയാനാണ് ഈ ഗ്രൂപ്പ് ഉണ്ടാക്കിയതും കൂട്ടംകൂടി സംസാരിച്ചു തുടങ്ങിയതും എന്നത് സൗകര്യപൂർവ്വം അങ്ങ് മറക്കുന്നു. ഭജന പാടി ജീവിക്കുന്ന നന്ദഗോവിന്ദത്തെ മുതൽ ചാനൽ ചർച്ച നടത്തുന്ന സ്മൃതി പരുത്തിക്കാടിനെ വരെ ആക്രമിക്കാൻ കൂട്ടം ചേരുന്നു. ആക്രമിക്കുന്നു ഹേറ്റ് സ്പീച്ച് നടത്തുന്നു. ഇതൊക്കെ താൻ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയം അനുവദിക്കുന്നുണ്ടോ എന്ന് ചിന്തിക്കാൻ പോലും ഇക്കൂട്ടർ മറന്നുപോകുന്നു. എല്ലാവരെയും അകറ്റുന്നു. ഗ്രൂപ്പ് ചെറുതാക്കി ചെറുതാക്കി ചെറുതാക്കി കൊണ്ടുവരുന്നു. മനുഷ്യർ അകന്ന് അകന്ന് അകന്ന് പോകുന്നു. ഇതൊന്നും അറിയാനോ തിരുത്തൽ വരുത്താനോ ബോധമുള്ള ഒരുത്തനും ചിന്തിക്കാൻ പോലും ഇല്ലാതെ പോകുന്നു. വിഭജനത്തിന്റെ രാഷ്ട്രീയമാണ് തന്റെ രാഷ്ട്രീയം എന്ന് കരുതി വിഭജനത്തിന്റെ രാഷ്ട്രീയവും ഹെയ്റ്റ് സ്പീച്ചും ഇഷ്ടം പോലെ നടത്തുന്നു. കണ്ണിൽ കാണുന്നവരെ മുഴുവൻ വെറുപ്പിക്കുന്നു പുച്ഛിക്കുന്നു അകറ്റുന്നു ആക്രമിക്കുന്നു. അവസാനം 35 സീറ്റിലേക്ക് ചുരുങ്ങുന്നു. നിങ്ങൾക്കറിയാമോ ഇത്രയും വലിയ തരംഗം ഒക്കെ ഉണ്ടായിട്ടും പി വി അൻവർ എന്തുകൊണ്ടാണ് ജയിക്കാത്തതെന്ന്. ഞാൻ ഈ മുകളിൽ പറഞ്ഞ മുഴുവൻ കാര്യങ്ങളും ചെയ്തു തുടങ്ങിയവരിൽ ഒരാളാണ് പി വി അൻവർ ഇതിനൊക്കെ നേതൃത്വം നൽകിയ ആൾ. അൻവറിനെയും റിയാസിനെയും താരതമ്യം ചെയ്താൽ റിയാസ് എത്രയോ ഭേദം അതുകൊണ്ടാണ് അണികൾ റിയാസിനെ അങ്ങ് തിരഞ്ഞെടുത്തു. പി വി അൻവറിനെ തള്ളിക്കളഞ്ഞു. അപ്പോ പറയാനുള്ളത് ഇതാണ് പറ്റുമെങ്കിൽ ആദ്യം ഈ തോൽവി ഒന്ന് അംഗീകരിക്കുക ഇത് അർഹിക്കുന്ന തോൽവി തന്നെയാണ്. തിരുത്തലുകളാണ് ആവശ്യം. അതാണ് ഈ തിരഞ്ഞെടുപ്പ് ഫലത്തിലൂടെ അണികൾ ആവശ്യപ്പെടുന്നത്. അഹന്തയുടെ മണിമാളികകളിൽ നിന്നും താഴെ ഇറങ്ങി വരിക. ദാഷ്ട്യത്തിന്റെ ഭാഷ ഉപേക്ഷിക്കുക വീട്ടിൽ പോയി പറയാൻ മനുഷ്യരെ അധിക്ഷേപിക്കാതിരിക്കുക രക്ഷാപ്രവർത്തനം നടത്താതിരിക്കുക. അണികളെ കേൾക്കുക അനുഭാവികളെ കേൾക്കുക വിമർശകരെ കേൾക്കുക വിയോജിപ്പുള്ളവരെ കേൾക്കുക ഹേറ്റ് സ്പീച്ച് നിർത്തുക നെഗറ്റീവ് ക്യാമ്പയിനുകൾ കുറയ്ക്കുക. കുറച്ച് നല്ല കാര്യങ്ങളൊക്കെ പറയുക. കാണുക ഉപജാബക സംഘങ്ങളെ തിരിച്ചു വിടുക. പുറം ചൊറിയലുകാരെ മാറ്റി നിർത്തുക. അഹങ്കാരം കുറയ്ക്കുക ബ്രാഞ്ച് തലം മുതലുള്ളവരെ കേൾക്കുക. പി ആർ പണി കുറയ്ക്കുക ഫ്ലെക്സുകൾക്ക് നമുക്ക് ഇത്രയൊന്നും ആവശ്യമില്ല. പാർട്ടി സെക്രട്ടറി ഒന്നെങ്കിൽ മാറ്റുക അല്ലെങ്കിൽ മര്യാദയ്ക്ക് പണിയെടുക്കാൻ അനുവദിക്കുക. പുതിയ തലമുറ നേതാക്കളെ വളർത്തിക്കൊണ്ടുവരിക. എനിക്ക് ശേഷം പ്രളയമല്ല ഇവിടെ വേണ്ടത് ഇവിടെ പാർട്ടി ബാക്കി വേണം. നല്ല നേതാക്കൾ വേണം പുതിയ നേതാക്കൾ വേണം നിസ്വാർത്ഥമായി പണിയെടുക്കുക അതിനായി. അവസാനമായി പറയാനുള്ളത് രാഷ്ട്രീയം പറയുക. പാർട്ടി നയം പറയുക രാഷ്ട്രീയം പറയുക പാർട്ടി നയം പറയുക. അണികൾ തിരിച്ചു വരും അടുത്ത തവണ ഭരണവും കിട്ടും. ഈ തിരഞ്ഞെടുപ്പിനെ വിശകലനം ചെയ്യാൻ ചില പ്രതീകങ്ങളുണ്ട്. ജി സുധാകരൻ സഖാവ് കുഞ്ഞിക്കൃഷ്ണൻ സഖാവ് ടി കെ ഗോവിന്ദൻ ധർമ്മടത്ത് വോട്ട് എണ്ണുമ്പോൾ ആദ്യ ആറ് റൗണ്ടുകളിലും പുറകിലായിപ്പോയ പിണറായി വിജയൻ. ഒരു ഫ്ലെക്സ് പോലും കെട്ടാതെ സൈക്കിളിൽ യാത്ര ചെയ്ത് പ്രചാരണം നടത്തിയ ചാണ്ടി ഉമ്മനും അദ്ദേഹം നേടിയ വലിയ ഭൂരിപക്ഷവും. കേരളം മുഴുവൻ വെച്ച പിണറായി വിജയന്റെ ഫ്ലെക്സ് ബോർഡുകൾ അതിനൊപ്പം തോറ്റുപോയ 13 മന്ത്രിമാർ തോറ്റുപോയ മിടുക്കരായ എംഎൽഎമാർ. മാത്യു കുഴൽനാടൻ നേടിയ ഭൂരിപക്ഷം ടി സിദ്ധിക്കിന് വയനാട്ടിൽ കിട്ടിയ ഭൂരിപക്ഷം. എൽഡിഎഫിന്റെ മൂന്ന് സിറ്റിംഗ് സീറ്റുകൾ പിടിച്ചെടുത്ത ബിജെപി അത് മുൻകൂട്ടി കാണാൻ കഴിയാതെ പോയ സിപിഎം പാർട്ടിയും അണികളും നേതാക്കളും. തിരഞ്ഞെടുപ്പ് പ്രചാരണ കാലത്തുടനീളം സോഷ്യൽ മീഡിയയിൽ ആക്രമിക്കപ്പെട്ട ഫാത്തിമ തഹ്‌ലിയ. കഴിഞ്ഞ എത്രയോ വർഷങ്ങളായി സോഷ്യൽ മീഡിയയിൽ ആക്രമിക്കപ്പെടുന്ന കെ കെ രമ. വെള്ളാപ്പള്ളി നടേശൻ അദ്ദേഹത്തിന്റെ പ്രസ്താവനകൾ അതിനെ ന്യായീകരിക്കുന്ന സോഷ്യൽ മീഡിയയിലെ സിപിഎം കാർ. സോഷ്യൽ മീഡിയയിൽ ഇടത് എന്നറിയപ്പെടുന്നവർക്കിടയിൽ പടർന്നുപിടിച്ച ഭയപ്പെടുത്തുന്ന ഇസ്ലാംഫോബിയ ഇസ്രായേൽ പ്രേമം എന്തിനേറെ ട്രമ്പ് സ്നേഹികൾ പോലും ഇക്കൂട്ടത്തിലുണ്ടെന്ന് പറഞ്ഞാൽ തമാശയല്ല കേട്ടോ. രക്ഷാപ്രവർത്തനം എന്ന ഒരു വാക്കുണ്ട്. ഇതൊക്കെ ഈ തിരഞ്ഞെടുപ്പിലെ ചില ശക്തമായ പ്രതീകങ്ങളാണ്. ഇടതിന്റെ പരാജയ കാരണങ്ങൾ ഈ പ്രതീകങ്ങളുടെ വിശകലനം ചെയ്താൽ കിട്ടും. ബാക്കി പിന്നെ ഇപ്പോ നിർത്തുന്നു ഇനിയൊരുപാട് പറയാനുണ്ട് ശരിക്ക്. അപ്പോ നിങ്ങൾ ചോദിക്കും സുനിതക്ക് രാഷ്ട്രീയമുണ്ടോ എന്ന്. ഉണ്ട് എനിക്ക് നല്ല രാഷ്ട്രീയമുണ്ട്. ഞാൻ ഇടതാണ്. ഞാൻ കമ്മ്യൂണിസ്റ്റാണ്. നിങ്ങൾക്കറിയാമോ ഈ തവണത്തെ എസ് എഫ് ഐ ആറിലാണ് എന്റെ വോട്ട് പോയത്. ഒരാളും ഒരു പാർട്ടിക്കാരനെയും എന്നെ വിളിച്ച് ചോദിച്ചിട്ടില്ല വോട്ട് പോയോ വോട്ടുണ്ടോ വോട്ട് ചേർക്കണ്ടേ. നമുക്ക് ആരും ചോദിച്ചിട്ടില്ല. ഇത് എന്റെ മാത്രം അനുഭവം എന്നല്ല. ഞാൻ വലിയൊരു കാര്യം പറയുകയല്ല. എനിക്കറിയാവുന്ന പലരുടെയും അനുഭവം ഇതാ. എനിക്കറിയാവുന്ന ആരെയും ആരും വിളിച്ച് അല്ല നമ്മുടെ വോട്ടല്ലേ നമുക്ക് വോട്ട് ചേർക്കണ്ടേ നമുക്ക് ജയിക്കണ്ടേ ആരും പറഞ്ഞിട്ടില്ല. ഉറപ്പുള്ള വോട്ടുകൾ പോലും കിട്ടിക്കാൻ കിട്ടാൻ ഈ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ഒരു ശ്രമവും നടത്തിയിട്ടില്ല എന്ന് പറഞ്ഞാൽ ചെറിയ അതിശയോക്തി ഒക്കെ ആയിരിക്കും. എനിക്കറിയില്ല എന്റെ അങ്ങനെ അനുഭവം അങ്ങനെയല്ല അതെന്താ അങ്ങനെ? എനിക്കറിയാവുന്ന പാർട്ടി ഇങ്ങനെയൊന്നും ആയിരുന്നില്ല. അണികൾ നേതൃത്വത്തെ തിരുത്തുകയാണ് ഈ തിരഞ്ഞെടുപ്പിലൂടെ. ഒരു തിരിച്ചടി അവര് നേതാക്കൾക്ക് കൊടുത്തു ഒരു ഷോക്ക് ട്രീറ്റ്മെന്റ് അവര് നേതാക്കൾക്ക് കൊടുത്തതായിരിക്കും ഈ തിരഞ്ഞെടുപ്പ് ഫലം. നിങ്ങൾക്ക് എന്ത് തോന്നി?



