Thumbnail for ഇടത് സർക്കാരിന്റെ കഴിഞ്ഞ പത്ത് വർഷങ്ങൾ. | 10 years of LDF, Analysis! by techZorba

ഇടത് സർക്കാരിന്റെ കഴിഞ്ഞ പത്ത് വർഷങ്ങൾ. | 10 years of LDF, Analysis!

techZorba

14m 50s2,379 words~12 min read
Auto-Generated

[0:00]നമസ്കാരം, എനിക്ക് 36 വയസ്സുണ്ട്. ഏകദേശം ഇ കെ നാനന്റെ മന്ത്രിസഭ കൊട്ടുള്ള മന്ത്രിസഭകൾ എനിക്ക് ഓർമ്മയുണ്ട്. മൊത്തം ഓർമ്മയുണ്ടോ എന്നല്ല ഈ പുള്ളി ആ ഫോണിൻ പ്രോഗ്രാം ഒക്കെ നടത്തുന്ന ഓർമ്മയുണ്ട്. അപ്പോ എന്റെ പരിമിതമായിട്ടുള്ള അറിവ് വെച്ച് നോക്കുമ്പോൾ ഞാൻ കണ്ടത് വെച്ച് ഏറ്റവും എഫിഷ്യന്റ് ആൻഡ് ബെസ്റ്റ് ആയിട്ട് വർക്ക് ചെയ്ത രണ്ട് സർക്കാരുകളാണ് ഈ കഴിഞ്ഞ എൽഡിഎഫിന്റെ രണ്ട് സർക്കാരുകൾ. ഞാൻ ഇത് പറയുന്നത് പ്രധാനമായിട്ടും ആ കാലയളവിൽ നടന്ന ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കൊണ്ടാണ്. കേരളത്തിന്റെ ഒരു വീക്ക് പോയിന്റ് ആയിരുന്നു എല്ലാ കാലത്തും ഈ ഇൻഫ്രാസ്ട്രക്ചർ. കാരണം നമ്മുടെ ബഡ്ജറ്റിന്റെ ഒരു 80% നമ്മൾ സ്പെൻഡ് ചെയ്യുന്നത് ഈ ശമ്പളത്തിനും പെൻഷനും മറ്റ് സാമൂഹ്യ ക്ഷേമ കാര്യങ്ങൾക്കും വേണ്ടിയാണ്. സ്വാതന്ത്ര്യാനന്തരം വന്ന ഇടത് വലത് സർക്കാരുകൾ ഈ സ്പെൻഡിങ് കുറച്ചിട്ടില്ല. അപ്പോ ഇൻഫ്രാസ്ട്രക്ചറിന് വേണ്ടി നമുക്ക് സ്പെൻഡ് ചെയ്യാൻ സാധിക്കുന്ന ബാക്കിയുള്ള 10 ടു 20% ആണ്. നമ്മൾ ഡൊമെസ്റ്റിക് പ്രൊഡക്ഷന്റെ ടേംസിൽ നോക്കുക എന്നുണ്ടെങ്കിൽ തന്നെയും നമ്മുടെ സ്റ്റേറ്റിന്റെ ജിഡിപി അതായത് ജിഎസ്ടിപിയുടെ 2% താഴെയാണ് നമ്മൾ എപ്പോഴും ഇൻഫ്രാസ്ട്രക്ചറിന് വേണ്ടി നീക്കിയിരിത്തുന്നത്. ബാക്കി സ്റ്റേറ്റ്സുമായിട്ട് കമ്പയർ ചെയ്യുമ്പോൾ അത് കുറവാണ്. അതിന്റെ പ്രധാന കാരണം നമ്മളെ ഈ ഫണ്ട് ഇല്ല എന്നുള്ളത് തന്നെയാണ്. എല്ലാ കാലത്തും കേരളീയർ പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു കാര്യമാണ് ഇവിടെ റോഡില്ല, കെട്ടിടങ്ങളില്ല, ഇൻഡസ്ട്രികൾ ഇല്ല അതുകൊണ്ട് നമ്മുടെ നാട്ടിൽ ആൾക്കാർ പുറത്തുപോയി ജോലി ചെയ്യേണ്ടി വരുന്നു എന്നുള്ളത്. അതിൽ വാസ്തവം ഉണ്ടെന്നുള്ളത് ഞാൻ സമ്മതിക്കുന്നു. പക്ഷേ ഈ 80% ഉള്ള സാമൂഹ്യ ക്ഷേമത്തിന്റെ അളവ് കുറയ്ക്കണം എന്ന് ഒരു അഭിപ്രായക്കാരനല്ല ഞാൻ. നമ്മൾ ഇൻഫ്രാസ്ട്രക്ചർ ഉണ്ടാക്കുമ്പോൾ ഇൻഫ്രാസ്ട്രക്ചറിനെ പൂർണ്ണ രീതിയിൽ യൂട്ടിലൈസ് ചെയ്യണം എന്നുണ്ടെങ്കിൽ നമ്മളുടെ ഇവിടെത്തെ ആൾക്കാര് അതെ കണക്ക് സ്കിൽഡും എജുക്കേറ്റഡും ഒക്കെ ആയിരിക്കണം. നമ്മൾ എല്ലാ കാലത്തും ഹെൽത്തിലും എഡ്യൂക്കേഷനിലും ഒക്കെ ബാക്കിയുള്ള സംസ്ഥാനങ്ങളെക്കാളും മുന്നിലാണ്. അതൊരു നല്ല കാര്യമാണ്. അപ്പോ നമ്മൾ നോക്കുമ്പോൾ അറിയാം 80% ഈ സാമൂഹ്യ ക്ഷേമ പരിപാടിക്ക് പോകുന്നത് കൊണ്ട് തന്നെ ബാക്കി ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റിന് വേണ്ടി നമുക്കുള്ളത് ബാക്കി 10 20% ആണ്. അതൊരിക്കലും ആഡിക്കേറ്റ് അല്ല നമ്മൾ സ്റ്റേറ്റിന്റെ ജിഎസ്ടിപി വെച്ച് നോക്കുമ്പോൾ തന്നെ അത് 2% താഴെയാണ്. പിന്നീട് ഈ ഇൻഫ്രാസ്ട്രക്ചറിന് വേണ്ടി ചെയ്യാൻ ഒക്കുന്ന ഒരു കാര്യം വായ്പ്പ എടുക്കുക എന്നുള്ളതാണ്. ഒരു വർഷം നമുക്ക് നമ്മുടെ ജിഎസ്ടിപിയുടെ 3% താഴെയാണ് വായ്പ്പ എടുക്കാൻ ഒക്കുക. നമ്മുടെ മൊത്തം കടം 30% താഴെയായിരിക്കും. അപ്പോ ഈ വായ്പ്പ എടുക്കുന്നതിനും പരിധികളുണ്ട്. അത് നമുക്ക് തോന്നുന്ന കണക്കെ എടുക്കാൻ പറ്റത്തില്ല. അപ്പോ വായ്പ്പ എടുക്കാനും പറ്റുകയുമില്ല. അതുകൊണ്ടാണ് നമ്മുടെ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് എല്ലാ കാലത്തും മന്ദഗതിയിൽ പോയിക്കൊണ്ടിരുന്നത് കാരണം നമ്മുടെ ഫണ്ട് ഇല്ല. അപ്പോ സാധാരണ രീതിയിൽ ഫെഡറൽ സർക്കാരുകൾ കഴ്തി വീഴാവുന്ന ഒരു ട്രാപ്പാണ് ഈ ബ്ലെയിം ഗെയിം എന്ന് പറയുന്നത്. അതായത് സ്റ്റേറ്റ് സെൻട്രലിനെ കുറ്റം പറഞ്ഞുകൊണ്ടിരിക്കും സെൻട്രൽ സ്റ്റേറ്റിനെ കുറ്റം പറഞ്ഞുകൊണ്ടിരിക്കും ഇനി എന്തെങ്കിലും ശരിയായിട്ട് വന്നു കഴിഞ്ഞാൽ അതിന്റെ ക്രെഡിറ്റ് എടുക്കാൻ വേണ്ടി ആൾക്കാര് കടിപിടി ആയിരിക്കും. അതുകൊണ്ട് സിറ്റിസൺസ് എന്ന രീതിയിൽ നമുക്ക് ഗുണകരമായിട്ട ഒന്നും ഉണ്ടാകുന്നില്ല. നമ്മൾ തിരഞ്ഞെടുക്കുന്ന സർക്കാരുകൾ ക്രിയേറ്റീവ് ആയിട്ട് ഇങ്ങനെയുള്ള പ്രശ്നങ്ങൾക്ക് ഒരു സൊല്യൂഷൻ കണ്ടെത്തണം. ഫണ്ട് ഇല്ലെന്ന് പറയാൻ എളുപ്പമാണ്. ക്രിയേറ്റീവ് ആയിട്ട് ഫണ്ട് കണ്ടെത്തുന്ന പ്രവർത്തനങ്ങൾ നടത്തുന്നവരായിരിക്കണം നല്ല ലീഡേഴ്സ്. അങ്ങനെയുള്ള ഒരു പ്രവർത്തനമാണ് കിഫ്ബീയിലൂടെ ആദ്യ പിൻറായി സർക്കാർ ചെയ്തത്. നമുക്ക് നേരത്തെ വായ്പ്പ എടുക്കുന്നതിന് പരിധികളുണ്ട്. ആ പരിധി സ്റ്റേറ്റ് ഗവൺമെന്റിനാണ് ഉള്ളത്. ഗവൺമെന്റ് ഡയറക്ട് ആയിട്ട് വായ്പ്പ എടുക്കുന്നതിനാണ് ആ പരിധിയുള്ളത്. ഗവൺമെന്റ് ഡയറക്ട് ആയിട്ട് ആർബിഐയുടെ നിന്നും നാഷണലൈസ്ഡ് ബാങ്ക്സിൽ നിന്നുമൊക്കെ വായ്പ്പ എടുക്കുന്നതിനാണ് ആ പരിധിയുള്ളത്. പക്ഷേ ഈ ഗവൺമെന്റ് വേറൊരു കാര്യം ചെയ്തു. അതായത് ഗവൺമെന്റ് തന്നെ ഒരു എൻഡിറ്റി ഉണ്ടാക്കുക അല്ലെങ്കിൽ ഒരു ബോർഡ് ഉണ്ടാക്കുക അല്ലെങ്കിൽ ഒരു പിഎസ്യു ഉണ്ടാക്കുക. ഈ പിഎസ്യുനെ കൊണ്ട് വായ്പ്പ എടുപ്പിക്കുക. ഇപ്പോൾ ഉദാഹരണത്തിന് കേരളം കിഫ്ബി എന്ന് പറഞ്ഞ ഒരു സ്ഥാപനം ഉണ്ടാക്കി. ഈ സ്ഥാപനത്തെ കൊണ്ടാണ് നമ്മൾ ലോൺ എടുപ്പിക്കുന്നത്. ആ ലോണിന് ഗ്യാരണ്ടിയർ ആയിട്ട് നിൽക്കുന്നത് കേരള സർക്കാർ തന്നെയാണ്. പക്ഷേ ആ സ്ഥാപനമാണ് തത്വത്തിൽ ലോൺ എടുക്കുന്നത്. അത് സംസ്ഥാന സർക്കാരിന്റെ കടവായിട്ട് വരത്തില്ല. അതുകൊണ്ട് നമുക്ക് ഈ സീലിങ് ബാധകമാവാതെ വരും. അതായത് നമുക്ക് ഈ വായ്പ്പയുടെ പരിധി ബാധകമാവാതെ വരും. അതൊരു വർക്ക് അറൗണ്ട് ആണ് ഇത് ചെയ്യുന്നത്. ഇതിനെയാണ് ഓഫ് ബഡ്ജറ്റ് ബോറോയിങ് എന്ന് പറയുന്നത്. ഇത് നമ്മുടെ ഈ റൂൾ ബൈപാസ് ചെയ്യാനുള്ള ഒരു വർക്ക് അറൗണ്ട് ആണ്. ഈ വർക്ക് അറൗണ്ട് ആണ് ഈ കിഫ്ബി. അപ്പോ ഞാൻ ഇപ്പോ ഇങ്ങനെ പറഞ്ഞെങ്കിൽ കിഫ്ബി ഒരു കേരള സർക്കാർ കണ്ടുപിടിച്ച ഒരു സംഭവം ഒന്നുമല്ല. ഇങ്ങനെ ഈ ഓഫ് ബഡ്ജറ്റ് ബോറോയിങ്ങിന് വേണ്ടി ഇങ്ങനെ ഉണ്ടാക്കുന്ന കമ്പനികളെ സ്പെഷ്യൽ പർപ്പസ് വെഹിക്കിൾസ് എന്നാണ് പറയുന്നത്. അപ്പോ കേരള സർക്കാരിന്റെ ഒരു സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ ആണ് ഈ കിഫ്ബി. കിഫ്ബി 2016 എന്ന് പറയുമ്പോഴും ഇത് ഉണ്ടാക്കിയത് 2016 ലല്ല. ഇത് 1999-ൽ ഇ കെ നായനാരുടെ മന്ത്രിസഭയിലാണ് ഇത് ഉണ്ടാക്കപ്പെട്ടത്. അന്ന് അതിനൊരു പ്രശ്നമുണ്ട്. അന്നത്തെ പ്രശ്നം എന്താണെന്ന് പറഞ്ഞാൽ കിഫ്ബി ലോൺ എടുക്കുന്നത് സംസ്ഥാന ട്രഷറിയിലേക്ക് ആയിരുന്നു പോയിക്കൊണ്ടിരുന്നത്. ഈ ട്രഷറിയിലേക്ക് പോകുമ്പോഴത്തേക്ക് ട്രഷറിയിലെ ദൈനംദിന ചിലവുകളൊക്കെ ഈ പൈസ വെച്ച് ചെയ്യുമ്പോഴത്തേക്ക് ഈ ലോൺ എടുത്ത പൈസയിൽ നിന്ന് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റുകൾ ഒന്നും നടന്നില്ല. ഒരു ഉദാഹരണത്തിന് നമ്മൾ ഒരു ഓട്ടോറിക്ഷ വാങ്ങാൻ ലോൺ എടുത്തു. ഈ ഓട്ടോറിക്ഷ വാങ്ങി ഓട്ടോ ഓടിക്കുക എന്നുണ്ടെങ്കിൽ നമുക്ക് ലോൺ തിരിച്ചടക്കുകയും ചെയ്യാം നമ്മുടെ ദൈനംദിന ചിലവും കഴിയും. അതിനു പകരം നമ്മൾ ഈ ലോൺ എടുത്ത് നമ്മുടെ ദൈനംദിന ചിലവുകൾ നടത്തിക്കൊണ്ടിരുന്നു കഴിഞ്ഞാൽ ഓട്ടോ വാങ്ങാനും ഒക്കത്തില്ല ഈ ലോൺ തിരിച്ചടക്കാനും ഒക്കത്തില്ല. അതൊരു കെണിയാ അത് ഭാവിയിൽ നമുക്കൊരു വലിയ പ്രശ്നമായിട്ട് വരും. അപ്പോ ആ സമയത്ത് ഏകദേശം അതെ കണക്കായിരുന്നു നടന്നുകൊണ്ടിരുന്നത്. വളരെ മിനിമൽ ആയിട്ടുള്ള എമൗണ്ട് ഇൻഫ്രാസ്ട്രക്ചറിലെ സ്പെൻഡ് ചെയ്യാൻ ഒത്തുള്ളൂ. നമ്മൾ ഇൻഫ്രാസ്ട്രക്ചർ സ്പെൻഡ് ചെയ്യാൻ വേണ്ടിയാണ് ഈ അധിക വായ്പ്പ എടുത്തതൊന്നും. പിന്നെ അത് ഒരു ഡോർമെന്റ് ഫേസിൽ ഇരുന്നതാണ്. 2016-ൽ ആദ്യ പിൻറായി സർക്കാർ വന്നപ്പോഴാണ് അതിന്റെ ഒരു റിവാമ്പിങ് ഉണ്ടായത്. ഇവര് കുറെ ചട്ടങ്ങളൊക്കെ പരിശോധിച്ച് അതിനകത്ത് എടുക്കുന്ന പൈസ കർശനമായിട്ട് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റിന് വേണ്ടി മാത്രമേ ഉപയോഗിക്കത്തുള്ളൂ അല്ലെങ്കിൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ് ചെയ്യാനുള്ള ഫെസിലിറ്റേഷന് വേണ്ടി മാത്രമേ ഉപയോഗിക്കത്തുള്ളൂ എന്ന രീതിയിൽ കുറെ നിയമങ്ങളൊക്കെ ഉണ്ടാക്കി ഈ അതിന്റെ പൈസ ട്രഷറിയിലേക്ക് കൊടുക്കാതെ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റിന് വേണ്ടി മാത്രം ഉപയോഗിക്കാൻ തുടങ്ങി. അതായത് കിഫ്ബി വഴി എടുക്കുന്ന പൈസ ഈ സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾക്കൊന്നും ഉപയോഗിക്കാതെ കർശനമായിട്ടും ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റിന് വേണ്ടി മാത്രമേ ഉപയോഗിക്കത്തുള്ളൂ അല്ലെങ്കിൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റിന്റെ ഫെസിലിറ്റേഷന് വേണ്ടി മാത്രമേ ഉപയോഗിക്കത്തുള്ളൂ എന്നുള്ള അങ്ങനെയുള്ള ചട്ടങ്ങളും കാര്യങ്ങളും ഒക്കെ ഉണ്ടാക്കി. ഈ കിഫ്ബി വഴി ഫണ്ട് ചെയ്ത പ്രോജക്റ്റിൽ ഏറ്റവും ഇംപോർട്ടന്റ് എനിക്ക് തോന്നുന്നത് നമ്മുടെ ഹൈവേയുടെ വീതി കൂട്ടുന്ന പരിപാടിയാണ്. ഇവിടെ വസ്തുവെല്ലാം ഭയങ്കര കൂടുതലാണ് ഇത്രയും പൈസ കൊടുത്ത് വസ്തു വാങ്ങി കഴിഞ്ഞാൽ മുതൽ ആകത്തില്ല ഇത് ഫൈനാൻഷ്യലി വയബിൾ അല്ല എന്നൊക്കെ പറഞ്ഞ് നാഷണൽ ഹൈവേ അതോറിറ്റി ഇവിടുന്ന് ഓഫീസും പൂട്ടി അങ്ങ് പോയതാണ്. അപ്പോ എല്ലാ ഹൈ പ്രയോറിറ്റി ലിസ്റ്റ് ചെയ്തും കേരളയുടെ എല്ലാ പ്രോജക്ട്സും അവർ റിമൂവ് ചെയ്തിട്ടുണ്ടായിരുന്നു. അങ്ങനെ ഒരു ഡെഡ് ലോക്കിൽ നിൽക്കുന്ന സമയത്താണ് കേരള സർക്കാർ 25% ലാൻഡ് അക്കോസ്റ്റിന്റെ ഇത് ബെയർ ചെയ്തോളാം ഏകദേശം 6000 കോടി രൂപ. അത് ഒരു സ്റ്റേറ്റിനെ സംബന്ധിച്ച് ഒരു വലിയ പൈസയാണ്. 6000 കോടി രൂപ കേരള സർക്കാർ ബെയർ ചെയ്തോളാം എന്ന് പറഞ്ഞ് നിതിൻ ഗഡ്കരിയായിട്ട് നമ്മുടെ മുഖ്യമന്ത്രി നാലോ അഞ്ചോ തവണ മീറ്റ് ചെയ്തതിന്റെ ഫലത്തിലാണ് ആ പണി വീണ്ടും തുടങ്ങുന്നത്. കഴിഞ്ഞ 10 വർഷമായിട്ട് പവർകട്ട് ഇല്ല എന്ന് പറയുന്നുണ്ട്. പവർ കട്ട് ഇല്ലാത്തതിന്റെ പ്രധാന കാരണം നമ്മുടെ ഇൻഫ്രാസ്റ്റേറ്റ് പവർ കോറിഡോറിൽ ഉണ്ടാക്കിയ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് ആണ്. സെന്ററിന്റെ ഗ്രിഡിയിൽ നിന്ന് ലഭിക്കുന്ന കറന്റ് എഫിഷ്യന്റ് ആയിട്ട് നമ്മുടെ സംസ്ഥാനത്തിനുള്ളിൽ ട്രാൻസ്മിറ്റ് ചെയ്യാനുള്ള അത്ര ഇൻഫ്രാസ്ട്രക്ചർ നമുക്ക് കുറവായിരുന്നു. അതുകൊണ്ടാണ് പലപ്പോഴും വോൾട്ടേജ് ഡിപ്പും പവർ കട്ടും ഒക്കെ വേണ്ടി വന്നിരുന്നത്. അപ്പോ നമ്മൾ ആ ഇൻഫ്രാസ്ട്രക്ചർ ഡെവലപ് ചെയ്യാനാണ് എന്ന് പറയുന്ന പൈസ അത് ട്രാൻസ്ഗ്രീഡ് എന്ന് പറഞ്ഞ് അത് കിഫ്ബി ആണ് കെഎസ്ഇബിക്ക് പ്രൊവൈഡ് ചെയ്യുന്നത്. അതിന്റെ പ്രവർത്തനങ്ങൾ നടക്കുന്നത് കൊണ്ടാണ് പവർ നമുക്ക് കുറച്ചു കൂടെ എഫിഷ്യന്റ് ആയിട്ട് ഡിസ്ട്രിബ്യൂട്ട് ചെയ്യാൻ പറ്റുന്നത്. അപ്പോ കെഎസ്ഇബി അത് ചെയ്തത് കൊണ്ടാണ് നമുക്ക് പവർ കട്ട് ഒഴിവാക്കി കിട്ടിയത്. അതേപോലെ തന്നെ ഹെൽത്ത് സെക്ടറിൽ നടന്നിട്ടുള്ള ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്മെന്റ് പുതിയ പുതിയ ആശുപത്രികൾ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികൾ അതേപോലെ എഡ്യൂക്കേഷൻ സെക്ടറിൽ നടന്നിട്ടുള്ള ഇൻഫ്രാസ്ട്രക്ചർ എക്സ്പാൻഷൻ നമ്മൾ പുതിയ സ്മാർട്ട് ക്ലാസ്റൂമുകൾ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക തുടങ്ങിയുള്ള സകല പ്രവർത്തനങ്ങൾക്കും ഫണ്ട് പ്രൊവൈഡ് ചെയ്തിരിക്കുന്നത് കിഫ്ബി ആണെന്ന് നമുക്ക് കാണാൻ സാധിക്കും. കിഫ്ബിയെ സംബന്ധിച്ച് ഉയർന്നു വരുന്ന ഒരു പ്രധാന ആക്ഷേപം എന്ന് പറയുന്നത് കടവെടുത്ത പൈസയല്ലേ ഇത് കേരളം ഒരു വലിയ കടക്കെണിയിലേക്കാണോ പോകുന്നത്. ഇത് എവിടെ ചെന്ന് എത്തും എന്നൊക്കെയുള്ള കുറച്ചു കാര്യങ്ങളാണ്. അപ്പോ നമ്മൾ പ്രധാനമായിട്ടും മനസ്സിലാക്കുന്നത് ഇൻഫ്രാസ്ട്രക്ചർ എന്ന് പറഞ്ഞു കഴിഞ്ഞാൽ ഒരു അസറ്റാണ്. ഇൻഫ്രാസ്ട്രക്ചറിൽ ഇൻവെസ്റ്റ് ചെയ്യുന്നതിന് റിട്ടേൺ ഉണ്ട്. ഇപ്പോ സാമ്പത്തിക ശാസ്ത്രജ്ഞന്മാരുടെ ഇത് പ്രകാരം ഒരു ഹൈവേയിൽ നമ്മൾ ഒരു രൂപ ഇൻവെസ്റ്റ് ചെയ്തു കഴിഞ്ഞാൽ അത് 2.75 രൂപയായിട്ട് തിരിച്ചു കിട്ടും. റെയിൽവേ ലൈനിൽ ഒരു രൂപ ഇൻവെസ്റ്റ് ചെയ്തു കഴിഞ്ഞാൽ അത് ₹5 ആയിട്ട് തിരിച്ചു കിട്ടും. അങ്ങനെ ഓരോരോ ഇൻഫ്രാസ്ട്രക്ചറിനും ഇത്രയിത്ര രൂപ തിരിച്ചു കിട്ടും എന്നുള്ള ഒരു കണക്കുണ്ട്. ഈ ഒരു രൂപ ഇടുമ്പോൾ 2.75 രൂപ ആയിട്ട് കിട്ടുന്നത് ടോൾ വഴി കിട്ടുന്ന ഇതല്ല. മൊത്തത്തിൽ ഉണ്ടാകുന്ന ഒരു വികസനത്തിൽ നിന്ന് സർക്കാരിന് കിട്ടുന്ന ടാക്സ് ബെനിഫിറ്റ് ആണ്. ഒരു ഉദാഹരണത്തിന് ഒരു ഹൈവേ വരുക എന്നുണ്ടെങ്കിൽ അതിന്റെ സൈഡിൽ വലിയ വലിയ കടകൾ വരും. കടകളിൽ ആൾക്കാർക്ക് ജോലി കിട്ടും. ചെറ്റുള്ള വസ്തുക്കളുടെ വില കൂടും അപ്പൊ അത് വിനിമയം ചെയ്യുമ്പോൾ സർക്കാരിന് ടാക്സ് കൂടുതൽ കിട്ടും. ആൾക്കാരുടെ ജീവിത നിലവാരം കൂടും അപ്പോ സ്പെൻഡിങ് പവർ കൂടും. മൊത്തത്തിൽ നോക്കുമ്പോൾ അങ്ങനെ ക്യുമുലേറ്റീവായി ഉണ്ടാക്കുന്ന ഒരു ഡെവലപ്മെന്റ് പ്രകാരം സർക്കാരിന് ഏകദേശം ഒരു രൂപയ്ക്ക് 2.75 രൂപ കിട്ടും എന്നാണ് കണക്ക്. അപ്പോ ഓരോ ഇൻഫ്രാസ്ട്രക്ചറിൽ ഇൻവെസ്റ്റ് ചെയ്യുമ്പോഴും അത് ഫൈനാൻഷ്യലി വയബിൾ ആണ്. അത് ഇന്നല്ലെങ്കിൽ നാളെ അത് നമുക്ക് റിട്ടേൺ പ്രൊഡ്യൂസ് ചെയ്യും. പിന്നെ കിഫ്ബി ഫോളോ ചെയ്യുന്നത് ഒരു കൺട്രോൾഡ് ലിവറേജ് മെത്തേഡ് ആണ്. അതെന്താണെന്ന് നോക്കാം. ഞാൻ നേരത്തെ പറഞ്ഞിരുന്നു കിഫ്ബി കടം കൊടുക്കുന്നുണ്ടെങ്കിലും ഈ പൈസ യഥാർത്ഥത്തിൽ തിരിച്ചടക്കേണ്ടത് സംസ്ഥാനം തന്നെയാണ്. അപ്പോ സംസ്ഥാനം എങ്ങനെയാണ് അത് തിരിച്ചടയ്ക്കുന്നത്. സംസ്ഥാനം അത് തിരിച്ചടയ്ക്കുന്നത് മോട്ടോർ വെഹിക്കിൾ ടാക്സിന്റെ 50% നമ്മുടെ പെട്രോളിന് മുകളിൽ ഏർപ്പെടുത്തിയിരിക്കുന്ന സെസ്സും വെച്ചിട്ടാണ്. ഈ മോട്ടോർ വെഹിക്കിളിൽ നിന്ന് കിട്ടുന്ന ടാക്സും ഈ സെസ്സും കൂട്ടി എത്ര രൂപ ഇഎംഐ അടച്ചു കഴിഞ്ഞാൽ എത്ര രൂപ ലോൺ കിട്ടും അത്രയും രൂപ മാത്രമേ ഇതിന് എടുക്കാൻ പറ്റത്തുള്ളൂ. അതിന് തോന്നുന്ന കണക്കിങ്ങനെ എടുക്കാൻ പറ്റത്തില്ല. പിന്നെ മൂന്നാമത്തെ കാര്യം എന്ന് വെച്ചാൽ നമുക്ക് ഇപ്പോ കിഫ്ബിക്ക് ലോൺ കൊടുക്കുന്നത് ഫൈനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷൻസ് ആണ്. ഈ ഫൈനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷൻസ് എപ്പോഴും അവരുടെ റീപേമെന്റ് സ്ട്രക്ച്ചർ എങ്ങനെയാണ് അവർ എങ്ങനെയാണ് റീപേ ചെയ്യാൻ ഉദ്ദേശിക്കുന്നത്. ആ റീപേമെന്റ് ഫീസിബിൾ ആണോ തുടങ്ങിയ ഫീസിബിലിറ്റി സ്റ്റഡീസ് ഇവരുടേതായിട്ടുള്ള ഒരുപാട് വെറ്റിങ്ങിൽ നിന്നൊക്കെ ശേഷമേ അവര് ലോൺ അനുവദിക്കത്തുള്ളൂ. സംസ്ഥാന സർക്കാർ ഗ്യാരണ്ടി നിൽക്കുന്നുണ്ട് എന്ന് പറഞ്ഞു കഴിഞ്ഞാൽ ലോൺ വെറുതെയും കിട്ടത്തില്ല. ഇപ്പോ സർക്കാരിന് തന്നെ രണ്ട് സ്ഥാപനങ്ങൾ ലോണിന് അപേക്ഷിച്ച് കഴിഞ്ഞു കഴിഞ്ഞാൽ രണ്ടിനും ഒരേ കണക്ക് കിട്ടത്തില്ല. ഏതാണോ നല്ലോണം ഫൈനാൻഷ്യലി പെർഫോം ചെയ്യുന്നത് അതിന് കിട്ടുന്ന ഇൻട്രെസ്റ്റ് റേറ്റ് കുറവായിരിക്കും. നമ്മൾ ഇപ്പോ ബാങ്കിൽ നിന്ന് ലോൺ എടുക്കുമ്പോൾ നമ്മുടെ സിബിൽ സ്കോർ പരിശോധിക്കാറില്ല. അതായത് ഇയാളുടെ ക്രെഡിബിലിറ്റി എന്താണ് ഇയാൾ നേരത്തെയുള്ള ലോണുകളൊക്കെ അടച്ചിട്ടുണ്ടോ. അപ്പോ അതേപോലെ എല്ലാ ഇൻസ്റ്റിറ്റ്യൂഷൻസിനും ഒരു റേറ്റിങ് ഉണ്ട്. ഈ റേറ്റിങ് ഫൈനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷൻസ് കൊടുക്കുന്നതാണ്. അവരുടെ ഫൈനാൻഷ്യൽ ഹെൽത്തും ഇൻസ്റ്റിറ്റ്യൂഷണൽ ഹെൽത്തും ഓപ്പറേഷണൽ ഹെൽത്തും ഒക്കെ നോക്കിയിട്ട് കൊടുക്കുന്ന ഒരു റേറ്റിങ് ആണ്. അങ്ങനെ ഡബിൾ എ റേറ്റിംഗ് ഉള്ള ഒരു സ്ഥാപനമാണ് കിഫ്ബി. അപ്പോ അതിന്റെ ഫൈനാൻഷ്യൽസ് ഹെൽത്തിയാണെന്ന് വേണം നമ്മൾ അതിൽ നിന്ന് മനസ്സിലാക്കാൻ. അത് പൊളിറ്റിക്കലി നമുക്ക് അത് കിട്ടത്തില്ല. അത് ഫൈനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷൻസ് കൊടുക്കുന്ന ഒരു റേറ്റിങ് ആണ്. നമ്മൾ ഇൻഫ്രാസ്ട്രക്ചർ ഡെവലപ് ചെയ്യാനാണ് എന്ന് പറഞ്ഞിട്ടാണ് നമ്മൾ ഫൈനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷൻസിന്റെ കയ്യിൽ നിന്ന് പൈസ വാങ്ങുന്നത്. അപ്പോ ഇത് ശരിയായി വിനിയോഗിക്കുന്നുണ്ടോ ഇവര് പറയുന്ന രീതിയിൽ ഇൻഫ്രാസ്ട്രക്ചർ പണിയുന്നുണ്ടോ എന്നൊക്കെയുള്ള വെറ്റിങ്ങും ഫൈനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ഭാഗത്തു നിന്നും ഉണ്ടാകും. ഒരു ഉദാഹരണത്തിന് ഒരു ഹൗസിങ് ലോൺ നമ്മൾ ബാങ്കിൽ നിന്ന് എടുക്കുകയാണെന്നുണ്ടെങ്കിൽ ഈ വീടിന്റെ കൺസ്ട്രക്ഷൻ എല്ലാ ഫേസസിലും ബാങ്ക് വന്ന് നോക്കി ഇയാൾ വീട് പണിയുന്നുണ്ടോ ഇയാൾ കൃത്യമായിട്ടാണോ പണിയുന്നതെന്നൊക്കെ നോക്കി അവർക്ക് തൃപ്തിപ്പെട്ടാൽ മാത്രമേ അവർ ലോണിന്റെ ബാക്കി ഡിസ്പേഴ്സ് ചെയ്യത്തുള്ളൂ. ഇതുപോലൊക്കെയുള്ള സ്റ്റേജസ് ഇവിടെയുമുണ്ട്. കഴിഞ്ഞ പ്രാവശ്യത്തെ ഇലക്ഷന് കിഫ്ബി കുറേ കൂടെ സ്റ്റാർ ആയിരുന്നു. അന്ന് ഈ മസാല ബോണ്ടൊക്കെ ഉണ്ടായിരുന്ന ആൾക്കാർക്ക് എന്താണ് മസാല ബോണ്ട് എന്ന് അറിയത്തില്ല. കേരളം കടക്കെണിയിലേക്ക് പോവുകയാണ് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ പോയി നമ്മൾ എന്തോ പരിപാടി കാണിച്ചിട്ടുണ്ട്. തുടങ്ങിയ കാര്യങ്ങളായിരുന്നു. അതായത് നാട്ടുമറത്ത് പണ്ട് നമ്മൾ ബ്ലേഡ് വലിശയ്ക്ക് പൈസ കടം എടുക്കുമ്പോൾ. ഒരു ഒരു രൂപയുടെ റെവന്യൂ സ്റ്റാമ്പ് ഒട്ടിച്ച് ഒരു പേപ്പറിൽ എഴുതി കൊടുക്കുമായിരുന്നു ഞാൻ ഇന്ന ദിവസം അത് തിരിച്ചടച്ചോളാം എത്ര പലിശയോട് ചേർത്ത് അടച്ചോളാം എന്നൊക്കെ പറഞ്ഞ് ഒരു പ്രോമിസറി നോട്ട് എന്നായിരുന്നു അതിന് പറയുന്നത്. ഈ ഒരു പ്രോമിസറി നോട്ട് എഴുതി കൊടുത്തിട്ടായിരുന്നു നമുക്ക് ഒന്നും കൊളാറ്ററൽ ഒന്നും വെക്കാൻ ഇല്ലാത്ത ഒരു ബ്ലേഡ് വലിശയ്ക്ക് പൈസ വാങ്ങിയത്. ഏകദേശം അതെ കണക്ക് ഒരു പ്രോമിസറി നോട്ട് സർക്കാർ ഇഷ്യൂ ചെയ്യുന്നതിനാണ് ബോണ്ട് എന്ന് പറയുന്നത്. അതായത് നമ്മുടെ കയ്യിൽ നിന്ന് സാധാരണ ആൾക്കാരുടെ കയ്യിൽ നിന്ന് പൈസ വാങ്ങിയിട്ട് ഇന്ന ദിവസം അത് തിരിച്ചു തന്നോളാം എത്ര ശതമാനം പലിശ വർഷാവർഷം തന്നോളാം എന്ന് പറഞ്ഞ് സംസ്ഥാന സർക്കാർ തരുന്നത് ഏതായാലും സർക്കാർ തരുന്ന ഒരു പ്രോമിസറി നോട്ടിനെയാണ് ഈ ബോണ്ട് എന്ന് പറയുന്നത്. അപ്പോ നമ്മൾ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിലെ മണി മാർക്കറ്റിൽ ഈ ബോണ്ട് കൊടുത്തിട്ട് അവിടുന്ന് പണം സ്വീകരിക്കുകയുണ്ടായി. ഈ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നിന്ന് പൈസ എടുക്കാൻ നമുക്ക് ഡോളറിൽ എടുക്കാം യൂറോയിൽ എടുക്കാം അങ്ങനെ ഏത് കറൻസി വേണമെങ്കിലും എടുക്കാം. അപ്പൊ നമ്മൾ ഡോളറിൽ എടുത്ത ഒരു കുഴപ്പം എന്ന് പറഞ്ഞാൽ കഴിഞ്ഞ രണ്ടു വർഷം മുമ്പ് നമ്മൾ 1000 ഡോളർ എടുക്കുകയാണെങ്കിൽ അതിന്റെ മുതൽ എന്ന് പറഞ്ഞാൽ ₹80000 ആയി. അപ്പൊ ഇന്ന് നോക്കുക എന്നുണ്ടെങ്കിൽ ഇന്ന് ഡോളറിന് ₹95. അപ്പൊ ഈ മുതൽ തന്നെ ₹95000 ആയി. നമുക്ക് അതിന്റെ പുറമെ പലിശ അടക്കുകയും കൂടെ വേണം. രൂപ ഡിപ്രീസിയേറ്റ് ചെയ്യുന്നതിനനുസരിച്ച് നമ്മുടെ മുതൽ തന്നെ കൂടിക്കൊണ്ടിരിക്കും. അതാണ് നമ്മൾ ഡോളറിന്റെ എടുത്താലുള്ള ഒരു പ്രശ്നം. ഇപ്പോ നമ്മൾ ₹80000 രൂപയിൽ തന്നെ എടുക്കുകയാണെന്നുണ്ടെങ്കിൽ മുതൽ ₹80000 എപ്പോഴും ₹80000 ലൊക്കേഷണൽ ആയിരിക്കും അത് വളരെ കുറഞ്ഞ നമ്മൾ അങ്ങനെ രൂപ കടം കൊടുക്കുമ്പോൾ ഇഷ്യൂ ചെയ്യുന്ന ബോണ്ടിനെയാണ് മസാല ബോണ്ട് എന്ന് പറയുന്നത്. ആര് ഇട്ട പേരാണെന്നൊന്നും എനിക്കറിയത്തില്ല നല്ല ഉള്ള പേര്. അങ്ങനെ അതിന്റെ ഇൻട്രെസ്റ്റ് റേറ്റ് ഏതാണ്ട് 9.7% ആയിരുന്നു അതിന്റെ ഇൻട്രസ്റ്റ് റേറ്റ് കൂടുതലാണെന്നും പറഞ്ഞ് അന്ന് വലിയ പ്രശ്നമായിരുന്നു. കാരണം നമ്മൾ ഇന്ത്യൻ റുപ്പീസിലാണ് പൈസ എടുത്തിരിക്കുന്നത്. അങ്ങനെ എടുത്തു കഴിഞ്ഞു കഴിഞ്ഞാൽ പെർസന്റേജ് കൂടുതലായിരിക്കും. കാരണം രൂപ തന്നെ നാലോ അഞ്ചോ ശതമാനം ഓരോ വർഷവും താഴേക്ക് പോകുന്നുണ്ട്. അപ്പൊ ഈ കൊടുക്കുന്ന ആൾക്ക് മുതലാണോ എന്നുണ്ടെങ്കിൽ ഇൻട്രസ്റ്റ് റേറ്റ് അതിലും കൂടുതൽ വെച്ചെങ്കിലേ പറ്റത്തുള്ളൂ. അങ്ങനെ നമ്മൾ 2024-ൽ കടം തിരിച്ചടച്ചു ആ ചാപ്റ്റർ ക്ലോസ് ആയി. അപ്പോ കിഫ്ബി പൂർണമായിട്ടും ഇത് ചെയ്യുന്നത് ഇവിടുത്തെ നാഷണലൈസ്ഡ് ബാങ്ക്സിൽ നിന്നും ബാക്കി ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റേഴ്സിൽ നിന്നുമൊക്കെയാണ്. എല്ലാ വീഡിയോയുടെയും അവസാനം പറയത്തില്ല എനിക്ക് രാഷ്ട്രീയം ഇല്ലെന്ന് പറയുന്ന പോലെ ഞാൻ പറയുന്നില്ല കാരണം എനിക്ക് വ്യക്തമായിട്ടുള്ള ഒരു രാഷ്ട്രീയം ഉണ്ട്. ലെഫ്റ്റ് വിങ് ലിബർട്ടേറിയൻ അനുഭാവം ഉള്ള ഒരാളാണ് ഞാൻ. അതായത് ഞാൻ പറഞ്ഞ കാര്യങ്ങളിൽ ഫാക്ച്വൽ ആയിട്ടുള്ള എറർ ഉണ്ടാകാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഇനി എന്തെങ്കിലും കാര്യങ്ങൾ ഞാൻ പറഞ്ഞത് തെറ്റോ എന്റെ പെർസെപ്ഷൻ തെറ്റോ ആണെന്നുണ്ടെങ്കിൽ നിങ്ങൾക്ക് അത് കമന്റിൽ പറയാവുന്നതാണ്. ഇപ്പോ ഏത് പാർട്ടി ഭരിച്ചാലും അടുത്ത ഏത് പാർട്ടി ഭരിച്ചാലും ജനങ്ങൾ എന്ന രീതിയിൽ ഹെൽത്ത് സെക്ടറിൽ ശക്തമായിട്ടുള്ള എംഫസിസ് കൊടുക്കാണ്ടാണ്. കാരണം ഒരുപാട് മൾട്ടി മില്യൺ പ്രൈവറ്റ് ഇക്വിറ്റി ഫേംസ് നമ്മുടെ ഇവിടുത്തെ ഹോസ്പിറ്റൽ ചെയിനുകളിൽ ഇൻവെസ്റ്റ് ചെയ്യുന്നുണ്ട്. മണി മേക്കിങ് മൈൻഡോടെ ഇൻവെസ്റ്റ് ചെയ്യുന്നുണ്ട്. അപ്പോ ഈ ഫ്രീ മാർക്കറ്റ് ഇവാഞ്ചലിസ്റ്റുകൾ പറയുന്നത് ഇത് ഒരു മാർക്കറ്റ് എക്കണോമിയാണ്. അപ്പോ ആ കോമ്പറ്റീഷൻ നമ്മുടെ പ്രൈസ് താഴ്ത്തി വെക്കും അതുകൊണ്ട് വലിയ പ്രശ്നമൊന്നും വരത്തില്ല. ആൾക്കാർ ഭീതി വ്യാപാരം നടത്താം എന്നൊക്കെ പറയും. പക്ഷേ നമ്മൾ അമേരിക്കയിൽ നോക്കി കഴിഞ്ഞാൽ അവിടെ കോമ്പറ്റീഷൻ കാരണം പ്രൈസ് കുറഞ്ഞിട്ടൊന്നുമില്ല. അവിടുത്തെ സാധാരണ ജനങ്ങൾക്ക് വിത്തൗട്ട് ഇൻഷുറൻസ് അഫോർഡ് ചെയ്യാൻ പറ്റുന്ന ഒരു പരിപാടിയേ അല്ല ഇവിടുത്തെ ഹെൽത്ത് കെയർ. ഇവിടെത്തേക്കാളും കുറച്ചുകൂടെ സിസ്റ്റംസ് എഫിഷ്യന്റ് ആയിട്ട് വർക്ക് ചെയ്യുന്ന ഒരു സ്ഥലമാണ് അമേരിക്ക എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അവിടെ പോലും അത് വർക്ക് ഔട്ട് ആയിട്ടില്ല. അപ്പോ ഒരു പബ്ലിക് ഹെൽത്ത് കെയർ ഒരു അഫോർഡബിൾ പബ്ലിക് ഹെൽത്ത് കെയർ ഉള്ളത് നമുക്ക് വലിയൊരു ആവശ്യമാണ്. കാരണം എന്ന് പറഞ്ഞാൽ നമ്മൾ എപ്പോഴും വാല്യൂ ഫോർ മണി നോക്കിയല്ല ഹെൽത്തും എഡ്യൂക്കേഷനും ചൂസ് ചെയ്യുന്നത്. നമ്മുടെ കുട്ടിയെ ഒരു സ്കൂളിൽ വിടുമ്പോൾ അവിടുത്തെ മാസ ഫീസ് ₹5000 രൂപയാണെന്നുണ്ടെങ്കിൽ ഈ ₹5000 രൂപയ്ക്ക് അവൻ പഠിക്കുന്നുണ്ടോ എന്ന് നോക്കിയിട്ടല്ല നമ്മൾ വിടുന്നത്. നമ്മുടെ കയ്യിൽ ₹5000 രൂപ ഉണ്ടായിരുന്നിട്ടും നമ്മൾ അവനെ അവിടെ വിടാതിരുന്നാൽ ഭാവിയിൽ അവരെ അതുകൊണ്ട് അവൻ പിന്നിലായി പോകുമോ എന്നൊക്കെയുള്ള ആശങ്കയും ഭയവുമാണ് മിക്ക രക്ഷിതാക്കളെയും അവർക്ക് അഫോർഡ് ചെയ്യാൻ പറ്റുന്നതിന്റെ മാക്സിമം പൈസ കൊടുത്ത് പിള്ളേരെ സ്കൂളിൽ ചേർക്കുന്നത്. അതേപോലെ തന്നെയാണ് ഹെൽത്തും. അപ്പോ ഒരു സർജറിക്ക് ₹5000 രൂപ കുറവാണെന്നുണ്ടെങ്കിൽ നമ്മൾ വേറൊരു ആശുപത്രിയിൽ പോകുന്നില്ല. നമുക്ക് സൈക്കോളജിക്കലി നമ്മൾ കംഫർട്ടബിൾ ആകുമെന്ന് തോന്നുന്ന ആശുപത്രിയിലാണ് നമ്മൾ പോകുന്നത്. അപ്പൊ നേരത്തെ പറഞ്ഞ പോലെ മാർക്കറ്റ് ഫോഴ്സസ് കറക്റ്റ് ആയിട്ട് വർക്ക് ചെയ്യണം എന്നില്ല. പിന്നെ പറയാനുള്ളത് എന്ന് വെച്ചാൽ ഈ വലിയ ചെയിൻസ് ഇൻവെസ്റ്റ് ചെയ്യുമ്പോഴത്തേക്ക് അവരൊരു കൂട്ടം ആശുപത്രികൾ അവരെ എടുക്കുകയാണ്. അപ്പോ അതിലൊന്നും പെടാത്ത ഇൻഡിപെൻഡന്റ് ആയിട്ട് പ്രവർത്തിക്കുന്ന ആശുപത്രികൾ ഉണ്ടാവും. അവിടെ ചികിത്സാ ചെലവ് കുറവായിരിക്കും. അവർക്ക് സ്കെയിലിന്റെ ഒരു ലിവറേജ് ഉണ്ട്. ആ സ്കെയിലിന്റെ ലിവറേജ് വെച്ച് അവര് സപ്ലൈ ചെയിൻ സ്ക്വീസ് ചെയ്യാനുള്ള സാധ്യതയുണ്ട്. അതായത് ഇപ്പോ ഒരു മരുന്ന് കമ്പനിയോട് പറയുകയാണ് ഞങ്ങൾ നിങ്ങളുടെ മരുന്ന് ഇത്ര ക്വാണ്ടിറ്റിയിൽ എടുത്തോളാം. പക്ഷേ നിങ്ങൾ മറ്റുള്ളവർക്ക് അത് കൊടുക്കാൻ പാടില്ല. അങ്ങനെയുള്ള പരിപാടികൾ ചെയ്യും. അപ്പോ ഒരു ഉദാഹരണത്തിന് ആമസോൺ തന്നെ അവരുടെ മർച്ചന്റ്സിനോട് പറയുന്നേ ആമസോണി ലിസ്റ്റ് ചെയ്ത പ്രൈസിനേക്കാളും കുറഞ്ഞ പ്രൈസിൽ വേറൊരു സൈറ്റിൽ ലിസ്റ്റ് ചെയ്യാൻ പാടില്ല. അപ്പൊ അത് അവരുടെ സ്കെയിൽ കൊണ്ട് അവർക്ക് പറയാൻ പറ്റുന്ന ഒരു കാര്യങ്ങളാണ്. ഇതൊക്കെ ലോകത്ത് നടക്കുന്നത് ഇത് ഒരു അൺഫെയർ ട്രേഡിങ് പ്രാക്ടീസ് ആണ്. ഓബ്വിയസ്ലി ഇത് അൺഫെയർ ട്രേഡിങ് പ്രാക്ടീസ് ആണ്. പക്ഷേ ഒരു 10 36 കൊല്ലം ഇന്ത്യയിൽ ജീവിച്ച ഒരാളെന്ന രീതിയിൽ എനിക്ക് 100% പറയാൻ പറ്റും. ഇത് ഇന്ത്യയിൽ നടക്കും. രണ്ടാമത്തെ ഞാൻ പറഞ്ഞ കാര്യം അങ്ങനെയാണെങ്കിൽ നിങ്ങൾ ഇൻഷുറൻസ് എടുക്കണം. ഇൻഷുറൻസ് എടുത്താൽ കുഴപ്പമില്ല എന്നുള്ളതാണ്. അങ്ങനെയല്ല. അപ്പോ എനിക്കൊരു ഹെൽത്ത് ഇൻഷുറൻസ് ഉണ്ട്. ഞാൻ വർഷം ₹14000 ഹെൽത്ത് ഇൻഷുറൻസിന് വേണ്ടി കൊടുക്കുന്നുണ്ട്. വർഷം ₹14000 ഇതിനുവേണ്ടി മുടക്കുന്ന ഒരാളെന്ന രീതിയിൽ സാധാരണ രീതിയിൽ വരുന്ന ₹1 ലക്ഷം താഴെയുള്ള ബില്ലുകൾ വൺസ് ഇൻ എ വൈൽ വരുന്ന ബില്ലുകൾ എനിക്ക് അഫോർഡ് ചെയ്യാൻ പറ്റും. കാരണം ഇത് എന്നെ ബാങ്ക്റപ്റ്റ് ആയി പോകത്തൊന്നുമില്ല. ഇത്തരം ബില്ലുകൾ ഇൻഷുറൻസ് കമ്പനികൾ കണ്ണും പൂട്ടി പേ ചെയ്യുകയും നമ്മൾ ഹാപ്പിയാകും ഓക്കെ ഇൻഷുറൻസ് എടുത്തത് കാര്യമായി കാരണം നമ്മൾ ഇൻഷുറൻസ് കമ്പനി നമ്മളെ കവർ ചെയ്തു. ഇതിന് നമ്മൾ വലിയ മൗത്ത് പബ്ലിസിറ്റി കൊടുക്കും. ഈ ഒരു 90% ആൾക്കാർക്കും വരുന്ന മേജർലി വരുന്ന കാര്യങ്ങളൊക്കെ ഈ ₹1 ലക്ഷം താഴെയുള്ളതായിരിക്കും. പക്ഷേ നമ്മൾ എപ്പോഴാണ് ബാങ്ക്റപ്റ്റ് ആയി പോകുന്നത് ഒരു ₹9 ലക്ഷം രൂപയുടെ ബിൽ വന്നു. അതൊരു സാധാരണക്കാരനെ കൊണ്ട് അഫോർഡ് ചെയ്യാൻ പറ്റാത്ത ഒരു ബില്ലാണ്. അവിടെയാണ് നമുക്ക് യഥാർത്ഥത്തിൽ ഇൻഷുറൻസ് കമ്പനിയുടെ സഹായം വേണ്ടത്. നമ്മൾ ₹9 ലക്ഷം രൂപ ഇൻഷുറൻസ് കമ്പനിയുടെ കയ്യിൽ നിന്ന് വാങ്ങി എടുക്കണമെങ്കിൽ നമ്മൾ കാണിച്ചിട്ടില്ലാത്ത അഭ്യാസം മൊത്തം കാണിക്കേണ്ടി വരും. ലോകത്ത് ഇല്ലാത്ത പേപ്പറുകളെല്ലാം സബ്മിറ്റ് ചെയ്യണം. നമ്മൾ ഇതിന്റെ പുറകെ നടക്കണം എന്നാൽ തന്നെ ₹9 ലക്ഷം രൂപ ഒരു 99% നമുക്ക് കിട്ടത്തില്ല. നമുക്ക് ഒരു അഞ്ചോ ആറോ ലക്ഷം രൂപ കിട്ടും. രണ്ടോ മൂന്നു ലക്ഷം രൂപ നമ്മുടെ കയ്യിൽ നിന്ന് പോകും എന്നുള്ള കാര്യം 100% ഉറപ്പാണ്. വലിയ ക്ലെയിംസ് ഇൻഷുറൻസ് കമ്പനികളുടെ കയ്യിൽ നിന്ന് വാങ്ങുക എന്നുള്ളത് അത്ര സ്മൂത്ത് ആയിട്ട് ഒരു പ്രോസസ് അല്ല. പ്രത്യേകിച്ച് ഇന്ത്യ പോലൊരു നാട്ടിൽ അത് തീരെ സ്മൂത്ത് അല്ല. അപ്പൊ എപ്പോഴും ഒരു നല്ല ആൾട്ടർനേറ്റീവ് എന്ന് പറയുന്നത് ഒരു നല്ല പബ്ലിക് ഹെൽത്ത് കെയർ സിസ്റ്റം ഉള്ളതാണ്. നമ്മുടെ നാട്ടിൽ നല്ല പബ്ലിക് ഹെൽത്ത് കെയർ സിസ്റ്റംസ് ഉണ്ട്. അത് മെയിന്റയിൻ ചെയ്ത് പോകണം. ഏത് ഗവൺമെന്റ് ആണെന്നുണ്ടെങ്കിലും അത് മെയിന്റയിൻ ചെയ്ത് പോകാനുള്ള ബാധ്യതയുണ്ട്. അത് സിറ്റിസൺസ് എന്ന രീതിയിൽ നമ്മൾ അത് ഡിമാൻഡ് ചെയ്യേണ്ടതുണ്ട്. അങ്ങനെയല്ലാത്ത ഗവൺമെന്റുകളെ പണിഷ് ചെയ്യേണ്ടതുണ്ട്. ഒരു സിറ്റിസൺ എന്ന രീതിയിൽ എനിക്ക് പറയാനുള്ളത് വരുന്ന ഏത് ഗവൺമെന്റ് ആയാലും ഹെൽത്തിലും എഡ്യൂക്കേഷനിലും മുൻഘടന കൊടുക്കണം. അല്ല എന്നുണ്ടെങ്കിൽ ഒരു സാധാരണ പൗരൻ എന്ന രീതിയിൽ നമ്മുടെ കാര്യം കഷ്ടത്തിലായി പോകും അപ്പോ ശരി.

Need another transcript?

Paste any YouTube URL to get a clean transcript in seconds.

Get a Transcript