[0:00]ഹായ്, എല്ലാവർക്കും MS videos ന്റെ പുതിയ വീഡിയോയിലേക്ക് സ്വാഗതം. ഇന്നത്തെ വീഡിയോ ഇന്നത്തെ കഴിഞ്ഞ വീഡിയോയുടെ തുടർച്ചയാണ്. മുതലമടിയുടെ ചരിത്രമാണ് നമ്മൾ കഴിഞ്ഞ തവണ നോക്കിയതെങ്കിൽ, ഇന്ന് നമ്മൾ നോക്കാൻ പോകുന്നത് സാംസ്കാരിക ചരിത്രമാണ്.
[0:13]മുതലമടിയുടെ സാംസ്കാരിക ചരിത്രമാണ് നമ്മൾ ഇന്ന് നോക്കാൻ പോകുന്നത്. മുതലമടക്ക് എങ്ങനെ മുതലമട എന്ന പേരിൽ ലഭിച്ചു എന്ന് നമ്മൾ കഴിഞ്ഞ വീഡിയോയിൽ നോക്കുകയുണ്ടായി. മുതലമട എന്ന് പറയുന്നത് ഒരു പഞ്ചായത്താണെങ്കിൽ പഞ്ചായത്തിൽ ഒരുപാട് സ്ഥലങ്ങളുണ്ട്. കാമ്രച്ചള്ള, വലിയ ചള്ള, ആട്ടയാമതി, ഗോവിന്ദാപുരം, പള്ളം, പോത്തംപാടം എന്നിങ്ങനെയുള്ള ഒരുപാട് സ്ഥലങ്ങൾ ഉണ്ടായി.
[0:29]ഈ ഓരോ സ്ഥലത്തിനും എങ്ങനെ എല്ലാം ആണ് പേര് വരാനുള്ള സാഹചര്യം എന്നാണ് നമ്മൾ നോക്കുന്നതിൽ പ്രധാനപ്പെട്ട ഒന്ന്. അതുപോലെ തന്നെയാണ് അടുത്ത് നമ്മൾ നോക്കാൻ പോകുന്നത് ഉത്സവങ്ങളും ആചാരങ്ങളും എന്തെല്ലാമാണ് നമ്മൾ പണ്ടുകാലം മുതൽ തന്നെ മുതലമടയിൽ ഉണ്ടായ
[0:42]ഈ കാലത്ത് നമ്മൾ നടത്തിക്കൊണ്ടിരിക്കുന്ന എന്തെല്ലാം ഉത്സവങ്ങളും ആചാരങ്ങളും ഉണ്ടെന്നൊക്കെയാണ് നമ്മൾ ഇന്നത്തെ വീഡിയോയിൽ നോക്കാൻ പോകുന്നത്. അധികം വൈപ്പിക്കുന്നില്ല. നമുക്ക് വീഡിയോയിലേക്ക് കടക്കാം.
[0:51]ഇടതൂർന്ന വനപ്രദേശങ്ങളും വെള്ളം കിട്ടിനിൽക്കുന്ന കുഴികളും നിറഞ്ഞതായിരുന്നു ഈ പ്രദേശം. മുതലകളുടെ ആവാസകേന്ദ്രമായിരുന്നതിനാൽ മുതലമട എന്ന പേരിൽ അറിയപ്പെട്ടു. വൈവിധ്യമാർന്ന പ്രാദേശിക സ്ഥലനാമങ്ങളാണ് മുതലമടയ്ക്കുള്ളത്.
[1:07]മൃഗങ്ങളുടെ പേര് ചേർത്ത് ആനക്കുഴി കാട്, പോത്തം പാടം, നരിപ്പാറ ചള്ള തുടങ്ങിയ സ്ഥലനാമങ്ങൾ ഉണ്ടായി. കൂട്ടായ കൃഷിനിലങ്ങൾക്ക് ചള്ള എന്ന പേര് ചേർത്ത് കാമ്രത്തെ ചള്ള, വടക്കേ ചള്ള, വലിയ ചള്ള എന്നിങ്ങനെ സ്ഥലനാമങ്ങളും ഉണ്ടായി.
[1:23]വെള്ളം കിട്ടിനിൽക്കുന്ന സ്ഥലങ്ങൾ ചിറ എന്ന പേരിൽ അറിയപ്പെട്ടതിനാൽ പത്തിച്ചിറയും മീൻചിറയും സ്ഥലനാമങ്ങളായി. സ്ഥലവാസികളായ പ്രധാനികളുടെ പേരിന്റെ കൂടെ പതിചേർത്ത് രൂപപ്പെട്ടതാണ് ആട്ടയാം പതിയും, ചക്കൻ പതിയും, മുണ്ടിപ്പതിയും.
[1:40]മൂന്ന് ഇലകുമരം നിന്ന സ്ഥലം മൂവലകു പൂത്തൂറായി. താഴ്ന്ന പ്രദേശം പള്ളമായി. ഇതിനു ഉദാഹരണമാണ് പള്ളവും, ഒണ്ണൂർ പള്ളവും, ചക്കക്കാട്, തെക്കേക്കാട്, കാട്ടുപാടം എന്നിവയൊക്കെ ഈ പ്രദേശത്ത് ഉണ്ടായിരുന്ന കാടിനെയും പാടത്തെയും സൂചിപ്പിക്കുന്നു.
[1:57]തമിഴ്നാടുമായി മുതലമടയെ ബന്ധിപ്പിക്കുന്ന പൊള്ളാച്ചി തൃശ്ശൂർ റോഡും, പൊള്ളാച്ചി പാലക്കാട് റെയിൽ ഗതാഗത പാതയും മുതലമടയിൽ തമിഴ് സംസ്കാരത്തിന്റെ സ്വാധീനം കടന്നുവരാൻ ഇടയാക്കി.
[2:09]കേൾക്കൻ പ്രദേശത്തെ വിങ്ങുനാട കോവിലകം ഭൂമി വെട്ടിത്തെളിയിക്കാനായണ് തമിഴ് വംശജർ വന്ന ചേർന്നത്. മൈലുകൾക്കപ്പുറത്ത് വെച്ച് കുപ്പായം മൂരി ചുരുട്ടിപ്പിടിച്ചാണ് പഴയ കാലത്ത് കുടിയാൻ ജന്മിയെ കാണാൻ പോവുക.
[2:22]കുപ്പായം മൂരിയില്ലെങ്കിൽ മർദ്ദിക്കപ്പെടും. കടയിൽ ഒന്നിച്ചിരുന്ന് ചായ കുടിക്കാനോ, കിണറ്റിൽ നിന്ന് കുടിവെള്ളം എടുക്കാനും അനുവദിക്കാതെ മാറ്റിനിർത്തപ്പെട്ട ദുഃഖിത വർഗ്ഗം ഇവിടെ ഉണ്ടായിരുന്നു.
[2:33]ടിപ്പു സുൽത്താന്റെ പടയോട്ട കാലത്തിനു ശേഷം ആനമാരിപ്പള്ളി നിർമ്മിക്കപ്പെട്ടു. അതിനോടനുബന്ധിച്ച് പട്ടാണി കുടുംബങ്ങളും അവിടെ താമസം തുടങ്ങി. ജനപെരുപ്പത്തിന് അനുസൃതമായി വിവിധ പ്രദേശങ്ങളിൽ മുസ്ലിം പള്ളികളും അമ്പലങ്ങളും മറ്റ് ആരാധനാലയ കേന്ദ്രങ്ങളും ഉയർന്നു വന്നു.
[2:51]ആദ്യകാലം മുതൽ നടന്നുവരുന്ന ഒരു ഉത്സവമാണ് പുലിയൻതോളി മാരിയമ്മൻ പൊങ്കൽ. സമീപവാസികളായ എല്ലാവരും വാദ്യഘോഷങ്ങളോടും ദീപങ്ങളോടും കൂടി ഇതിൽ പങ്കുചേരുന്നു.
[3:05]ഭക്തിപൂർവ്വം തീകുണ്ടത്തിൽ നടക്കുന്ന ആചാരവും ഉണ്ടായിരുന്നു. കിഴക്കൻ പ്രദേശത്തുള്ള മീൻകരയിലെ ഭദ്രകാളിയമ്മൻ കോവിലും കൂടുതൽ പഴക്കമുള്ള ആരാധനാലയ സ്ഥലമാണ്.
[3:15]ഉത്സവകാലങ്ങളിൽ പോത്ത്, ആട് തുടങ്ങിയവയെ ബലി നടത്താറുണ്ടായിരുന്നു. നിയമതടസ്സം വന്നതോടുകൂടി മൃഗബലി നിർത്തലാക്കി. വർഷം തോറും നടത്തുന്ന ഉത്സവത്തിൽ ഭൂരിഭാഗം തമിഴ് സംസാരിക്കുന്ന ജനങ്ങളും സമീപവാസികളും ഐക്യത്തോടെ പങ്കുചേരുന്നു.
[3:31]തമിഴ്നാട്ടിലെ ഉത്സവങ്ങളായ കൈപ്പൊങ്കൽ, ദീപാവലി എന്നിവയും തമിഴ് വംശജർ ആഘോഷിക്കുന്നു. പ്രാദേശികമായി അതാത് സ്ഥലങ്ങളിൽ പൊങ്കൽ, അയ്യപ്പൻ വിളക്ക് എന്നിവകളും
[3:44]വിപുലമായി ആഘോഷിച്ചുവരുന്നു. ഉത്സവങ്ങളിൽ രാത്രി കലാപരിപാടികൾ നടത്തുക പതിവാണ്. മുൻകാലങ്ങളിൽ സാധാരണക്കാർ ആസ്വദിച്ചിരുന്ന കലാവിഭവമാണ് പോരാട്ടുകളി.
[3:57]ഒഴിഞ്ഞ വയൽ ഭാഗങ്ങളിലോ പൊതുസ്ഥലങ്ങളിലോ പൊരാട്ടുകളി നടത്തും. കാര്യമായ രംഗസംവിധാനങ്ങൾ ഒന്നുമില്ലാതെ മേൽഭാഗം പന്തലിട്ടും മൂന്നുഭാഗവും തുറന്നിട്ടതുമായ രംഗിലാണ് ചെണ്ട തുടങ്ങിയ വാദ്യ ഉപകരണങ്ങളുടെ അകമ്പടിയോടെ ഇത് കളിക്കുക.
[4:13]കുറവൻ, കുറത്തി, മണ്ണാൻ, മണ്ണാട്ടി തുടങ്ങിയ ജാതിപ്പേരോടുകൂടി പാടിയാടി കളിക്കും. പാട്ടിനാണ് പ്രാധാന്യം. സമകാലികന രാഷ്ട്രീയ സമുദായ മാറ്റങ്ങളിൽ പാട്ട് രൂപത്തിൽ അവതരിപ്പിക്കുന്നു.
[4:26]രാഷ്ട്രീയബോധം സാധാരണക്കാരിൽ വളർത്താൻ പാലം തോളി വേലായുധന്റെ പോരാട്ടുകളി പ്രയോജനപ്പെട്ടിരുന്നു. ഇതിനുപുറമെ ആര്യമാല, പവളക്കൊടി, ഹരികൃഞ്ജ,
[4:38]നല്ല താങ്കൽ, സത്യവാൻ സാവിത്രി എന്നീ നാടകങ്ങളും അവതരിപ്പിക്കാറുണ്ടായിരുന്ന ഇതിനായി തമിഴ്നാട്ടിലെ നാടക ട്രൂപ്പുകളെ കൊണ്ടുവരാറുണ്ടായിരുന്നു.
[4:50]പ്രാദേശികമായി പള്ളം, തെക്കേക്കാട്, പോത്തമ്പാടം എന്നീ ഭാഗങ്ങളിൽ ചിലർ നാടകം രൂപെടുത്തി അവതരിപ്പിച്ചിരുന്നു. 1956ൽ തന്നെ ഊന്നൂർ പള്ളം സത്രം കേന്ദ്രമാക്കി നവകേരള കലാസമിതി നിലവിൽ വന്നു.
[5:05]ജീവിതം ഒരു കൊടുങ്കാറ്റ് എന്ന നാടകം പലയിടങ്ങളിൽ പ്രദർശിപ്പിച്ചു. പ്രസിദ്ധ ചെണ്ടമേളക്കാരനായ സി ചെല്ലൻ, കുഞ്ചുമണി, മസയ്യൻ എന്നിവർ ഊന്നൂർ പള്ളത്തുകാരായിരുന്നു.
[5:19]കൊയ്ത്തുകാലത്ത് നെൽക്കതിർ ചുരുട്ടികൂട്ടി കൂടയാക്കി പ്രത്യേക ആരാധനാലയ സ്ഥലങ്ങളിൽ കൂട്ടമായി ചെന്ന് ആചാരപരമായി നടത്താറുള്ള കതിരുത്സവം കാലാന്തരത്തിൽ ഇല്ലാതായി എന്ന് വേണം പറയാൻ.
[5:33]ഏറണിക്കാവിൽ ആയിരുന്നു കതിരുത്സവം ആഘോഷിച്ചിരുന്നത്. നണ്ടൻ കീഴായുടെ വടക്കുഭാഗത്ത് കൂട്ടമായി താമസിക്കുന്ന പട്ടികജാതി വിഭാഗത്തിൽ പെട്ടവർ വർഷം തോറും കവറ ആറാട്ട് നടത്താറുണ്ട്.
[5:46]നെറ്റിപ്പട്ടം കിട്ടിയ ആനകളെ ചെണ്ടമേളത്തോട് കൂടി എഴുന്നള്ളിക്കുന്നത് ഒരു പ്രത്യേക ചടങ്ങാണ്. പുള്ളുവൻ പാട്ട് ഇപ്പോൾ പ്രചാരം കുറഞ്ഞ കലയാണ്.
[5:57]ഉടുക്കുകൊട്ടി പാട്ട് ഉത്സവകാലങ്ങളിലുള്ള ഒരു ചടങ്ങാണ്. പാട്ടുപാടി ഭരണിക്കു പോകുന്നതും, ശബരിമലക്ക് പോകുന്നതും ഇവിടുത്തെ സംസ്കാരവുമായി ബന്ധപ്പെട്ട ചടങ്ങുകളാണ്.
[6:08]കാളവണ്ടികളിൽ തെരുവത്ത് പള്ളിയിലേക്കും, തിരുമൂർത്തി മലയിലേക്കും പോകുന്നത് ഒരു അഭീഷ്ട സിദ്ധി കൈവരിക്കാനുള്ള ആചാരമായി കണക്കാക്കുന്നു.
[6:17]പട്ടിക വർഗ്ഗക്കാർ സംസാരിക്കുന്ന ഭാഷയായ കരിവിനാളുവിന് ലിബിയില്ല. പതി എന്ന് വിളിക്കുന്ന ഓലമേഞ്ഞ വീടുകളിൽ താമസിക്കുന്ന ഇവർ പരിസരം വൃത്തിയായി സൂക്ഷിക്കുന്നു.
[6:29]നിസ്സാര കാരണങ്ങൾക്ക് പോലും വിവാഹ ബന്ധം വിച്ഛേദിക്കപ്പെടുന്നു. പുനർവിവാഹം സാധാരണമാണ്. പച്ചുമരുന്നുകളിലും മന്ത്രവാദത്തിലും കൂടുതൽ വിശ്വസിക്കുന്നു. കൂട്ടത്തിൽ ഒരാൾ മരിച്ചാൽ അയാൾ ഉപയോഗിച്ച എല്ലാ സാധനങ്ങളും അടക്കം ചെയ്ത സ്ഥലത്ത് നിഷേപിച്ച്
[6:42]താമസം കൂട്ടത്തോടെ പുതിയ സ്ഥലത്തേക്ക് മാറുന്നു. അമ്പും വില്ലും ആചാരങ്ങൾക്കായി ഉപയോഗിക്കുന്നു. ജനനം, വിവാഹം, ഉത്സവങ്ങൾ മുതലായവയ്ക്ക് അണ്ടമിട്ട് ആടിപ്പാടുന്നു.
[6:55]മുമ്പുണ്ടായിരുന്ന കുലം നോക്കി വിവാഹം ചെയ്യാൻ ഇപ്പോൾ ഇല്ല. മറ്റു വർഗ്ഗക്കാരുമായി ഇണങ്ങാതെ തായതായ രീതിയിൽ ഒറ്റപ്പെട്ട് ജീവിക്കാനാണ് ഇവർക്ക് താൽപ്പര്യം. ഏറവാള സ്ത്രീകൾ കല്ലുമാല ഉപയോഗിച്ചാണ് മാറു മറച്ചിരുന്നത്.
[7:09]ആഹാരത്തിന് ഞെണ്ട് ഉപയോഗിക്കാറുണ്ട്. വർഗ്ഗപരമായ ഗാനങ്ങൾ പാടുന്നതിൽ പ്രാവിണ്യമുള്ളവരാണ് സ്ത്രീകളും പുരുഷന്മാരും ഇക്കവരും. ഇവരുടെ പതികളിൽ വെളിച്ചപ്പാടുകൾക്ക് പ്രാധാന്യം നൽകുന്നു.
[7:22]പിശാച് ബാധ നീക്കൽ, കൂടോത്രം ചെയ്യൽ, മന്ത്രവാദം നടത്തൽ, രോഗചികിത്സ ചെയ്യൽ എന്നിവക്കെല്ലാം വെളിച്ചപ്പാട് പ്രാർത്ഥനയാണെന്ന് ഇവർ വിശ്വസിക്കുന്നു. വിവാഹത്തിന് കൊലവ് ചെണ്ട, ഫ്രഞ്ച് മരം തുടങ്ങിയ വാദ്യങ്ങളും
[7:34]മുഴക്കി പാടി ആടും. ഇന്നത്തെ വീഡിയോയിൽ നമ്മൾ ചർച്ച ചെയ്തത് മുതലമടയുടെ സാംസ്കാരിക ചരിത്രമാണ്. നിങ്ങൾക്ക് എല്ലാവർക്കും ഈ വീഡിയോ ഇഷ്ടമായി എന്ന് വിചാരിക്കുന്നു.
[7:43]ലൈക്ക് ചെയ്യുക, ഷെയർ ചെയ്യുക, ഇതുപോലെയുള്ള വീഡിയോസ് ലഭിക്കാനായിട്ട് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. തൊട്ടടുത്തുള്ള ബെൽ ഐക്കൺ കൂടി ഒന്ന് അമർത്തിപ്പിടിക്കുക. ഇതുപോലെയുള്ള വ്യത്യസ്ത വീഡിയോയുമായിട്ട് വീണ്ടും വരുന്നതായിരിക്കും. ഗുഡ് ബൈ.



