[0:00]ഹായ്, എല്ലാവർക്കും എം.എസ്. വീഡിയോസിന്റെ പുതിയ വീഡിയോയിലേക്ക് സ്വാഗതം. ഇന്ന് നമ്മുടെ വീഡിയോ എന്ന് പറയുന്നത്, നമ്മൾ ഇതുവരെ ചെയ്യാത്ത ഒരു വീഡിയോ ആണ്. ഇതൊരു ഡെഡിക്കേഷൻ വീഡിയോയാണെന്ന് വേണമെങ്കിൽ പറയാം, എന്റെ നാട്ടുകാർക്ക്, മുതലമടക്കാർക്ക് വേണ്ടിയുള്ള ഒരു ഡെഡിക്കേഷൻ വീഡിയോയാണ്. യൂട്യൂബിൽ ഒരുപാട് സെർച്ച് ചെയ്തപ്പോൾ, മുതലമട എന്ന് സെർച്ച് ചെയ്തപ്പോൾ മാംഗോ സിറ്റിയെയും, മുതലമടയെക്കുറിച്ചുള്ള ഒരുപാട് വാർത്തകളും, എൻഡോസൾഫാനുമായിട്ടുള്ള ഡാമുകൾ, റെയിൽവേ സ്റ്റേഷൻ എന്നിങ്ങനെയുള്ള എല്ലാ വാർത്തകളും യൂട്യൂബിൽ കാണാൻ സാധിച്ചിട്ടുണ്ടായിരുന്നു. പക്ഷേ എനിക്കൊരു കാര്യം മാത്രം കാണാൻ സാധിച്ചില്ല. മുതലമട എന്ന പേര് എങ്ങനെയാണ് വന്നത്, മുതലമടയുടെ ചരിത്രം. ഇതൊന്നും ഞാൻ സെർച്ച് ചെയ്തപ്പോൾ എനിക്ക് കാണാൻ സാധിച്ചിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ മുതലമടക്കാർക്ക് എന്റെ ഒരു സ്നേഹസമ്മാനമായിട്ട് ഞാൻ ഇതാ മുതലമടയുടെ ചരിത്രം നിങ്ങളുടെ മുന്നിലേക്ക് എത്തിക്കാൻ പോവുകയാണ്. മുതലമട എന്ന പേര് മുതലമടക്ക് എങ്ങനെ ലഭിച്ചു? മുതലമടയുടെ രാഷ്ട്രീയ ചരിത്രം, മുതലമടയുടെ വിദ്യാഭ്യാസ ചരിത്രം, മുതലമടയിലെ പണ്ട് സ്വാതന്ത്ര്യ സമര സമയത്ത് വല്ല പ്രക്ഷോഭങ്ങൾ അതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ടോ? മുതലമടയിൽ മാത്രം തുടങ്ങി അവസാനിച്ചിട്ടുള്ള വല്ല പ്രക്ഷോഭങ്ങളും ഉണ്ടായിട്ടുണ്ടോ? എന്നിങ്ങനെയുള്ള കാര്യങ്ങളാണ് നമ്മൾ ഇന്നത്തെ വീഡിയോയിൽ നോക്കാൻ പോകുന്നത്. ഒരുപാട് വലിച്ചുനീട്ടാതെ നമുക്ക് വീഡിയോയിലേക്ക് കടക്കാം. പാലക്കാട് ജില്ലയിൽ ചിറ്റൂർ താലൂക്കിൽ കൊല്ലങ്കോട് ബ്ലോക്കിലാണ് മുതലമട ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മുതലമട 1, മുതലമട 2, എന്നീ വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന ഈ പഞ്ചായത്തിന് 66.76 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്. പഞ്ചായത്തിന്റെ അതിരുകൾ കിഴക്കുഭാഗത്ത് തമിഴ്നാടും, വടക്കുഭാഗത്ത് പട്ടഞ്ചേരി, വടവന്നൂർ പഞ്ചായത്തുകളും, തെക്കുഭാഗത്ത് നെന്മാറ, നെല്ലിയാമ്പതി പഞ്ചായത്തുകളും, പടിഞ്ഞാറ് ഭാഗത്ത് കൊല്ലങ്കോട് പഞ്ചായത്തുമാണ്. കൊല്ലങ്കോട് രാജാവിന്റെ ഭരണത്തിന്റെ ഒരു കേന്ദ്രമായിരുന്നു ഇവിടെയുണ്ടായിരുന്ന കോട്ട. അക്കാലത്താണ് ഈ കോട്ടയ്ക്ക് മുതലക്കോട്ട എന്ന പേര് വന്നത്. ഈ പ്രദേശങ്ങളിൽ ചതുപ്പ് നിലങ്ങളായിരുന്നു അധികവും. ഇവിടെ ധാരാളം മുതലകൾ ഉണ്ടായിരുന്നതാവാം ഈ പേര് വരാനുണ്ടായ കാരണം എന്ന് പറയപ്പെടുന്നു. പിന്നീട് ഈ പേര് ലോപിച്ച് മുതലമട എന്നായിട്ടുണ്ടാവാം. ഈ പ്രദേശത്തെ സ്ഥലനാമങ്ങളെല്ലാം തന്നെ ജന്തുനാമങ്ങളുമായി ബന്ധപ്പെട്ടതാണ്. ആനമാറി, കുതിരമുലി, പോത്തമ്പാടം എന്നിവ ചില ഉദാഹരണങ്ങൾ മാത്രമാണ്. പാലക്കാട് ചുരത്തിൽ തെക്കുഭാഗത്തായി തമിഴ്നാടിനോട് ചേർന്ന് കിടക്കുന്ന ഈ പഞ്ചായത്ത് ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്താണ്. ദശാബ്ദങ്ങൾക്കു മുമ്പ് തന്നെ ഈ പഞ്ചായത്തിന്റെ മുക്കാൽ ഭാഗവും വനപ്രദേശമായിരുന്നത്രേ. പഞ്ചായത്തിന്റെ തെക്കുഭാഗം മുഴുവനായി കാണുന്ന മലനിര വനപ്രദേശമാണ്. ലോകപ്രസിദ്ധമായ പറമ്പിക്കുളം വന്യമൃഗസംരക്ഷണ കേന്ദ്രം ഈ പഞ്ചായത്തിലാണ്. ഈ വനപ്രദേശത്ത് ആന, കടുവ, പുലി, കരടി, കാട്ടുപോത്ത്, വിവിധയിനം മാനുകൾ എന്നിവയുണ്ട്. അപൂർവയിനം പക്ഷികളും ഇവിടെ കാണപ്പെടുന്നു. സുപ്രസിദ്ധ പക്ഷിശാസ്ത്രജ്ഞനായിരുന്ന ഡോക്ടർ സലിം അലി പല പ്രാവശ്യം നിരീക്ഷണത്തിന് തങ്ങിയ പക്ഷി സങ്കേതം കൂടിയാണിത്. ഏഷ്യയിലെ ഏറ്റവും വലുത് എന്നറിയപ്പെടുന്ന കന്നിമാരി തേക് ഇവിടെയാണ്. ഭൂപ്രകൃതി അനുസരിച്ച് മുതലമടയെ മലം പ്രദേശം, താഴ്വാരം, കുന്നിൻ പ്രദേശം, സമതലം എന്നീ നാലു മേഖലകളായി തിരിക്കാം. പഞ്ചായത്തിന്റെ തെക്കുഭാഗത്തായി നീണ്ടുകിടക്കുന്ന തൻമല നിര പശ്ചിമഘട്ടത്തിന്റെ ഭാഗമാണ്. അതിനു താഴെയായി താഴ്വാരവും പഞ്ചായത്തിന്റെ വടക്കുഭാഗത്തായി സമതല പ്രദേശവും സ്ഥിതി ചെയ്യുന്നു. സമതലത്തിനും താഴ്വാരത്തിനും ഇടയിലാണ് കുന്നിൻ പ്രദേശം. അതാകട്ടെ കിഴക്കുപടിഞ്ഞാറ് ഒരു നിരയായി കാണപ്പെടുന്നു. ഫോറസ്റ്റ് സോയിൽ, എക്കൽ കലർന്ന കരിമണ്ണ്, ചെമ്മണ്ണ്, ചുക്കാൻ മണ്ണ് പ്രധാനമായും ക്ഷാരഗുണമുള്ള മണ്ണ് എന്നിവയാണ് പ്രധാന മണ്ണിലകൾ. ചരിത്രം, മുതലമട പ്രദേശം മുൻകാലത്ത് പഴയ മധുരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. തനതു ചരിത്രം 200 വർഷങ്ങൾക്കു മുമ്പാണ് ആരംഭിക്കുന്നത്. ടിപ്പു സുൽത്താന്റെ പടയോട്ട കാലത്ത് പാറക്കൽ ചള്ളയുടെ പടിഞ്ഞാറുഭാഗത്ത് തച്ചൻകുളമ്പിൽ നിർമ്മിച്ച കോട്ടയുടെ അവശിഷ്ടങ്ങളും ചരിത്ര മാറ്റങ്ങളെ നിശബ്ദമായി നോക്കി പന്തലിച്ചു നിൽക്കുന്ന പേരാൽ മരവും പനങ്കൂട്ടവും കാലഘട്ടത്തിന്റെ പഴക്കത്തെ നമുക്ക് അറിയിച്ചു തരുന്ന ചരിത്രസ്മാരകങ്ങളാണ്. ടിപ്പു സുൽത്താൻ പടയോട്ട കാലത്ത് പാലക്കാട് കോട്ട സ്ഥാപിച്ചതിനു ശേഷം ഇവിടെയും ഒരു കോട്ട സ്ഥാപിച്ചു. ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്ന ഈ കോട്ടയിലെ കല്ലുകൾ പാലക്കാട്ട് കോട്ടയുടെ അതേ അളവിലും വലുപ്പത്തിലുമാണ്. ഈ കോട്ടയുടെ സംരക്ഷണത്തിന് 12 പട്ടാണി കുടുംബങ്ങളെ ഇതിന്റെ പരിസരങ്ങളിൽ താമസിപ്പിച്ചിരുന്നു. ഉറുദു സംസാരിക്കുന്ന ഇവരുടെ സന്തതി പരമ്പരകൾ ഇന്നും മുതലമടയിലെ പല സ്ഥലങ്ങളിലും കാണാം. ബ്രിട്ടീഷ് ഭരണകാലത്ത് ഈ കോട്ട കച്ചേരിയായി മാറി. കൊല്ലങ്കോട് രാജാവിന്റെ ഭരണത്തിന്റെ ഒരു കേന്ദ്രമായിരുന്നു ഈ കോട്ട. അക്കാലത്താണ് ഈ കോട്ടയ്ക്ക് മുതലക്കോട്ട എന്ന പേര് വന്നത്. ഏകദേശം മുക്കാൽ ഭാഗം പഴയ മലബാറിലും വടക്കുഭാഗത്തുള്ള കാൽഭാഗം തിരക്കൊച്ചിയിലും ഉൾപ്പെട്ടിരുന്ന സ്ഥലമാണ് മുതലമട പഞ്ചായത്ത്.
[4:54]ഈ പ്രദേശങ്ങളിൽ ചതുപ്പ് നിലങ്ങളായിരുന്നു അധികവും. ഇവിടെ ധാരാളം മുതലകൾ ഉണ്ടായിരുന്നതാവാം ഈ പേര് വരാൻ ഉണ്ടായ കാരണം എന്ന് പറയപ്പെടുന്നു. പിന്നീട് ഈ പേര് ലോപിച്ച് മുതലമട എന്നായിട്ടുണ്ടാവാം. ഈ പ്രദേശത്തെ സ്ഥലനാമങ്ങളെല്ലാം തന്നെ ജന്തുനാമങ്ങളുമായി ബന്ധപ്പെട്ടതാണ്. ആനമാറി, കുതിരമുലി, പോത്തമ്പാടം എന്നിവ ചില ഉദാഹരണങ്ങൾ മാത്രമാണ്. പോയകാലത്ത് സവർണ്ണമേധാവിത്വം മുതലമടയിൽ ശക്തമായിരുന്നു. അവരുടെ ശിങ്കിടികളും ഇത് ശക്തമായി നിലനിർത്താൻ ശ്രമിച്ചു. താഴ്ന്ന ജാതിക്കാരുടെ വിവാഹത്തിന് കറുത്ത വസ്ത്രം ധരിക്കണമെന്നും ഹരിജന സ്ത്രീകൾ പിച്ചള വളകൾ ധരിക്കണമെന്നും മാറു മറയ്ക്കാൻ പാടില്ല എന്നും ചായക്കടകളിൽ കീഴാളർക്കായി പ്രത്യേക പാത്രങ്ങൾ വെക്കണമെന്നും നിർബന്ധമായിരുന്നു. തൊഴിലാളികളെക്കൊണ്ട് അടിമവേല ചെയ്യിച്ചിരുന്നു. കുടിവെള്ളം, കുളം, വഴി എന്നിവ ഓരോ ജാതിക്കും വേറെ വേറെയായിരുന്നു. തമിഴ്നാടുമായി മുതലമടയെ ബന്ധിപ്പിക്കുന്ന പൊള്ളാച്ചി തൃശൂർ റോഡും പൊള്ളാച്ചി പാലക്കാട് റെയിൽവേ ഗതാഗത പാതയും മുതലമടയിൽ തമിഴ് സംസ്കാരത്തിന്റെ സ്വാധീനം കടന്നുവരാൻ ഇടയാക്കി. കിഴക്കൻ പ്രദേശത്തെ വെങ്ങുനാട് കോവിലകം ഭൂമി വെട്ടിത്തെളിക്കാനായി തമിഴ് വംശജർ വന്ന ചേർന്നത്. മൈലുകൾക്കപ്പുറത്ത് വെച്ച് കുപ്പായം ഊരി ചുരുട്ടിപ്പിടിച്ചാണ് പഴയകാലത്ത് കുടിയാൻ ജന്മിയെ കാണാൻ പോവുക. കുപ്പായം ഊരിയില്ലെങ്കിൽ മർദ്ദിക്കപ്പെടും. കടയിൽ ഒന്നിച്ചിരുന്ന് ചായ കുടിക്കാനോ കിണറ്റിൽ നിന്ന് കുടിവെള്ളം എടുക്കാനോ അനുവദിക്കാതെ മാറ്റിനിർത്തപ്പെട്ട ദുഃഖിത വർഗ്ഗം ഇവിടെ ഉണ്ടായിരുന്നു. മർദ്ദിച്ച് അനുസരിപ്പിച്ച് ജോലി ചെയ്യിപ്പിക്കുന്ന ക്രൂരതയും ഇവിടെ ഉണ്ടായിരുന്നു. പശു പെറ്റാൽ ജന്മിയിടെ കാര്യസ്ഥന്മാർ വന്ന് പ്രതിഫലം നൽകാതെ ഭീഷണിപ്പെടുത്തി പശുവിനെ ജന്മിയിയുടെ വീട്ടിലേക്ക് കൊണ്ടുപോകുന്ന അനീതിക്കെതിരായി പുളിയന്തോളിയിലെ 50ഓളം പേർ ഒറ്റക്കെട്ടായി എതിർക്കുകയുണ്ടായി. കേരളത്തിന്റെ മറ്റു ഭാഗങ്ങളിൽ സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങൾ ശക്തി പ്രാപിച്ചപ്പോൾ ഇവിടെയുള്ള വിദ്യാസമ്പന്നർ അതിൽ ആകൃഷ്ടരായി. 1932ൽ ആയിരുന്നു സവർണ്ണമേധാവിത്വത്തിനെതിരെ ആദ്യമായിട്ടുണ്ടായ പ്രതിഷേധം. ഒരു സവർണ്ണമേധാവിയുടെ കുട എറിഞ്ഞുപൊളിച്ചതിനെ കൂടെ നിലവിലുള്ള സമ്പ്രദായത്തിനു നേരെയുള്ള പ്രതിഷേധമായിരുന്നു വെളിപ്പെടുത്തിയിട്ടുണ്ട്. 1942ൽ സർവജാതിക്കാരും പങ്കെടുത്ത പന്തിഭോജനം നടന്നു. ഇതിൽ പാറക്കൽ ചിദംബരമേനോൻ, വിശ്വനാഥമേനോൻ, മായൻ, പി.സി.നാരായണൻ, പി.എൻ.കൃഷ്ണൻ എന്നിവർ പങ്കെടുത്തിരുന്നു. ദേശീയ സ്വാതന്ത്ര്യസമരം ഇന്ത്യയിലെങ്ങും ഒരു കൊടുങ്കാറ്റ് പോലെ ആഞ്ഞടിച്ചപ്പോൾ മുതലമടയിലും ഇതിന്റെ അനുരണനങ്ങളുണ്ടായി. വിദ്യാസമ്പന്നരായ കുടിയാന്മാരിൽ ചിലർ ഒളിഞ്ഞും തെളിഞ്ഞും ഇതിൽ ബന്ധപ്പെട്ടു. സ്വാതന്ത്ര്യസമരത്തിന്റെ സമരാഗ്നി മുതലമടയിൽ ജ്വലിപ്പിച്ചതിൽ പാറക്കൽ വാസു മേനോനുള്ള പങ്ക് പ്രധാനമാണ്. 1942ൽ ഗാന്ധിജിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഇവിടെ ജാഥ നടന്നിരുന്നു. ഇതിൽ പങ്കെടുത്ത ചെന്താമരാക്ഷൻ, പ്രകാശമേനോൻ, വെള്ളപ്പാറ ഉത്തർ എന്നിവർ വിദ്യാലയത്തിൽ നിന്ന് ഒരാഴ്ചക്കാലം സസ്പെൻഡ് ചെയ്തിരുന്നു. വിദേശ വസ്തുക്കളുടെ ബഹിഷ്കരണം, ഖാദി വസ്ത്രധാരണം, ഐത്തോച്ചാടനം എന്നീ ആശയങ്ങൾ ശക്തമാവുകയും പി.എൻ.കൃഷ്ണനെപ്പോലെയുള്ള വിദ്യാസമ്പന്നർ ഇതിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. കർഷക തൊഴിലാളി പ്രക്ഷോഭങ്ങൾ മുതലമടയിൽ സംഘടിപ്പിച്ചതിന്റെ പിന്നിലെ മുഖ്യ പ്രേരകശക്തി നാരായണൻകുട്ടി മേനോൻ ആയിരുന്നു. ബീഡി തൊഴിലാളികളുടെ സംഘടനയാണ് ഇവിടെ ആദ്യം രൂപീകൃതമായത്. ഈ രംഗത്ത് എ.എം.ഇബ്രാഹിം, പി.എ ഷെയ്ഖ് മുഹമ്മദ്, എൻ.എ.റഹ്മാൻ, പി.എ.ഷാഹുൽ ഹമീദ് എന്നിവരായിരുന്നു ആദ്യകാല പ്രവർത്തകർ. അന്ന് നിലവിലുണ്ടായിരുന്ന കൂലി പുരുഷന് നാലണയും സ്ത്രീകൾക്ക് 2.5 അണയുമായിരുന്നു. സമൂഹത്തിൽ കർഷകരും തൊഴിലാളികളും അനുഭവിച്ച യാതനകൾക്കും കുറഞ്ഞ കൂലിനിരക്കിനും എതിരെയുണ്ടായ അമർഷം തൊഴിലാളികളെ സംഘബോധത്തിലേക്ക് നയിച്ചു. 1950കളിൽ പുതിയ സംഘങ്ങൾ രൂപം കൊള്ളാൻ തുടങ്ങി. 1952ൽ ആദ്യമായി തൊഴിലാളികളും കർഷകരും ചേർന്ന് കർഷകസംഘം സ്ഥാപിച്ചു. മായൻ, പി.സി.നാരായണൻ, മാധവൻ മാസ്റ്റർ എന്നിവരായിരുന്നു സജീവ പ്രവർത്തകർ. പിന്നീട് തദ്ദേശീയരായ ചാത്തു, കെ.പി.പിള്ള, എം.വാസു, എ.ചെല്ലപ്പൻ എന്നിവർ നേതൃത്വനിരയിലേക്ക് ഉയർന്നുവന്നു. ജന്മിയിയുടെ ആജ്ഞയെ ധിക്കരിച്ചതിന്റെ പേരിൽ കുടിയാന്റെ കൂളൻകുട്ടിയെ ആട്ടിക്കൊണ്ടുപോയ ജന്മിക്ക് എതിരെ പൊതുജനങ്ങളുടെ ശക്തമായ ചെറുത്തുനിൽപ്പ് തെളിയിച്ച ആദ്യ സംഭവമാണ് കൂളൻകുട്ടി സമരം. നിലവിലുള്ള ജന്മിത്വത്തിന്റെ മർദ്ദന വാഴ്ച്ചക്കെതിരെ കീഴാളന് തിരിച്ചടിക്കാൻ കഴിയുമെന്നും അതിനുള്ള ശക്തിയുണ്ടെന്നും ഇത് തെളിയിച്ചു. തുടർന്ന് നിരവധി സമരങ്ങളിലൂടെയും ചെറുത്തുനിൽപ്പുകളിലൂടെയും ജനകീയനിര കെട്ടിപ്പടുക്കാൻ ഈ സംഘങ്ങൾക്ക് കഴിഞ്ഞു. മധുരാശി നിയമസഭയിൽ കെ.പി.ആർ.ഗോപാലന്റെ നേതൃത്വത്തിൽ അതിക്രമിച്ചുകയറിയ 40 പേർ പാട്ടം നിജപ്പെടുത്താൻ കൃഷി കുടിയിരിപ്പ് സ്ഥിരമാക്കാൻ എന്നിവയ്ക്കുവേണ്ടി മുദ്രാവാക്യം മുഴക്കി. 1954ൽ മലബാർ ടെനൻസി ആക്ട് പാസാക്കിയതിനെ തുടർന്ന് പാട്ടം നിജപ്പെടുത്തുകയും കുടിയാന്മാരെ സ്ഥിരപ്പെടുത്തുകയും മറ്റുമുണ്ടായി. മുതലമടയിലെ പാട്ടക്കുടിയാന്മാരായിരുന്ന കർഷകർ അനുഭവിച്ച യാതനകൾ വർണ്ണാതീതമായിരുന്നു. രാവും പകലും വർഷം മുഴുവൻ പാടത്തും പറമ്പിലും ജോലി ചെയ്തിട്ടുണ്ടാക്കിയ വിളവ് മുഴുവൻ ജന്മി പാട്ടമളന്നു വാങ്ങിയെടുക്കുന്നതോടെ ഒഴിഞ്ഞ കൈയോടെ മടങ്ങുന്ന കർഷകന്റെ രക്ഷയ്ക്കായി. 1970ലാണ് കേരളത്തിൽ ഭൂപരിഷ്കരണ നിയമം നിലവിൽ വന്നത്. അതോടെ മണ്ണിൽ പണിയെടുക്കുന്നവന് മണ്ണ് സ്വന്തമായി. ഭൂ ഉടമ സമ്പ്രദായം അടിമുടി മാറി. ജന്മി കുടിയാൻ വ്യവസ്ഥിതിക്ക് വിപ്ലവകരമായ മാറ്റം വന്നു. കൃഷിഭൂമിയുടെ വിസ്തീർണ്ണത്തിലും ഗുണപരമായ മാറ്റം വന്നു. മുതലമടയിലാകെ സാമൂഹ്യമായും സാമ്പത്തികമായും പുത്തൻ ഉണർവ്വ് ഇതോടെ നിലവിൽ വന്നു. 1910ലാണ് വിദ്യാഭ്യാസ കേന്ദ്രങ്ങൾ മുതലമടയിൽ ആരംഭിച്ചത്. അനൗപചാരിക എഴുത്തുപള്ളികളും എഴുത്താശാന്മാരും ഓലയിൽ എഴുതി പഠിക്കുന്ന രീതിയും തുടങ്ങിയത്. വലിയ ചള്ള, ആനമാരി, ചേനപ്പന്തോട്ടം, ഗോവിന്ദാപുരം എന്നിവിടങ്ങളിൽ എഴുത്തുപള്ളികൾ ഉണ്ടായിരുന്നു. ആദ്യ അനൗപചാരിക സ്ഥാപനം വലിയ ചള്ളയിലായിരുന്നു. പി.നാഗുമണി മാസ്റ്റർ ആയിരുന്നു മുതലമടയിലെ ആദ്യത്തെ അധ്യാപകൻ. 1919 ലാണ് ആദ്യമായി ഔപചാരിക വിദ്യാലയം നിലവിൽ വന്നത്. 1957ൽ ആയിരുന്നു മുതലമട ഹൈസ്കൂൾ നിലവിൽ വന്നത്. അതോടെ ഉന്നത വിദ്യാഭ്യാസത്തിന് സൗകര്യമുണ്ടായി. ആദ്യമായി പഞ്ചായത്ത് രൂപീകരിക്കാനുള്ള തെരഞ്ഞെടുപ്പ് നടന്നത് 1954ലായിരുന്നു. കൈപൊക്കി വോട്ട് ചെയ്യുന്നതായിരുന്നു രീതി. ആദ്യ പ്രസിഡന്റ് പി.നാഗുമണി മാസ്റ്റർ ആയിരുന്നു. ആദ്യകാലത്ത് പഞ്ചായത്ത് ഓഫീസ് കാമ്പ്രത്ത് ചള്ളയിലായിരുന്നു. 1969ലാണ് ഇന്നത്തെ ഓഫീസ് നിലവിൽ വന്നത്. കല്ലുവപ്പൻ സംഭാവനയായി നൽകിയ സ്ഥലത്ത് സർക്കാർ കെട്ടിടം നിർമ്മിച്ചു. 1977ലെ തുലാവർഷക്കാലത്ത് തൻമലയുടെ താഴ്വാരയിൽ മുണ്ടിപ്പതി, ചേപ്പക്കാട് എന്നിവിടങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടൽ മുതലമടയെ എന്നല്ല കേരളത്തെ മുഴുവൻ ദുഃഖത്തിലാഴ്ത്തിയ സംഭവമാണ്.
[12:17]ഇതിൽ 33 പേരാണ് മരിച്ചത്. ചുള്ളിയാർ ഡാമിലേക്ക് ഒഴുകിവന്ന വന്യമൃഗങ്ങളും പശുക്കളും നിരവധിയാണ്. നിങ്ങൾക്ക് ഈ വീഡിയോ ഇഷ്ടമായി എന്ന് വിചാരിക്കുന്നു. മുതലമടയെക്കുറിച്ചുള്ള വ്യത്യസ്തമായ ഒരുപാട് കാര്യങ്ങൾ ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു. എല്ലാവർക്കും ഇഷ്ടമായി എന്ന് വിചാരിക്കുന്നു. ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്യുക, ഷെയർ ചെയ്യുക. അതുപോലെതന്നെ വ്യത്യസ്തമായ ഇതേപോലെ വ്യത്യസ്തമായ വീഡിയോസ് ലഭിക്കാനായിട്ട് എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. തൊട്ടടുത്തുള്ള ബെൽ ഐക്കൺ ഒന്ന് അമർത്തുക. മുതലമടയെക്കുറിച്ച് ചരിത്രം പറഞ്ഞപോലെ തന്നെ മുതലമടയുടെ സാംസ്കാരിക ചരിത്രം നിങ്ങളുടെ മുന്നിലേക്ക് എത്തിക്കണമെന്നുണ്ട്. അത് എത്തിക്കണമെങ്കിൽ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ എനിക്ക് ലഭിക്കേണ്ടിയിരിക്കുന്നു. അങ്ങനെ ലഭിച്ചാൽ ഉടൻ തന്നെ സാംസ്കാരിക ചരിത്രവുമായി ഞാൻ വരുന്നതായിരിക്കും. അതുവരെക്കും ഗുഡ്ബൈ.



